എത്തിക്കൽ ഹാക്കിംഗ് എന്നത് ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ള ഒരു മേഖഖലയാണ്. മിക്ക സോഫ്റ്റ് വേറുകളും സുരക്ഷിതത്വം ഉറപ്പാക്കാൻ എത്തിക്കൽ ഹാക്കേഴ്‌സിന്റെ സഹായം തേടാറുമുണ്ട്. ഇന്ത്യൻ സർക്കാർ നടപ്പിലാക്കുന്ന സോഫ്റ്റ് വേറുക ളിലും മൊബൈൽ ആപ്ലിക്കേഷനുകളി ലും അമിതമായി താത്പര്യം കാണിക്കുന്ന “ഹാക്കർ” എന്ന് സ്വയം വിളിക്കുന്ന ട്വിറ്റർ അകൗണ്ടാണ് @fs0c131 ( Elliot Alderson).
ഇന്ത്യയുടെ ആധാർ ഡാറ്റാ ബേസിനെതിരെയാണ് ഇതിനു മുന്നേ ഈ ഹാക്കർ രംഗത്ത് വന്നത്. കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷവും മാധ്യമങ്ങളും ആധാരിനെതിരെ ഉപയോഗിച്ചത് ഈ “ഹാക്കറിന്റെ കണ്ടെത്തലുകലാണ്”. ഇന്ത്യക്കാരൻ പോലുമാലായെന്ന് അവകാശപ്പെടുന്ന ഈ ഹാക്കർ എന്നാൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടിയായ ബി ജെ പിയെയും മോഡി ആരാധകരെയും വിമർശിക്കാൻ മുന്നിലുണ്ടാവും.
ഇന്ന് വീണ്ടും ഹാക്കർ പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധി ആരോഗ്യ സേതു ആപ്പിനെതിരെ രംഗത്ത് വന്നതിനു തൊട്ട്പിന്നാലെയാണ് ഹാക്കറും വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഹാക്കറിന്റെ അവകാശവാദങ്ങൾ നോക്കാം. ആരോഗ്യ സേതു ആപ്ലിക്കേഷൻ വഴി രോഗികളായവർ ഉണ്ടെന്ന് താൻ കണ്ടെത്തി. ഇത് വഴി തന്റെ അയൽ വാസിക്ക് പോലും രോഗമുണ്ടോയെന്ന് മനസിലാക്കാൻ തനിക്ക് കഴിയും. ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉണ്ടാക്കിയത് തന്നെ ഈ അവശ്യങ്ങൾക്കാണെന്ന് പോലും അറിയാതെയാണ് ഇദ്ദേഹം ഹാക്കിംഗിനിറങ്ങിയിരിക്കുന്നത്.
എന്തായാലും ഇന്ത്യക്കാരുടെ സ്വകാര്യതയിൽ ഇത്രയും ആകാംക്ഷയും കരുതലും കാണിക്കുന്ന, ഇന്ത്യക്കാരൻ പോലുമല്ലാത്ത രാഹുൽ ഗാന്ധിക്കും കൊണ്ഗ്രസിനും ആവശ്യം വരുമ്പോൾ പ്രത്യക്ഷപ്പെടുന്ന ഹാക്കർക്ക് ഈ കരുതൽ തുടർന്നും ഉണ്ടാകട്ടെ.