“മൂന്നാം കിട സീരിയല്‍ നടിയും വെടിവെപ്പുകാരനും പിന്നെ അയാളും”

പ്രബുദ്ധ കേരളത്തില്‍ ‘ബൗദ്ധിക അലവലാതികള്‍’ ഉണ്ടോ ? മനസിലെ കുഷ്ഠം മൂലം വാക്കുകള്‍ അളിയുകയും , പഴുത്ത് പുഴുവരിക്കുകയും, അത് ഗുഹ്യരൂപം പ്രാപിച്ച നാറിയ വായിലെത്തുകയും , സംസ്‌കാരിക കേരളത്തെ മലീമസമാക്കി രാത്രി കാലങ്ങളില്‍ ടിവി വാര്‍ത്ത ചാനലുകളിലൂടെ,  പഞ്ചായത്ത്  പൊതു കക്കൂസ് പൊട്ടി ഒലിക്കും പോലെ പുറത്തുവരികയും ചെയ്യുന്നതു കാണുമ്പോള്‍ ഇത്തരം അലവലാതികള്‍ ഉണ്ടെന്ന് സംശയിക്കാം.

അഴുക്കുപിടിച്ച തലച്ചോറും മുഷിഞ്ഞു നാറിയ ചിന്താഗതിയും മൂലം ഇവരുടെ വാക്കുകള്‍ വിസര്‍ജ്ജ്യത്തേക്കാള്‍ മലീമസമാ.യിത്തീരുന്നു. വെറുപ്പെന്ന വൈറസാണ് ഇവരുടെ ചിന്തകളെ ബാധിച്ചിരിക്കുന്നത്. പുച്ഛം എന്ന ബാക്ടീരിയ ബാധയും ഇതിനൊപ്പം ഉണ്ട്.  ഇവ കഴിഞ്ഞ മൂന്നു നാലു കൊല്ലമായി ഇവരുടെ തലച്ചോറിനെ വല്ലാതെയങ്ങ് ബാധിച്ചിരിക്കുന്നു.

അടുത്തിടെയായി ഇവരുടെ രോഗം കലശലായ ലക്ഷണമാണ്. ഇപ്പോള്‍ അപസ്മാര രോഗ ബാധിതരെ പോലെ പെരുമാറുകയാണ്.  രാഷ്ട്രീയ പാര്‍ട്ടികളുടെ അച്ചാരം വാങ്ങിയ ചാനല്‍ മുതലാളികളുടെ ചങ്ങല ബന്ധനത്തിലുള്ള കാവല്‍ കുര കുറച്ചു നാളായി നമ്മുടെ വീട്ടിലെ അകത്തളങ്ങളില്‍ കേള്‍ക്കാമായിരുന്നു.

അലമ്പിന്റെ അപശബ്ദം എന്ന ലാഘവത്തോടെ തള്ളികളഞ്ഞിരുന്ന മലയാളികള്‍ അടുത്തിടെ ഇവരുടെ ശബ്ദത്തിനൊപ്പം പുറ്ത്തു വരുന്ന മാലിന്യവും വിഷവും കലര്‍ന്ന വാക്കുകള്‍ കേട്ട് അക്ഷരാത്ഥത്തില്‍ ഞെട്ടി.

മുഖ്യധാര മാധ്യമങ്ങളും, പാരമ്പര്യം അവകാശപ്പെടുന്നവരുമായ സഥാപനങ്ങളുടെ സ്റ്റുഡിയോകളില്‍ ഇരുന്ന് ആന്ത്രവായു പുറത്തേക്കു വിടുന്ന വേണു, വിനു, ഷാനി, സ്മൃതിമാരുടെ ഇട്ടിക്കണ്ടപ്പപ്പേക്കൂത്തുകള്‍ മാന്യതയുടെ സകല അതിരുകളും ഭേദിക്കുകയാണ്.

രാജ്യത്തിന്റെ പരമാധികാര സ്ഥാപനങ്ങളില്‍ ഉള്ളവരെ ഇകഴ്ത്തുകയും അവര്‍ക്കെതിരെ ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിധം അസഭ്യത്തിന് സമാനമായ നികൃഷ്ടപദങ്ങള്‍ ഉപയോഗിച്ച് വിശേഷിപ്പിക്കുകയും മറ്റും ചെയ്യുന്നത് അപകീര്‍ത്തിപരവും ശിക്ഷാര്‍ഹവുമാണ്.

രാജ്യത്തിന്റെ പ്രഥമ പൗരനും, സര്‍വ്വ സൈന്യാധിപനും ഭരണഘടനയുടെ കാവലാളും സര്‍വ്വോപരി പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനസമൂഹത്തിന്റെ പ്രതിനിധിയുമായ രാം നാഥ് കോവിന്ദ് എന്ന രാഷ്ട്രപതിയെ കേരളത്തിലെ മുഖ്യധാര മാധ്യമത്തിന്റെ ചാനല്‍ അവതാരകന്‍ സംബോധന ചെയ്തത് അയാള്‍ എന്ന പദം ഉപയോഗിച്ചായിരുന്നു. ഇന്നേ വരെ ഒരു ചാനല്‍ അവതാരകനും ഇത്തരത്തില്‍ ആരേയും അഭിസംബോധന ചെയ്തതായി കേട്ടു കേള്‍വി പോലുമില്ല.

തെരുവു വേശ്യകളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ ഏഷ്യാനെറ്റിലെ ജിമ്മി ജെയിംസ് എന്ന നാമധാരി തന്റെ പുണ്ണുപിടിച്ച മനസിലെ പഴുത്തു നാറിയ ഒരു കുരു പൊട്ടിയതിനെ തുടര്‍ന്ന് ഒലിച്ച് ഇറങ്ങിയ ചലമായി ആ സംബോധനയെ മാറ്റി.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിത്തമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു പത്രമുത്തശ്ശിയുടെ വകയിലെ വളര്‍ത്തു സന്തതിയായ ചാനലിലെ അവതാരകന്‍ താന്‍ ജോലി ചെയ്യുന്ന മേഖലയുടെ ചുമതലയുള്ള മന്ത്രിയെ മൂന്നാം കിട സീരിയല്‍ നടിയെന്നും സഹമന്ത്രിയെ വെടിവെപ്പുകാരനെന്നും വിളിച്ച് അപമാനിച്ചു.

കരസേനയിലെ കേണലും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ വ്യക്തിയെ വെടിവെപ്പുകാരനെന്ന് വിളിച്ച് അധിക്ഷേപിച്ച് ഇകഴ്ത്തി സംസാരിച്ചത് മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് പാരമ്പര്യത്തിന്റെ അട്ടിപ്പേറുള്ള മാതൃഭൂമി സമ്മതിക്കുമോ?

കേന്ദ്രമന്ത്രിമാരെ സീരിയല്‍ നടിയെന്നും വെടിവെപ്പുകാരനെന്നും വിശേഷിപ്പിച്ച അവതാരകന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല: Eastcoastdaily.com

മാന്യമായി തൊഴിലെടുത്തു ജീവിക്കുകയും നേതൃപാടവത്തിലൂടെ സ്വ പ്രയ്തനത്താല്‍ കേന്ദ്ര മന്ത്രിസഭയില്‍ പരമ പ്രധാനമായ ക്യാമ്പിനറ്റ് പദവി വഹിക്കുയും ചെയ്യുന്ന സ്മൃതി ഇറാനിയെ സ്ത്രീയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അധിക്ഷേപിക്കുകയും പരസ്യമായി അപമാനിക്കുകയുമാണ് വേണു ചെയ്തത്. ജാമ്യമില്ലാത്ത അറസ്റ്റും,  ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.

അന്ധമായ രാഷ്ട്രീയ വിരോധം മൂലം വേണുവും ജിമ്മിയും ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞപ്പോള്‍ അന്തസ് യഥാര്‍ത്ഥത്തില്‍ ഇടിഞ്ഞത് ഇവര്‍ ജീവിതോപാധിക്കായി പ്രതിനിധാനം ചെയ്യുന്ന മാധ്യമങ്ങളുടെ അവരെങ്കിലും അവകാശപ്പെടുന്ന സല്‍പേരാണ്.

രാജ്യത്ത് ജനാധിപത്യ വ്യവസ്ഥിതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മന്ത്രിസഭയിലെ അംഗങ്ങളെ അവതാരക കസേരയില്‍ ഇരുന്ന് അവഹേളിക്കുന്നത് ഏത് ഇസത്തിനാണ് ഭൂഷണം,  ഫാസിസ്റ്റ് ഭരണകൂടമാണ് കേന്ദ്രത്തിലെന്ന് സ്ഥാനത്തും അസ്ഥാനത്തും ആരോപിക്കുന്ന അവതാരക കോമരങ്ങള്‍ ഇന്നും ആ കസേരകളില്‍ ആസനം ഉറപ്പിച്ച് ഇരിക്കുന്നത് മാധ്യമ സ്വാതന്ത്ര്യം എന്ന ആരേയും തെറിപറയാന്‍ കഴിയുന്ന ആ ലൈസന്‍സ് കഴുത്തിലിട്ടാട്ടി നടക്കുന്നതു കൊണ്ടല്ലേ?

സാധാരണ ഒരു പൗരന് ഉള്ള അവകാശങ്ങള്‍ മാത്രമാണ് ഭരണ ഘടന മാധ്യമങ്ങള്‍ക്കും അനുവദിച്ച് നല്‍കിയിട്ടുള്ളത്. അതിരു കടന്നാല്‍ നിലവിലെ നിയമ വ്യവസ്ഥ അനുസരിച്ച് ശിക്ഷണ നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ കഴിയും.

ദേശീയ ചലച്ചിത്ര പുരസ്‌കാരദാനവും ഇതുമായി ബന്ധപ്പെട്ട് കൃത്രിമമായി ഉയര്‍ത്തിവിട്ട കേരളത്തിലെ ചില ചാനലുകളില്‍ മാത്രം അനുഭവപ്പെട്ടതുമാ.യ വിവാദം ചില പ്രത്യേക അജണ്ടകളുടെ ഭാഗമായിരുന്നുവെന്ന് ഇപ്പോള്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഈ വിവാദം പൊലിപ്പിച്ചു നിര്‍ത്താന്‍ ഇവര്‍ ചില വിവരം കമ്മി കലാകാരന്‍മാരുടെ സഹായവും തേടി,

മുന്‍മന്ത്രിയും കണ്ണൂരില്‍ നിന്നുള്ള സിപിഎം നേതാവുമായ ഇ പി ജയരാജന്റെ മകന്‍ ഉള്‍പ്പെട്ട റിസോര്‍ട്ട് വിവാദം ചര്‍ച്ചയാകാതിരിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു,.

സിപിഎമ്മിന്റെ മുഖം രക്ഷിക്കാനായി നിസാര സംഭവത്തെ ഊതിപ്പെരുപ്പിച്ച് ഇത്തരത്തി്ല്‍ മാറ്റിയെടുത്തതിനു പിന്നില്‍ വന്‍ ഗുഡാലോചനയാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാഷ്ട്രപതിയേയും കേന്ദ്ര മന്ത്രിസഭാംഗങ്ങളെയും ഇത്തരത്തില്‍ അപമാനിക്കുകയും അധിക്ഷേപിക്കുകയും ഇതുവഴി രാജ്യ ദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്ത അവതാരകര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ ചിലര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ടിവി ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളിലെ പരാതികള്‍ സമര്‍പ്പിക്കുന്ന ഏജന്‍സിക്കും ചിലര്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. പേ പിടിച്ചു പായുന്ന ഈ ചാനല്‍ അവതാരകക്കൂട്ടത്തെ നിയമം കൈകാര്യം ചെയ്യുമെന്ന വിശ്വാസത്തിലാണ് ഏവരും.

2 COMMENTS

  1. Now a days I am avoiding all political debates in Malayalam media. The anchors are blatantly using this platform to implement their views. For this purpose they are using various techniques.

  2. ലേഖനത്തിന്റെ ഉദ്ദേശ്യശുദ്ധി, അതിന്റെ ഭാഷയുടെ നിലവാരം മൂലം ഇല്ലാതായി. കുറച്ചു കൂടി നിലവാരമുള്ള പദങ്ങളിലൂടെ ഇത്തരം വിഷയങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here