സാമ്പത്തിക രംഗത്തെ മാറുന്ന ലോകക്രമം ഇന്ത്യക്ക് പുതിയ വാതായനങ്ങൾ തുറക്കുന്നുവോ? വിഴിഞ്ഞം സ്റ്റെർലൈറ്റ് പോലെയുള്ള കലാപങ്ങൾ ഇന്ത്യയുടെ മുന്നേറ്റത്തിന് തടയിടാനുള്ള ഗൂഢാലോചനയുടെ ഭാഗമോ?
റഷ്യയുടെ യുക്രൈൻ അധിനിവേശവും ചൈനയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക സംഘർഷങ്ങളും പല കമ്പനിളുടെയും നിക്ഷേപ തീരുമാനങ്ങളെ വലിയ അളവിൽ സാധീനിച്ചു. ജനാധിപത്യ മൂല്യങ്ങൾ, രാഷ്ട്രീയ സാമൂഹിക മൂല്യങ്ങൾ, വിദേശ നയം, രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവ പരിഗണിച്ചാണ് വൻ കമ്പനികൾ ശതകോടികളുടെ പ്രൊജക്ടുകൾക്കായി ഇൻവെസ്റ്റ് ചെയ്യുക. യുക്രൈൻ അധിനിവേശത്തിന് ശേഷം റഷ്യ നേരിടുന്ന വിലക്കുകളും, അയൽ രാജ്യങ്ങൾ പോലും സംശയ ദൃഷ്ടിയോടെ കാണുന്ന ചൈനീസ് ഭരണകൂടവും തങ്ങളുടെ ബില്യൺ ഡോളർ നിക്ഷ്പങ്ങൾക്ക് ഹാനികരമാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഈ വൻ കമ്പനികൾ.
ആപ്പിൾ കമ്പനി ഐഫോണുകളുടെ അസംബ്ലി ഈയിടെ ഇന്ത്യയിലേക്ക് മാറ്റിയതും മറ്റൊന്നും കൊണ്ടുല. ചൈനയിൽ ഉത്പാദിപ്പിക്കുന്ന ടെക്‌നോളജി പ്രോഡക്ട്സ് പല രാജ്യങ്ങളും സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങുള്ള ചൈന മറ്റു രാജ്യങ്ങളിൽ ചാരപ്പണിക്കായും ടെക്‌നോളജി ഉപയോഗിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. വാവൈ ഫോണുകൾക്ക് ഗൂഗിൾ പ്ലേയ് സ്റ്റോർ അനുമതി നിഷേധിച്ചതും 5G ടെക്‌നോളജി ബിഡിങ്ങിൽ നിന്ന് പല രാജ്യങ്ങളും ചൈനീസ് കമ്പനികളെ ഒഴിവാക്കിയതും അതുകൊണ്ടാണ്.
കുറഞ്ഞ നിർമ്മാണ ചിലവായിരുന്നു പല കമ്പനികളെയും ചൈനയിലേക്ക് ആകർഷിച്ച ഘടകം. എന്നാൽ നിർമാണ ചിലവിലൂടെ കിട്ടുന്ന തുച്ഛമായ ലാഭം തങ്ങൾ ഇൻവെസ്റ്റ് ചെയ്യുന്ന വൻ പ്രൊജക്ടുകളുടെ ഭാവിയെ ബാധിക്കുന്ന അവസ്ഥയിലാണ് കമ്പനികൾ മറിച്ചു ചിന്തിക്കാൻ നിർബന്ധിതരായിരിക്കുന്നത്.
തന്ത്രപ്രധാന അസംസ്കൃത വസ്തുക്കൾക്കായി ചൈന പോലെയുള്ള രാജ്യങ്ങളെ അമിതമായി ആശ്രയിച്ച് dependancy trap ൽ അകപ്പെടുന്നതിനെതിരെ യൂറോപ്യൻ കമ്മീഷൻ 2022 ൽ പുറത്തിറക്കിയ മാർഗ്ഗരേഖയിൽ മുന്നറിയിപ്പ് നൽകുന്നു. പാശ്ചാത്യ മൂല്യങ്ങളോട് ചേർന്ന് നിൽക്കുന്ന തുറന്ന വിപണിയും, ജനാധിപത്യ, പരിസ്ഥിതി, തൊഴിൽ നിലവാരങ്ങളും ഉള്ള രാജ്യങ്ങളുമായ് ദീർഘ കാല നിക്ഷേപ ഉടമ്പടികളിൽ ഏർപ്പെടുന്നതാണ് അഭികാമ്യം എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്ക് ഏറെ ഗുണകരമാണ്.
ഇറാനെയോ റഷ്യയെയോ പോലെ ചൈനക്കെതിരെ ഇതുവരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ വർഷം ഉണ്ടായ സെമികണ്ടക്ടർ ക്ഷാമത്തിൽ പോലും ചൈനീസ് കമ്പനികളിൽ നിന്നും സെമികണ്ടക്ടർ വാങ്ങുന്നത് അമേരിക്ക വിലക്കിയിരുന്നു.
ഇന്ന് ഇന്ത്യ ഏറ്റവും കൂടുതൽ ഓയിൽ ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്നാണ്. യുക്രൈൻ ആക്രമണത്തെ തുടർന്ന് ഉപരോധത്താൽ വലഞ്ഞ റഷ്യ വളരെ കുറഞ്ഞ വിലക്കാണ് ഇന്ത്യയ്ക്ക് ഓയിൽ വിൽക്കുന്നത്. അതുപോലെ എതിർപ്പുകൾക്കിടയിലും റഷ്യയുമായുള്ള S-400 ആയുധ കരാർ ഉപേക്ഷിക്കാൻ ഇന്ത്യ തയ്യാറായില്ല. ഇന്ത്യയെ തങ്ങളുടെ കൂടെ നിർത്തേണ്ടത് അമേരിക്കയുടെയും യൂറോപ്പിന്റെയും ആവശ്യമാണ്. കൂടുതൽ നിക്ഷേപങ്ങളിലൂടെയും വ്യാപാര ഉടമ്പടിയിലൂടെയും ഇന്ത്യയെ ഒപ്പം നിർത്താൻ കഴിയും എന്നാണവർ കരുതുന്നത്. ഇതും നമുക്കനുകൂലമായ സാഹചര്യമാണ്.
ഇന്ത്യക്ക് മുന്നിൽ തുറന്നു കൊണ്ടിരിക്കുന്ന അവസരങ്ങളെ കുറിച്ച് നമ്മുടെ ശത്രു രാജ്യങ്ങളും ബോധവാന്മാരാണ്. തമിഴ്‌നാട്ടിലെ കൂടംകുളം പദ്ധതിക്കെതിരെയും, സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെയും, അതുപോലെ ഇപ്പോൾ വിഴിഞ്ഞം പോർട്ടിനെതിരെയും ഒക്കെ നടക്കുന്ന സംഘടിത കലാപങ്ങൾക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികളുടെ സഹായമുണ്ടോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. ബില്യൺ ഡോളർ പദ്ധതികളുമായി വൻകമ്പനികൾ നിക്ഷേപത്തിനൊരുങ്ങുമ്പോൾ ഇവിടെ കലാപവും രാഷ്ട്രീയ അസ്ഥിരതയും ഉണ്ടാക്കി അവരെ പിന്തിരിപ്പിക്കുന്നത് ആർക്കാണ് ഗുണം ചെയ്യുക എന്ന് ചിന്തിച്ചാൽ നമുക്കും ഉത്തരം കിട്ടും.