ഇന്ത്യയെ വെട്ടിനുറുക്കാന്‍ “ക്ഷുദ്ര-മതേതറ” രസക്കൂട്ട്

1526, 1857, 1947 – ഇന്ത്യയുടെ ചരിത്രം പറയുമ്പോള്‍ പരാമര്‍ശിക്കുന്ന വര്‍ഷങ്ങളാണിവ.  ഇവ മൂന്നിനും സുപ്രധാനമായ നിയോഗങ്ങള്‍ ഏറ്റെടുക്കാനുണ്ടായിരുന്നു. പാനിപ്പത്ത് യുദ്ധത്തില്‍ ബാബര്‍ എന്ന വൈദേശിക ഭരണാതിക്രമി വടക്കേ ഇന്ത്യയിലെത്തി ഡെല്‍ഹി കീഴടക്കി മുഗള്‍ സാമ്രാജ്യം സ്ഥാപിച്ച വര്‍ഷമാണ് 1526. അടിമത്തത്തിന്റെ അധികാര ദണ്ഡ് ഇന്ത്യക്കാരന്റെ ചുമലില്‍ വെച്ച് വംശാധിപത്യം സ്ഥാപിച്ച് തലമുറകളിലൂടെ കൊള്ളയും മതവെറിയും കാണിച്ച പതിറ്റാണ്ടുകള്‍..

മുഗള്‍ സാമ്രാജ്യത്തിന്റെ അവസാനവും,  ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരില്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ അധീശത്വത്തിനെതിരെ സൈനികര്‍ നടത്തിയ ആദ്യ സ്വാതന്ത്ര്യ സമരമെന്നു വിശേഷിപ്പിക്കാവുന്ന ശിപായി ലഹള അരങ്ങേറിയ 1857. പിന്നെയുള്ളത് വൈദേശിക അടിമത്തത്തിന്റെ അവസാന അധികാര മുദ്രയും കുഴിച്ചു മൂടിയ വര്‍ഷം- 1947.

പിന്നേയും നീണ്ട കുടുംബാധിപത്യമായിരുന്നു. അറുപതിലധികം വര്‍ഷങ്ങള്‍. ഇടയ്ക്ക് ചില വസന്തങ്ങള്‍ വിരുന്നെത്തിയെങ്കിലും യഥാര്‍ത്ഥ ഭരണവസന്തം ഇന്ത്യയാകെ പടര്‍ന്നു പിടിച്ചത് 2014 ല്‍.

പുതിയ ഇന്ത്യയുടെ ചരിത്രം രചിക്കാന്‍ നിയോഗവുമായി നരേന്ദ്ര മോഡി എന്ന ശക്തനായ ഭരണാധികാരി ഇന്ത്യയുടെ അധികാര ഇടനാഴികളില്‍ സിംഹഗര്‍ജ്ജനം മുഴക്കി. ഇതോടെ. ഒട്ടിയും, പറ്റിയും, അള്ളിയും പിടിച്ചു കിടന്ന തലകീഴ്ക്കാം ജാതി വവ്വാലുകള്‍ ഇരുണ്ട നിലവറകളില്‍ നിന്നും ഭയന്ന് ചിറകടിച്ച് പടര്‍ന്നുയര്‍ന്നു. എല്ലിന്‍ കഷ്ണങ്ങള്‍ കടിച്ച് കാവല്‍ കിടന്നവരും ഓടിയൊളിച്ചു.

അഴിമതിയുടേ ചിലന്തിവലകളെ തൂത്തെറിഞ്ഞും അധികാര ദുര്‍വിനിയോഗത്തിന്റെയും കെടുകാര്യസ്ഥതയുടേയും ചിതല്‍പ്പുറ്റുകളെ തട്ടി്‌ത്തെറിപ്പിച്ചും സ്വച്ഛഭാരത സങ്കല്‍പവുമായായിരുന്നു ആ വരവ്. വലിയൊരു കോട്ടയുടെ കൊത്തളങ്ങളിലും ഗുദാമുകളിലും എത്തി അട്ടിക്കണക്കിന് കരുതിവെച്ച പുഴുത്തു നാറിയ പണക്കൂമ്പാരങ്ങള്‍ എന്നെന്നേയ്ക്കുമായി നശിപ്പിച്ചു കളഞ്ഞു.

എല്ലാത്തിനും എതിരെ അലമുറയിട്ട് കരയാനും കുരയ്ക്കുവാനുമായി പ്രസ്റ്റിറ്റിയൂട്ടുകള്‍ എന്ന വിശേഷണവുമായി ചീഞ്ഞു നാറിയ വ്യവസ്ഥിതിയുടെ പുഴുക്കുത്തുകളായി ഒരു കൂട്ടം എലീറ്റുകള്‍ ലോര്‍ഡ് എഡ്വിന്‍ ല്യൂത്തിയന്‍സിന്റെ പ്രേതമുറങ്ങുന്ന ഡെല്‍ഹിയിലെ ബംഗ്ലാവുകളില്‍ തമ്പടിച്ചിരുന്നു.

തളയും മണിയും കിലുക്കി ഗജരാജന്‍ നടന്നു പോകുമ്പോള്‍ ചങ്ങലയുടെ ഒരറ്റത്ത് തല പുറത്തിട്ട് കുരയ്ക്കുന്ന ശ്വാനവര്‍ഗത്തെ പോലെ ഇവറ്റകളെ ഏഴു വള്ളപ്പാടകലെ മോഡി മാറ്റി നിര്‍ത്തിയിരുന്നു.

ക്യത്യമായ ഇടവേളകളില്‍ ഇവര്‍ പുതിയ ഒരോ ആയുധവുമായി രംഗത്ത് എത്തുമായിരുന്നു. നിയമസഭാ തിരെഞ്ഞുടുപ്പുകളുടെ മുന്നോടിയായി ഒരോ സംഭവങ്ങള്‍ അരങ്ങേറുകയും ഇതിന് പ്രചാരണം നല്‍കുകയും ചെയ്യുക പ്രസ്റ്റിറ്റിയൂട്ടുകളുടെ ഒരേ ഒരു അജണ്ടയായി മാറി.

പാക്കിസ്ഥാനും ചൈനയും ഉള്‍പ്പെടുന്ന വൈദേശിക ശത്രുക്കളെ അടക്കി നിർത്തിയ മോഡിക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്തിനകത്തും നിന്നും ഉയരുന്ന ഭീഷണികളെയാണ് നേരിടേണ്ടി വന്നിരുന്നത്. അതിര്‍ത്തി കടന്നെത്തിയ ഒരോ ശത്രു നീക്കങ്ങളേയും മിന്നലാക്രമണ വഴിപോലും തുരത്തിയെങ്കിലും വൈദേശിക ശത്രുവിനേക്കാളും ഫലത്തില്‍ ദോഷം ചെയ്യുന്ന ആഭ്യന്തര ശത്രു കീടങ്ങളെ തുരത്താന്‍ പൂര്‍ണമായും സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.

ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍ യുദ്ധങ്ങളായിരുന്നു ഇന്ത്യയെ തളര്‍ത്തിക്കൊണ്ടിരുന്നത്. മോഡിയുടെ അധികാരത്തിനു ശേഷം പത്താന്‍ കോട്ട് പോലുള്ള ഒളിയുദ്ധങ്ങള്‍ ഉണ്ടായി. എന്നാല്‍, ശക്തമായ മറുപടി ഇന്ത്യ നല്‍കി.

ഇവയൊന്നും ഫലിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ആഭ്യന്തര കീടങ്ങളെ കൂട്ടത്തോടെ നിയോഗിച്ചത്. അധികാരമില്ലാതെ ശ്വാസംമുട്ടുന്ന മുത്തശ്ശി പാര്‍ട്ടി തങ്ങളുടെ ഭരണമില്ലാത്ത രാജ്യം നിലനില്‍ക്കേണ്ടതില്ലെന്ന മട്ടില്‍ എല്ലാ വിഷജന്തുക്കളേയും കൂട്ടിന് കിട്ടി.

2002 മുതല്‍ മോഡിയെ ആക്രമിച്ച് വന്ന ഇക്കൂട്ടര്‍ അദ്ദേഹം തലസ്ഥാനത്ത് എത്തിയതോടെ സര്‍വ്വ ശക്തിയും ഉപയോഗിച്ചുള്ള ആക്രമം അഴിച്ചു വിട്ടു. എന്നാല്‍ മോഡി മാത്രമല്ല, ചാണക്യ തന്ത്രങ്ങളുമായി അമിത് ഷാ എന്ന സംഘാടകന്‍ ബിജെപിയുടെ തലപ്പത്ത് എത്തിയതോടെ പകുതി ഊര്‍ജ്ജം അദ്ദേഹത്തിനെതിരെയും ചെലവഴിക്കേണ്ടി വന്നു.

ഇതിനായി ഇവര്‍ പ്രത്യേക രസായനക്കൂട്ട്തയ്യാറാക്കി. മുത്തശ്ശി പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു ഈ പാചക പുരയില്‍ ഒരോ ഇടവേളയിലും വിശിഷ്ട ചേരുവകള്‍ കൂട്ടി ക്ഷുദ്രമതേതറ രസക്കൂട്ട് നിര്‍മിച്ചു പോന്നത്. പൊട്ടക്കിണറ്റിലെ തവളയെപോലുള്ള ഇടത് ലിബറലുകളും അര്‍ബുദ രോഗാണുവിന് സമമുള്ള മാവോവാദികളും, പരിവര്‍ത്തിത ജ്വോഷുവ എന്‍ജിഒകളും ദലിത് മുഖംമൂടി അണിഞ്ഞ ചില ചെന്നായ്ക്കളും എല്ലാം ചേര്‍ത്ത്
പ്രസ്റ്റിറ്റിയൂട്ട് എന്ന ചട്ടുകം വെച്ച് ഇളക്കിയാണ് മുത്തശ്ശി പാര്‍ട്ടി രാജ്യത്തെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കാനുള്ള മതേതറ രസായനം ഉണ്ടാക്കുന്നത്.

ഇതില്‍ നിന്നും ഉയര്‍ന്നു വന്ന പല സംഭവങ്ങള്‍ക്കും ഒരേ ദുര്‍ഗന്ധമായിരുന്നു. പള്ളികള്‍ക്കു നേരെ വ്യാപകമായ ആക്രമണമായിരുന്നു ആദ്യത്തേത്ത്. ഡെല്‍ഹി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇത് ശരിയാക്കിയത്. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഇത്തരം വാര്‍ത്തകള്‍ അവസാനിക്കുകയും ചെയ്തു ഫലം ആംആദ്മി പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം. ചെറിയ സംഭവങ്ങളെ വലുതാക്കി കാണിക്കുന്ന പ്രത്യേകതരം ലെന്‍സാണ് മാധ്യമങ്ങള്‍ ഇതിനായി ഉപയോഗിച്ചത്. ഇവയെല്ലാം ചില തെമ്മാടിക്കൂട്ടങ്ങളുടെ സൃഷ്ടിയാണെന്ന് പിന്നീട് തെളിഞ്ഞു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയുട്ടില്‍ തുടങ്ങിയ ഒരു വിദ്യാര്‍ത്ഥി കലാപം ഡെല്‍ഹി ജെഎന്‍ യു. ഹൈദരബാദ് സര്‍വ്വകലാശാല തുടങ്ങിയ റൂട്ടു വഴി സഞ്ചരിക്കുന്നുണ്ടായിരുന്നു. ഭാരതത്തെ വെട്ടി നുറുക്കുമെന്ന് ഉയര്‍ന്നു കേട്ടത് ജെഎന്‍യുവില്‍ നിന്നായിരുന്നു. ഇവരുടെ നേതാക്കള്‍ മാധ്യങ്ങള്‍ക്ക് പ്രിയങ്കരന്‍മായിരുന്നു.

Related image
ഡൽഹി തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ പള്ളി ആക്രമണ തിരക്കഥ

ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ വരവായതോടെയാണ് ബീഫ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനവും ബീഫ് നിരോധനം കൊണ്ടുവന്നില്ല. പകരം മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് -എന്‍സിപി സര്‍ക്കാര്‍ പാസാക്കി രാഷട്രപതിക്ക് അയച്ചു കൊടുത്ത് എവിടേയോ ഉറങ്ങിക്കിടന്ന ഫയല്‍ എങ്ങിനൊയൊ പൊടിതട്ടിയെടുത്ത് പ്രണബ് കുമാര്‍ മുഖര്‍ജി എന്ന് എഴുതി ഒപ്പിട്ടു. ഇതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ബീഫു നിരോധിച്ചുു എന്ന കോലാഹലമായി.

യുപിയിലെ ഒറു ഗ്രാമവും ഒരു വ്യക്തിയും പിന്നീട് വേദമന്ത്രമായി മാറി. പലനുണകള്‍ പലവട്ടം ആവര്‍ത്തിച്ച് സ്ഥാപിച്ചെടുക്കലായിരുന്നു പിന്നീടങ്ങോട്ട്. മോഡി സര്‍ക്കാര്‍ അടുക്കളയില്‍ കയറി കറിപാത്രം പൊക്കി നോക്കി ബീഫുണ്ടോ എന്ന പരിശോധിക്കുന്നു എന്നാണ് മതേതറ മഹാന്‍മാര്‍ പാടിനടന്നത്.

ബീഹാര്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ബീഫ് ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായ പ്രതീതിയായിരുന്നു. ബിജെപിയുടെ വരവിന് തടയിടാന്‍ ഇതുകൊണ്ടൊക്കെ കഴിഞ്ഞു. പക്ഷേ, മോഡി -ഷാ ദ്വയം മാസങ്ങള്‍ക്കിപ്പുറം കഥമാറ്റിയെഴുതി ബീഹാറില്‍ ഭരണത്തിലേറി.

അസഹിഷ്ണുത എന്ന ക്യാംപെയിന്‍ ഈ വേളയിലാണ് നിറഞ്ഞാടിയത്.  മാനവ വിഭവ ശേഷി വകുപ്പു മന്ത്രിയും ബിജെപിയുടെ തീപ്പൊരി നേതാവുമായ സ്മൃതി ഇറാനിയെ ഇടക്കാലത്ത് വേട്ടയാടി. രോഹിത് വെമുല എന്ന പേരായിരു്ന്നു ഇതിന് ഉപയോഗിച്ചത്.

ഒരുമിച്ച് നില്‍ക്കുന്ന ഹിന്ദുക്കളെ ദലിത് ഒബിസി തുടങ്ങിയ പലതട്ടുകളില്‍ തിരിച്ച് വെമുല കാര്‍ഡ് ഇതിലൊന്നായിരുന്നു. ഗുജറാത്തിലെ തിരഞ്ഞെടുപ്പിലാിരുന്നു ഇതിന്റെ കലാശക്കൊ്ട്ട് ആടിയത്.

രാഷ്ട്രപതിയായി മഹാദലിതിനെ നിയമിച്ചായിരുന്നു മോഡി-ഷാ ദ്വയം ഇതിന് മറുപടി പറഞ്ഞ്ത്. ഇതിനാല്‍. ഈ കറി വെന്തില്ല. ജമ്മു കാശ്മീരില്‍ പിഡിപിയുമാി അധികാരത്തിലേറിയതിന്റെ വിഷമത്തിന് തുടങ്ങിവെച്ച കല്ലേറ് സമരവും പെല്ലറ്റ് ഗണ്‍ പ്രയോഗവും ഊതിപെരുപ്പിച്ചു. സൈന്യത്തിനെതിരെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് രക്ഷാകവചം തീര്‍ത്ത സംഭവം തുടങ്ങിയവ രാജ്യത്തിനെതിരെ ഉപയോഗിക്കാന്‍ ഇവര്‍ക്കായി. വിമുക്ത ഭടന്‍മാരെ ഉപയോഗിച്ച് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രക്ഷോഭം എന്നിവ നടത്തിയെങ്കിലും സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി.

Related image
OROP നടപ്പിലാക്കിയ കാലത്തെ രാഷ്ട്രീയപ്രേരിത സമരം

ഇതിടയില്‍ ലാന്‍ഡ് അക്വിസേഷന്‍ സമരം, മദ്ധ്യപ്രദേശിലെയും രാജസ്ഥാനിലേയും കര്‍ഷക സമരങ്ങള്‍, ഹരിയാനയിലെ ജാട്ട് പ്രക്ഷാഭം ഗുജറാത്തിലെ പട്ടേല്‍ സമരം, ഹരിയാനയിലെ ദേരാ സച്ച സൗദ കലപം. . പൂനയില്‍ ദലിത്-മറാഠ കലാപം, എണ്ണിയാലൊടുങ്ങാത്ത നീക്കങ്ങള്‍. ബിജെപി വിജയിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം വോട്ടിംഗ് യന്ത്രത്തെയും തിരഞ്ഞെടുപ്പു കമ്മീഷനേയും പഴി പറയുക. നോട്ടു നിരോധനവും, ജിഎസിടിയും സാമ്പത്തിക മേഖലയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇതുവഴി ഇവ രണ്ടും പരാജയമെന്ന് വരുത്താനും നടത്തിയ നീക്കങ്ങള്‍.

ഏറ്റവും ഒടുവിലായി പൗരന്റെ അവസാന അത്താണിയായ ജുഡീഷ്യറിയെയും കെണിവെച്ച് വീഴ്ത്താന്‍ ഇവര്‍ ശ്രമം നടത്തി നോക്കി. ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഇത് അവസാനിച്ചു. അമിത് ഷായെ വെട്ടിലാക്കാനുള്ള നീക്കം ജഡ്ജി ലോയുടെ കുടുംബത്തിന്റെ വാര്‍ത്താ സമ്മേളനത്തോടെ കെട്ടടങ്ങി. ഇനിയും മുത്തശ്ശി പാര്‍ട്ടിയുടെ ക്ഷുദ്ര മതേതറ രസായനം അവതരിക്കും. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇവ ഒരോന്നും ഇറങ്ങും. ഇപ്പോഴില്ലെങ്കില്‍ ഇനി ഒരിക്കലുമില്ലെന്ന തിരിച്ചറിവോടെ നടത്തുന്ന പൂഴിക്കടകന്‍ പ്രയോഗങ്ങള്‍. ഇവരുടെ ശ്രമങ്ങള്‍ നടക്കട്ടെയെന്നു തന്നെയാണ് മോഡി -ഷാ കൂട്ടുകെട്ട് വിളിച്ചു പറയുന്നത്.

ഇപ്പോഴുള്ള സീറ്റുകളേക്കാള്‍ അധികം നേടി മോഡിയുടെ ഭരണം 2024 വരെ ഗ്യാരണ്ടിയന്ന് പൊതുജനം വിധിയെഴുതിക്കഴിഞ്ഞു. സംശയമുള്ളുവര്‍ക്ക് കാത്തിരിക്കാനുള്ള അവകാശമുണ്ട്. രാജ്യത്തിനെ നശിപ്പിക്കാനുള്ള ക്ഷുദ്ര വിഷക്കൂട്ട് ഉണ്ടാക്കുന്നവരെ വേരോടെ പിഴുതെറിയാനുള്ള കര്‍മവുമായാണ് ഇവരുടെ പ്രയാണം.. ഇത് വിജയം നേടുക തന്നെ ചെയ്യും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here