സോഷ്യൽ മീഡിയയും ലിബ്റ്റാർഡ് കോഷ്യന്റും

0

നിങ്ങൾ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ വ്യക്തിയാണോ? ആണെങ്കിൽ നിങ്ങളുടെ ലിബ്റ്റാർഡ് കോഷ്യന്റ് (Libtard Quotient) ചെക്ക് ചെയ്യേണ്ട സമയമായിട്ടുണ്ട്!

ഇത് താനല്ലയോ അതെന്ന് ആലോചിക്കാൻ ഇന്റലിജൻറ് കോഷ്യന്റിനെ കുറിച്ചല്ല ഈ എഴുത്ത്. ഇന്റലിജൻറ് കോഷ്യന്റ് ചുരുക്ക ഭേദം ഐക്യു. ഒരു മനുഷ്യന്റെ ബുദ്ധി കണക്കുകളിൽ അളക്കാൻ നമ്മൾ കണ്ടു പിടിച്ച ഒരു വഴിയാണ്. പക്ഷെ ഈ എൽക്യു (അഥവാ ലിബ്റ്റാർഡ് കോഷ്യന്റ്‌) ഐക്യു ന്റെ നേരെ ഓപ്പോസിറ്റ് ആണ്. എത്ര മാത്രം ബുദ്ധി കുറയുന്നോ അത്ര മാത്രം എൽക്യു കൂടും.

ഇനി ഐക്യു നെഗറ്റീവ് ൽ പോവുകയാണെങ്കിൽ അഭിനന്ദനങ്ങൾ. നിങ്ങൾ ലിബ്റ്റാർഡ്
കൂട്ടായ്മയുടെ നേതൃസ്ഥാനത്തേക്ക് ഉയരാൻ പ്രാപ്തനായിരിക്കുന്നു. നിങ്ങൾ മേൽ പറഞ്ഞ എൽക്യു ആണോ എന്ന് ചില ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കിയാൽ അറിയാൻ കഴിയുന്നതാണ്.
1. സിനിമ തീയേറ്ററിൽ ദേശീയ ഗാനം പ്ളേ ചെയ്യുമ്പോൾ മാത്രം കസേരയിൽ പശ ഒട്ടിച്ചു വെച്ച പോലെ ഇരുന്നു പോകുന്ന ആസനം ഉള്ളവരാണോ നിങ്ങൾ?
2.ജയ് ഹിന്ദ് എന്ന് പറഞ്ഞാലോ ദേശ സ്നേഹം ഉണ്ടെന്ന് പറഞ്ഞാലോ ഏതെങ്കിലും ഒരു പാർട്ടിയുടെ മെമ്പർ ആണെന്ന് ആൾക്കാർ വിചാരിച്ചാലോ എന്ന് തോന്നുന്ന നിഷ്കളങ്ക വ്യക്തിത്വത്തിന് ഉടമയാണോ?
3.പ്രേമിച്ചതിന്റെ പേരിൽ മുസ്ളീം കുടുംബം പ്രായ പൂർത്തി ആകാത്ത ഒരു പെണ്കുട്ടിയെയും പയ്യനെയും കൊന്നു കളഞ്ഞ വാർത്ത കാണാതെയും എന്നാൽ ഒരു മുസ്‌ലിം യുവാവിനെ കത്തിച്ചു കൊന്ന ഹിന്ദു യുവാവിനെതിരെ ‘മാത്രം’ പല്ലും നഖവും ഉപയോഗിച്ചു സംസാരിച്ചവരാണോ നിങ്ങൾ?
4. നിലവിലെ സർക്കാർ ചെയ്ത നല്ലതാണെന്ന് തോന്നിയ കാര്യങ്ങൾ വെളിയിൽ പറയാതെയും എന്നാൽ റൂമറുകളും മൂന്നാം കിട മഞ്ഞ പത്രങ്ങളിലെ നെഗറ്റീവ് വാർത്തകൾ ഷെയർ ചെയ്തും സന്തോഷം കണ്ടെത്താറുണ്ടോ?
5.വിദേശ രാജ്യങ്ങളിലെ പ്രസ്ഥാനങ്ങളും സാമ്പത്തിക കമ്പനികളും ഇന്ത്യയുടെ ഭരണത്തിനെ കുറിച്ചു നല്ലത് പറഞ്ഞാൽ അത് കണ്ടിട്ടും കാണാതെ പോവുകയും എന്നാൽ വിമർശനങ്ങൾ വായിച്ചുപോലും നോക്കാതെ ഫോവേർഡ് ചെയ്യുകയും ചെയ്യുന്ന അസുഖം നിങ്ങൾക്കുണ്ടോ?
6. കേരളം നമ്പർ വൺ എന്ന് തൊണ്ട പൊട്ടി വിളിക്കുന്നതിനിടെ പനി മരണ സംഖ്യ കൂടിയതും പട്ടിണി മരണങ്ങൾ ഉണ്ടായതും പ്രാഥമിക ആവശ്യത്തിന് സൗകര്യം വീട്ടിൽ ഇല്ലാത്തതിനാൽ വെളിയിൽ പോയ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതുമായ വാർത്തകൾ കണ്ണടച്ച് ഒഴിവാക്കിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ?
7.പത്രങ്ങളിൽ കൊലപാതകത്തിന്റെ വാർത്തകൾ വരുമ്പോൾ ഹിന്ദു യുവാവ് മരിച്ചാൽ ‘യുവാവ് കൊല്ലപ്പെട്ടു’ എന്നും മുസ്‌ലീമായ ഒരാൾ മരിച്ചാൽ ‘മുസ്‌ലീം യുവാവ് കൊല്ലപ്പെട്ടു’ എന്ന് പ്രത്യേകം പരാമർശിച്ച് എന്ത് കൊണ്ട് വാർത്ത വരുന്നു എന്ന് ഒരിക്കൽ പോലും ആലോചിച്ചു നോക്കിയിട്ടില്ലാത്ത നിർഗുണ പരബ്രഹ്മം ആണോ നിങ്ങൾ?
8.ഇലക്ഷൻ അടുക്കുന്ന സമയത്ത് മാത്രം അവതരിക്കുന്ന അവാർഡ് തിരികെ നൽകൽ കൂട്ടായ്‌മയ്ക്ക് കൈയടി നല്കാറുണ്ടോ?
9.മുസ്ലീമായ കച്ചവടക്കാരന്റെ കയ്യിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച് ക്രിസ്ത്യനായ മുതലാളിയുടെ കമ്പനിയിൽ ജോലി ചെയ്ത് ഹിന്ദുവായ കൂട്ടുകാരന്റെ കൂടെ സിനിമയ്ക്ക് പോയി വന്ന ശേഷം രാജ്യം മുഴുവൻ അസഹിഷ്ണുത കൂടി എന്ന് സോഷ്യൽ മീഡിയയിൽ പോയി അരി വറുക്കാറുണ്ടോ?
10. തിരഞ്ഞെടുപ്പുകളിൽ ജാതിയുടെ പേരിൽ, റിസർവേഷന്റെ പേരിൽ വോട്ട് പരസ്യമായി ചോദിക്കുന്ന അതിന്റെ പേരിൽ യുവനേതാക്കൾ എന്ന് അവകാശപ്പെടുന്നവർക്ക് വോട്ട്
ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ?
11.രാജ്യത്തിനെതിരെ സംസാരിച്ച്, രാജ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കി അഭിപ്രായ സ്വാതന്ത്ര്യം ആണെന്ന് ഉറക്കെ പറയാൻ തോന്നാറുണ്ടോ?
ഉണ്ടെങ്കിൽ…
സുഹൃത്തേ നിങ്ങൾ കണ്ടം വഴി ഓടേണ്ട സമയം വന്നിരിക്കുന്നു. കാരണം നിങ്ങൾ നിങ്ങളറിയാതെ ഒരു ലിബ്റ്റാർഡ് ആയി മാറിക്കൊണ്ടിരിക്കുന്നു.

നിലവിൽ റെയിൽവേയുടെ കൊടി കാണുമ്പോൾ മാത്രം ഓർമ വരുന്ന ഒരു പാർട്ടി ഇങ്ങനെ ലിബ്റ്റാർഡ് കോഷ്യന്റ്കൂടി കൈവിട്ട് പോയവരുടെ ഒരു സംഘടനയാണ്. ഒരു കുണ്ടി കുലുക്കി പക്ഷിയാണ് ടി പാർട്ടിയുടെ വക്താക്കൾ. അവർ പിന്നാമ്പുറം കുലുക്കുമ്പോൾ ലോകം മൊത്തം കൂടെ കുലുങ്ങുന്നു എന്ന വ്യര്ഥ ചിന്തയിൽ ജീവിക്കാനുണ്ടായ പ്രധാന കാരണം ഈ എൽക്യു കൂടിയതിന്റെ കുഴപ്പമാണ്.

കേരള വർമ്മ കോളേജിലെ ഒരു പ്രമുഖയായ അധ്യാപികയ്ക്ക് ഈ അസുഖം ബാധിച്ചിട്ടുണ്ട്.
സ്വന്തം പാർട്ടി കൊല്ലും കൊലയും ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷ
ആകുന്ന ഈ മഹതി പിന്നീട് ഉത്തര ഭാരതത്തിൽ ഹിന്ദു പേരിലുള്ള ഏതെങ്കിലും ഒരു സംഘടന അക്രമം നടത്തുമ്പോഴാണ് ഉയിർത്ത് എഴുന്നേൽക്കാറ്. തന്റെ വിഡ്ഢിത്തരങ്ങളെ ചോദ്യം ചെയ്യുന്നവരെ ന്യൂ ജനറേഷൻ ഭാഷയിൽ ‘ചളി’ പറഞ്ഞ് ഒഴിവാക്കി വിടുക എന്ന തന്ത്രമാണ് പയറ്റി കാണുന്നത്. ഒരു ചിന്തയുമില്ലാത്ത വേറൊരു പ്രമുഖയും മേൽ പറഞ്ഞ പാർട്ടിയുടെ ലിബ്റ്റാർഡ് പ്രമുഖമാരിൽ മുഖ്യ പങ്ക് വഹിക്കുന്നു ഒരാളാണ്.

ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല എന്ന് ഐക്യു ഉണ്ടായിരുന്ന സമയത്തു പറഞ്ഞത് എൽക്യു ആയപ്പോഴേക്കും അരണ മറക്കുന്നത് പോലെ മറക്കേണ്ടി വന്നെങ്കിലും അതിന്റെ ഒരു ജാള്യതയും കാണിക്കാറില്ല. എൻപതിനായിരം രൂപ സ്വന്തം ശരീരത്തിന് വിലയിട്ട് സാമ്പത്തിക മാന്ദ്യ കാലത്ത് ആൾക്കാരെ സഹായിച്ച ഉദാരമതിയായ പ്രമുഖയും മേൽ പറഞ്ഞ ഗ്രൂപ് തന്നെ.

പ്രതിപക്ഷ നേതാവിന്റെ അഴിമതിയെ കളിയാക്കി എന്റെ വക അഞ്ഞൂറ് എന്നൊരു ട്രെൻഡ് തന്നെ സൃഷ്ടിച്ച സിനിമാ സംവിധായകനായ മറ്റൊരു പ്രമുഖൻ പക്ഷെ സ്വന്തമായി സൃഷ്ടിച്ച ട്രെന്റിൽ ആയിരവും ലക്ഷങ്ങളും ചേർത്ത് സ്വന്തം പാർട്ടിക്ക് എതിരെ തന്നെ എഴുതി വിടുന്നത് കാണേണ്ടി വന്ന വേറൊരു എൽക്യു ബുദ്ധിജീവിയാണ്. അങ്ങനെ എൽക്യു കൂടിയ പ്രമുഖർ ഇനിയും വളരെ അധികമുള്ളതിനാലും ഈ കുണ്ടി കുലുക്കി പക്ഷികളായ മേൽ പ്രമുഖരുടെയും അവരുടെ നേതാക്കളുടെയും ലീലകൾ നിരവധി ഉള്ളതിനാലും അടുത്ത എഴുത്ത് വരെ ഇനിയൊരു എഴുത്ത് ഉണ്ടാവുന്നതായിരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here