കൺഫ്യൂസ്ഡ് സംഘി 

1

വർഷങ്ങൾക്ക് മുൻപ് ഒരുദിവസം വൈകിട്ട് അരുൺ എന്റെ ക്യാബിനിലേക്ക് വന്നു. ജൂനിയർ എഞ്ചിനീയർ ആയിരുന്നു തിരുവല്ലാക്കാരൻ അരുൺ. ഒരു റിക്വസ്റ്റുമായാണ് വന്നിരിക്കുന്നത് നാളെ മെയ് 22 ലെ അവന്റെ ഈവെനിംഗ് ഷിഫ്റ്റ്‌ മാറ്റിക്കൊടുക്കണം.

ഡിപ്പാർട്മെന്റ് വർക്ക്‌ ഒക്കെ വളരെ ഫിക്സിബിൾ ആയിരുന്നതിനാൽ എതിർപ്പൊന്നും പറയാതെ ചോദിച്ചു”എന്താണ് അരുൺ വിശേഷം?” “ഇക്കാ നാളെ വൈകിട്ട് ടൌൺഹാളിൽ ഹിന്ദുസമാജത്തിന്റെ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ആണ്”.

അരുൺ ഒരു കറകളഞ്ഞ സംഘിയാണ്. ചില സമയങ്ങളിൽ ഞങ്ങൾ ചെറിയ രാഷ്ട്രീയം ചർച്ചചെയ്യാറുണ്ട്. രാഷ്ട്രീയം വ്യത്യസ്തമായിരുന്നു എങ്കിലും ഞങ്ങൾ തമ്മിൽ സഹോദരങ്ങൾ എന്നപോലുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്ത്‌ മീറ്റിംഗ് ? ഞാൻ വെറുതേ ചോദിച്ചു. “ഇക്കാ നാളെ രാജാറാംമോഹൻറോയിയുടെ ജന്മദിനമാണ്. ആദര സൂചകമായി പ്രാർത്ഥനയും സെമിനാറും നടത്തുന്നു.’

സെമിനാർ? റാംമോഹൻറോയ്? സംഘികൾ ആണോ സംഘാടകർ ? ഞാൻ ചോദിച്ചു. “അതേ ഇക്കാ”

കഷ്ടം ..നിങ്ങൾ സംഘികൾ ഇങ്ങനെ ആയിപ്പോയല്ലോ.

“എന്താണ് ഇക്കാ.എന്ത്‌ പറ്റി?”

ഹിന്ദു സംസ്കാരങ്ങളെ വേരോടെ നശ്ശിപ്പിക്കാൻ ശ്രമിക്കുകയും സംസ്‌കൃത ഭാഷയെ വിറ്റ് തിന്നുകയും ചെയ്ത ഒരു കപട ഹിന്ദുവിനെ ആണല്ലോ നിങ്ങൾ ആരാധ്യപുരുഷൻ ആയി വച്ചിരിക്കുന്നത്.

അരുണിന്റെ മുഖത്ത് എവിടെയോ ദേഷ്യം അലയടിച്ചു. അവൻ പറഞ്ഞു “ഇക്കാ, രാജാറാം മോഹൻറോയ് ഹിന്ദുമത നവോദ്ധാന നേതാവായിരുന്നു. സതി ,ശൈശവ വിവാഹം നിർത്തലാക്കി.ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടുവന്നു.ശ്രീ നാരായണഗുരു, അയ്യൻ‌കാളി എന്നിവരെപ്പോലെ മഹാനായ ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം.”

ചിരിച്ചു കൊണ്ട് അല്പം ദേഷ്യത്തിൽ ഞാൻ പറഞ്ഞു- അരുണേ, ദയവായി റാംമോഹൻ എന്ന ആട്ടിൻതോൽ അണിഞ്ഞ ചെന്നായുടെ പേർ ഗുരുവിനും അയ്യങ്കാളിക്കും ഒപ്പം കെട്ടിവെച്ച് ആ മഹാന്മാരെ അധിക്ഷേപിക്കരുതേ.

വായുംപൊളിച്ചുനിന്ന അരുണിനോട് മുൻപിലുള്ള കസേരയിൽ ഇരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. ക്യാന്റീനിൽ വിളിച്ച് 2ചായയും ഓഡർ ചെയ്തു.

ഞാൻ ചോദിച്ചു – മുൻപ് പറഞ്ഞതല്ലാതെ റാം മോഹനെപറ്റി അരുണിന് എന്തെല്ലാം അറിയാം? “ബംഗാളി ബ്രാഹ്മണൻ ആയിരുന്നു എന്നറിയാം.മറ്റൊന്നും അറിയില്ല ഇക്കാ”

ശരി ,ഞാൻ പറഞ്ഞുതരാം.ശ്രദ്ധയോടെ കേൾക്കൂ.

റാം മോഹന്റെ മുതുമുത്തച്ഛൻ കൃഷ്ണചന്ദ്ര ബാനർജി മുർഷിദാബാദ് നവാബിന്റ കണക്കെഴുത്തുകാരൻ ആയിരുന്നു. വിശ്വസ്ഥനായ ബാനർജിക്ക് ആദരസൂചകമായി നവാബ് കൊടുത്ത സ്ഥാനപ്പേര് ആയിരുന്നു റോയ്.

കൃഷ്‌ണചന്ദ്ര ബാനർജിയുടെ കൊച്ചുമകന്റെ മകൻ ആയിരുന്നു റാം മോഹൻ റോയ്. റാം മോഹന്റെ നല്ല ഒരു ഭാവിക്ക് വേണ്ടി അദേഹത്തിന്റെ പിതാവ് എടുത്ത ഒരു തീരുമാനമാണ് പിന്നീട് ഹിന്ദു സംസ്കാരത്തിന് തീരാ ശാപമായത്.

“എന്താണ് ഇക്കാ അത്‌ ?” അരുൺ ചോദിച്ചു.

നവാബിന്റെ കൊട്ടാരത്തിൽ മുൻഷിയുടെ ജോലി ലഭിക്കാൻ അറബി ഭാഷ പഠിക്കേണ്ടത് അത്യാവശ്യം ആണെന്ന് റാം മോഹന്റെ പിതാവ് ധരിച്ചു. 9 വയസ്സുള്ള റാം മോഹനെ അറബിക് പഠിക്കാൻ വേണ്ടി പിതാവ് പാറ്റ്നയിലുള്ള “മദ്രസയിൽ” അയച്ചു.

“മദ്രസ്സയിൽ?”

അതേ മദ്രസ്സയിൽ അയച്ചു !!

ഇതിനെ ചോദ്യം ചെയ്ത ബന്ധുക്കളോട് റാംമോഹന്റെ പിതാവ് പറഞ്ഞത് ഇപ്രകാരം ആയിരുന്നു ” പൈസാ ഉണ്ടാക്കാനും നവാബിന്റെ മുൻഷി ആകാനും അറബി പഠിക്കണം. സംസ്‌കൃതംപഠിച്ചിട്ട് ഒരു കാര്യവുമില്ല.

ഇത്കേട്ട കുഞ്ഞ് റാംമോഹന്റെ മനസ്സിൽ ചില കാര്യങ്ങൾ ദൃഢമായി.

1.സംസ്‌കൃതഭാഷ ഉപയോഗശൂന്യമാണ്

2.അറബി ശ്രേഷ്ടമായ ഭാഷയാണ്

3.ധാരാളം പണം സമ്പാദിക്കണം.

അച്ഛന്റെ കണക്കുകൂട്ടൽ ആകെ പിഴച്ചു. മദ്രസ്സപഠനം കഴിഞ്ഞുവന്ന റാംമോഹൻ ധിക്കാരിയും തികഞ്ഞ ഹിന്ദുവിരോധിയും ആയിത്തീർന്നു.

വിഗ്രഹാരാധയെ എതിർത്തു. സ്വന്തം വീട്ടിൽപോലും പൂജകൾ നടത്തുന്നതിന് എതിർപ്പ് പ്രകടിപ്പിച്ച റാം മോഹനെ അച്ഛൻ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കി.

പിന്നീട് റാം മോഹൻ പല സ്ഥലങ്ങളിലും അലഞ്ഞു തിരിഞ്ഞു. ഖുറാനിലെ ഏകദൈവത്തെ വേദങ്ങളിൽ കണ്ടെത്താൻ വേണ്ടി സംസ്കൃതവും വേദങ്ങളും പഠിച്ചു.

ബംഗാളിൽ ബ്രിട്ടീഷ് ഭരണം ആരംഭിച്ചതോടുകൂടി റാം മോഹൻ ഇംഗ്ലീഷ് ഭാഷയും പഠിച്ചു. ഈസ്റ്റ്‌ഇന്ത്യ കമ്പനിയിൽ ഒരു ജോലി നേടുക എന്നതായിരുന്നു റാം മോഹന്റെ അടുത്ത ലക്ഷ്യം.

ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിൽ മുൻഷിയായി ജോലി ആരംഭിച്ച റോയ് അവിഹിതമായി പണം സമ്പാദിക്കുകയും രേഖകളിൽ കൃത്രിമം കാട്ടുകയും ചെയ്തതിന് ജോലിയിൽനിന്ന് പുറത്താക്കപ്പെട്ടു

” ഇത് സത്യമാണോ ഇക്കാ?”

ഇതൊന്നും കമ്മ്യൂണിസ്റ്റ്‌കാർ എഴുതിയ നിങ്ങളുടെ ചരിത്ര പുസ്തകങ്ങളിൽ കാണില്ല അരുൺ.

Ok അങ്ങനെ 1793 ൽ വില്ല്യം ക്യാരി എന്ന ഇംഗ്ലീഷ് പാതിരി (ഇയാൾ ഒരു ചെരുപ്പ് കുത്തി ആയിരുന്നു) ഇന്ത്യക്കാരെ മതപരിവർത്തനം ചെയ്യാനായി ബംഗാളിൽ വന്നു.

മുഖ്യമായും മൂന്ന്ലക്ഷ്യങ്ങൾ ആയിരുന്നുക്യാരിക്ക്.

1.സംസ്‌കൃതം ഇംഗ്ലീഷ് ഡിക്ഷ്ണറി തയ്യാറാക്കുക

2.പുരാണിക സംസ്‌കൃത ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് ട്രാൻസ്ലേറ്റ്ചെയുക,

3.ബംഗാളിയിൽ ബൈബിൾ പ്രസിദ്ധീകരിക്കുക. പാതിരിക്ക്

ഇതിനുവേണ്ട എല്ലാസഹായവും ചെയ്തുകൊടുത്തത് റാംമോഹൻ ആയിരുന്നു. കൂടാതെ പാതിരിയുടെ നിർദ്ദേശപ്രകാരം സംസ്‌കൃത പണ്ഡിതനായിരുന്ന വിദ്യാവഗീഷും റാം മോഹനും ചേർന്ന് ബൈബിളിനെ മഹത്വവൽക്കരിക്കുന്ന രീതിയിൽ ഒരു കപട സംസ്‌കൃത പുസ്തകം (മഹാനിവ്വാണ തന്ത്ര) എഴുതുകയും അത്‌ പുരാണസംസ്‌കൃത ഗ്രന്ഥം ആണെന്ന് കുപ്രചരണം നടത്തുകയുംചെയ്തു.

പാതിരിയുടെ സഹായത്തോടെ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിൽ രജിസ്ട്രാർ ആയ വൂഡ്രോഫ്‌ എന്നസായിപ്പിന്റെ അസിസ്റ്റന്റ്ആയി വീണ്ടും ജോലി നേടി. മഹാനിർവ്വാണതന്ത്ര വൂഡ്രോഫിനെ ക്കൊണ്ട് ഇംഗ്ലീഷിൽ വേറൊരു തൂലികാനാമത്തിൽ പ്രസിദ്ധീകരിച്ചു അവർ ധാരാളം പണം നേടി. ഈപുസ്തകം ഇപ്പോഴും ആമസോണിൽ കിട്ടും.

ഈ സമയത്തുതന്നെ ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും അതികഠിനമായി വിമർശിച്ച് അറബി ഭാഷയിൽ ” Tuhfat-al-muwahhidin”എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. ഹിന്ദുഉദ്ധാരണം ആയിരുന്നു റാംമോഹന്റെ ലക്ഷ്യം എങ്കിൽഅത് ബംഗാളിയിലോ സംസ്‌കൃതത്തിലോ പ്രസിദ്ധീകരിച്ചേനെ.

ഭാരതീയർ സംസ്‌കൃതം പഠിക്കരുത് എന്ന് റാംമോഹൻ വാശി പിടിക്കുമ്പോൾ തന്നെ സായിപ്പന്മാർക്ക് സംസ്‌കൃതം പഠിക്കാനും പുസ്തങ്ങൾ എഴുതാനും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും അത് വഴി പണം സമ്പാദിക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് പാതിരിമാരോടുള്ള സഹവാസം കാരണം രാംമോഹൻ ക്രിസ്തുമതത്തിൽ ആകൃഷ്ടൻ ആകുകയും രഹസ്യമായി ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു.

ഹിന്ദുമതത്തെ ഉള്ളിൽ നിന്നും ആക്രമിക്കാൻ പാതിരിമാർ റാംമോഹനെ ഉപയോഗിച്ചു. സതി ,ശൈശവവിവാഹം തുടങ്ങിയ സമൂഹത്തിന്റെ ദൗർബല്യങ്ങളെ മുതലെടുക്കാൻ അവർ റാംമോഹനെ ഉപയോഗിച്ചു.

ഈ സമയത്ത് രാംമോഹൻ ധാരാളം പണംസമ്പാദിക്കുകയും പല സ്ഥലങ്ങളിലും വസ്തുവകകൾ വാങ്ങുകയുംചെയ്തു. ബ്രിട്ടീഷ്കാരുമായുള്ള റാംമോഹന്റെ ബന്ധം മുതലെടുക്കാൻ മുഗൾരാജാവ് അക്ബർ2 തന്റെ അംബാസിഡർ ആക്കുകയും “രാജാ”എന്നെ ബഹുമതി കൊടുത്തു.

1820ൽ ബൈബിൾ സുവിശേഷങ്ങളെ ആധാരമാക്കി “Prospects Of Jesus “എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇതിൽ സന്തുഷ്ടരായ ഫ്രാൻസ് റാംമോഹന് അവരുടെ ക്രിസ്ത്യൻ സഭയിൽ അംഗത്വം കൊടുത്തു.

ഹിന്ദുമതത്തെ പരിപൂർണ്ണമായും തകർക്കുക. എന്ന ലക്ഷ്യത്തോടെ 1828 ൽ റോയ് ബ്രഹ്മസമാജം സ്ഥാപിക്കുകയും ഹിന്ദു ധർമ്മത്തിന് എതിരായി ശക്തമായ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.

മകന്റെ ഈ ധർമ്മവിരുദ്ധമായ നടപടിയിൽ മനംനൊന്ത അമ്മ റോയിക്കെതിരെ ഇംഗ്ലീഷ് കോടതിയിൽ കേസ്സ് ഫയൽ ചെയ്തു. പക്ഷേ പാതിരിമാരുടെ അടുത്ത ആൾ ആയ റോയിക്കെതിരെ നടപടികൾ ഒന്നും ഉണ്ടായില്ല. അവസാനം സനാതന ധർമ്മത്തോടുള്ള പ്രായശ്ചിത്തമായി ആ അമ്മ മരണം വരെ പുരി ക്ഷേത്രത്തിൽ ഭജനമിരുന്നു.

ക്രമേണ റോയിയുടെ കള്ളത്തരങ്ങൾ പുറത്തുവരാൻ തുടങ്ങി. അവസാനം ഇന്ത്യ ഇന്ത്യ വിട്ട് അമേരിക്കയിൽ കുടിയേറാൻ രാംമോഹൻ തീരുമാനിച്ചു. എല്ലാം വിറ്റുപെറുക്കി 1831ൽ ഇംഗ്ലണ്ടിലേക്ക് കപ്പൽകയറി. 1833സെപ്റ്റംബർ 27ന് ബ്രിസ്റ്റോളിൽ റാം മോഹൻ നിര്യാതനായി. ക്രൈസ്തവചടങ്ങുകളോടെ അർണോസ്സ് വാലി സെമിത്തേരിയിൽ ശവസംസ്‌കാരംനടത്തപ്പെട്ടു.

ഞാൻ കഥപറഞ്ഞുകഴിഞ്ഞു. കണ്ണുംമുഴപ്പിച്ച് കഥകേട്ടിരുന്ന അരുൺപറഞ്ഞു” ഇക്കാഞാൻ കൺഫ്യൂസ്ഡ്ആണ്” ഞാൻ പറഞ്ഞു “U R A CONFUSED സംഘി” ഞങ്ങൾ പൊട്ടിചിരിച്ചു.

ചായകുടിച്ച് നന്ദിയും പറഞ്ഞു അരുൺപോയി. ഡ്യൂട്ടികഴിഞ്ഞ് ഞാൻ ഫ്ലാറ്റിൽഎത്തി. 8 മണിക്ക് അരുൺവിളിച്ചു. എന്താഅരുൺ? “ഇക്കാ ഞാൻ ഗൂഗിൾ അരിച്ചു പെറുക്കി,എനിക്ക് ഡ്യൂട്ടിഓഫ്‌ വേണ്ട,ഞാൻ ഡ്യൂട്ടിചെയ്തോളാം”

ഞാൻ പറഞ്ഞു ” U R A പക്കാ സംഘി

വാൽക്കഷ്ണം : Capt.അജിത് വാടകയിലിന്റ”റാം മോഹനെ പറ്റിയുള്ള ബ്ലോഗ് ആയിരുന്നു ഈ കഥയുടെ പ്രചോദനം.അദ്ദേഹത്തിന് നന്ദിപറയുന്നു. ബാക്കി ഇൻഫൊർമേഷൻസ് ഗൂഗിൾ നിന്നും ഉള്ളതാണ്.

1 COMMENT

  1. വാൽക്കഷ്ണം : Capt.അജിത് വാടകയിലിന്റ”റാം മോഹനെ പറ്റിയുള്ള ബ്ലോഗ് ആയിരുന്നു ഈ കഥയുടെ പ്രചോദനം.അദ്ദേഹത്തിന് നന്ദിപറയുന്നു. ബാക്കി ഇൻഫൊർമേഷൻസ് ഗൂഗിൾ നിന്നും ഉള്ളതാണ്.

    ഒന്നാമതായി, മലയാളി ആയതിനാല്‍ ‘ക്യാ. അജിത്‌ വാടകയില്‍’ ആകുവാന്‍ സാദ്ധ്യത കുറവാണ്. ക്യാ. അജിത്‌ വടക്കേയില്‍’ എന്ന് ആകാണാന് കൂടുതല്‍ സാദ്ധ്യത.

    രണ്ടാമത്,
    “ചിരിച്ചു കൊണ്ട് അല്പം ദേഷ്യത്തിൽ ഞാൻ പറഞ്ഞു- അരുണേ, ദയവായി റാംമോഹൻ എന്ന ആട്ടിൻതോൽ അണിഞ്ഞ ചെന്നായുടെ പേർ ഗുരുവിനും അയ്യങ്കാളിക്കും ഒപ്പം കെട്ടിവെച്ച് ആ മഹാന്മാരെ അധിക്ഷേപിക്കരുതേ.”

    ഇതിനെ സംബന്ധിച്ച് ; മേല്‍ പറഞ്ഞ ഇരുവരെയും കുറിച്ച് കൂടുതല്‍ വായിയ്ക്കുന്നത്‌ നന്നായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here