കോൺഗ്രസ് എന്ന ദേശിയ പ്രസ്ഥാനം സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പിരിച്ചു വിടണം എന്ന് ഗാന്ധിജി പറഞ്ഞത് ഒരു പക്ഷേ നെഹ്രു കുടുംബ വാഴ്ച തുടരും എന്ന് മനസിലാക്കി തന്നെ ആയിരിക്കണം. സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാക്കളെ ഉൻമൂലനം ചെയ്യാൻ നെഹ്രു പ്രവർത്തിച്ചിരുന്നത് ഗാന്ധിജി ഒരു പക്ഷേ ആരോടും പങ്ക് വെക്കാതെ മനസ്സിൽ വെച്ചിരുന്ന രഹസ്യം ആയിരുന്നിരിക്കണം. അന്ന് ഗാന്ധിജി പറഞ്ഞത് കേട്ടിരുന്നുവെങ്കിൽ 60 വർഷത്തോളം നെഹ്രു കുടുംബത്തിന്റെ കുത്തഴിഞ്ഞ ഭരണം ഇന്ത്യാക്കാർക്ക് അനുഭവിക്കേണ്ടി വരുമായിരുന്നില്ല .
നേതാജിയുടെ തിരോധാനത്തിൽ തുടങ്ങി ഗാന്ധിജിയുടെ കൊലപാതകം, ലാൽബഹാദൂർ ശാസ്ത്രിയുടെ ആകസ്മികമായിട്ടുള്ള മരണം അങ്ങനെ പലതും രാജ്യം കണ്ടു. ഇതിൽ ഒക്കെ നെഹ്രു കുടുംബത്തിന് പങ്കുണ്ടായിരുന്നോ? ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ധാരാളം ചോദ്യങ്ങൾ ഇന്നും ബാക്കിയാണ്.
സഞ്ചയ് ഗാന്ധിയുടെ മരണം: പല അന്തർദേശീയ രേഖകളും പുറത്തു വിട്ട് ശ്രദ്ധയാകർഷിച്ച വികിലീക്സ് പറയുന്നത് 3 പ്രാവിശ്യം സഞ്ചയ് ഗാന്ധിയെ വധിക്കാൻ പ്ലാൻ ഇട്ടിരുന്നു എന്നാണ്! അടിയന്തരാവസ്ഥ കാലത്തു ഏറ്റവും കൂടുതൽ വെറുക്കപ്പെട്ടിരുന്ന ഒരു നേതാവായിരുന്നു സഞ്ചയ്. ഇന്ദിരക്ക് ശേഷം രാജ്യം ഉറ്റു നോക്കിയിരുന്ന നേതാവ്. എന്നാൽ അടിയന്തരാവസ്ഥക്ക് ശേഷം 1977 ലെ പാർലമെന്റ് ഇലക്ഷനിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ജനത പാർട്ടി ഭരണം പിടിച്ചെടുത്തു. 1980 ജൂൺ 23 നു സഞ്ചയ് ഗാന്ധി പ്ലെയിൻ അപകടത്തിൽ മരിച്ചു . തലേദിവസം പറത്തിയിട്ട് ഒരു കുഴപ്പവും ഇല്ലാതിരുന്ന പ്ലെയിൻ ആയിരുന്നു. അതിൽ ഫുൾ ടാങ്ക് ഇന്ധനവും ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്! പക്ഷേ സഞ്ചയ് ഗാന്ധിയുടെ മരണകാരണം ‘ഇന്ധന ക്ഷാമം’ കൊണ്ടായിരുന്നു എന്ന് പിന്നീട് ‘കണ്ടെത്തി’. ഫുൾ ടാങ്ക് ഉണ്ടായിരുന്ന ഇന്ധനം പറത്തിത്തുടങ്ങിയ ഉടനെ എങ്ങനെ ഇന്ധന ഇല്ലാത്തതുകൊണ്ട് തകർന്നു വീഴും? ഇന്ധനം ആരെങ്കിലും ചോർത്തിയിരുന്നോ? എങ്കിൽ എന്തിനു വേണ്ടി? സഞ്ചയ് ഗാന്ധിയെ ഇല്ലാതാക്കിയിട്ടു ആർക്കാണ് നേട്ട? ഇന്നും ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങളാണിവ.
ഇന്ദിര ഗാന്ധിയുടെ മരണം: ജനത പാർട്ടിയിലെ ആഭ്യന്തര പ്രശനങ്ങൾ കാരണം 1980 ൽ വീണ്ടും പാർലമെന്റ് ഇലക്ഷനിൽ കോൺഗ്രസ് അധികാരത്തിൽ വന്നു. ഇന്ദിര വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി. ഇന്ദിരക്ക് ശേഷം സഞ്ജയ് ഗാന്ധിയെ ആണ് കോൺഗ്രസ് നേതാക്കൾ ഉറ്റു നോക്കിയിരുന്നത്. എന്നാൽ 1980 ജൂണിൽ സഞ്ജയ് മരിച്ചതിനു ശേഷം ശേഷം ഇന്ത്യൻ എയർലൈൻസ് പൈലറ്റ് ആയിരുന്ന രാജീവ് ഗാന്ധി ഇന്ദിരയുടെ പിൻഗാമി ആയി പ്രഖ്യാപിക്കപ്പെട്ടു. രാജീവ് പിന്നീട് മുഴുവൻ സമയവും പാർട്ടി പ്രവത്തനത്തിൽ ഏർപ്പെട്ടു. സിഖ് കലാപത്തെ തുടർന്ന് ഇന്ദിര ഗാന്ധിക്ക് വധ ഭീഷണി ഉണ്ടായിരുന്നു. ഇന്ദിരയുടെ സെക്യൂരിറ്റി വിഭാഗത്തിൽ ഉണ്ടായിരുന്ന സിഖ് മതത്തിൽ പെട്ടവരെ മാറ്റാൻ ഇന്റലിജൻസ് ബ്യൂറോ ഇന്ദിരയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടും അവർ അത് നടപ്പിലാക്കിയില്ല. 1984 ഒക്ടോബർ 31 നു അവർ വെടിയേറ്റപ്പോൾ , അടുത്തുള്ള റാം മനോഹർ ഹോസ്പിറ്റലിൽ കൊണ്ട് പോകാതെ അകലെയുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എന്തിനു കൊണ്ട് പോയി? അതും ഒരു സാധാരണ അംബാസിഡർ കാറിൽ! “ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്ന ആംബുലൻസിന്റെ ഡ്രൈവർ അപ്പോൾ അവിടെ ഇല്ലായിരുന്നു” എന്നാണ് അതിനു നൽകിയ വിശദികരണം. എല്ലാം കൂട്ടി വായിക്കുമ്പോൾ എന്തോക്കയോ നേരത്തെ നിശ്ചയിച്ചു നടപ്പിലാക്കിയത് പോലെയേ തോന്നൂ. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
രാജീവ് ഗാന്ധി വധം: ഇന്ദിര ഗാന്ധിക്ക് ശേഷം രാജീവ് ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി. ബൊഫോഴ്‌സ് അഴിമതിയെ തുടർന്ന് 1989ലെ ഇലക്ഷനിൽ കോൺഗ്രസ് തോറ്റു തുന്നം പാടി. 1991 മെയ് മാസത്തിൽ ചെന്നൈക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച ഒരു റാലിയിൽ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടു. എൽ ടി ടി ഇ എന്ന ശ്രീലങ്കൻ ഭീകര സംഘടന ആണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഇന്ത്യൻ സൈന്യം ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നത്തിൽ ഇടപെട്ടത് ഇന്റലിജൻസ് ബ്യൂറോയുടെ തെറ്റായ വിശദികരണം കൊണ്ടാണ്. രാജീവിന്റെ അടുത്ത സുഹൃത്തും ഇപ്പോൾ ബിജെപി എംപിയും ആയ ഡോക്ടർ സുബ്രമണ്യൻ സ്വാമി എന്ത് കൊണ്ടാണ് സോണിയയെ എതിർക്കുന്നത്? തന്റെ അടുത്ത സുഹൃത്തായിരുന്ന രാജീവിന്റെ കൊലപാതകത്തിൽ സോണിയയ്ക്ക് പങ്കു ഉണ്ടായിരുന്നു എന്ന് സ്വാമി ഇപ്പോഴും പറയുന്നു. രാജീവ് മരിക്കുന്ന അന്ന് വിശാഖപട്ടണത്തിൽ നിന്നും ശ്രീപെരുമ്പത്തൂരിലോട്ടു പോകണ്ട എന്ന് തീരുമാനിച്ച രാജീവിന്റെ മനസ് മാറ്റിയത് കോൺഗ്രസ് നേതാക്കൾ ആയിരുന്നു. രാജീവ് ബോംബ് സ്ഫോടനത്തിൽ മരിക്കുമ്പോൾ തമിഴ്നാട്ടിലെ ഒരു കോൺഗ്രസ് നേതാവും അദ്ദേഹത്തിന്റെ കൂടെ ഇല്ലായിരുന്നു! പി ചിദംബരവും, ജി കെ മൂപ്പനാരും, മരതകം ചന്ദ്രശേഖറും ഒക്കെ രാജീവിനെ വിളിച്ചു വരുത്തി മരണത്തിലോട്ടു തള്ളിയിടുകയായിരിരുന്നോ? കോൺഗ്രസിന്റെ ദേശിയ അധ്യക്ഷൻ ഒരു റാലിയിൽ പങ്കെടുക്കാൻ ഒരു സംസ്ഥാനത്തെത്തുമ്പോൾ അവിടത്തെ കോൺഗ്രസിന്റെ രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിനൊപ്പം കാണേണ്ടേ?
സോണിയയുടെ കുടുംബ ബന്ധുവും വിവാദ ഇറ്റാലിയൻ ബിസിനസുകാരനുമായ ഒട്ടാവിയോ ക്വൊത്തറോച്ചിക്ക് (Ottavio Quattrocchi) സദ്ദാം ഹുസൈനും, LTTE നേതാക്കളും ആയി ആയുധ വില്പന, കള്ളപ്പണം വെളുപ്പിക്കൽ മുതലായ ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു, അതും 1984 മുതൽ! സോണിയയുടെ ഇന്ത്യയിലെ LTTE ഇടനിലക്കാരൻ അർജുൻ സിംഗ് ആയിരുന്നു, ബാംഗ്ലൂർ കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകൾ. സോണിയ്ക്കും കുടുംബത്തിനും രാജീവ് വധക്കേസിൽ LTTE യുമായി ആയി രഹസ്യ ധാരണ ഉണ്ടായിരുന്നു എന്നാണ് സാഹചര്യ തെളിവുകൾ പറയുന്നത്. രാജീവ് വധകേസിൽ തൂക്കുകയർ ശിക്ഷ വിധിച്ച നളിനിയെ ഒരിക്കൽ പ്രിയങ്ക ഗാന്ധി ജയിലിൽ സന്ദർശിച്ചതായി റിപോർട്ടുകൾ ഉണ്ട്, അത് പ്രിയങ്ക തന്നെ സമ്മതിച്ചിട്ടുണ്ട്. എന്തിനായിരുന്നു പ്രിയങ്ക നളിനിയെ ജയിലിൽ സന്ദർശിച്ചത്?
രാജീവ് വധ കേസിൽ LTTE നേതാക്കളെ രക്ഷപ്പെടുത്താമെന്നും, രാജീവിനെ വധിച്ചത് സിഖ് കൂട്ടക്കൊലയെ അനുബന്ധിച്ചുള്ള പകപോക്കൽ ആണെന്ന് വരുത്തിത്തീർക്കാമെന്നുമാണ് കരുതിയത്; എന്നാൽ എല്ലാം കരുതിവെച്ചത് പോലെ നടന്നില്ല. നരസിംഹറാവു സി ബി ഐ യുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഹെഡ് ആയിരുന്ന ഡോക്ടർ D.R കാർത്തികേയന് പൂർണ പിന്തുണ നൽകി, അങ്ങനെ യഥാർത്ഥ കുറ്റക്കാർ കണ്ടെത്തപ്പെട്ടു. ഒരുപക്ഷെ റാവുവിന്റെ ഈ നിലപാട് കരണമായിരിക്കും സോണിയ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഡൽഹിയിലെ കോൺഗ്രസിന്റെ ഓഫീസിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പ്രദർശനത്തിന് വെയ്ക്കാൻ അനുവദിക്കാത്തതും പിന്നീട് അദ്ദേഹത്തിന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് സംസ്കരിക്കാൻ ഉള്ള അനുവാദം കൊടുക്കാതിരുന്നതും.
രാജേഷ് പൈലറ്റ്, മാധവ റാവു സിന്ധ്യ: രാജേഷ് പൈലറ്റ് കാർ അപകടത്തിലും , മാധവ റാവു സിന്ധ്യ പ്ലെയിൻ തകർന്നു വീണും മരിച്ചു . രണ്ടു പേരും മരിച്ചത് ഒരു ഞായറാഴ്ച ആയിരുന്നു. KGB എന്ന റഷ്യൻ ചാര സംഘടന തങ്ങൾക്കെതിരെ നിൽക്കുന്നവരെ ഒരു അപകടമരണം പോലെയാക്കി ഇല്ലാതാക്കുന്നതിൽ വിദഗ്ധരാണ്. ജിഹാദികൾ കൊലക്ക് വെള്ളിയാഴ്ച തിരഞ്ഞെടുക്കുന്നത് പോലെ, ഞായറാഴ്ച കൊല്ലുന്നതു കെജിബി യുടെ ഒരു രീതിയാണെന്നും പറയപ്പെടുന്നു.
റഷ്യയിലെ ചാരപ്രവർത്തനം ചെയുന്ന ഏജൻസി ആണ് KGB . ഇന്ദിരയുടെ ഭരണം മുതൽ പല എംപി മാരും കെജിബി യുടെ സാമ്പത്തിക സഹായം കൈപറ്റിയിരുന്നതായി ഇന്റലിജൻസ് ബ്യൂറോയുടെ ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ റഷ്യൻ പ്രസിഡന്റ് പുടിൻ സോണിയയുടെ അടുത്ത സുഹൃത്താണെന്നത് പരസ്യമായ രഹസ്യം ആണ്, പുടിൻ ഒരു കാലത്തു കെജിബിയുടെ ലണ്ടൺ ഏജന്റ് ആയിരുന്നു എന്നും പുടിൻ ആണ് സോണിയയെ രാജീവിനെ കുടുക്കാൻ വേണ്ടി ഏർപ്പെടുത്തിയത് എന്നും പറയപ്പെടുന്നു.
മുൻ IPS ഉദ്യോഗസ്ഥനായിരുന്ന മാലോയ് കൃഷ്ണധറിന്റെ ‘ഓപ്പൺ സീക്രട്ട്’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളും ആരെയും ഞെട്ടിക്കുന്ന രാഷ്ട്രീയ കരുനീക്കങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. എല്ലാ ജനങ്ങളുടെയും പങ്കാളിത്തത്തോടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടി നെഹ്രുവിന് ശേഷം കേവലം കുടുംബ ബിസിനസായി അധഃപതിച്ചതെങ്ങിനെ എന്ന് ഓരോ ഇന്ത്യക്കാരനും ചിന്തിക്കേണ്ട വിഷയമാണ്.
എന്തൊക്കെ ചെയ്തിട്ടെന്താ സോണിയക്ക് ഉണ്ടായത് പപ്പു ആയി പോയില്ലേ?