ഡിസംബര്‍ ഇരുപത്താറിന് മുഖ്യമന്ത്രി തൃപ്രയാറിലെ പാര്‍ട്ടി യോഗത്തില്‍നിന്ന് തലസ്ഥാനത്തേക്ക് പറന്നത് 8 ലക്ഷം ചെലവില്‍. ‘പരനാറി’ എന്ന പദം ബൂമറാങ്ങ് ചെയ്ത് പിണറായിയില്‍ കൊണ്ടത് ചരിത്രം. മീമുകളുടെ പെരുമഴയില്‍ നിന്ന് നനയുന്ന മുഖ്യന് ഈ പറക്കല്‍ സമ്മാനിച്ചത് ഒരു ‘രായമാണിക്ക്യം’ പേര്. ‘ഇന്ന് മുതല്‍ നീ പിണറായി വിജയനല്ല, പറന്നു നാറി വിജയന്‍’. കാക്കിമുഖ്യന്‍ ബെഹ്രയാണ് ചിപ്സന്‍ എവിയഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വെറും പതിമൂന്ന് ലക്ഷം എന്ന ബില്‍ വിലപേശി വെറും എട്ട് ലക്ഷമാക്കിയത്.
സഖാവ് തിരുവനന്തപുരത്തു വന്നത് കേന്ദ്രത്തില്‍നിന്നെത്തിയ ടീമുമായി ഓഖി ദുരന്തനിവാരണം ചര്‍ച്ചചെയ്യാനാണ്. സമ്മതിക്കാം. പക്ഷെ അതിന് കയ്യിട്ട് വാരിയത് ഓഖി ഫണ്ട് അടങ്ങുന്ന സ്റ്റേറ്റ് ഡിസാസ്ടെര്‍ റെസ്പോന്‍സ് ഫണ്ടില്‍ (SDRF) നിന്നാണെന്നതാണ് ആ തീരുമാനത്തിന്‍റെ ഹൈലൈറ്റ്. അതും പോരാഞ്ഞ് അതേ എട്ടുലക്ഷത്തിന്‍റെ പേടകത്തിലേറി തിരികെ പാര്‍ട്ടി പരിപാടിക്കും പോയി. പങ്കായത്തിനു പൂശാന്‍ വന്ന മുക്കുവര്‍ക്ക് ‘മുക്കിയ’മന്ത്രി എട്ടുലക്ഷത്തിന്‍റെ പണി കൊടുത്തു എന്ന് മറ്റൊരു മീം. ശൈലജയുടെ 28000 രൂപയുടെ കണ്ണടക്ക് ശേഷം ‘ജനകീയ സര്‍ക്കാരി’ന്‍റെ ഈ ഇടപെടല്‍ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചുകഴിഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ്റ് ആയിരുന്ന ഫ്രാന്‍സ്വ ഒളോ (Francois Hollande) നമ്മുടെ സഖാവിനെപോലെ മറ്റൊരു ‘സോഷ്യലിസ്റ്റ്’ ആണ്. സാധാരണക്കാരന്‍, അല്ലെങ്കില്‍ ജനകീയന്‍, എന്നര്‍ത്ഥം വരുന്ന “Monsieur Normal” പ്രതിച്ഛായ ഉള്ള ഒളോ തന്‍റെ കാര്‍കൂന്തളം മിനുക്കാന്‍ മാത്രം ഒരു മാസം ചെലവാക്കിയിരുന്നത് പതിനായിരം യുഎസ് ഡോളര്‍! 2016ല്‍ ‘കൊഫെര്‍ഗെയ്റ്റ്‘ (Coiffeurgate) എന്നപേരില്‍ അറിയപ്പെട്ട ഈ വിവാദത്തെ ചെലവുചുരുക്കലിന്‍റെ (austerity) അഡ്വക്കേറ്റ് ആയ ഒളോ ചെറുത്തത് തന്‍റെ ഓഫീസിലെ ജോലിക്കാരുടെ ശമ്പളം പത്ത് ശതമാനവും തന്‍റെത് മുപ്പത് ശതമാനവും കുറവാണ് എന്ന വാദത്തോടെയാണ്.
ഫ്രാന്‍സില്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്ന ഇമനുവേല്‍ മെക്രോയും (Emmanuel Macron) ഒട്ടും പുറകിലല്ല എന്ന് തെളിയിച്ചു. വെറും മൂന്നുമാസംകൊണ്ട് ആശാന്‍ മുഖസൗന്ദര്യത്തിന് മുപ്പതിനായിരം ഡോളര്‍ ചെലവാക്കി. ‘പ്രസിഡന്റ് വളരെയേറെ ഫോട്ടോഗ്രാഫ് ചെയ്യപ്പെടുന്ന ആളായത്കൊണ്ടാണ് ഈ തുക’ എന്ന് ഫ്രഞ്ച് ന്യായീകരണ യുണിയന്‍ വാദിച്ചു.
ഇങ്ങ് മന്ത്രി ശൈലജയുടെ വീക്നെസ് പഴംപൊരിയും പൊറോട്ടയും മഞ്ചൂരിയനും ആണെങ്കില്‍, അങ്ങ് ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് ഐസ്ക്രീമാണ്. 2013ല്‍ ഏറെ പേരുടെ പ്രതിഷേധത്തിന് ഇടയാക്കി ഈ ആർത്തി . ജെറുസലേമിലെ ഗ്ലീഡ മെറ്റുഡില എന്ന കടയിലെ പിസ്ടാഷിയോ, വനീല എന്നീ ഫ്ലെവറുകള്‍ക്ക് ഇദ്ദേഹം കൊടുത്തത് 2700 ഡോളറാണ്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരെറ്റ് താച്ചറുടെ മരണാനന്തര ചടങ്ങുള്‍ക്ക് നെതന്യാഹു പോയ വിമാനത്തില്‍ 1,27,000 ഡോളറിന്‍റെ മെത്ത ഒരുക്കി. യാത്ര വെറും അഞ്ചു മണിക്കൂര്‍!
സൗന്ദര്യ സംരക്ഷണം തീരുന്നില്ല. അയര്‍ലെന്റിലെ ടീഷോക് (മുഖ്യന്‍ എന്നര്‍ത്ഥം) ബെര്‍ടി ആഹെര്‍നിന് (Taoiseach Bertie Ahern) രാഷ്ട്രീയ എതിരാളികള്‍ കൊടുത്ത പേര് ‘ലോറിയാല്‍ ടീഷോക്‘ (L’Oreal Taoiseach) എന്നാണ്. ഇദ്ദേഹം നാലുവര്‍ഷംകൊണ്ട് ചെലവാക്കിയ മേയ്ക്ക്അപ് സംഖ്യ വെറും ഒരുലക്ഷം ഡോളര്‍.
ലിബിയയിലെ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫി എവിടെ പോയാലും ഒരു വലിയ കൂടാരം കൊണ്ടുപോവും. അത് പോവുന്ന രാജ്യത്ത് തുറസ്സായൊരിടത്ത് സ്ഥാപിക്കും. 2008ല്‍ മോസ്കോയിലും റോമിലും ഇത് ശ്രദ്ധിക്കപ്പെട്ടു. 2009ല്‍ ഡോണള്‍ഡ് ട്രുംപിന്‍റെ ന്യു യോര്‍ക്ക് എസ്റ്റേറ്റിലും. അന്ന് ഈ പരിപാടികൊണ്ട് തനിക്ക് നല്ല ആദായം കിട്ടിയതായി ട്രംപ് പറഞ്ഞിരുന്നു.
രാജഭരണകാലത്ത് കണ്ടിരുന്ന ആര്‍ഭാടജീവിതം നയിക്കുന്ന, ജനങ്ങളുടെ നികുതിപ്പണം എടുത്ത് തീറ്റഭ്രാന്തിനു മരുന്ന് വാങ്ങിതിന്നുന്ന, ദുരന്ത നിവാരണ ഫണ്ട് അടിച്ചുമാറ്റി പറന്നു കളിക്കുന്ന നേതാക്കളെ എന്തുചെയ്യണമെന്ന് ജനത്തിനറിയാം. ഇവിടുത്തെ സെക്കുലര്‍ മാധ്യമങ്ങള്‍ പക്ഷെ ഇതൊന്നും കാര്യമാക്കില്ല. പ്രധാനമന്ത്രി മോദിയുടെ വസ്ത്രത്തിന്‍റെ ചെലവ് ആരുവഹിക്കുന്നു എന്ന RTI ചോദ്യത്തിനുള്ള മറുപടി ഇവര്‍ കണ്ടെന്നും നടിക്കില്ല.
KSRTC ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍ ആയെങ്കിലും, ഓഖി ഫണ്ടില്‍ കയ്യിട്ടുവാരിയ പിണറായി വിജയന്‍ No1 കേരളത്തിന് അഭിമാനമാണ്. ലോകനേതാക്കളുടെ ഉന്നത ശ്രേണിയിലെക്കാണ് സഖാവ് പരന്നുയുര്‍ന്നിരിക്കുന്നത്. സംഗതി പാളി എന്നായപ്പോള്‍ മുഖ്യന്‍റെ ആപ്പീസ് തിരുത്ത് ഇറക്കിയിട്ടുണ്ട് – ചെലവ് General Administration Department വഹിക്കും എന്നാക്കി. ഈ പറഞ്ഞ വിഭാഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തറവാട്ടുസ്വത്താണ്!
കടപ്പാട്: ദി അറ്റ്‌ലാന്‍ഡിക്ക്
ആവിഷ്ക്കാര സ്വാതന്ത്ര്യം കവിഞ്ഞ തൃത്താലയിൽ ചകാക്കൾ ഇന്നോവ തിരിച്ചു..
ഹസ്സനും ചെന്നി-ഗാന്ധിയും ബീഫ് കഴിച്ചു..
സരിതയുടെ *#$റ് പിളർന്ന്… ആ.. എന്തോ കുടിച്ചു ഉമ്മൻ ചാണ്ടി..
പോത്ത് രായന് ജലദോഷമായിരുന്നു അന്ന്..
പങ്കായത്തിനടി പേടിച്ച് കടപ്പുറം വഴി ഓടുന്ന സന്ധ്യയിൽ
കൂപ്പർ-ഏറി അവനോട് ചോദിച്ചു..
ഇനിയും നീ ഇത് വഴി വരില്ലേ.. കോപ്റ്ററുകളേയും തെളിച്ച് കൊണ്ട്..
ങ്ങനൊണ്ട്..?
കൊറച്ച് ചെഗുവടിച്ചെഴുതിയതാ… പഴയ ചിറ്റപ്പൻ-രാക്കോഴി-കായൽച്ചാണ്ടി കഥ തന്നെ..
ഡബിൾ ഓർഗ്ഗനിലെത്തിയപ്പോ… ഇങ്ങനായിപ്പോയി…
ഇതിനാകുമ്പോ കഥ വേണ്ട.. സിറ്റുവേഷൻ മാത്രം മതി.. ഭരണത്തിലെ വീഴ്ചകൾ കുറിച്ചിട്ടാ.. അത് തന്നുണ്ടല്ലോ കൊറേ…
ഫോർ എക്സാമ്പിൾ.. ഭക്തി രാഹിത്യത്തിന്റെ പേരിൽ നട നേരേ കോപ്രായം കാട്ടിയെന്ന് വിചാരിക്കുക… അയ്യൻ എങ്ങനെ പ്രതികരിക്കും…? അതാണ് കോമഡി.. വെറും പാർട്ടി സെക്കറട്ട്രിയാർന്നവനെ നീ മുഖ്യമന്ത്രി വരെയാക്കിയല്ലോ പൊന്നയ്യനേ… ശരണമയ്യപ്പാ..
ഉം… വിളിച്ചോളൂ.. എന്തിനാ പേടിക്കണേ.. ശത്രുസംഹാര പൂജയേക്കാൾ എളുപ്പല്ലേ..
ഉം… say it.. say.. just say.. say..
#dedicated-to-all BoeingVijyan_BoeingBoeing fans…???