കമ്മ്യൂണിസ്റ്റുകൾക്ക് രാജ്യത്തെക്കാൾ വലുത് അവരുടെ ആശയങ്ങൾ ആണ്. ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ 51എ പ്രകാരം, “ഭരണഘടനയെ അനുസരിക്കുകയും, അതിന്റെ ആദർശങ്ങളെയും, ദേശിയ സ്ഥാപനങ്ങളെയും, ദേശീയപതാകയേയും, ദേശീയഗാനത്തെയും ബഹുമാനിക്കുകയും ചെയ്യണം എന്നാണ്. പക്ഷെ കമ്മ്യൂണിസ്റ്റുകൾക്ക് 52 സെക്കന്റ് ഉള്ള ദേശീയഗാനം കേട്ടാൽ എഴുന്നേറ്റു നിൽക്കാൻ മടിയാണ്. അതും ഇവിടെ ജീവിച്ചുകൊണ്ട്, ചോറ് ഇവിടെയും കൂർ അങ്ങും. ഈ കപട മുഖങ്ങൾ അഴിച്ചെടുക്കാൻ നന്നായി പ്രവർത്തിക്കണം.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് കഴിഞ്ഞ 70 വർഷം ആയി പഠിപ്പിക്കുന്ന /പ്രചരിക്കുന്ന കഥകൾ ഒന്ന് തിരുത്തി എഴുതിയാൽ തീരാവുന്നതേ ഉള്ളു ഈ കമ്മ്യൂണിസം, ഒരു പക്ഷേ ഇനിയും വളർന്നു വരുന്ന തലമുറയെ എങ്കിലും രക്ഷിക്കാൻ പറ്റും.സ്കൂളിൽ കുട്ടികൾ ഇന്ത്യയുടെ ചരിത്രം പഠിക്കട്ടെ, എന്തിന് ചൈനയുടെയുടെയും , റഷ്യയുടെയും, ഫ്രഞ്ചിന്റെയും, അമേരിക്കയുടെയും വിപ്ളവങ്ങൾ പഠിപ്പിക്കുന്നു? എന്തിന് കാറൽ മാർക്സിനെയും, സ്റ്റാലിനെയും, മാവോ സേതുങ്ങിനെയും പഠിപ്പിക്കുന്നത് ? ലോക വിപ്ലവങ്ങൾ എല്ലാം കമ്മ്യൂണിസം ആണ് വിഭാവന ചെയ്യുന്നത്,പിന്നീട് ആ രാജ്യങ്ങളിൽ നിന്നും തേഞ്ഞു പോയ വിപ്ലവങ്ങൾ. കുട്ടികളെ രാഷ്ട്രീയം ഇല്ലാത്ത ചരിത്രം നാട്ടിൽ പഠിപ്പിച്ചുകൂടെ ?
കമ്മ്യൂണിസം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ.
- 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തെ തള്ളി പറഞ്ഞത് എന്തുകൊണ്ട്? 1941ൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമ്മനി റഷ്യയെ ആക്രമിച്ചപ്പോൾ, ജർമനിയെ തിരിച്ചടിച്ചു തോൽപിച്ച റഷ്യക്ക് ബ്രിട്ടനും ആയി ചേർന്ന് പ്രവർത്തിച്ചു; അപ്പോൾ അങ്ങ് റഷ്യയിൽ നിന്നുള്ള ആഹ്വാന പ്രകാരം ജനിച്ച മണ്ണിനോട് കൂറ് കാണിക്കാതെ ഒറ്റു കൊടുത്തു. സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യയുടെ നീക്കങ്ങൾ ബ്രിട്ടന് ഒറ്റു കൊടുത്ത പാർട്ടി, ഗാന്ധിജി അന്നത്തെ പാർട്ടി സെക്രട്ടറി പി സി ജോഷിക്കയച്ച കത്തുകൾ വായിച്ചാൽ മനസിലാവും, ജനിച്ച മണ്ണിന്റെ സ്വാതന്ത്ര്യം എന്നതിനേക്കാൾ ലോക കമ്മ്യൂണിസം അനുസരിച്ചു ബ്രിട്ടന്റെ കയ്യിൽ നിന്നും സമ്മാനങ്ങൾ വാങ്ങി കുട്ടിയ പാർട്ടി. 1947ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ “ഈ സ്വാതന്ത്ര്യം കളവാണ് “എന്ന് പറഞ്ഞ പാർട്ടി, അതിനെതിരെ സായുധവിപ്ലവം നടത്തിയ പാർട്ടി.
- 1962ൽ ഇന്ത്യ ചൈന യുദ്ധത്തിൽ, ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലെ ഇന്ത്യൻ ആർമിയുടെ നീക്കം ചൈനയെ അറിയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി. ചൈനക്കനുകുലം ആയി തീരുമാനം എടുത്തത് ജ്യോതി ബസു എന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു, ബംഗാളിലെ മുഖ്യന്ത്രി ആയി 23 വർഷം ഭരിച്ചു, അവിടെ ആണ് കമ്മ്യൂണിസം തകർന്നടിഞ്ഞത്.
- മുസ്ലിം ലീഗിന് വേണ്ടിയും, സിഖുകൾക്കു വേറെ രാജ്യത്തിന് വേണ്ടിയും വാദിച്ചവർ. ഇന്ത്യയും പാകിസ്താനും ആയി വിഭജിക്കാൻ കൂട്ടു നിന്നവർ.
പൂർണ്ണ സ്വരാജ് അഥവാ പൂർണ്ണ സ്വാതന്ത്ര്യം , വിദേശവസ്ത്ര ബഹിഷ്കരണം, എന്നിവക്ക് നേതൃത്വം കൊടുത്ത,ബ്രിട്ടീഷുകാരുടെ കൊടുംകൃതങ്ങൾ സഹിച്ചു സ്വാതന്ത്ര്യത്തിനായി പോരാടിയ സവർക്കർ. കമ്മ്യൂണിസ്റ്റ്‌കാർ പറഞ്ഞ് പരത്തുന്നത് സവർക്കർ പത്തു പ്രാവിശ്യം ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്തു ഷൂ നക്കിത്തുടച്ചവൻ എന്നാണ്. സവർക്കർ ആരാണെന്നു ചരിത്രം വായിച്ച് പഠിക്കണം. ഗാന്ധിജിയെ വെടി വെച്ച് കൊന്ന ഹിന്ദു മഹാസഭയുടെ നേതാവ് നാഥുറാം ഗോഡ്‌സെ ആർഎസ്എസ് കാരൻ ആണ് എന്ന് പറഞ്ഞുകൊണ്ട് വരുന്നവർ, ഒന്ന് ഗൂഗിൾ ചെയ്ത് നോക്കുന്നത് നല്ലതാ. ഗാന്ധിവധത്തെ ചൊല്ലി ആർഎസ്എസ് നിരോധിച്ചു എന്നും പിന്നീട് അത് ആ നിരോധനം എന്ത് കൊണ്ട് പിൻവലിച്ചു എന്നും കൂടി വായിച്ച് മനസിലാക്കണം. നിലനിൽപ്പ് രാഷ്ട്രീയത്തിനും സ്വാര്ഥതാല്പര്യത്തിനും വേണ്ടി നിലനിൽക്കുന്ന നിങ്ങള്ക്ക് എന്തും പറഞ്ഞ് നടക്കാം, നുണകൾ പറഞ്ഞ് നടന്നപ്പോൾ ചുവട്ടിലെ മണ്ണ് ഒലിച്ചു പോയത് അറിഞ്ഞില്ല.
1997ൽ ബംഗാൾ നിയമസഭയിൽ ബുദ്ധദേബ് ഭട്ടാചാര്യ ഒരു ച്യോദ്യത്തിനു മറുപടിയായി പറഞ്ഞത് 1977 നും 1997നും ഇടക്ക് 28000 ആൾക്കാർ ബംഗാളിൽ കൊല ചെയ്യപ്പെട്ടു എന്നാണ്. ഒരോ മാസവും 125.7 ആൾക്കാരും, ഒരു ദിവസം 4 പേര് വെച്ചും മരിച്ചു.
താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ വായിച്ചാൽ മനസിലാവും എന്താണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പും, ശേഷവും കമ്മ്യൂണിസത്തിന്റെ സംഭാവന എന്ന്.
http://jokesfromindianleft.blogspot.in/2008/02/story-of-great-betrayal.html?m=1
27 ട്വീറ്റുകൾ ഉണ്ട്, തെളിവുകൾ സഹിതം.
https://storify.com/kush07/the-7-great-indian-communist-treachery
മുകളിലെ രണ്ടു links ഉം ഓപ്പൺ ആകുന്നില്ല