തീവ്രവാദികളെ വാഴ്ത്തുന്ന ന്യൂതന മാധ്യമപ്രവർത്തനം

2

ഹിസ്ബുൾ മുജാഹിദ്ദിൻ കമാന്റർ ആയിരുന്ന ബുർഹൻ വാണിയെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് 2016 ലാണ്. മാധ്യമ പ്രവർത്തകയായ ബർഖ ദത്ത് ആ വാർത്ത ട്വിറ്റ് ചെയ്തത് ഇങ്ങനെയാണ് “സ്കൂൾ ഹെഡ്മാസ്റ്റരുടെ മകൻ ,സോഷ്യൽ മീഡിയ പടവാൾ ആക്കിയ ഹിസ്ബുൾ കമാന്റർ ബുർഹൻ വാണി കൊല്ലപ്പെട്ടു”. സോഷ്യൽ മീഡിയ രൂക്ഷമായി തന്നെ ബർഖ ദത്തിനോട് പ്രതികരിച്ചു. യാദൃശ്ചികമായിരുന്നില്ല ആ ട്വീറ്റ് എന്ന് ഇന്ന് 2020ൽ എത്തിനിൽക്കുമ്പോൾ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക് തീവ്രവാദികളെ വെള്ളപൂശുക എന്നത് ഇന്ത്യൻ മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു.

കഴിഞ്ഞ ദിവസം ഹിസ്ബുൾ കമാന്റർ റിയാസ് നായ്‌ക്കൂവിനെ സൈന്യം കൊലപ്പെടുത്തിയ വാർത്ത ഇന്ത്യയിലെ ചില മാധ്യമസ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തത് 2016ൽ ബർക്ക നൽകിയ ബുർഹൻ വാണി ട്വീറ്റിന്റെ കുടപിടിച്ചാണ്. നായ്‌ക്കൂവിനെ തീവ്രവാദി എന്ന് പറയാതെ കണക്ക് അദ്യാപകൻ, റിബൽ കമാന്റർ തുടങ്ങിയ വാഴ്ത്തലുകളുമായാണ് ഈ മാധ്യമങ്ങൾ പരിചയപ്പെടുത്തുന്നത്. യാദൃശ്ചികമല്ലാത്ത സമാനതകളാണ് ഇന്ത്യൻ മാധ്യമങ്ങൾ ഇസ്‌ലാമിക് തീവ്രവാദതത്തെയും , തീവ്രവാദികളെയും സംരക്ഷിക്കാൻ ശ്രമിക്കുന്നതിൽ കാണാൻ കഴിയുക.

ദേശീയ മാധ്യമങ്ങ ളിലോ, വെബ് പോർട്ടലുകളിലോ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഈ റിപ്പോർട്ടിംഗ് രീതി. കേരളത്തിൽ നിന്നും ഇസ്‌ലാമിക് സ്റേറ് തീവ്രവാദത്തിലേക്ക് പോയ തീവ്രവാദിയെ കേരളത്തിലെ പ്രമുഖ ചാനൽ പരിചയപ്പെടുത്തിയത് “പൂക്കളെയും പൂമ്പാറ്റയെയും സ്നേഹിക്കുന്ന” എന്ന വിശേഷണം നൽകിയാണ്. ഇസ്‌ലാമിക് തീവ്രവാദികളെ റിബലുകൾ ആയും തീവ്രവാദം ആശയയുദ്ധമായും സാമാന്യവൽക്കാരിക്കാൻ നടത്തുന്ന ശ്രമങ്ങൾ കൂടിവരുന്നു എന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. “ദേശീയ പാർട്ടികളെ സഹായിക്കുമെന്നതിനാൽ ഇസ്‌ലാമിക് തീവ്രവാദം റിപ്പോർട്ട് ചെയ്യാതിരിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട് ” എന്ന് തുറന്ന് പറഞ്ഞത് കേരളത്തിലെ ഒരു ചാനൽ അവതാരകയാണ്.

മാധ്യമപ്രവർത്തനത്തിന്റെ ലേബലിൽ ഭീകരവാദത്തെ ഒളിഞ്ഞും തെളിഞ്ഞും ന്യായീകരിക്കാൻ ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് എതിരെ സർക്കാർ ഇനിയും മുന്നോട്ട് വന്നില്ലെങ്കിൽ വലിയ വിപത്തിലേക്കാണ് കാര്യങ്ങൾ പോവുക. മാവോയിസ്റ്റുകളെയും ഇസ്‌ലാമിക് തീവ്രവാദികളെയും വീരന്മാരാക്കി അവതരിപ്പിക്കുന്ന മാധ്യമങ്ങളെ തടഞ്ഞേ മതിയാവൂ.

2 COMMENTS

  1. ആഴ്ചയില്‍ ആഴ്ചയില്‍ പുതിയ ഐഫോണ്‍ മുന്തിയ കള്ള് പെണ്ണ് വേണ്ടവന് പെണ്ണ് ആണ് വേണ്ടവന് ആണ് ഒക്കെ യഥേഷ്ടം കിട്ടിയാല്‍ ഇതല്ല ഇതിനപ്പുറം കാണിക്കും മാധ്യമ മഹ്ന്മാമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here