മതത്തിന്റെ അതി പ്രസരത്താൽ വികലമായ ഖത്തർ വേൾഡ് കപ്പ്

0

ഖത്തറിൽ നടക്കുന്ന 2022 ഫിഫ വേൾഡ് കപ്പിൽ കളിയെക്കാൾ ചർച്ചയാകുന്നത് മതമോ? തുടക്കം മുതൽ ഇസ്ലാം മതത്തിന്റെ അതിപ്രസരത്തോടെയാണ് ഖത്തർ വേൾഡ് കപ്പ് ആരംഭിച്ചത്. ബിയർ കഴിക്കുന്നത് വിലക്കിയും, ഇസ്ലാമിക മത നിയമങ്ങളെ പിൻപറ്റി സ്വവർഗ്ഗ രതിക്ക് പിന്തുണ നൽകുന്ന മഴവിൽ പതാകകൾ സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരെയും ഖത്തർ നിലപാടെടുത്തത് പാശ്ചാത്യ ലോകവും ഫുടബോൾ പ്രേമികളും ആശങ്കയോടെയാണ് നോക്കിക്കണ്ടത്. സ്പോർട്സിൽ മതനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ ബിബിസി പോലെയുള്ള ചാനലുകൾ ഉദ്‌ഘാടന ചടങ്ങ് സംപ്രേക്ഷണം ചെയ്യാതെ ബഹിഷ്കരിച്ചതും ചർച്ചയായി. 

ഖത്തറിന്റെ മത നിയമങ്ങൾക്കെതിരെ സ്റ്റേഡിയത്തിനകത്തും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ജർമ്മൻ താരങ്ങൾ വാ പൊത്തി സ്റ്റേഡിയത്തിനകത്ത് തന്നെ ഖത്തറിനെതിരെ പ്രതിഷേധിച്ചു. എന്നാൽ ലോകമെമ്പാടുമുള്ള തീവ്ര മുസ്ലിങ്ങൾ ഹർഷാരവത്തോടെയാണ് ഖത്തറിന്റെ മത നിയമങ്ങളെ സ്വാഗതം ചെയ്തത്. ഗ്രൂപ്പ് ലെവൽ മത്സരങ്ങളിൽ സൗദിക്ക് ലഭിച്ച അപ്രതീക്ഷത വിജയങ്ങൾ കേരള മുസ്ലിങ്ങളെയും ഏറെ ഉത്തേജിതരാക്കി. ‘അന്നം തരുന്ന നാട്’ എന്ന അത്യന്തം അശ്ലീലമായ വാക്കും ഈ ലോകകപ്പിന്റെ സംഭാവനയാണ്. ഗൾഫ് രാജ്യങ്ങളിൽ എല്ലാ വിധ രേഖകളോടും കൂടി മാന്യമായി തൊഴിൽ ചെയ്യുന്ന മലയാളികളെ കൂട്ടത്തോടെ അപമാനിക്കുന്ന പോലെയായി ‘അന്നം തരുന്ന നാട്’ പോലെയുള്ള പ്രയോഗങ്ങൾ. സൗജന്യമായി അന്നം തരാൻ റോഹിൻഗ്യ മുസ്ലിങ്ങളെ പോലെ അതിർത്തിയിലൂടെ നുഴഞ്ഞു കയറി പോയവരല്ലോ വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ! 

സൗദി പുറത്തായതോടെ അന്നം തരുന്ന നാടിന് വേണ്ടിയുള്ള മുറവിളി അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മൊറോക്കയുടെ രംഗപ്രവേശം. പലസ്തീൻ പതാക ഉയർത്തിയും സ്റ്റേഡിയത്തിൽ നിസ്കരിച്ചും അതിനോടകം മൊറോക്കോയും ദാവാ പ്രവർത്തനത്തിൽ തങ്ങളുടെ പങ്ക് നിർവഹിച്ചു കഴിഞ്ഞിരുന്നു. ജർമൻ കളിക്കാർ പ്രതിഷേധമായി വായ് പൊത്തിയപ്പോൾ കളിയ്ക്കാൻ വന്നാൽ കളിച്ചിട്ട് പോണം എന്ന് ഉപദേശിച്ച തീവ്ര മുസ്ലിങ്ങൾ പാലസ്തീൻ പതാക വീശിയ മൊറോക്കോക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരട്ടത്താപ്പിൽ തങ്ങളെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ചു. 

തീവ്ര ഇസ്ലാം വംശീയതയാൽ ജർമ്മൻ ടീമിൽ നിന്ന് പുറത്തായ മെസ്യൂട്ട് ഓസിലിനെ പോലെയുള്ളവർ മൊറോക്കയുടെ വിജയത്തെ മുസ്ലിം ഉമ്മത്തിന്റെ വിജയമായി പ്രഖ്യാപിച്ചു. കേരള മുസ്ലിങ്ങൾ ഒരു പടി കൂടി മുന്നോട്ട് പോയി, മൊറോക്കൻ കളിക്കാർ മാതാവിനെ ചുംബിക്കുന്നത് പോലും ഇസ്ലാമിന്റെ ശ്രേഷ്ഠതയായി വ്യാഖ്യാനിച്ചു. അതേ മൊറോക്കൻ കളിക്കാർ ബിക്കിനി ധാരികളായ ഭാര്യമാരോടൊപ്പം കറങ്ങുന്ന ഫോട്ടോകകൾ ചൂണ്ടിക്കാട്ടി ഇതും ഇസ്ലാമിൽ അനുവദനീയമാണോ എന്ന് നാട്ടുകാർ തിരിച്ചു ചോദിച്ചു. മതം നോക്കി ടീമിനെയും കളിക്കാരെയും സപ്പോർട്ട് ചെയ്യുന്ന വിചിത്രമായ കാഴ്ച്ചക്ക് ഈ വേൾഡ് കപ്പിൽ മലയാളികൾ സാക്ഷ്യരായി. 

പല പ്രമുഖരും കടപുഴകിയ ലോക കപ്പിൽ ജപ്പാനും കൊറിയയും പോലുള്ള ചെറു ടീമുകൾ കാഴ്ച്ച വെച്ച മിന്നുന്ന പ്രകടനം പോലും ഇസ്ലാമിസ്റ്റുകളുടെ കോലാഹലത്താൽ മുങ്ങി പോയി. തങ്ങളുടെ മതവിശ്വാസം സ്പോർട്സിൽ കലർത്തിയ ആതിഥേയ രാജ്യമായ ഖത്തറും കളിക്കാരുടെ മതം നോക്കി ആർപ്പ് വിളിച്ച തീവ്ര മുസ്ലിങ്ങളും കളിയെ ആസ്വദിക്കുന്നവർക്ക് വളരെ നിരാശാജനകമായ ഒരു അനുഭവമായിരുന്നു. ഇതുവരെ മത വംശീയ വാദങ്ങൾക്കതീത മായിരുന്നു കായിക രംഗം, ഈ വേൾഡ് കപ്പോടെ  തീവ്ര മതവാദികൾ കായികരംഗത്തും വിഷം കലർത്തുമോ എന്ന ആശങ്കയിലാണ് ഫുടബോൾ പ്രേമികൾ. 

LEAVE A REPLY

Please enter your comment!
Please enter your name here