പതിവായി കള്ളം പറയുകയും തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് പ്രസ്താവനകൾ നടത്തുകയും സ്വയമേവ കള്ളത്തരം കാണിക്കുകയും ചെയ്യുന്ന ഒരാളെ ആർക്ക് എത്രത്തോളം വിശ്വസിക്കാൻ കഴിയും. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ചോദ്യം ഇതാവും . സാധാരണ നാട്ടുഭാഷയിൽ പറയാറുണ്ട്, ‘നമ്പാൻ പറ്റാത്തവർ ‘ എന്ന്. അത് ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവുമധികം ചേരുക കോൺഗ്രസുകാർക്കാണ്; അതിലേറെ രാഹുൽഗാന്ധിക്കും…. സാധാരണ ജനങ്ങൾ പോലും ചിന്തിക്കുന്നത് അങ്ങിനെയാണ് . ഒരു നാണവുമില്ലാതെ, അന്തസ്സില്ലാതെ കള്ളം പറയുക; ഓരോയിടത്തും ഓരോന്ന് പറയുക; അതേസമയം മിനിമം വേണ്ടുന്ന സത്യസന്ധത സ്വന്തം ജീവിതത്തിൽ പുലർത്താതിരിക്കുക. ഇത്തരക്കാർ രാഷ്ട്രീയ രംഗത്ത് ഉണ്ടാവാം, അല്ലെങ്കിൽ ഉണ്ടായിരുന്നിരിക്കാം.എന്നാൽ ഒരു പ്രധാന രാഷ്ട്രീയ കക്ഷിയുടെ സാരഥിയായി ഇത്തരത്തിലൊരാൾ ……. അത് ഇന്ത്യയിൽ ഏറെ കണ്ടിട്ടുണ്ടാവും എന്ന് തോന്നുന്നില്ല. സാധാരണ ആരും ഇതുപോലെയൊക്കെ പെരുമാറാറില്ലല്ലോ; ഒരു ചെറിയ കുറ്റബോധമൊക്കെ ആർക്കും ഉണ്ടാവുമല്ലോ…… തുടർച്ചയായി പച്ച കള്ളം പറയുന്നതിന്. എന്നാൽ ജീവിതത്തിൽ കള്ളമേ ചെയ്തിട്ടുള്ളു എന്നുള്ള ഒരാൾക്ക് അതൊക്കെ ഒരു പ്രശ്നമാവില്ലായിരിക്കാം. അതാണിപ്പോൾ രാഹുൽ ഗാന്ധിയെ തുറിച്ചുനോക്കുന്ന ചോദ്യം.
ഇത്തരമൊരു ആരോപണം കോൺഗ്രസ് അധ്യക്ഷനെതിരെ ഉന്നയിക്കുകയല്ല; ഒരു മാധ്യമ പ്രവർത്തകന്റെ ന്യായമായ സംശയമാണിത്. തീർച്ചയായും എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക്, ചിന്തയിലേക്ക് എത്താൻ ഒരാളെ പ്രേരിപ്പിച്ചത് എന്ന് വിശദീകരിക്കാനുള്ള ചുമതലയും വിസ്മരിക്കുന്നില്ല. രാഹുൽ ഗാന്ധിയെപ്പോലെയല്ലല്ലോ, ഒരു കാര്യം പറയുമ്പോൾ എന്തുകൊണ്ട് എന്ന് പറയേണ്ടതുണ്ട്. തീർച്ചയായും മനസിലുള്ളത്, ദൃഷ്ടിയിലുള്ളത് ഓരോന്നായി വിശദീകരിക്കാം.
ശരിയാണ്, കോൺഗ്രസിലെ ഈ നായക കുടുംബം അനവധി അഴിമതി ആരോപണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഡോ. സുബ്രമണ്യൻ സ്വാമി ഒരിക്കൽ പറഞ്ഞു, ജീവിതത്തിൽ ഇതുവരെ എന്തെങ്കിലും ജോലി ചെയ്‌ത് പത്ത് കാശുണ്ടാക്കാത്ത ഒരു കുടുംബം ഇന്ത്യയിലുണ്ടെങ്കിൽ അത് സോണിയ പരിവാർ ആണ് എന്ന്. സോണിയയെയോ രാഹുലിനെയോ സഹോദരിയെയോ ഉദ്ദേശിച്ചുമാത്രമല്ല അദ്ദേഹം ആ സൂചന നൽകിയത്; പണ്ഡിറ്റ് നെഹ്രുവിനെയും ഇന്ദിരാ ഗാന്ധിയെയും അതിൽ ഉൾപ്പെടുത്തി. യഥാർഥത്തിൽ അതൊരു വലിയ ആരോപണമാണ് ………. ഒരു ‘വിവിഐപി കുടുംബം’ ഇതുപോലെ പൊതുസമൂഹത്തിന് മുൻപാകെ ആക്ഷേപിക്കപ്പെട്ടുകൂടാത്തതുമാണ്. അത് മാത്രമല്ല സ്വാമി പറഞ്ഞത് എന്നതോർക്കുക; ‘ഇത്രയേറെ സ്വത്ത് വഴിവിട്ട് സമ്പാദിച്ച കുടുംബവും വേറെയില്ല’ എന്നും ചൂണ്ടിക്കാട്ടി. അതായത് നാല് കാശിന് സ്വന്തം നിലക്ക് പണിയെടുക്കാതെ വലിയതോതിൽ സമ്പാദിച്ചവർ എന്നർത്ഥം. സ്വാമിയുടെ വാക്കുകൾ കേട്ടപ്പോൾ, അദ്ദേഹത്തിനെതിരെ ആരെങ്കിലും കോടതിയിൽ പോകും എന്ന് കരുതി; മാനനഷ്ട കേസിന് ഇതിലും വലിയ ഒരു സാധ്യത വേറെയില്ലല്ലോ. പക്ഷെ മാസങ്ങൾ പോയിട്ടും സോണിയ- രാഹുൽ പരിവാർ അതൊക്കെ കണ്ടില്ലെന്ന് നടിച്ചു; എന്തിനേറെ ‘പരിവാര വക്കീലി’നെക്കൊണ്ട് ഒരു നോട്ടീസ് പോലും സ്വാമിക്ക് അയപ്പിച്ചില്ല. ഒരർഥത്തിൽ അദ്ദേഹം നിരത്തിയ ആരോപണങ്ങളൊക്കെ ശരിവെക്കുകയല്ലേ ആ കുടുംബം ചെയ്തത് ?.
വേറൊന്ന് കൂടി അന്ന് ഡോ. സ്വാമി പറഞ്ഞു; അതും ഈ വേളയിൽ രാജ്യം കണക്കിലെടുക്കേണ്ടത് തന്നെയാണ്. ആ കുടുംബത്തിൽ ഏതെങ്കിലും കോളേജിൽ പഠിച്ച് പാസായവരുണ്ടോ എന്നത് സംശയമാണ് എന്ന്. അല്പം നിർത്തിയിട്ട് സുബ്രമണ്യൻ സ്വാമി പറഞ്ഞത്, ‘ ഇല്ല’ എന്നാണ്. അത് ഒരുപക്ഷെ, സോണിയ പരിവാറിനെ പരാമർശിച്ചു കൊണ്ടാവണം. അതുതന്നെയാണല്ലോ നമ്മുടെ മുന്നിലുള്ള വിഷയവും. രാഹുൽ ഗാന്ധി ദൽഹി സെൻറ് സ്റ്റീഫൻസിൽ പ്രവേശനം നേടിയിട്ടുണ്ട്; അവിടെയും കള്ളത്തരം കാണിച്ചു എന്നതാണ് ശത്രുക്കൾ പറയുന്നത്….. സ്പോർട്ട്സ് ക്വോട്ടയിലാണത്രെ അവിടെ കയറിക്കൂടിയത്. യുവ നേതാവ് അന്നേ നല്ല ‘കളിക്കാരൻ’ ആയിരുന്നു എന്നർത്ഥം. പിന്നീട് വിദേശത്ത് പഠിക്കാൻ പോയതും അക്കാലത്ത് ബോസ്റ്റൺ വിമാനത്താവളത്തിൽ ചില ‘ പൊതി’യുമായി എഫ്ബിഐയുടെ കയ്യിൽ പെട്ടതും അവസാനം വാജ്‌പേയി ഇടപെട്ട് രക്ഷപ്പെടുത്തിയതും വാർത്തകളിൽ നിറഞ്ഞതാണ്. ഇന്നും ഗൂഗിൾ പരിശോധിച്ചാൽ ആ വാർത്തകൾ പൊന്തിവരുന്നത് കാണാം. ഒരു പരാതിയെങ്കിലും അദ്ദേഹം ഗൂഗിളിന് എതിരെയോ അല്ലെങ്കിൽ മാധ്യമങ്ങൾക്കെതിരെയോ നൽകിയതായി കേട്ടിട്ടുണ്ടോ?. എന്താണ് അതിൽനിന്ന് അനുമാനിക്കേണ്ടത്?. ഡോ. സ്വാമി ഇക്കാര്യവും പറഞ്ഞുനടന്നിരുന്നു എന്നതോർക്കുക. ഇന്നിപ്പോൾ നാഴികക്ക് നാല്പത് വട്ടം കള്ളത്തരവും നുണയുമൊക്കെ പറഞ്ഞുനടക്കുന്ന ഒരാളുടെ പിന്നാമ്പുറം അത്ര ശുഭകരമല്ല എന്ന് കരുതേണ്ടിവരുന്നു. ഇതൊക്കെ മനസ്സിൽ വെച്ചുകൊണ്ടു മാത്രമല്ലേ ആ നേതാവ് ഇന്നിപ്പോൾ പറഞ്ഞു നടക്കുന്നതിലേക്ക് കടക്കാൻ കഴിയൂ.
ഇങ്ങനെയുള്ള ഒരാൾ ഇതൊക്കെ സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്താൽ അതിശയിക്കാനുമില്ല. എത്രയോ തട്ടിപ്പുകൾ, അഴിമതികൾ ആ പരിവാറിനെ ചുറ്റിപ്പറ്റി നാം കേട്ടിട്ടുണ്ട്; രാജ്യം ചർച്ചചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ ‘നാഷണൽ ഹെറാൾഡ്’ കേസിൽ ദൽഹി ഹൈക്കോടതി പോലും അദ്ദേഹത്തിന്റെ നിലപാടുകൾ തള്ളിക്കളഞ്ഞില്ലേ. ഏതാണ്ട് അയ്യായിരം കോടിയുടെ തട്ടിപ്പാണ് നടത്തിയത് എന്നതാണ് ഇന്ന് പൊതുസമൂഹത്തിത്തിന്റെ മുന്നിലുള്ളത്. അതുസംബന്ധിച്ച ഒരു കേസ് കോടതിയുടെ മുന്നിലാണ്. എന്നാൽ തട്ടിപ്പാണ് നടന്നതെന്ന് ദൽഹി ഹൈക്കോടതി സ്ഥിരീകരിച്ചു; ഡൽഹിയിലെ ആ വമ്പൻ കെട്ടിട സമുച്ചയം സർക്കാരിന് ഒഴിഞ്ഞുകൊടുക്കാനും ഉത്തരവിട്ടു. എന്തൊരു നാണക്കേടാണ് ഇതുണ്ടാക്കുക, ഒരു സാധാരണ വ്യക്തിയിൽ പോലും. ഈ കുടുംബം നിർലജ്ജം അതൊക്കെ ചെയ്തിരിക്കുന്നു എന്നല്ലേ ഏവർക്കും ബോധ്യമാവുന്നത്. മറ്റാരെങ്കിലും ആയിരുന്നെങ്കിലോ…….. തിഹാറിൽ നിന്ന് ഇറങ്ങാൻ കഴിയുമായിരുന്നോ എന്ന് ചിന്തിക്കുന്നവരെ നാമിന്ന് കാണുന്നില്ലേ.
ആദായ നികുതി വകുപ്പിനെ പറ്റിച്ചതും പിന്നാലെ പുറത്തുവന്നു. ഒരു പൊതുപ്രവർത്തകൻ, ഒരു ദേശീയ പാർട്ടിയുടെ പ്രസിഡന്റും മുൻ അധ്യക്ഷയും …… ആദായ നികുതി റിട്ടേണിൽ കള്ളത്തരം കാണിക്കുമോ. അതും നടന്നിരിക്കുന്നു; രാഹുൽ ഗാന്ധിയുടെ 2011- 12 ലെ വരുമാനം വെറും 68. 12 ലക്ഷം എന്നാണ് റിട്ടേണിൽ കാണിച്ചത്; യഥാർഥ വരുമാനം അതേസമയം 155 കോടിയോളവും. അത് കോടതി കയറിയപ്പോൾ, വേണ്ടവിധം പരിശോധിച്ച് എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാൻ കോടതി ആദായനികുതി അധികൃതർക്ക് നിർദ്ദേശം നൽകി. ഇപ്പോൾ മാധ്യമങ്ങളിൽ കണ്ടത്, നൂറ് കോടി രൂപ പിഴ അടയ് ക്കാനാണ് ഇറ്റാലിയൻ മഹതിക്കും പുത്രനും ലഭിച്ച ആദായ നികുതി അധികൃതരുടെ നിർദേശം എന്നാണ് . ചെറിയ തട്ടിപ്പൊന്നുമല്ല നടത്തിയത് എന്നതല്ലേ അത് കാണിച്ചുതരുന്നത്.
പഴയ ‘ക്വത്തറോക്കി അങ്കിൾ ‘ ഈ പരിവാറിൽ കയറിയിറങ്ങി നടന്നത് അഴിമതിയുമായി ബന്ധപ്പെട്ട ലോക ചരിത്രത്തിന്റെ ഭാഗമാണല്ലോ. ആ തട്ടിപ്പ് ഇന്നും അവരെ വേട്ടയാടുന്നുണ്ട്……. ഒരുപക്ഷെ രാഹുൽ ഗാന്ധിക്ക് അന്ന് അതൊക്കെ അറിയുമായിരുന്നിരിക്കില്ല. പക്ഷെ മാഡത്തിന്റെ വിശ്വസ്തനും നോമിനിയുമായിരുന്നു ‘ക്വത്തറോക്കി മഹാരാജ് ‘. ഇന്നിപ്പോൾ ആഗസ്റ്റ വെസ്റ്റ്ലാൻഡ് ചരിതം നാട്ടിൽ പാട്ടാണ്; അതിലെ ദല്ലാൾ സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്മെന്റിന്റെയും കയ്യിലായിരുന്നു, “ഇറ്റലിയെക്കുറിച്ചും ഇറ്റാലിയൻ ലേഡിയെക്കുറിച്ചും പ്രധാനമന്ത്രി ആവാൻ നടക്കുന്ന മകനെക്കുറിച്ചു”- മൊക്കെ ‘ മിഷേൽ അങ്കിൾ ‘ വെളിപ്പെടുത്തിയിട്ടുണ്ട് എന്നല്ലേ എന്ഫോഴ്സ്മെന്റ് കോടതിയിൽ കൊടുത്ത കടലാസുകളിൽ നിന്നും മനസിലാക്കേണ്ടത്. അതും ആരെയാണ് ഉദ്ദേശിക്കുന്നത് എന്നത് അറിയാമല്ലോ.
അത് മാത്രമല്ല; റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഈ ‘പാരമ്പര്യാവകാശി’ നടത്തിയ നീക്കങ്ങളും സംശയാസ്പദമായിരുന്നുവല്ലോ. ആ യുദ്ധവിമാനത്തിന്റെ സാങ്കേതിക വിവരങ്ങളാണ് അദ്ദേഹത്തിനും കൂട്ടാളികൾക്കും വേണ്ടിയിരുന്നത്. അത് പുറത്തുവിട്ടുകൂടാ എന്ന് ഫ്രാന്സുമായി കരാറുണ്ടാക്കിയവർ തന്നെ എന്തിനിപ്പോൾ ഈ വാദഗതികൾ ഉന്നയിച്ചു?. ഏറ്റവുമവസാനം സുപ്രീം കോടതി അക്കാര്യങ്ങൾ ശരിവെച്ചശേഷവും കള്ളത്തരം നടന്ന് പ്രചരിപ്പിക്കുമ്പോൾ എന്താണ് ഇയാളെക്കുറിച്ചൊക്കെ രാജ്യം കരുതേണ്ടത്?. ഫ്രാൻസിലെ രാഷ്‌ട്രപതി ഇവിടെ വന്നപ്പോൾ ചെന്ന് കണ്ടതും അതിന് ശേഷം അദ്ദേഹം പറയാത്ത കാര്യങ്ങൾ, അദ്ദേഹം ‘മനസാ വാചാ കർമ്മണാ’ ആലോചിക്കാത്തത്, തന്നോട് പറഞ്ഞുവെന്ന് പാർലമെന്റിൽ നുണ പറഞ്ഞതും ആർക്കാണ് വിസ്മരിക്കാനാവുക. ഒരു വിദേശ രാഷ്ട്രത്തലവനെപ്പോലും പ്രതിക്കൂട്ടിലാക്കാൻ തയ്യാറായ ഇതുപോലുള്ള തരം താണ രാഷ്ട്രീയക്കാരെ നാം മുൻപ് കണ്ടിട്ടുണ്ടാവില്ല. സാമാന്യമര്യാദകളല്ലേ അവിടെ ലംഘിക്കപ്പെട്ടത്; അതെ സമയം പാര്ലമെന്റിനോട് കള്ളം പറയുകയും ചെയ്തു. റഫാലിന്റെ വിലയുടെ കാര്യത്തിൽ നടത്തിയ കള്ളത്തരം വേറെയാണ്. യുപിഎ സർക്കാരിന്റെ കാലത്ത് 526 കോടിക്ക് വിമാനം കിട്ടുമായിരുന്നുവെന്നാണ് രാഹുൽ പറഞ്ഞത്; യഥാർഥത്തിൽ അവരുടെ കാലത്തുണ്ടായിരുന്ന വില 737 കോടിയാണ് എന്ന് പിന്നീട് വ്യക്തമായി. ഏറ്റവുമൊടുവിൽ ഇന്ത്യക്ക് നൽകുന്നതിലും വിലകുറച്ചാണ് റഫാൽ നിർമ്മാതാക്കൾ ഫ്രാൻസിന് വിമാനം നൽകുന്നത് എന്നും പ്രചരിപ്പിച്ചു; അതുമിപ്പോൾ ഫ്രാൻസ് നിഷേധിച്ചിരിക്കുന്നു; അങ്ങിനെ ഒരു വിമാന ഇടപാട് പോലും ആലോചിച്ചിട്ടില്ല എന്ന്. എന്ത് കള്ളത്തരവും പറയാമെന്നായി എന്നല്ലേ ഇതൊക്കെ കാട്ടിത്തരുന്നത്. എച്ച് എ എൽ സംബന്ധിയായി നടത്തിയ കുപ്രചരണങ്ങൾ പ്രതിരോധ മന്ത്രി ലോക്‌സഭയിൽ തുറന്നുകാട്ടിയതും ഇതോടൊപ്പം ഓർമ്മിക്കുക.
ഇതിനിടയിലാണ് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനെതിരെ രാഹുൽ ഒരു പൊതുസമ്മേളനത്തിൽ ആക്ഷേപം ചൊരിഞ്ഞത്. സ്ത്രീകളോട് എന്ത് സമീപനമാണ് അദ്ദേഹത്തിന് എന്നതാണ് അതിലൂടെ വെളിവായത്. രാഹുലിന്റെ കുടുംബത്തിൽ നിന്ന് അതൊക്കെ പ്രതീക്ഷിക്കണം എന്നതായിരുന്നു ആ വേളയിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന അഭിപ്രായങ്ങൾ. ശരിയാണ്, അതാണ് വസ്തുത. മാനസിക നില തെറ്റിയത് പോലെ തോന്നാറില്ലേ അദ്ദേഹത്തിന്റെ പ്രസ്താവനകൾ കാണുമ്പോൾ?. ഇപ്പോൾ ഈ വിഷയം വനിതാ കമ്മീഷൻ പോലും ഏറ്റെടുത്തിട്ടുണ്ട്. യഥാർഥത്തിൽ, റഫാൽ ചർച്ചയിൽ നിർമല സീതാരാമൻ രാഹുലിനെ അടിച്ചിരുത്തിയത് ലോകം കണ്ടതല്ലേ; അതിന്റെ പകയും വിഷമവുമൊക്കെയാവണം പതഞ്ഞുപൊന്തി വരുന്നത്…..
ചൈനീസ് എംബസിയിൽ ആരൊരുമറിയാതെ പോയത്, പിന്നെ മറ്റു ചിലത് ……….. ഒക്കെ ഇതുമായി കൂട്ടിവായിക്കാൻ ആരെയെങ്കിലും നിർബന്ധിതമാക്കിയാലോ. കൂടെയുള്ളവരിൽ ചിലരുടെ പാക് ബന്ധങ്ങൾ മുൻപ് രാജ്യം ചർച്ചചെയ്തതാണ്. ഹഫീസ് സെയ്‌ദിന്റെ ആരാധകന്മാരെയും, നരേന്ദ്ര മോദിയെ തോൽപ്പിക്കാൻ പാക് സഹായം തേടിയവരെയും, ഹുറിയത്ത് നേതാക്കളെ പോലീസ് തൊട്ടപ്പോൾ കൈ പൊള്ളിയവരെയുമൊക്കെ ഓർമ്മിക്കാതെ പറ്റില്ലല്ലോ. അവിശ്വാസ പ്രമേയ ചർച്ചയിലും റഫാൽ ചർച്ചയിലും അമ്മയും മകനും തുറന്നുകാട്ടപ്പെട്ടു; എന്നിട്ടും നാണമില്ലെങ്കിൽ?. ‘പിന്നെ മറ്റ് ചിലത്’ എന്ന് മുകളിൽ സൂചിപ്പിച്ചത്, അങ്ങിനെ ചിലത് കൂടി ഉള്ളതുകൊണ്ടുതന്നെയാണ്. അത് അടുത്ത ദിവസമാവാം…….. രാജ്യത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത ഒരു ഇറ്റാലിയൻ പരിവാറാണല്ലോ ഇത് എന്നതാണ് ദു:ഖകരം. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ ‘വിശ്വസനീയത’ ഇനിയുള്ള ദിനങ്ങളിൽ കൂടുതൽ ചർച്ചചെയ്യപ്പെടുക തന്നെ ചെയ്യും. –
ഇതേ ഇറ്റാലിയൻ കുടുംബത്തെ ഭാരതത്തിന്റെ തലപ്പത്ത് പ്രതിഷ്ഠ നടത്താൻ നടക്കുന്ന മാധ്യമങ്ങളെ ആദ്യം ചെരുപ്പ് ഊരി അടിക്കണം