പ്രശസ്ത നിയമവിദഗ്ദ്ധനും സുപ്രീം കോടതി അഭിഭാഷകനും രാജ്യത്തിന്റെ മുന്‍ അറ്റൊര്‍ണി ജനറലും പദ്മഭൂഷന്‍ ജേതാവുമായ സോളി സൊറാബ്ജി വിടവാങ്ങി. 91 വയസ്സായിരുന്നു.
കോവിഡ് രോഗബാധിതനായി ചികിത്സയിരുന്ന സൊറാബ്ജി വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്.
ഏഴു പതിറ്റാണ്ടു നീണ്ട സേവനമാണ് സൊളി സൊറാബ്ജിയുടേത്. 1930 ല്‍ ജനിച്ച അദ്ദേഹം 1953 ല്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്ത അദ്ദേഹം താമസിയാതെ ബോംബെ ഹൈക്കോടതിയിലെ ഏറ്റവും തിരക്കുള്ള അഭിഭാഷകരിലൊരാളായി മാറി.
1977 ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വന്നപ്പോള്‍ സൊറാബ്ജി സൊളിസിറ്റര്‍ ജനറലായി നിയമിക്കപ്പെട്ടു.
1989 ല്‍ സൊറാബ്ജിയെ അറ്റോര്‍ണി ജനറലായി സര്‍ക്കാര്‍ നിയമിച്ചു. 1998 ല്‍ ആദ്യ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് സൊറാബ്ജി വീണ്ടും ഇതേ സ്ഥാനത്ത് നിയമപ്പിക്കപ്പെട്ടു.
രാജ്യത്തെ നിയമ വിദ്യാര്‍ത്ഥികള്‍ക്കും അഭിഭാഷകര്‍ക്കും എന്നും റഫറന്‍സ് കേസായി പരിഗണിക്കപ്പെടുന്ന കേശവാനന്ദ ഭാരതി , എസ്ആര്‍ ബൊമ്മേ തുടങ്ങിയ വിധിന്യായങ്ങളില്‍ ഭാഗഭാക്കായിരുന്നു സൊളി സൊറാബ്ജി.
നിയമരംഗത്തെ അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ സേവനം മാനിച്ച് 2002 ല്‍ രാഷ്ട്രം പദ്മഭൂഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
സൊറാബ്ജിയുടെ ദേവവിയോഗത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി , സുപ്രീം കോടതി ചീഫ് ജസ്റ്റീസ് തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു.