കുതിച്ചുയര്‍ന്നു, ഇന്ത്യയുടെ അഭിമാനയാനം

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന തീരം ഭൂമിയിലെവിടെയോ ഉണ്ട്. അങ്ങിനെ വയലാര്‍ പണ്ട് പാടി, ചന്ദ്രകളഭം വെണ്ണക്കല്ലില്‍ ഉരച്ച് അരയ്ക്കുന്ന ഇടം ചന്ദ്രനിലെ ഏതോ അജ്ഞാത കോണിലുണ്ട്. അത് തേടി കവികളുടെ ഭാവന പറപറന്നു. ഇന്നും അത് തേടി അലയുന്നുണ്ടാകാം.. പക്ഷേ, ചന്ദ്രനെക്കുറിച്ച് ഇതുവരെ മനുഷ്യകുലം അറിയാത്ത നിഗൂഢതകളുടെ ചുരുളഴിക്കാന്‍ ആരും കാണാത്ത കോണുകളിലേക്ക് പറന്നിറങ്ങാന്‍ ചാന്ദ്രയാനം -2 പുറപ്പട്ടുകഴിഞ്ഞു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഭാരതത്തിന്റെ കീര്‍ത്തിപതാകയും വഹിച്ച് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ലാന്‍ഡറും റോവറും പറന്നിറങ്ങും.. ഐഎസ്ആര്‍ഒയുടെ കരുത്തനായ ജിഎസ്എല്‍വി എംകെ 111 എം 1 എന്ന റോക്കറ്റാണ് ചന്ദ്രനുമായി ബന്ധപ്പെട്ട ദിനമായ തിങ്കളാഴ്ച കുതിച്ചുയര്‍ന്നത്. 3850 കിലോ ഗ്രാം ഭാമമുള്ള പേടകത്തെ വഹിക്കാന്‍ കെല്‍പ്പുള്ള ക്രയോജനിക് എഞ്ചിനുള്ള റോക്കറ്റ് വാനത്തെ കീറിമുറിച്ച് കൂതിച്ചു പായുമ്പോള്‍ വന്‍ ശക്തിയായ യുഎസിന്റെ ദുരഹങ്കാരത്തിനും ഗര്‍വിനും കിട്ടുന്ന കരണത്തടിയായി ഇത് മാറും.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങള്‍ക്ക് തടയിടാനായി സര്‍വ്വ വിധ നാണം കെട്ട അടവും പയറ്റിയ മാടമ്പി മനസിന്റെ അസൂയകലര്‍ന്ന വാക്കുകളാണ് നാസയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവന്നത്.

ചാന്ദ്രയാന്‍ -1 എന്ന സംരംഭത്തെ യുഎസിലെ മാധ്യമങ്ങള്‍ വീക്ഷിച്ചതും, പശുവിന്റെ കയറും പിടിച്ച് കര്‍ഷകന്‍ ആഭിജാതമഹിമയുടെ നാലുകെട്ടിന്റെ വാതിലില്‍ മുട്ടുന്നതായി ചിത്രീകരിച്ചതൊന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്ത്യക്കാരാരും മറക്കാന്‍ ഇടയില്ല..

ആത്മാഭിമാനമില്ലാത്ത ഒരു ജനതയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഭാരതം വിശ്വശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരിധിയും പ്രഹര ശേഷിയും വിളിച്ചറിയിക്കുന്ന ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് എം 1 എന്ന റോക്കറ്റ് പല രാജ്യങ്ങളുടേയും ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഇതര വന്‍കിട രാജ്യങ്ങളെ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളിലൊന്നായി മാറി. വളര ചെലവു കുറഞ്ഞ ബഹിരാകാശ പദ്ധതി എന്ന നിലയില്‍ ചാന്ദ്രയാന്‍ നേരത്തെ തന്നെ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്.

ചന്ദ്രോപരിതലത്തിലെ മനുഷ്യന്റെ കാല്‍വെയ്പ്പ് ഇന്നും അവിശ്വസനീയമായ കെട്ടുകഥയായി കൊണ്ടാടുമ്പോഴാണ് 2022 ല്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാന്‍ ഇന്ത്യ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. അപ്പോളൊ -11 എന്ന യുഎസ് ചാന്ദ്രദൗത്യം യുഎസിന്റെ കെട്ടുകഥകളിലെ ഒരെണ്ണം മാത്രമായി കാണുന്നവരു
ടെ എണ്ണം വളരെയധികമാണ്.

അപ്പൊളൊ ദൗത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ രണ്ടാം ചാന്ദ്രയാനിലൂടെ വീണ്ടും അമേരിക്കയുടെ അപ്രമാദിത്വത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്. വൈജഞാനിക മേഖല ആരുടേയും തറവാട്ടു സ്വത്തല്ലെന്നും യുഗങ്ങളുടെ ഗരിമ പേറുന്ന ഋഷിപാരമ്പര്യത്തിന്റെയും അറിവുകളുടെ ഉറവിടവും അക്ഷയ ഖനിയുമായ ഭാരതനാടിനോടാണ് പലശാസ്ത്രസാങ്കേതിക വിജ്ഞാനത്തിനും ലോകം കടപ്പെട്ടിരിക്കുന്നതെന്നും ഒരിക്കല്‍ കൂടി വിളിച്ചു പറയുകയാണ് ഈ ചാന്ദ്രദൗത്യം.

‘യന്ത്രസര്‍വ്വസ’ എന്ന പ്രാചീന യന്ത്രശാസ്ത്ര ഗ്രന്ഥ ശ്രേണിയിലെ ഒരു ഭാഗമായ വൈമാനിക ശാസ്ത്രത്തില്‍ ആകാശയാനങ്ങളുടെ നിര്‍മിതിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മഹര്‍ഷി ഭരദ്വാജനാണ് ഇതിന്റെ രചയിതാവ്.

ബ്രിട്ടീഷ് ഭരണകാലത്ത് വനവാസത്തിലായിരുന്ന സുബ്ബരായ ശാസ്ത്രി എന്ന പണ്ഡിതന്‍ വൈമാനിക ശാസ്ത്രം അച്ചടിച്ച് പുസ്തക രൂപത്തിലാക്കി . ബംഗലൂരിനടുത്ത് അനെകല്‍ സ്വദേശിയായിരുന്ന ഇദ്ദേഹത്തിന്റെ കൈയ്യില്‍ വൈമാനിക ശാസ്ത്രം എന്ന പ്രാചീന ഗ്രന്ഥം ഉണ്ടെന്നറിഞ്ഞ ബ്രിട്ടീഷ് ഭരണകൂടം ശാസ്ത്രിയെ സ്വാതന്ത്ര്യ സമര പോരാളി എന്ന് ആരോപിച്ച് ജയിലില്‍ അടച്ചു. ജയില്‍ വാസത്തിനിടെ രോഗബാധിതനായി മഹാഗവേഷകനും ശാസ്ത്രപണ്ഡിതനുമായ ശാസ്ത്രി മരണമടഞ്ഞു. വനവാസകാലത്ത് മഹര്‍ഷി ഭരദ്വാജന്‍ പ്രത്യക്ഷപ്പെട്ട് തനിക്ക് താളിയോലകള്‍ നേരിട്ടു തന്നുവെന്നാണ് സുബ്ബരായ ശാസ്ത്രി പറഞ്ഞിരുന്നത്. എഴുത്തും വായനയും അറിയാത്ത അലഞ്ഞു നടന്നിരുന്നയാളാണ് ഇദ്ദേഹമെന്നും കോലാറില്‍ താമസിച്ചിരുന്ന ഒരു അവധൂതനാണ് ഇദ്ദേഹത്തിന് വിജ്ഞാനങ്ങള്‍ പകര്‍ന്നു നല്‍കിയതെന്നും പറയപ്പെടുന്നു.

എന്നാല്‍, ഈ അപൂര്‍വ ഗ്രന്ഥശേഖരങ്ങളെക്കുറിച്ച് അറിയാവുന്ന ജി ആര്‍ ജോസ്യര്‍ വിമാനശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. നാസയുള്‍പ്പടെയുള്ള ബഹിരാകാശ ഏജന്‍സികളും വിദേശ രാജ്യങ്ങളും ഈ അമൂല്യ ഗ്രന്ഥം സ്വന്തമാക്കി.

കൈയ്യില്‍ വിലമതിക്കാനാകാത്ത രത്‌നം വെച്ച് ഭിക്ഷ യാചിക്കുന്നവന്റെ അവസ്ഥയിലായിരുന്ന ഇന്ത്യ, തങ്ങളുടെ ഭരണാധികാരികളുടെ പിടിപ്പു കേട് കൊണ്ടും, സ്വന്തം പാരമ്പര്യത്തിന്റെ മഹിമ തിരിച്ചറിയാന്‍ ശ്രമിക്കാതെ അവമതിയോടെ ജീവിച്ചതിനാലും, അജ്ഞാനത്തിന്റെ ഇരുള്‍മൂടിയ തടവറയില്‍ കാലാകാലങ്ങളായി കഴിഞ്ഞു പോന്നു. 1952 ല്‍ ജി ആര്‍ ജോസ്യര്‍ വൈമാനിക ശാസ്ത്രം പ്രസിദ്ധികരിക്കുന്നതിനു മുമ്പ് തന്നെ ഭരദ്വാജന്റെ സംസ്‌കൃത താളിയോല ഗ്രന്ഥം വിദേശ ശക്തികള്‍ സ്വന്തമാക്കിയിരുന്നു.

ഗോളാന്തര യാത്രയ്ക്ക് ആവശ്യമായ ക്രയോജനിക് എഞ്ചിനു വേണ്ടി ഭാരതം റഷ്യയോടും യുഎസിനോടും യാചിക്കുമ്പോള്‍ ഇത്തിന്റെ അടിസ്ഥാന പ്രമാണം സ്വന്തം നാടിന്റെ ഗ്രന്ഥപ്പുരകളില്‍ ചിതലെടുത്തു നശിക്കുകയായിരുന്നു. എട്ട് അദ്ധ്യായങ്ങളില്‍ മുവ്വായിരത്തോളം ശ്ലോകങ്ങളിലായി എഴുതപ്പെട്ട വൈമാനിക ശാസ്ത്രത്തില്‍ ഗോളാന്തര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന പേടകങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.

ചാന്ദ്രയാനെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ആദ്യം എത്തിച്ച ജിഎസ്എല്‍വി എന്ന റോക്കറ്റിനെ അനുസ്മരിപ്പിക്കുന്ന ശകുനവിമാനവും രുക്മ, ത്രിപുര, സുന്ദര എന്നീ വിമാനങ്ങളും ആരേയും വിസ്മയിപ്പിക്കുന്നതാണ്. എന്നാല്‍, ഇന്ത്യയിലെ ഇന്നത്തെ ഇടതു ബുദ്ധിജീവി വൃന്ദങ്ങളും മാധ്യമങ്ങളും ഇതിനെയെല്ലാം പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്ത് നിര്‍വൃതി അടയുന്നവരാണ്. വിദേശ ഏജന്‍സികളുടെ പേ റോളില്‍ ജീവിക്കുന്ന ഇക്കൂട്ടര്‍ ഒരിക്കല്‍ പോലും വൈമാനിക ശാസ്ത്രം എന്ന ഗ്രന്ഥത്തെ അംഗികരിക്കാന്‍ പോകുന്നില്ലെന്ന് നിസ്സംശയം പറയാം.

യുദ്ധവിമാനങ്ങളുടെ രൂപകല്പനകളും അഞ്ഞൂറിലേറെ പേരെ വഹിക്കാവുന്ന മൂന്നു നില യാത്രവിമാനങ്ങളുടെ നിര്‍മാണത്തെക്കുറിച്ചും ഈ ഗ്രന്ഥത്തിലുണ്ട്. ഹെലികോപ്ടറുകളും കാര്‍ഗോ വിമാനങ്ങളും എല്ലാം ഇതില്‍ വിവരിക്കുന്നു.

അപകടങ്ങളില്‍ തകരാത്തതും തീപിടിക്കാത്തതുമായ വിമാനങ്ങളെക്കുറിച്ചുള്ള പ്രത്യേക അദ്ധ്യായവും ഇതിലുണ്ട്..വിമാനനിര്‍മാണത്തിന് ആവശ്യമായ പതിനാറോളം വിവിധ രസക്കൂട്ടുകളടങ്ങിയ ലോഹങ്ങളെക്കുറിച്ചും ഇതില്‍ പറയുന്നു. ശത്രുവിന്റെ ദൃഷ്ടടിയില്‍പ്പെടാതെ അദൃശ്യമായി പറക്കാനാകുന്ന വിമാനങ്ങളുടെ രൂപകല്പനയും നിര്‍മിതിയും പോലും ഇതില്‍ വിശദമായി വിവരിക്കുന്നു. കടലില്‍ വീണാല്‍ കപ്പലുകളെ പോലെ പൊന്തിക്കിടക്കുന്നതും അന്തര്‍വാഹിനകളെ പോലെ പ്രവര്‍ത്തിക്കുന്നതുമായ ആകാശത്തും കടലിലും ഒരേ പോലെ സഞ്ചരിക്കുന്ന സീ പ്ലെയിനുകളെ കുറിച്ചു പോലും ഈ ഗ്രന്ഥം പരാമര്‍ശിക്കുന്നു.

1974 ല്‍ പുറത്തിറങ്ങിയ ഒരു ഗവേഷണ പ്രബന്ഥം ഭരദ്വാജന്റെ വൈമാനിക ശാസ്ത്രം വെറും കെട്ടുകഥകളുടെ ശേഖരമാണെന്ന് ആരോപിച്ചു, വൈമാനിക ശാസ്ത്രത്തെക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ലാത്ത ഒരാളുടെ കേവല ജല്പനങ്ങള്‍ മാത്രമാണ് ഈ പുസ്തകത്തിലെന്നും ബംഗ്ലരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം യുവശാസ്ത്രജ്ഞന്‍മാര്‍ എഴുതിയ പ്രബന്ധത്തില്‍ ആരോപിച്ചു, ഇതോടെ ഇന്ത്യന്‍ വൈമാനികവൈജ്ഞാനിക മേഖല ഈ ഗ്രന്ഥത്തെ തള്ളക്കളഞ്ഞു. ഇന്നും കെട്ടുകഥകളുടെ കൂട്ടത്തിലാണ് ഈ അപൂര്‍വശാസ്ത്ര ഗ്രന്ഥത്തിന് ഇന്ത്യന്‍ ശാസ്ത്ര ലോകം ഇടം നല്‍കിയിട്ടുള്ളത്.

ഭൗമോപരിതലത്തില്‍ നിന്നും ഏകദേശം 500 കിലോ മീറ്റര്‍ കടന്നുകഴിഞ്ഞല്‍ മനുഷ്യനോ ജീവികള്‍ക്കോ ഗഗന സഞ്ചാരം അപ്രാപ്യമാണെന്ന് മനുഷ്യനെ ചന്ദ്രനിലെത്തിച്ചെന്ന് അവകാശപ്പെടുന്ന അമേരിക്കയും നാസയും പറയുന്നു. വാന്‍ അലന്‍ ബെല്‍റ്റ് എന്നറിയപ്പെടുന്ന അതിശക്തമായ കാന്തിക വലയത്തെ ഭേദിച്ച് നാലു ലക്ഷത്തോളം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനിലെത്താന്‍ മനുഷ്യന് സാധിക്കില്ലെന്നാണ് വാന്‍ അലന്‍ ബെല്‍റ്റ് സിദ്ധാന്തം പറയുന്നത്.

1969 ല്‍ അപ്പൊളൊ പതിനൊന്ന് മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയെന്ന് നാസ പറയുമ്പോഴും വാന്‍ അലന്‍ ബെല്‍റ്റിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ ഈ അവകാശവാദം പൊളിഞ്ഞു പോകുന്നു. ചന്ദ്രോപരിതലത്തില്‍ ആദ്യം കാലുകുത്തിയെന്ന് അവകാശപ്പെടുന്ന നീല്‍ ആംസ്‌ട്രോംഗിനെ ഒരു പൊതുവേദിയില്‍ വെച്ച് ഒരാള്‍ ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ വെല്ലുവിളിച്ചു. ചന്ദ്രനില്‍ താങ്കള്‍ ചെന്നതായി ബൈബിള്‍ തൊട്ട് സത്യം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പരസ്യമായി ഇതിന് തയ്യാറാകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിന്റെ വീഡിയോ യുട്യബില്‍ ഇപ്പോഴും ലഭ്യമാണ്.

അപ്പൊളം ദൗത്യം കഴിഞ്ഞ് തിരിച്ച് വന്നിറങ്ങിയ ആസ്‌ട്രോനൊട്ടുകള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോയും ഇതുപോലെ ലഭ്യമാണ്. മനുഷ്യരാശിയുടെ ശാസ്ത്രചരിത്രത്തിന്റെ ഗതിമാറ്റിമറിച്ച് വലിയ നേട്ടത്തിനു ശേഷം തിരിച്ചെത്തിയ ഇവര്‍ക്ക് ചന്ദ്രനെ തൊട്ടറിഞ്ഞതിന്റെ ആവേശമൊന്നും ഇല്ലായിരുന്നു. വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ ഉത്തരങ്ങള്‍ ഒരേ പോലെ ആവര്‍ത്തിക്കുക മാത്രമാണ് ഇവര്‍ ചെയ്തത്.

ശീതയുദ്ധകാലത്ത് റഷ്യയുടെ ബഹിരാകാശ ആധിപത്യത്തിന് തടയിടാന്‍ അമേരിക്ക കണ്ടുപിടിച്ച ഉപായമാണ് ഈ അപ്പൊളൊയാത്രയെന്ന കോണ്‍സിപിറസി തിയറിസ്റ്റുകള്‍ ഇപ്പോഴും വാദിക്കുന്നു.

ഇന്ത്യ ചാന്ദ്രയാന്‍ സാധ്യമാക്കിയപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങളും മറ്റും പ്രതികരിച്ചതും ഇപ്പോള്‍ നാസയുടെതായി പുറത്തുവന്ന ട്വീറ്റും എല്ലാം ഈ കൊതിക്കെര്‍വ്‌ വിളിച്ചുപറയുന്നതാണ്

2022 ല്‍ ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ചന്ദ്രനില്‍ കാലുകുത്തുമ്പോള്‍ വാന്‍ അലന്‍ ബെല്‍റ്റിനെ എങ്ങിനെ പ്രതിരോധിക്കാമെന്ന് ലോകം അറിയും. അതിന് ഇന്ന് എല്ലാവരും പരിഹസിക്കുന്ന പശുവായിരിക്കും ഹേതുവെന്നും ചില ശാസ്ത്രജ്ഞര്‍ സൂചന നല്‍കുന്നു. റേഡിയേനെ പ്രതിരോധിക്കുന്ന ചാണകമായിരിക്കും ചാന്ദ്രദൗത്യത്തിന് സഹായകമാകുകയെന്നാണ് സൂചന.

ചാണകത്തെ പുച്ഛിക്കുന്നവര്‍ക്കുള്ള കാലത്തിന്റെ കാവ്യനീതിയായി ഇതു മാറിയേക്കും… കാത്തിരുന്ന് കാണുക..

LEAVE A REPLY

Please enter your comment!
Please enter your name here