ഭാരതത്തിലെ മാധ്യമങ്ങൾ ജനങ്ങളെ അറിയിക്കാതെപോയ ഒരു വാർത്തയാണിത്
ഇന്ത്യ, ഇറാൻ വഴി അഫ്ഗാനിസ്ഥാനിലോട്ടു കപ്പൽമാർഗം ഗോതമ്പ് ആദ്യമായി കയറ്റുമതി ചെയ്തു.
മോദിയുടെ യാത്രയെ കുറിച്ച് വിമർശിക്കുന്നവർ ഇതൊന്നു വായിക്കണം. ലോകഭൂപടം ഒന്ന് നോക്കണം, കിര്‍ഗിസ്ഥനും, താജിസ്‌ക്കിസ്ഥാനും, ഉസ്ബക്കിസ്ഥാനും, തുര്‍ക്ക്‌മെനിസ്ഥാനും ഒക്കെ എവിടെ വരുമെന്നും. ഇതൊക്കെ അഫ്ഘാനിസ്ഥാനെയും ഇറാനെയും ചുറ്റിയുള്ളു ചെറിയ രാജ്യങ്ങൾ ആണ്, കിര്‍ഗിസ്ഥനും, താജിസ്‌ക്കിസ്ഥാനും, ഉസ്ബക്കിസ്ഥാനും ചൈനയും പാകിസ്ഥാനും ആയി അതിർത്തി പങ്കിടുന്നു, ചെറിയ രാജ്യങ്ങൾ ആണെന്ന് പറഞ്ഞ് മോദി അവരെ തള്ളിക്കളയില്ല, അവരെ കൂട്ട് പിടിക്കേണ്ട കാര്യം എത്രത്തോളം നല്ലതാണ് എന്ന് മോദിക്കറിയാം. പാകിസ്ഥാനെ ചുറ്റി റഷ്യയിലേക്കും യൂറോപ്പിലേക്കും ഭാരതത്തിന് വ്യാപാരം വർദ്ധിപ്പിക്കണം എങ്കിൽ പശ്ചിമേഷ്യയിലെയും മധേഷ്യയിലെയും രാജ്യങ്ങളും ആയി ഉള്ള സഹകരണം കൂട്ടണം.പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലോട്ടു ഉണ്ടായിരുന്ന കപ്പൽ മാർഗം വഴി ഉള്ള ചരക്ക് ഗതാഗതത്തിന് പാകിസ്ഥാൻ തടസ്സം നിന്നപ്പോൾ 2003ൽ വാജ്‌പേയ് മുന്നോട്ട് വെച്ച ആശയം ആയിരുന്നു ചബർ തുറമുഖ വികസനം, ചബർ തുറമുഖ വികസനം വഴി ഇന്ത്യക്ക് മധേഷ്യയും ആയി എളുപ്പത്തിൽ വ്യാപാര വ്യവസായങ്ങൾ നടത്താൻ പറ്റും.
2003ൽ വാജ്‌പേയ് ഗവണ്മെന്റ് കൊണ്ട് വന്ന പ്രൊജക്റ്റ് യൂ പി എ ഗവണ്മെന്റ് ആണ് തടസങ്ങൾ സൃഷ്ടിച്ചത്, പാകിസ്താന് വേണ്ടി ആണ് അവർ ചബർ തുറമുഖ വികസനം തടസ്സപെടുത്തിയത്.
തെക്കു കിഴക്കൻ ഇറാനിലെ ഒരു പ്രധാന തുറമുഖമാണ് ചബർ തുറമുഖം.തെക്കെ അഫ്ഗാനിസ്ഥാനിലെ സാബൂൾ ഇരുമ്പ് ഖനികളെയും ചബർ തുറമുഖത്തെയും ബന്ധിപ്പിക്കാനായി 560 മൈൽ നീളമുള്ള റെയിൽപ്പാത ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ചിരുന്നു.ഈ തുറമുഖം വികസിക്കുന്നതോടെ അഫ്ഗാനിസ്ഥാനും മധ്യേഷ്യയുമായി ബന്ധം മെച്ചപ്പെടുത്തി പുതിയ സഞ്ചാരമാർഗ്ഗം തുറക്കാൻ ഇന്ത്യക്കാകും. 500 മില്യണ്‍ ഡോളര്‍ ചെലവ് ചെയ്ത് ഭാരതമാണ് ഈ തുറമുഖം നിര്‍മിക്കുന്നത്. ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും സഹകരണത്തോടെ നിര്‍മിക്കുന്ന തുറമുഖം പൂര്‍ത്തിയാകുമ്പോഴേക്കും ഇപ്പോഴുള്ള 25 മില്യണ്‍ ടണ്‍ തുറമുഖത്തിന്റെ പ്രാപ്തി 85 മില്യണ്‍ ടണ്‍ ആയി മാറും.
പ്രധാന നേട്ടങ്ങൾ ഇവയാണ്.
ഒന്ന്: ഇന്ത്യ അഫ്ഘാനിസ്താന് കൊടുത്ത വാക്ക് പാലിക്കാൻ പറ്റി, പാകിസ്ഥാന്റെ സഹായം ഇല്ലാതെ വ്യാപാരവ്യവസായത്തിന് വേറെ ഒരു വഴി വികസടിപ്പിച്ചു എടുക്കാം എന്നുള്ള വാക്ക്.പാകിസ്ഥാനെ മൊത്തമായും നമ്മുടെ സൈനിക വലയത്തില്‍ കൊണ്ടുവരിക.
രണ്ട് : ചബർ തുറമുഖ വികസനം വഴി ഇന്ത്യ -ഇറാൻ -അഫ്ഘാനിസ്ഥാൻ രാജ്യങ്ങൾ തമ്മിൽ ഉള്ള ത്രികക്ഷി ബന്ധങ്ങൾ സുദൃഢമാക്കാൻ സാധിച്ചു. ഇന്ത്യയും ഇറാനും തമ്മിൽ ഉള്ള ഉഭയകക്ഷി ബന്ധം കൂടുതൽ സുദൃഢം ആയി. ഇറാനും ആയി ഇന്ത്യ അടുക്കുന്നത് അമേരിക്ക എതിർത്തു എങ്കിലും, ഇന്ത്യ അത് വകവെക്കാതെ ചബർ തുറമുഖ വികസനത്തിന് വേണ്ട കാര്യങ്ങൾ തുടർന്നു. അഫ്ഗാൻ -ഇറാൻ രാജ്യങ്ങൾ തമ്മിൽ ഉള്ള ഉഭയകക്ഷി ബന്ധം വളരും. കാബൂൾ വഴി മധ്യേഷ്യയും അറേബ്യൻ രാജ്യങ്ങളും ആയി ഉള്ള വ്യാപാരം വർദ്ധിക്കും. ഇത് മൂലം റഷ്യയും ആയി പുതിയ ജലഗതാഗതം വികസിപ്പിക്കാൻ പറ്റും. അഫ്ഘാന് ഇത് ഇറാനും ഇന്ത്യയും ആയി ഉള്ള ത്രികക്ഷി ബന്ധം മാത്രം അല്ല, അഫ്ഗാന് ഇത് എല്ലാ രാജ്യങ്ങളും ആയി വ്യാപാര ബന്ധം സ്ഥാപിക്കാൻ ഉള്ള ഒരു പുതിയ വഴി ആണ്.
മുന്ന് : ചൈന പാക്കിസ്ഥാൻ കൂട്ടുകെട്ടിൽ നിലവിൽ വരാനിരിക്കുന്ന പല പരിപാടികൾക്കും ഒരു ബദൽ കൊണ്ടുവരാൻ സാധിക്കും, ഭാരതം, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്ന ഒരു ബദൽ. ചബ്ബാര്‍ പൂര്‍ത്തീകരിക്കുന്നതോടെ ഇറാനില്‍നിന്നുള്ള ഓയില്‍ ഇറക്കുമതി കൂട്ടാന്‍ ഭാരതത്തിന് സാധിക്കും.
ഭരണം എന്നാൽ ഭാവിയിലേക്ക് വേണ്ട വലിയ കാഴ്ച്ചപ്പാടുകൾഉണ്ടാവുക എന്നതാണ് എന്ന് അടിവരയിടുന്നതാണ് മോദിയുടെ ഈ നേട്ടങ്ങൾ