തോന്നുന്നവർക്കെല്ലാം കുതിരകയറാനുള്ളതാണോ ഹിന്ദു മതം?

0

നമ്മുടെ നാട്ടിൽ മറ്റ് മതവിഭാഗങ്ങൾ അവരവരുടെ മത നിയമങ്ങൾ നടപ്പാക്കണം എന്ന് വരെ ഒളിഞ്ഞും തെളിഞ്ഞും ആവശ്യപ്പെടാൻ ധൈര്യപ്പെടുന്ന ഈ കാലത്ത് (കാനോൻ നിയമം, ശരിയാ കോടതി) ഇവിടുത്തെ ഹിന്ദു മതവിശ്വാസികൾ, അവരെ അടച്ചാക്ഷേപിക്കാൻ നടക്കുന്ന, അപമാനിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പോലും ശബ്‌ദിക്കാൻ അവകാശമില്ലാത്ത അവസ്ഥയിൽ നിൽക്കുന്നുവെങ്കിൽ അതിന് കാരണം എം എ ബേബിയെപ്പോലുള്ളവരുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യാൻ അല്പമെങ്കിലും ആത്മാഭിമാനം ബാക്കിയുള്ള ,നട്ടെല്ലെറുപ്പുള്ള ഹിന്ദുക്കൾ കേരളം ഭരിക്കുന്ന ആ പാർട്ടിയിൽ ഇല്ലാതെപോയതാണ്.

എംഎ ബേബിയുടെ ഫേസ്‌ബുക് പോസ്റ്റ്

അങ്ങ് ജമ്മുവിൽ ഒരു ക്രൈം നടന്നതിന്റെ പേരിൽ അപമാനം സഹിക്കേണ്ടി വന്നത് ഇവിടുത്തെ ഹിന്ദുവിനായിരുന്നു. ലഭ്യമായ സകല ഹൈന്ദവ ബിംബങ്ങളെയും ഉദ്ധരിച്ച പുരുഷ ലിംഗമാക്കി വരച്ച് പറ്റാവുന്നതിന്റെ അങ്ങേയറ്റം വികലമാക്കി നാടുനീളെ പ്രദർശിപ്പിച്ചു.

ഇന്ന് ക്രൈസ്തവ സഭകളെ പിടിച്ചുകുലുക്കിയ കുമ്പസാര-ബ്ലാക്ക്മെയിൽ-ബലാത്സംഗങ്ങളുടെ കുത്തുഴൊക്ക് നടക്കുന്ന ഈ സമയത്ത് പക്ഷെ കിടക്കപ്പൊറുതിയില്ലാത്തത് പാവം ഹിന്ദുവിന്. ജമ്മു സംഭവത്തിന് സമാനമായിട്ടായിരുന്നു നടക്കേണ്ടിയിരുന്നതെങ്കിൽ ഇപ്പോൾ എം ബേബിക്ക് പോസ്റ്റിടേണ്ടി വരിക, സുന്ദരികളായ ക്രിസ്ത്യാനി വനിതകൾ എല്ലാ ഞായറാഴചയും പെർഫ്യൂമും അടിച്ച് പള്ളിയിൽ പോകുന്നത് കാമം തീർക്കാനാണെന്ന് കഥയെഴുതിയ നോവലിസ്റ്റിന്റെ മഠയൻ എന്ന് വിളിക്കാനാകുമായിരുന്നു.

പക്ഷെ ഓണം വന്നാലും ചങ്ക്രാന്തി വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന് പറഞ്ഞ പോലെ ഇപ്പോഴും എല്ലാവരും നെഞ്ചത്ത് കേറുന്നത് ഹിന്ദുവിന്റെ.

ഏറ്റവും അധികം ഹിന്ദു അമ്മമാരും സഹോദരിമാരും മുടക്കം കൂടാതെ ക്ഷേത്രദർശനം നടത്തുന്ന ഒരു പുണ്യമാസത്തിൽ,ഹിന്ദുസ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നത് പൂജാരിമാരുടെ കൂടെ ലൈംഗിക വേഴ്ചക്കാണെന്ന് ഒരു മാതൃഭൂമി പ്രസിദ്ധീകരണത്തിൽ ഒരുത്തൻ എഴുതുമ്പോൾ ഹിന്ദു പ്രതിഷേധിക്കാൻ പാടില്ലെന്ന് കമ്മൂണിസ്റ്റ് തിട്ടൂരം!

എം എ ബേബിയുടെ പാർട്ടിയിലെ ഹിന്ദുക്കളോട് ചോദിക്കാനുള്ളത് നിങ്ങളുടെയൊക്കെ ഭാര്യയും, പെൺമക്കളും, അമ്മയും, സഹോദരിമാരും എല്ലാം ഒരിക്കൽ പോലും ക്ഷേത്രദർശനം നടത്താത്ത ഹാർഡ്‌കോർ നിരീശ്വരകൾ ആണോ എന്നാണ്? അല്ലെന്നുണ്ടെങ്കിൽ അവരൊക്കെ അമ്പലങ്ങളിൽ പോയത് അവിടുത്തെ പൂജാരിമാർക്ക് പൂശാൻ കൊടുക്കാനാണോ?

നിങ്ങൾത് ചോദിക്കാൻ ധൈര്യമില്ലെങ്കിലും അത് ചോദിക്കാൻ നട്ടെല്ലുള്ള ഹിന്ദുക്കൾ ആണ് മാന്യമായി അതിനെതിരെ പ്രതിഷേധിച്ചത്. അതിനെയാണ് നിങ്ങളുടെ നേതാവ് ഹിന്ദു തീവ്രവാദികൾ എന്ന് വിളിക്കുന്നത്.

അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് ഫോണിലൂടെയും കത്തുകളിലൂടെയും പറഞ്ഞതാണോ തീവ്രവാദം?
മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ കാശുകൊടുത്ത് വാങ്ങി കൂട്ടിയിട്ട് കത്തിച്ചതാണോ തീവ്രവാദം?

നോവലിലെ കഥാപാത്രം പറഞ്ഞു എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്ന എം എ ബേബി പക്ഷെ ഇത് പോലെ മറ്റൊരു കഥാപാത്രം പറഞ്ഞതിന്റെ പേരിൽ കൈപ്പത്തി നഷ്ടപ്പെട്ട ജോസഫ് മാഷിനെയാണ് മഠയൻ എന്ന് വിളിച്ചത്. അല്ലാതെ പ്രതിഷേധിച്ചവരെ മുഴുവൻ തീവ്രവാദികൾ എന്ന് വിളിച്ചില്ല സഖാവ്. അന്ന് കൈവെട്ടിയവരെപ്പോലും തീവ്രവാദിയെന്ന് വിളിച്ചോ എന്ന സംശയം. പക്ഷെ ഇന്ന് സെൽഫികളിലൂടെയും,വിഡിയോകളിലൂടെയും, കത്തുകളിലൂടെയും പ്രതിഷേധിച്ച അമ്മമാർ വരെ ബേബി സഖാവിന് ഹിന്ദു തീവ്രവാദികൾ ആണ്, സംഘപരിവാറുകാരാണ്.

രണ്ട് വർഷം മുൻപ് ഒരു മനോരമ പ്രസിദ്ധീകരണത്തിൽ നഗ്ന സ്ത്രീയുടെ തിരുവത്താഴം എന്ന ഒരു ചിത്രം വന്നതിന്റെ പേരിൽ ക്രിസ്ത്യൻ ജനതയും സഭകളും സംഘടിതമായി പ്രതിഷേധം നടത്തിയപ്പോൾ സഖാവിന് അത് ക്രിസ്ത്യൻ തീവ്രവാദമായിത്തോന്നിയില്ല, നസ്രാണി വർഗീയവാദമായി തോന്നിയില്ല. അന്ന് അത് പ്രസിദ്ധീകരിച്ച മാഗസിനുകൾ ഒന്നടങ്കം പിൻവലിച്ച് മനോരമ മാപ്പ് പറഞ്ഞപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ധ്വംസനമായി തോന്നിയില്ല ബേബി സഖാവിന്.

മനോരമ പ്രസിദ്ധീകരിച്ച വിവാദ ചിത്രം

പ്രവാചക നിന്ദ ആരോപിച്ച് മാതൃഭൂമി ഓഫീസുകൾ വരെ ആക്രമിക്കപ്പെട്ട് മാപ്പ് പറയലിന്റെ പരമ്പര നടത്തേണ്ടി വന്ന നാളുകൾ ഉണ്ടായിരുന്നു മാതൃഭൂമിക്ക്. രണ്ട് വർഷം മുൻപും മറ്റൊരു രാമായണമാസക്കാലത്ത് ഭഗവാൻ ശ്രീരാമനെത്തന്നെ നിന്ദ്യമായി ചിത്രീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച അതേ മാതൃഭൂമിയുടെ പക്ഷെ ഒരു ചില്ല് പോലും തകർന്നില്ല, ഫോണിലൂടെയും കത്തുകളിലൂടെയുമുള്ള പ്രതിഷേധമല്ലാതെ. മാപ്പ് പറയേണ്ടിയും വന്നില്ല.

ദുർഗാദേവിയെ വേശ്യയെന്ന് വിളിച്ചാൽ ആർക്കാണിവിടെ നോവുക എന്ന് ചോദിച്ച ഏഷ്യനെറ്റിന്റെയും ഒരു ചില്ലുപോലും പൊട്ടിയില്ല, ഫോണിലൂടെയും കത്തുകളിലൂടെയുമുള്ള പ്രതിഷേധമല്ലാതെ മാപ്പ് പറയേണ്ടിയും വന്നില്ല.

എന്നിട്ടും ഇവിടുത്തെ ഹിന്ദുക്കൾ തീവ്രവാദികൾ ആണത്രേ.

ആവിഷ്ക്കാര സ്വാതന്ത്ര്യം ഹിന്ദുക്കൾ കാരണം അപകടത്തിൽ ആണത്ര.

ഹിന്ദുതാലിബാൻ ആണത്രേ.

ഹിന്ദുവിന്റെ കുത്തക സംഘപരിവാറിനില്ലെന് നാഴികക്ക് നാല്പത് വട്ടം പറയുന്നവർക്ക് പക്ഷെ ഇപ്പോൾ പ്രതിഷേധിച്ച ഹിന്ദുക്കൾ മുഴുവൻ സംഘപരിവാർ ആണത്രേ.

ഇതിനും മുൻപത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ ഈ എം എ ബേബി സാസ്കാരിക മന്ത്രിയായിരിക്കുമ്പോഴാണ് ഹിന്ദുദൈവങ്ങളെ വികലമാക്കി ചിത്രീകരിക്കുന്ന മാനസിക രോഗി എം എഫ് ഹുസൈനു കേരളസർക്കാരിന്റെ രവിവർമ പുരസ്കാരം കൊടുക്കാൻ തീരുമാനിച്ചതെന്നും കൂടി ഇതിന്റെ ഒപ്പം കൂട്ടിവായിക്കണം.

എം എം ബേബിയെപ്പോലുള്ള മതേതരത്വത്തിന്റെ ആട്ടിന്തോലിട്ട ഹിന്ദുവിരോധികളായ കമ്യൂണിസ്റ്റ് ചെന്നായ്ക്കളോട് ഈ ചോദ്യങ്ങളൊക്ക ചോദിക്കാൻ ഒരു ഹിന്ദുസഖാവിനും നട്ടെല്ലില്ല.

സ്വന്തം ഷണ്ഡത്വം മറക്കാൻ അപ്പോൾ അവർ പറയും ഞങ്ങളിൽ ഹിന്ദുസഖാവെന്നതില്ല, ഞങ്ങളിൽ സഖാക്കൾ മാത്രമേയുള്ളൂ എന്ന്. മുസ്ലിം എന്ന പേരിൽ ജനറൽ കാറ്റഗറി ജോലി തട്ടിയെടുത്ത് ഭാര്യക്ക് നൽകിയ ഷംസീറുമാരോടും അങ്ങനെത്തന്നെയാണോ എന്നൊന്ന് ചോദിച്ച് നോക്കണം.

മദർ തെരേസയുടെ വിശുദ്ധയാക്കൽ ചടങ്ങിന് ക്രിസ്ത്യൻ മന്ത്രിമാരെ തിരഞ്ഞെടുത്തത് അയച്ച പാർട്ടിയിൽ, ജനറൽ ക്യാറ്റഗറിയിലുള്ള ജോലി മുസ്ലിം സംവരണമെന്ന് കൃത്രിമ രേഖകളുണ്ടാക്കി തന്റെ ഭാര്യക്ക് വാങ്ങിക്കൊടുത്ത മുസ്ലിം നേതാക്കളായ ഷംസീറുമാർ ഉള്ള പാർട്ടിയിൽ മതേതരന്മാരെന്ന സെര്ടിഫിക്കറ്റിനായി സകലവിധ അപമാനവും സഹിച്ച് ആ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ഹിന്ദുക്കൾ ആണ് ഏറ്റവും വലിയ വിഡ്ഢികൾ എന്ന് ആരോ പറഞ്ഞത് ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ സഖാക്കളേ.

Tail Piece: എം എ ബേബിമാരുടെ ഈ പാർട്ടി ഇപ്പോഴുള്ളത് പോലെ കേരളത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇത് പോലെ ആധിപത്യം നിലനിർത്തുന്നിടത്തോളം കാലം, അതിൽ പ്രവർത്തിക്കുന്ന ഹിന്ദു സഖാക്കൾ ഇതുപോലെ ഷണ്ഡന്മാരായി കഴിയുന്നിടത്തോളം കാലം, ഇവിടുത്തെ അടിസ്ഥാന ജനത എത്ര അപമാനം ഉണ്ടായാലും കമ്മ്യൂണിസം എന്ന ഭൂതകാല കുളിര് കൊണ്ടുനടക്കുന്നിടത്തോളം കാലം ഹിന്ദുജനവിഭാഗം ഈ അപമാനത്തിന്റെ കയ്പ് നീര് കുടിച്ച് കഴിയേണ്ടി വരും.

എഴുതിയത് : ബിനോയ് അശോകൻ ചാലക്കുടി

LEAVE A REPLY

Please enter your comment!
Please enter your name here