വൈദേശിക മത പരിവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിന് ഭീഷണി: നാഗാലാണ്ടിലെ പാഠം

2

വൈദേശിക സഹായത്തോടെ നടക്കുന്ന മതംമാറ്റങ്ങള്‍ ഇന്ത്യയുടെ ദേശീയ ഐക്യത്തെ തുരങ്കം വയ്ക്കുന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് നാഗാലാണ്ട്. അതെക്കുറിച്ച് ചെറിയ ഒരു വിശകലനം നടത്താനാണ് ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും അറിയാവുന്നതു പോലെ തകൃതിയായി മതംമാറ്റം നടക്കുന്ന ഒരു രാജ്യമാണ് ഇന്നത്തെ ഇന്ത്യ. പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ മതം മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പള്ളികളാണ്.

പലരും ചോദിക്കാറുണ്ട്. ‘അതിന് നിങ്ങള്‍ക്കെന്താണ് പ്രശ്നം ? ഒരു മതംമാറ്റം നടന്നാല്‍ അത് നമ്മളെ എങ്ങനെയാണ് ബാധിക്കുക ?’ മതം മാറ്റങ്ങളുടെ കഴിഞ്ഞകാല ചരിത്രത്തിലാണ് അതിന്‍റെ ഉത്തരം ഇരിക്കുന്നത്.

ഉദാഹരണത്തിന് നാഗാലാണ്ടിന്റെ ചരിത്രം നോക്കുക. തങ്ങളുടെ അയല്‍ക്കാരായ ആസാം ജനതയോടൊപ്പം നാഗന്മാര്‍ നൂറ്റാണ്ടുകളായി സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞു വരികയായിരുന്നു. ഹിന്ദുക്കളെ പോലെ സൂര്യനേയും ചന്ദ്രനേയും ഒക്കെ ആരാധിക്കുകയും ആത്മാവില്‍ വിശ്വസിക്കുകയും ചെയ്തിരുന്നവരാണ് നാഗന്മാര്‍. ഹിന്ദു ആഹോം ജനതയും നാഗന്മാരും തമ്മില്‍ പരസ്പര സഹകരണം നിലനിന്നിരുന്നു. ആഹോം സൈന്യങ്ങളില്‍ നാഗന്മാര്‍ സേവനമനുഷ്ഠിച്ചിരുന്നു. അതുപോലെ തങ്ങളുടെ നാട്ടിലെ നാഗാ കേന്ദ്രങ്ങള്‍ ആഹോമുകളും സംരക്ഷിച്ചിരുന്നു. 1830ല്‍ ആഹോമുകളും നാഗന്മാരും ഒരുമിച്ചാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപമുയര്‍ത്തിയത്.

ക്രിസ്തുമതത്തിന്റെ വരവോടെ എല്ലാം തകിടം മറിഞ്ഞു. ഇവിടെ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന ഒരുകാര്യം ബ്രിട്ടീഷുകാരുടെ കീഴിലല്ല നാഗാലാണ്ടിലെ ജനസംഖ്യാനുപാതം വ്യത്യാസപ്പെട്ടത് എന്നതാണ്. കോണ്‍ഗ്രസ്സ് ഭരണത്തിന് കീഴിലാണ് ജനസംഖ്യാനുപാതത്തില്‍ ഇത്ര വലിയ മാറ്റമുണ്ടായത്. അമേരിക്കന്‍ ബാപ്റ്റിസ്റ്റ് മിഷണറിമാരെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മതംമാറ്റാന്‍ അനുവദിക്കുകയായിരുന്നു. അവര്‍ അത് മുതലാക്കി തദ്ദേശീയ നാഗാ പാരമ്പര്യത്തെ തകര്‍ക്കുന്നത് നിര്‍ബാധം നടത്തിവന്നു.

അതിന്‍റെ അനന്തര ഫലം വളരെ ഗുരുതരമായിരുന്നു. അറുപതു വര്‍ഷം കൊണ്ട് ക്രിസ്തുമതം 0% ല്‍ നിന്ന് 87% ആയി വളര്‍ന്നു. നാഗാലാണ്ടിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മതം മാറ്റത്തോടൊപ്പം വര്‍ദ്ധിച്ചു വന്നു. ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട് പോകണം എന്ന ആശയം വളര്‍ത്താന്‍ ക്രിസ്ത്യന്‍ നാഗാ വിഘടനവാദ സംഘടനകള്‍ തോക്കും തീവ്രവാദവും ഉപയോഗിച്ചു. അവര്‍ ക്ഷേത്രങ്ങള്‍ക്ക് ബോംബിടുകയും തദ്ദേശീയ നാഗാ മത വിശ്വാസികളെ കൊല്ലുകയും ചെയ്തു.

ക്രിസ്ത്യന്‍ പള്ളി ഇവിടത്തെ അധികാര കേന്ദ്രമായി മാറി. നാഗാ ഭാഷയ്ക്ക് റോമന്‍ ലിപി പോലും ഏര്‍പ്പെടുത്തി. 2003 ഓടെ ഏറ്റവും അവസാനത്തെ ഹിന്ദുക്ഷേത്രവും തകര്‍ക്കപ്പെട്ടു. നാഗാലാണ്ടിന്‍റെ ദേശീയ ഗാനമായി രണ്ടാം അമേരിക്കന്‍ ദേശീയ ഗാനത്തെ നാഗാ നാഷണല്‍ കൌണ്‍സില്‍ (NNC)അംഗീകരിച്ചു. നാഷണല്‍ സോഷ്യലിസ്റ്റ് കൌണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (NSCN) അതിന്‍റെ പ്രകടന പത്രികയില്‍ പറയുന്നത് ‘നാഗാലാണ്ട് ക്രിസ്തുവിനുള്ളത്’ എന്നാണ്. ക്രിസ്തുവിനു വേണ്ടി നാട് പിടിച്ചെടുക്കാനുള്ള ഈ പോരാട്ടത്തില്‍ ഇതുവരേയ്ക്കും ഏതാണ്ട് നാലായിരം മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു കഴിഞ്ഞു.

വസ്തുതകള്‍ ഇതായിരിക്കേ, വിദേശ മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ ദേശ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന വിധ്വംസക പ്രവര്‍ത്തനമായി കണക്കാക്കാന്‍ ഇനി വൈകിക്കൂടാ. അതിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ദേശരക്ഷാ നടപടി എന്ന നിലയ്ക്ക് തദ്ദേശീയ സംസ്ക്കാരങ്ങളെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഔപചാരികമായി ആരംഭിക്കേണ്ടതാണ്. മതേതരത്വത്തിന്‍റെ അയഞ്ഞ വ്യാഖ്യാനങ്ങള്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് യഥേഷ്ടം പഴുതുകള്‍ നല്കുന്നു എന്നാണ് നമ്മുടെ അനുഭവം. അത് കണ്ട് കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ രാജ്യരക്ഷയെ പറ്റി ഉത്കണ്ഠയുള്ള ഒരു ജനതയ്ക്കും സര്‍ക്കാരിനും സാദ്ധ്യമല്ല. സനാതന ധര്‍മ്മമാണ് ഭാരതത്തിന്റെ ദേശീയത. അതിനെ ശക്തിപ്പെടുത്തുന്നതിന് ചെലവഴിക്കുന്ന ഓരോ രൂപയും, ഓരോ മണിക്കൂറും, ഓരോ ഔണ്‍സ് ഊര്‍ജ്ജവും രാഷ്ട്ര രക്ഷയ്ക്കായി നല്‍കുന്ന നിക്ഷേപമാണ്.

അവലംബം:
2011 ലെ സെന്‍സസ്
“Separatism in North-East India”: Kunal Ghosh
“Ethinc Life Worlds in North-East India”: Prasenjit Biswas
കടപ്പാട്: TrueIndology (@trueindology.org)

2 COMMENTS

  1. എത്രയും വേഗം, പാർലമെന്റ് ന്റെ അടുത്ത സമ്മേളനത്തിൽ തന്നെ മതപരിവർത്തനം നിരോധിക്കാനുള്ള നിയമം പാസാക്കണം

  2. മത പരിവർത്തന നിരോധന ബിൽ അടുത്ത സമ്മേളനത്തിൽ തന്നെ പാർലിമെണ്ടിൽ
    അവതരിപ്പിച്ചു പാസ്സാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here