ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമെന്ന വിശേഷണവും മാളികപ്പുറത്തിനു സ്വന്തം. 

0

100 കോടി ക്ലബ്ബിൽ ഇടം നേടി ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമെന്ന വിശേഷണവും മാളികപ്പുറത്തിനു സ്വന്തമാണ്. 40 ദിവസം കൊണ്ടാണ് ചിത്രം ഈ സുവർണനേട്ടം കൊയ്തത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.  

ചിത്രം തിയേറ്ററിലെത്തി ഒരു മാസം കഴിയുമ്പോഴേക്കും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.  ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇതുവരെ ഹോട്ട്സ്റ്റാറോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. 

2022ലെ അവസാന റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കേരളത്തിനു പുറമെ ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും ജിസിസി, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഡിസംബര്‍ 30 ന് കേരളത്തിലെ 145 സ്ക്രീനുകളിലെ റിലീസോടെ പ്രദര്‍ശനം ആരംഭിച്ച ചിത്രം പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയായിരുന്നു.  

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രവുമാണിത്. കേരളത്തില്‍ 145 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നാലാം വാരത്തിലേക്ക് കടന്ന സമയത്ത് പ്രദര്‍ശനം 233 സ്ക്രീനുകളിലേക്ക് വര്‍ധിപ്പിച്ചതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. 

ശബരിമല വിവാദങ്ങളുമായി ബന്ധപ്പെട്ട് മാളികപ്പുറത്തെ കെട്ടുകെട്ടിക്കാന്‍, നവോത്ഥാനക്കാരും ഇടത്പക്ഷക്കാരും നെഗറ്റീവ് പബ്ലിസിറ്റി നടത്തിയിരുന്നു. എന്നാല്‍ ഇത് വിജയിച്ചില്ലെന്ന് മാത്രമല്ല, ചിത്രത്തിലെ ആത്മീയമായ തലത്തിന് വലിയ ജനപ്രീതി ലഭിക്കുകയും ചെയ്തു.  

പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി തിയറ്ററുകളിലേക്ക് കുടുംബങ്ങളെ ഒഴുക്കി.  ഒടിടിയില്‍ മാളികപ്പുറം റിലീസ് ചെയ്യുമെന്ന് അറിയിച്ച ഹോട്ട് സ്റ്റാര്‍ ഒരു ചെറിയ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദനെ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് മാളികപ്പുറം.  

 

LEAVE A REPLY

Please enter your comment!
Please enter your name here