സന്തോഷ സൂചകമായി മോദി 3.0 യുടെ ആദ്യ 100 ദിനങ്ങൾ

0

അനൂപ് ആൻ്റണിയുടെ വാക്കുകളിലൂടെ

മൂന്നാം മോദി സർക്കാർ 100 ദിനങ്ങൾ പിന്നിട്ടു.

വരുന്ന ദശകങ്ങളിൽ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കുന്നതിലേക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത മാർഗരേഖ ,വേഗത്തിലും, കൂടുതൽ കാര്യക്ഷമതയോടും കൂടി നടപ്പിലാക്കുന്നത് തുടരുമെന്ന് ആണ് മോദി 3.0 യുടെ ആദ്യ 100 ദിനങ്ങൾ വ്യക്തം ആക്കുന്നത്. റോഡുകൾ, ഹൈവേകൾ, റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങി എന്നിങ്ങനെ എല്ലാ ഇൻഫ്രാസ്ട്രക്ചർ മേഖലകളെയും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ  കഴിഞ്ഞ 10 വർഷങ്ങളായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നു.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ, പുതിയ മെട്രോ റെയിൽ പദ്ധതികൾ, അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവയെല്ലാം ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്.  ഒപ്പം കേന്ദ്രം അവഗണിക്കുന്നു എന്ന് പ്രതിപക്ഷം സ്ഥിരമായി ആരോപണം ഉന്നയിക്കുന്ന  കേരളത്തിന് കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്കുള്ള യാത്ര വളരെ വേഗത്തിൽ സാധ്യമാക്കുന്നതിനായി, ഹൈവേയുടെ തുടർ നിർമ്മാണ പ്രവർത്തനങ്ങളും തൃശൂർ റെയിൽവേ സ്റ്റേഷന്റെ സമ്പൂർണ്ണ ആധുനികവൽക്കരണത്തിന് 400 കോടിയിൽ പരം രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചുകൊണ്ടാണ് മൂന്നാം മോദി സർക്കാർ അധികാരത്തിലേക്ക് കാലെടുത്തുവച്ചത് തന്നെ.  ഇതുവരെ ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ 3 ലക്ഷം കോടി രൂപയുടെ പദ്ധതികൾ, പ്രഖ്യാപിച്ച് കഴിഞ്ഞു.

കൂടാതെ ഭാരതത്തിലെ ജനതയുടെ ജീവിതം സുഗമം ആക്കിയ , യു.പി.ഐ  , ഇനി വേറെ ലെവൽ ആവും! യു.പി.ഐ കൂടുതൽ മെച്ചപ്പെടുത്തുന്നതിലേക്ക് ഡിജിറ്റൽ ഇന്ത്യ 2.0 യും പ്രഖ്യാപിച്ച് കഴിഞ്ഞു.

വികസനത്തോടൊപ്പം  തന്നെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും തുല്യ പരിഗണനയാണ് ലഭിച്ചിരിക്കുന്നത്. 70 വയസ്സിനു മുകളിലുള്ള , എല്ലാ പൗരന്മാർക്കും ഉളള, സൗജന്യ ആരോഗ്യ പരിരക്ഷയും വിപ്ലവകരം ആണ്. പിന്നെ,  ആ 15 ലക്ഷം എവിടെ ,എന്ന ചോദിക്കുന്നവരുടെ, ഒരു കാര്യം ! ഇതൊന്നും അവർക് കണ്ണിലോ , ചെവിയിലോ  പെടില്ല..പക്ഷെ പൊതു ജനങ്ങൾ കാര്യം മനസിലാക്കി തുടങ്ങി . കർഷകർക്ക് ആശ്വാസമായ, വിളകൾക്കുള്ള  താങ്ങുവിലയുടെ(MSP) വർദ്ധനവും, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമ്മിക്കാൻ പോകുന്ന പുതിയ ഭവനങ്ങളും, പ്രധാനമന്ത്രി സൂര്യഘർ യോജന വഴിയുള്ള സൗജന്യ വൈദ്യുതിയും തുടങ്ങി, അങ്ങനെ നിരവധി പദ്ധതിക്കൾ  ആണ് മോദി 3.0 ജനങ്ങൾക്കു നൽകുന്നത്.മോദി 3.0 ജനക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇതൊക്കെ.

  • രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാതാവ്, ഭാരതം രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാതാവ്, ഭാരതം
  • രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാതാവ്, ഭാരതംതുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും മൂന്നാമത്തെ ഏറ്റവും വലിയ കയറ്റുമതി ചെയ്യുന്നത്, ഭാരതം
  • രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാതാവ്, ഭാരതം മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റം, നമ്മളുടേത് തന്നെ,  ഇത് കൂടാതെ
  • രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാതാവ്, ഭാരതം 90 രാജ്യങ്ങളിലേക്ക് പ്രതിരോധ കയറ്റുമതി
  • രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാതാവ്, ഭാരതം 150 രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യുന്നു
  • രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാതാവ്, ഭാരതം കളിപ്പാട്ട കയറ്റുമതിയിൽ 239% വർദ്ധനവ്
  • രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാതാവ്, ഭാരതം എല്ലാ മേഖലകളിലും മുന്നേറ്റം, ബഹിരാകാശ മേഖല വരെ  

നമ്മളിൽ സംരംഭകത്വം സ്വപ്നം കാണുന്നവർക്ക് വേണ്ടി മുദ്ര ലോണുകൾ 20 ലക്ഷമാക്കി ഉയർത്തുന്നതും, ചെറുകിട വ്യവസായങ്ങൾക്ക് യന്ത്രസാമഗ്രികൾ വാങ്ങുന്നതിന് 5 കോടിയുടെ ഈട് രഹിത വായ്പകൾ നൽകുന്ന ക്രെഡിറ്റ് ഗ്യാരൻ്റി പദ്ധതിയും, സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്‌സ് എടുത്തു കളഞ്ഞതും, സ്റ്റാർട്ടപ്പുകൾക്കുള്ള GENESIS സ്കീം പ്രഖ്യാപിച്ചതുമൊക്കെ ഭാരതത്തിലെ യുവജനതയ്ക്ക് നൽകുന്നത് തൊഴിൽ അവസരങ്ങൾ നിറഞ്ഞു നിൽക്കുന്ന ,  സ്വന്തം ആയി പണിതുയർത്താൻ പറ്റുന്ന സ്വർഗ്ഗ രാജ്യം പോലെ ആണ്.

ഭരണ പരിഷ്കാരങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലേക്ക് നരേന്ദ്രമോദി സർക്കാർ ഒരു പടി കൂടി അടുത്തു. അടിക്കടി തിരഞ്ഞെടുപ്പുകൾ നടത്തുന്നത്തിലൂടെ ഉണ്ടാകുന്ന അമിത ചെലവുകളും, മനുഷ്യാധ്വാനവും കുറയ്ക്കുക വഴി, സർക്കാർ ജനങ്ങളുടെ മേൽ ചെലുത്തുന്ന ഗണ്യമായ ഭാരം കുറയ്ക്കുന്നതിനുള്ള ചരിത്രപ്രമായ തീരുമാനും  ആണ് ഇത്. വഖ്ഫ് ബോർഡ് ഭേദഗതി ബില്ലിലൂടെ , വഖ്ഫ് ബോർഡിൽ സ്ത്രീകൾക്കും,മുസ്ലിം സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്ന രീതിയിൽ, കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ  സഹായകരമായ മാറ്റങ്ങൾ,വരുത്താൻ ഒരു തുടക്കം കുറിച്ചു.

 നയതന്ത്ര മേഖലയിൽ ഭാരതത്തിന്റെ സ്ഥാനം തങ്ക ലിപികളാൽ എഴുതപ്പെടും. ലോകത്തിൽ എവിടെയും ആരോഗ്യപ്രശ്നങ്ങളോ, പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാൽ, അവിടെ ഭാരതം,മുൻകൈ എടുത്ത് , ശത്രു ആര്, മിത്രം ആര് എന്ന് നോക്കാതെ ,സഹായിക്കാൻ എത്തിയിട്ടുണ്ട്, അത് ടർക്കി ആയാലും, ആഫ്രിക്കയായാലും ശെരി. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ലോകത്തിൽ ഭാരതത്തിന്റെ  സ്ഥാനത്തിന് പുതിയ ഉണർവും, ഊർജ്ജവുമാണ് പ്രദാനം ചെയ്തത്. ലോവി ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ട് പ്രകാരം, ഭാരതം ഇന്ന് ജപ്പാനേകാളും, റുഷ്യയെകാളും മുന്നിൽ, ലോകത്തിലെ മൂ്നാമത്തെ ഏറ്റവും ശക്തിശാലി ആയ് രാഷ്ട്രം ആണ്.

ലോകത്തിലെ മൂ്നാമത്തെ ഏറ്റവും ശക്തിശാലി ആയ് രാഷ്ട്രം ഇന്ന് ഭാരതം ആണ്.

ചുരുക്കിപ്പറയുകയാണെങ്കിൽ, ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് ശക്തമായ അടിത്തറ നൽകുന്നതിലും, ദുർബല വിഭാഗങ്ങളെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് ഉയർത്തുന്നത്തിലും, ഫോക്കസ് ചെയ്യുന്നതിനൊപ്പം ,ലോകത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുക കൂടി ചെയ്യാൻ മൂന്നാം മോദി സർക്കാർ നിദാന്ത പരിശ്രമം തുടരും എന്നത് വ്യക്തം.

അനൂപ് ആൻ്റണി

LEAVE A REPLY

Please enter your comment!
Please enter your name here