ഫ്രാൻസുമായുള്ള റാഫേൽ യുദ്ധവിമാന ഇടപാട് വീണ്ടും വിവാദമായിരിക്കുകയാണ്.
വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ഒരു വാദവും ഈ വിഷയത്തിൽ നടക്കുന്നില്ല എന്നതാണ് വാസ്തവം. ഇതേ വിഷയം രാജ്യസഭയിലും ലോകസഭയിലും പലവട്ടം വിശദീകരിച്ചതുമാണ്, റഫേൽ കരാർ വിവാദങ്ങൾ ശരിക്കും പലർക്കും പ്രതിരോധ മേഖലയെ കുറിച്ചുള്ള അറിവില്ലായ്മ, പ്രതിപക്ഷ രാഷ്ട്രീയം, സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പക്വതപരമായ ഇടപെടലുകൾ ഇല്ലാതിരുന്നതും ഒക്കെയാണ് യഥാർത്ഥ കാരണം.
ചോദ്യങ്ങൾ അധികവും മൂന്നു കാര്യങ്ങൾ ഉൾക്കൊണ്ടുള്ളതാണ് അത് വില, സാങ്കേതിക കൈമാറ്റം, വർക്ക്ഷെയർ എന്നിവയാണ്. കരാർ വിലയിലെ ഒരു പ്രധാന വർദ്ധനവ് ആണ് ചോദ്യം ചെയ്യുന്നത് കൂടാതെ ഇത്രയധികം വില വർദ്ധനവുണ്ടായിട്ടും വില കുറവാണെന്നുള്ള കേന്ദ്ര സർക്കാർ വാദങ്ങൾ, വർക്ക്ഷെയർ HAL നു കിട്ടാതെ റിലൈൻസ് കൊടുത്ത് ഒക്കെയാണ് വിവാദങ്ങളായി വന്നിരിക്കുന്നത്. ഇതേക്കുറിച്ചൊള്ള വസ്തുത പരമായ പരിശോധനയിലേക്കു കടക്കാം.
2011 ലെ വിലയുമായി കാര്യമായ വ്യത്യാസം ഒന്നും വന്നിട്ടില്ല. അന്ന് യൂണിറ്റിന് 550 കോടിയാണെന്നു പറയുന്നു അതിനുശേഷം അത് ഉയർന്നതിന്റെ വിവരങ്ങൾ ചുവടെയുണ്ട്, ഡിസംബർ 2012 ശ്രീ എ.കെ. ആന്റണി സഭയിൽ പറഞ്ഞത് ചർച്ചകൾ നടക്കുന്നതെ ഒള്ളു, ഒഫീഷ്യലായി കരാറായിട്ടില്ല എന്നാണ്. ക്യാബിനറ്റ് അനുമതിയോടെ 26th സെപ്റ്റംബർ 2016 -ൽ ആണ് 36 ഫ്ലൈറ്റ് ന്റെ ഭാരത സർക്കാരും ഫ്രഞ്ച് സർക്കാരും തള്ളിലുള്ള കരാർ ഒപ്പിട്ടത് . അതിന് പ്രകാരം യൂണിറ്റ് കോസ്റ്റ് വരുന്നത് 670 കോടിയാണ് അതിൽ അനുബന്ധ ഉപകരണങ്ങൾ ഒന്നും തന്നെയില്ല, സർക്കാർ പറയുന്നു 2012 ലെ വിലയേക്കാൾ 9% വിലക്കുറവിലാണ് കരാറുറപ്പിച്ചെതെന്നു.
കരാർ വില എപ്പോഴും യൂണിറ്റ് വിലയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. യൂണിറ്റ് വില- നിശ്ചിത എക്സ്ചേഞ്ച് റേറ്റ്, വിതരണ ശൃംഖലയുടെ തടസ്സം എന്നിവ അടിസ്ഥാനപ്പെടുത്തിയിരിക്കും അതും വളരെ ചെറിയ മാറ്റങ്ങളെ വരൂ. മറ്റൊരു വശത്ത് കരാർ വില നിശ്ചയിക്കുന്നത് അനുബന്ധ ഉപകരണങ്ങൾ, ആയുധങ്ങൾ, പരിശീലനം, മേൻറ്റനൻസ് സപ്പോർട്ട് , അറ്റകുറ്റപ്പണികൾ, സ്പെഷ്യൽ പാക്കേജ്, എന്നിവ അടിസ്ഥാനമാക്കിയാണ്.
അതിൽ മേൻറ്റനൻസ് ഇൻഫ്രസ്റ്റ്റക്ചർ നു മാത്രം വിമാനത്തിന്റെ മൂല്യത്തിന്റെ 25% കൊടുക്കണം, കൂടാതെ അത് ഡബിൾ എൻജിൻ ആണെങ്കിൽ അതിലും കൂടും. ഇതിൽ രാജ്യത്തിന്റെ നിർദ്ദിഷ്ട പരിഷ്കാരങ്ങൾ വളരെ സാധാരണമാണ്, അത് ചെലവേറിയതുമാണ്.
2011 ഫ്രഞ്ചു സെനറ്റ് കണക്കുകൾ പ്രകാരം ഒരു യൂണിറ്റിന് വില 213 മില്യൺ ഡോളർ നു മുകളിൽ വരും. പ്രമുഖ മാധ്യമത്തിൽ പക്ഷെ അത് $10.4 ബില്ല്യൻ (ഒരു യൂണിറ്റിന് $82.5 മില്യൺ) എന്ന് റിപ്പോർട്ട് ചെയ്തിരുന്നു. 2013 ഏപ്രിലിൽ അതേ മാധ്യമം 50% വർദ്ധിച്ചു $15 ബില്യൺ (ഒരു യൂണിറ്റിന് $119 മില്യൺ) ആക്കി. 2014 ജനുവരിയോടെ, മാധ്യമത്തിൽ വില $30 ബില്യൺ (ഒരു യൂണിറ്റിന് $238 മില്യൺ ) ആയി ഉയർന്നു.
NDTV ജനുവരി 2012: $10.4 ബില്യൺ
NDTV ഏപ്രിൽ 2013: $15 ബില്യൺ
DNA ജനുവരി 2014: $30 ബില്യൺ
2011 മുതൽ ഇതേ വില തന്നെയാണ് ഫ്രാൻസ് സെനറ്റ് പറയുന്നത്. അവസാനം ഇന്ത്യ 2016 ൽ 36 ഫൈറ്റർ ജെറ്റുകൾക്കു $8.8 ബില്ല്യൺ (ഒരു യൂണിറ്റിന് $243 മില്യൺ) ആയി കരാറുറപ്പിച്ചു, അതിനു മുൻപ് ഒരു കരാറ് പോലും ഇന്ത്യ ഗവണ്മെന്റ് ഉം ഫ്രാൻസ് ഉം തമ്മിൽ റാഫേൽ ന്റെ കേസിൽ ഇല്ല.ഇതിൽ ഇൻഡ്യൻ നിർദ്ദിഷ്ട മോഡിഫിക്കേഷൻസ്, പരിശീലനം, മേൻറ്റനൻസ് പാക്കേജ്, 50 ശതമാനം ഓഫ്സെറ്റ് കരാർ എന്നിവയും ഉണ്ട്. ഇത് മറ്റുള്ള രാജ്യങ്ങളുടെ കരാറുമായി ബന്ധപ്പെടുത്തി നോക്കിയാൽ യാഥാർഥ്യത്തിൽ ഇന്ത്യക്കു ലാഭമാണ്.
ഖത്തർ 24 റാഫേൽ ജെറ്റ് വാങ്ങിയത് $7.05 ബില്യൺ ആണ് (ഒരു യൂണിറ്റിന് $294 മില്യൺ) വിപുലമായ പരിശീലന സംവിധാനങ്ങളും ആയുധസൗകര്യങ്ങളും നൽകുകയും ചെയ്തു പക്ഷെ വർക്ക് ഷെയർ ഉം ഓഫ്സെറ്റ് ഉം ഇല്ലായിരുന്നു.
http://www.france24.com/en/20150430-france-qatar-rafale-fighter-jets
ഈജിപ്ത് 24 റഫേൽ ജെറ്റ് വാങ്ങിയത് $5.85 ബില്യൺ (ഒരു യൂണിറ്റിന് $246 മില്യൺ)
http://www.france24.com/en/20150212-egypt-agrees-deal-buy-french-fighter-jets-rafale
ഇന്ത്യ 36 റാഫേൽ ജെറ്റ് $8.8 ബില്യൺ (ഒരു യൂണിറ്റിന് $243 മില്യൺ ) ഖത്തറിന്റെ അത്ര പാക്കേജുകൾ ഇല്ലങ്കിലും 50 ശതമാനം ഓഫ്സെറ്റ് ഉം ഇന്ത്യൻ നിർദ്ദിഷ്ട മോഡിഫിക്കേഷൻസും ആണ് ഹൈലൈറ്റ്സ്. കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (CCS) കരാറിന് അംഗീകാരം നൽകിയതു 2013 ലെ ഭാരത സർക്കാരിന്റെ ഡിഫെൻസ് പ്രൊക്യൂർമെൻറ് പ്രൊസീജർനെ(DPP 2013) അടിസ്ഥാനപ്പെടുത്തിയാണ്.
http://www.france24.com/en/20160923-india-signs-deal-36-french-rafale-fighter-jets
റാഫേൽ നിർമ്മിക്കാനുള്ള കരാർ HAL നിന്ന് ഡസ്സോൾട്ട് റിലൈൻസ് ഏറോസ്പേസ് ലിമിറ്റഡ് ലേക്ക് മാറി എന്നതാണ് മറ്റൊരു വിവാദം, UPA സർക്കാരിന്റെ കാലത്തു തന്നെ 2012 ൽ പ്രതിരോധ മേഖലയിൽ സഹകരണം ഉറപ്പാക്കി റിലയൻസ് ഇൻഡസ്ട്രീസ് ഉം ഫ്രാൻസ് ഡസോൾട്ട് ഏവിയേഷൻ കരാർ ഒപ്പിട്ടിരുന്നു. https://www.reuters.com/article/dassault-reliance-idUSL4E8DC05220120212
യഥാർത്ഥത്തിൽ റാഫേൽ നിർമ്മിക്കുന്നതിനുള്ള HAL ന്റെ കഴിവുകളെക്കുറിച്ച് ഡസ്സോൾട്ട് വളരെയധികം ആശങ്കയുളവാക്കി. ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. ഡാസോൾട്ട്ന്റെ ഗ്ലോബൽ റെപ്യൂട്ടേഷൻ ബാധിക്കുമെന്ന് കരുതിയിരുന്നു. റിലൈൻസ് ഡിഫെൻസും, സ്നെകമാ HAL എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് ഉം മറ്റ് സ്വകാര്യ 72 ഓളം കമ്പനികളും ഓഫ്സെറ്റ് കരാറിന്റെ ഭാഗമാണ് ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, ഡൈനാമാറ്റിക്സ്, താനെജ എയറോസ്പെയ്സ്, എൽ ആൻഡ് ടി, etc.
ഓഫ്സെറ്റ് കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. പിന്നേ HAL നു മാത്രമായി കൊടുക്കാൻ തീരുമാനിച്ചത് ഫ്ലൈറ്റ് അസംബ്ലി ഉൾപ്പടെയുള്ള കാര്യമാണ്, പുതിയ കരാർ പ്രകാരം ഫ്ലൈ-എവേ കണ്ടിഷൻ ജെറ്റ് ആണ് ഇന്ത്യക്കു ലഭിക്കുന്നത്, അന്നും 2012-ലും ഓഫ്സെറ്റ് കരാർ വരെ കാര്യങ്ങൾ എത്തിയിരുന്നെങ്കിൽ ഇതേ ലോക്കൽ കമ്പനികൾ അതിലുണ്ടാകും.
അന്ന് ഫ്ലൈറ്റ്ന്റെ ഉത്തരവാദിത്തം ഫ്രഞ്ച് കമ്പനി ഏറ്റെടുക്കില്ല എന്ന് കാരണം മുകളിൽ പറഞ്ഞത്, അതുകൊണ്ടാണ് കരാർ ചർച്ചകൾ നീണ്ടു പോയി കൊണ്ടിരുന്നത്. കൂടാതെ ടെക്നോളജി ട്രാൻസ്ഫർ ന്റെ കാര്യത്തിൽ അവർ തന്നെ പറയുന്നുണ്ട് 15% മുതൽ 50% മാത്രം ആണ് സാധിക്കുകയുള്ളു എന്നത്. അതിനൊന്നും വ്യക്തമായ യാതൊരു കരാറിലേക്കും എത്തിയിട്ടുമില്ല 2014 വരെ.

ഇന്ത്യക്ക് ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനമായ ഒരു പാക്കേജാണ് കസ്റ്റമൈസ് ചെയ്തു ലഭിക്കുന്നത്. അതായതു 9.3 ടൺ ആയുധങ്ങൾ വഹിക്കാനുള്ള ശേഷി, ഹൈ-അൾട്ടിട്യൂഡ് ലാൻഡിംഗ് , കോൾഡ് സ്റ്റാർട്ട് ( ലെ-ലഡാക്), etc കൂടുതൽ വിശദംശങ്ങൾ സുരക്ഷാ കാരണങ്ങളാൽ ലഭ്യമല്ല. ആണവായുധങ്ങൾ കൈകാര്യം ചെയ്യാവുന്നതരത്തിൽ മോഡിഫയ് ചെയ്ത പ്ലാറ്റഫോം ജെറ്റുകൾ ആണ് ഇന്ത്യക്കു ലഭിക്കാൻ പോകുന്നത്, ഇത് വിമാനത്തിലെ ഓരോ ഇലക്ട്രോണിക് കോംപോണേന്റ്സ്നെയും, ആണവസ്ഫോടനങ്ങളിൽ നിന്ന് വരുന്ന മില്യൺസ് കിലോജൂൾസ് വൈദ്യുതകാന്തിക പൾസിൽ നിന്നും കൂടാതെ ആണവ വിസ്ഫോടനത്തിലൂടെ പുറത്തുവിടുന്ന ഊർജത്തിൽ നിന്നും കവർ ചെയ്തു സംരക്ഷിക്കാൻ പാകത്തിന് ആണ് ക്രമീകരിക്കുന്നത്. ഈ റോൾ പരസ്യമായി അംഗീകരിക്കുന്നതിൽ പ്രശനം ഉള്ളതിനാൽ അതിന്റെ കൂടുതൽ വിശദംശങ്ങൾ പാർലമെൻറിൽ പോലും പങ്കുവെയ്ക്കാൻ DRDO അനുമതിയില്ല. ഇതെല്ലം ആണവ നിർവ്യാപന ഉടമ്പടിയുടെ നേരിട്ടുള്ള ലംഘനമായിരിക്കും. മാത്രമല്ല ഇതുമായി ബന്ധപ്പെടുത്തി 2008 ൽ ഫ്രാൻസുമായി ഇന്ത്യ ഒരു കരാർ ഒപ്പുവെച്ചിട്ടുമുണ്ട്. അതിൽ ഇന്ത്യ-ഫ്രാൻസ് സൈനിക സഹകരണം, അന്താരാഷ്ട്ര സംഘടനകളിലേക്ക് വിവരങ്ങൾ കൈമാറ്റം ചെയ്യാതിരിക്കൽ ഒഴിവാക്കൽ എന്നിങ്ങനെ ഘടകങ്ങൾ ഉണ്ട്.
2012 ൽ ഇത്രെയും വലിയ കരാർ ഒപ്പു വെച്ചിരുന്നെങ്കിൽ മിലിറ്ററി ബജറ്റ് ഫുൾ അതിനു വേണ്ടി ചെലവായേനെ. 126 ഫ്ലൈറ്റ് അന്നത്തെ നമ്മുടെ സാമ്പത്തിക ശേഷിയിൽ ചിന്തിക്കാൻ പോലും സാധ്യമല്ല. അത് മാത്രമല്ല റാഫേൽ ഒരു കോസ്റ്റ് എഫക്റ്റീവ് മെഷീൻ അല്ല നുക്ലിയർ മോഡിഫൈഡ് പ്ലാറ്റഫോം ആണ് ഇതിന്റെ ഹൈലൈറ്സ്, സാങ്കേതികമായി ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് നുക്ലീർ വെപ്പൺസ് വഹിക്കാൻ പറ്റിയ ഫൈറ്റർ ജെറ്റ് ലഭിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. അതുകൊണ്ടുകൂടിയാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകളിലൂടെ ഈ പ്രൊജക്റ്റ് യാഥാർഥ്യമായത്.
അപ്പോൾ പറഞ്ഞു വന്നത്, ഒരു സൗഹൃദ രാജ്യത്തിൻറെ തലവനെ രാഷ്ട്രീയ പകപോക്കലുകൾക്കു വേണ്ടി ലോകസഭയിലേക്കൊക്കെ വലിച്ചിഴയ്ക്കുക എന്നിട് മനപ്പൂർവം കള്ളങ്ങൾ പ്രചരിപ്പിക്കുക എന്നത് അംഗീകരിക്കാവുന്ന ഒരു കാര്യമല്ല. അതും ആണവ പ്ലാറ്റ്ഫോമുകൾ അടങ്ങിയ ഫൈറ്റർ ജെറ്റുകൾ ഫ്രാൻസ് സ്വയം റിസ്ക് ഏറ്റെടുത്തു കസ്റ്റമൈസ്‌ഡ് മോഡൽ ആണ് ഇന്ത്യക്കു കൈമാറുന്നത്. ഒരു ഉഭയകക്ഷി സുരക്ഷ കരാർ പോലും തെറ്റിദ്ധരിപ്പിപ്പിച്ചു സഭയിൽ പ്രശനങ്ങൾ സൃഷ്ടിച്ചു. ഫ്രഞ്ച് ഒഫിഷൽ സ്റ്റേറ്റ്മൻറ്റ് നു പോലും പുല്ലു വില നൽകാതെയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് സാമാന്യ ബോധമില്ലാത്ത മാധ്യമപ്രവർത്തകരുടെ ഒരു നിര തന്നെയാണ് ഇതിന്റെ പിന്നിൽ. ഔദ്യോഗിക ഫ്രഞ്ച് പ്രസ്താവനയിലേക്ക് കാര്യങ്ങൾ എത്തിച്ചത് തികച്ചും രാജ്യത്തിൻറെ അന്തസത്തതയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ന്യൂക്ലിയർ ആയുധശക്തി എന്ന നിലയിൽ ഇന്ത്യക്കു നൽകിയ പ്ലാറ്റഫോം ഒരു വലിയ റിസ്ക് ഫ്രാൻസ് സ്വയം ഏറ്റെടുത്താണെന്നു മനസിലാക്കാതെയാണ് എല്ലാവരും ഇതിനെ കുട്ടികളിയായി കാണുന്നത്. ഈ വിഷയം ഒരു തമാശയായി ഗവൺമെന്റ് നിർത്തുന്നതിനാലാണ് ഇതിത്രമേൽ വിവാദത്തിലേക്കെത്തിച്ചതും . അതേസമയം, ഇന്ത്യ-ഫ്രാൻസ് കരാറിന്റെയും റഫേൽയുടെയും പ്രത്യയശാസ്ത്രവും പ്രതിപക്ഷവും മനസിലാക്കേണ്ടതുണ്ട്. തങ്ങളുടെ വാക്കുകളുടെ ഭവിഷ്യത്തുകൾ അവർ മനസ്സിലാക്കണം.