ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി, അവിടെ വോട്ടുള്ള മലയാളികളുടെ പിന്തുണ അഭ്യർത്ഥിച്ചു കൊണ്ട്, സംഘപരിവാർ അനുഭാവിയും, സാമൂഹ്യ പ്രവർത്തകയും അമേരിക്കയിൽ ക്യാൻസർ സയന്റിസ്റ്റുമായ ജയശ്രീ നായർ ഒരു ഫേസ്‌ബുക്ക് ലൈവ് ഇട്ടു. വീഡിയോയുടെ കീഴെ വന്ന കമന്റുകൾ ബിജെപിയുടെ രാഷ്ട്രീയത്തെ പറ്റിയോ, GST യെ പറ്റിയോ ഡീമോണിട്ടൈസേഷനെ പറ്റിയോ ആയിരുന്നില്ല. ‘പ്രബുദ്ധരായ’ കമ്മ്യൂണിസ്റ്റു ചിന്തകരുടെയും സഖാപ്പികളുടെയും കമന്റുകൾ അലക്ഷ്യമായി തുറന്നു കിടന്ന അവരുടെ വസ്ത്രത്തിലെ ഒരു ബട്ടൻസിനെയും അതിനുള്ളിലൂടെ അവർ കണ്ട സ്ത്രീ ശരീരത്തെയും കുറിച്ചായിരുന്നു!
അധികം വൈകാതെ തന്നെ ഫേസ്‌ബുക്ക് ലൈവിന്റെ ലിങ്ക് ‘പ്രബുദ്ധരായ’ സ്വതന്ത്ര ചിന്തകർ നയിക്കുന്ന ഫ്രീ തിങ്കർ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യപ്പെട്ടു. രണ്ടു ലക്ഷത്തി മുപ്പത്തിനായിരത്തിൽ പരം മെമ്പേഴ്‌സ് ഉള്ള (ഇതെഴുതുമ്പോൾ) ഫ്രീ തിങ്കർ ഗ്രൂപ് കേരള യുക്തി വാദികൾ നയിക്കുന്ന ഒരു പ്രധാന ഫേസ്‌ബുക്ക് ഗ്രൂപ്പാണ്. കിസ് ഓഫ് ലൗ തുടങ്ങാൻ പശുപാലന് ഊർജ്ജം പകർന്ന ഗ്രൂപ്പ്. ഇന്നും സ്വന്തം ശരീരം വിൽക്കാനുള്ള രശ്മി മാഡത്തിന്റെ അവകാശത്തെ വിലമതിക്കുന്ന ഗ്രൂപ്പ്. രശ്മി മാഡത്തെ ആരെങ്കിലും ട്രോളിയാൽ (80K എന്ന് ഒന്നെഴുതിയാൽ മതി) ഉടനെ ഗ്രൂപ്പ് അംഗങ്ങളെ ബ്ലോക്ക് ചെയ്യുന്ന അഡ്മിൻസ് നിറഞ്ഞ ഗ്രൂപ്പ്. സിനിമിയിലെ ഡയലോഗുകൾ പോലും ഇഴകീറി പരിശോധിക്കുന്ന ഫെമിസിസ്റ്റുകളും അതിന് ആസ്വാദനക്കുറിപ്പെഴുതുന്ന പാവാട ദാസന്മാരും നിറഞ്ഞ ഗ്രൂപ്പ്! ഈ ഗ്രൂപ്പിനെ കുറിച്ച് ഇത്രയും പറഞ്ഞു വച്ചത്, പോസ്റ്റ് വായിക്കുന്ന നിങ്ങൾക്കും ഇടത്തെ കുറിച്ച് ഒരു ഐഡിയ കിട്ടണമെല്ലോ എന്ന് കരുതിയാണ്..
അതേ, ഈ ഗ്രൂപ്പിലേക്കാണ് നമ്മുടെ അമ്മയുടേയോ മുതിർന്ന സഹോദരിയുടെയോ പ്രായമുള്ള ഒരു സ്ത്രീയുടെ ഫേസ്‌ബുക്ക് ലൈവ് ഷെയർ ചെയ്യപ്പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ അഭിന സ്വതന്ത്ര ചിന്തകരുടെ ചിന്തകൾ അണപൊട്ടി ഒഴുകാൻ തുടങ്ങി. ഫെമിനിസ്റ്റുകൾ ആയി സ്വയം പ്രഖ്യാപിച്ച ഗ്രൂപ്പ് അഡ്മിൻ ആയ മഹിളാ രത്നങ്ങൾ പോലും ജയശ്രീ നായരുടെ തുറന്നു കിടക്കുന്ന ബട്ടൻസിനെ പറ്റിയായി ചർച്ച!
ദോഷം പറയരുതല്ലോ.. “ഇങ്ങനെ പറയുന്നത് ചെറ്റത്തരമല്ലേ” എന്ന് ചോദിച്ച ഒന്നുരണ്ട് പാവങ്ങളെ അഡ്മിൻ നേരിട്ട് കൈകാര്യം ചെയ്യുന്നതും കാണാമായിരുന്നു. ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത പൊരുതുന്ന അഡ്മിൻ, “നിനക്ക് സൗകര്യമുണ്ടെങ്കിൽ ഗ്രൂപ്പിൽ നിന്നാൽ മതി” എന്ന് പറയാതെ പറഞ്ഞു.. (വേണമെങ്കിൽ പാകിസ്ഥാനിലേക്ക് പോടാ എന്ന് വന്ദേമാതരം പാടാൻ വിസമ്മതിച്ചവരോട് ഏതോ നോർത്തിന്ത്യൻ നേതാവ് പറഞ്ഞ അതേ സ്റ്റൈലിൽ).
മലയാളത്തിലെ ഫേസ്‌ബുക്ക് സ്വതന്ത്ര ചിന്തകരെ സന്തോഷിപ്പിക്കാൻ തട്ടം ഇട്ട് വരണോ എന്നേ ഇനി അറിയാനുള്ളൂ. ബോഡി ഷെയിമിങ്ങിനെതിരെയും സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റിയും വാചാലരാകുന്ന അഡ്മിൻസ് കുമ്മനം രാജശേഖരന്റെ കറുത്ത നിറത്തെയും, ജയശ്രീ നായരുടെ തുറന്ന ബട്ടൻസിനെയും ട്രോളി ആത്മ നിർവൃതി അടയും. ഇതൊക്കെ ശരിയാണോ എന്ന് ആരെങ്കിലും ചോദിച്ചാൽ പാസിസത്തിനെതിരെ പോരാടി തളർന്ന അതേ അഡ്മിൻ നമ്മളെ ഗ്രൂപ്പിൽ നിന്ന് ബാൻ ചെയ്യും. ഇവനോടൊക്കെ ഒന്നേ ചോദിക്കാൻ തോന്നുന്നുള്ളൂ.. എന്തിനാടാ ചക്കരേ നീയൊക്കെ സ്വയം ചതന്ത്ര ചിന്തകനാണെന്ന് പറഞ്ഞ് നടക്കുന്നേ?
സ്വതന്ത്ര ചിന്തകരുടെ ഗ്രൂപ്പ് വെറും കമ്മിക്കൂട്ടമായി അധപ്പതിച്ചിട്ട് നാളേറെയായി. കമ്മികൾക്ക് മാത്രമേ അവർ വിഭാവനം ചെയ്യുന്ന യുട്ടോപ്യയിൽ വ്യക്തി സ്വാതന്ത്ര്യവും മറ്റും ഉള്ളൂ!
അന്തം കമ്മികളുടെ ഹിന്ദു വിരോധത്തിന്റെ മറ്റൊരുദാഹരണമായും ഇതിനെ കാണാം . പണ്ടും ഇവർ പൂണൂല് വലിച്ചെറിയനെ പറഞ്ഞിട്ടുള്ളു .കൊന്തയുടെയും പർദയുടെയും കാര്യത്തിലുള്ള സമീപനം സുവ്യക്തമല്ലേ .ഈ കമ്മി കൊങ്ങി അബ്രഹാമിക് നാശം വിതക്കുന്ന കൂട്ടുകെട്ടിനെ രാഷ്ട്രവവാദികൾ പൊളിച്ചടുക്കക തന്നെ ചെയ്യും .കാരണം ധർമത്തിന്റെ പക്ഷത്താണവർ .വന്ദേ മാതരം .ജയ് ഹിന്ദ്.