വൈദേശിക കടന്നുകയറ്റവും കോളനിവല്‍ക്കരണവും കാരണം സാംസ്കാരിക നിശ്ചലതയിലായിരുന്ന ഭാരതത്തിലെ സാമൂഹികമണ്ഡലത്തില്‍ മാറ്റങ്ങളുടെ വേലിയേറ്റമുണ്ടാകുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ് .അധസ്ഥിതരുടെ ഉയിര്‍ത്തെഴുനേല്പ്പും സാമൂഹികസമത്വവും ലക്ഷ്യമാക്കി പടപ്പുറപ്പാടുകള്‍ നടത്തിയ നവോത്ഥാനനാകരില്‍ അഗ്രഗാമിയായിരുന്ന വൈകുണ്ഠസ്വാമികളില്‍നിന്നാണ് തെക്കേഇന്ത്യയില്‍ ആ മാറ്റങ്ങളുടെ തുടക്കം . 1836 ല്‍ അദ്ദേഹം സ്ഥാപിച്ച സമത്വസമാജം അത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ സാമൂഹികപ്രസ്ഥാനമായിരുന്നു .
1948 ല്‍ കാള്‍മാര്‍ക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റോ എഴുതുന്നതിനു ഒരു വ്യാഴവട്ടക്കാലം മുന്‍പേ ,ഏട്ടിലെ ആശയത്തിലല്ലാതെ യഥാര്‍ത്ഥ സമത്വസമാജം ഇവിടെ സ്ഥാപിക്കുകയും അതിന്റെ പ്രായോഗികപരിപാടികള്‍ ആസൂത്രംചെയ്തു നടപ്പാക്കുകയും ചെയ്തിരുന്നു വൈകുണ്ഠസ്വാമികള്‍…
സമത്വമെന്ന ആശയത്തെക്കുറിച്ച് ഒരുവാക്കുകൂടി :1827ല്‍ സോഷ്യലിസമെന്ന വാക്ക് ആദ്യമായി റോബര്‍ട്ട് ഓവന്റെ ‘കോ-ഓപറേറ്റീവ്’മാസികയില്‍ ഉപയോഗിച്ചിരുന്നു .അത് ‘ഇന്‍ഡിവിഡുവലിസ’ത്തിനെതിരായി സമൂഹത്തിനുവേണ്ടി നിലകൊള്ളുന്നു എന്ന അര്‍ത്ഥത്തിലായിരുന്നു . 1840കളില്‍ യൂറോപ്പില്‍ പൊതുഉടമസ്ഥതയെന്ന അര്‍ത്ഥത്തില്‍ സമത്വമെന്ന വാക്ക് ഉപയോഗിക്കുന്നുണ്ട് .അതിനും മുന്‍പേ 1836ല്‍ സമത്വസമാജം സ്ഥാപിക്കുകയും വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തത്തോടുകൂടി അത്തരത്തിലൊരു സമൂഹസൃഷ്ട്ടിയ്ക്കുള്ള പദ്ധതികള്‍ വൈകുണ്ഠസ്വാമികള്‍ ഇവിടെ നടപ്പിലാക്കുകയുണ്ടായി .പിന്നോക്ക ജാതിവിഭാഗങ്ങളുടെ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു ..ജാതിയിലധിഷ്ടിതമായ വിവേചനവും അസമത്വവും മൂലമുണ്ടായ അനാചാരങ്ങള്‍ക്കെതിരെ അതിശക്തവും ഫലപ്രദവുമായ ഒറ്റമൂലിയായി ‘തുവയല്‍പന്തി ‘യെന്നൊരു പദ്ധതി അദ്ദേഹം ആസൂത്രണംചെയ്തു നടപ്പാക്കി .വിവിധജാതിക്കാരുടെ വീടുകളില്‍നിന്ന് ഭകഷ്യസാധനങ്ങള്‍ ശേഖരിച്ചു ഒരുമിച്ചു പാചകംചെയ്തു ഒരുമിച്ചിരുന്നു ഭക്ഷിക്കുന്ന രീതിയായിരുന്നു തുവയല്‍പന്തി..അതിലൂടെ വെത്യസ്തജാതികള്‍ക്കിടയില്‍ നിലനിന്നിരുന്ന വിവേചനവും വിഭാഗീയതയും സ്വാഭാവികമായി ഉള്ളിലുടഞ്ഞു ഇല്ലാതാകുമെന്ന് അദ്ദേഹം കണ്ടു .ഒരായിരം ഉദ്ബോധനങ്ങളെക്കാള്‍ ശക്തവും കാര്യക്ഷമവുമായ ആ വിപ്ലവപദ്ധതിയ്ക്ക് സമാനതകളില്ലായിരുന്നു .
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയില്‍ നാഗര്‍കോവിലില്‍ 1809 ല്‍ ജനിച്ച മുത്തുക്കുട്ടിയാണ് പിന്നീട് വൈകുണ്ഠസ്വാമിയായി അറിയപ്പെട്ടത് .ശുചീദ്രത്തിനടുത്ത് ശിങ്കാരതോപ്പില്‍ ,പിന്നീട് സ്വാമിതോപ്പായി അറിയപ്പെടുന്ന സ്ഥലത്ത് അദ്ദേഹം ആശ്രമം സ്ഥാപിച്ചു .അനുയായികള്‍ അദ്ദേഹത്തെ ‘അയ്യാ’ എന്നു വിളിച്ചു .അദ്ദേഹത്തിന്റെ മാര്‍ഗം ‘അയ്യാവഴി’യെന്നും (അച്ഛന്റെ അഥവാ ദൈവത്തിന്റെ വഴി) സ്വാമി ‘അയ്യാ വൈകുണ്ഠസ്വാമി’ എന്നും അറിയപ്പെട്ടു .ആയിരത്തിയെട്ട് ഇതളുള്ള താമരയും വിളക്കും അവരുടെ ചിഹ്നമായി.. മഹാവിപ്ലവം സാധിച്ചെടുക്കാനായി ,എല്ലാ ജാതിവിഭാഗങ്ങള്‍ക്കും ആരാധിയ്കാനായി സ്ഥാപിച്ച ക്ഷേത്രങ്ങള്‍ അതിലേറെ വിപ്ലവകരമായിരുന്നു .’നിഴല്‍ താങ്കലു’കളെന്നും ‘പതി’കളെന്നും അതറിയപ്പെട്ടു .അവിടത്തെ പ്രതിഷ്ട്ട കണ്ണാടിയാണ് .ആരാദ്ധ്യനെയും ആരാധകനെയും ഒന്നാക്കുന്ന കണ്ണാടി .പുരോഹിതനോ പൂജാരിയോ അവിടെയില്ല .ആത്മാഭിമാനത്തിന്റെ അടയാളമായ തലക്കെട്ടോടുകൂടി കണ്ണാടിയ്ക്ക്മുന്‍പില്‍ നിന്ന് അതില്‍ പ്രതിഫലിയ്ക്കുന്ന ദേവനെ വണങ്ങുകയാണവിടെ .ആരാധനാലയങ്ങള്‍ അഗതികളുടെ ആശ്രയകേന്ദ്രവും ചികിത്സാകേന്ദ്രവുമായി .ധര്‍മ്മോപദേശങ്ങളും അവിടെ നല്‍കപ്പെട്ടു .ഒരിടത്തുമാത്രം ശിവലിംഗം പകുതിമറച്ചു അദ്ദേഹം പ്രതിഷ്ട്ടിച്ചു .ബ്രാഹ്മണരുടെ മാത്രം അവകാശമായിരുന്ന പ്രതിഷ്ട്ടാവകാശം ഭാരതത്തിലാദ്യമായി വൈകുണ്ഠസ്വാമികള്‍ സ്വയം നടത്തി .ഹിന്ദുസമൂഹത്തെ ജാതീയമായി ഭിന്നിപ്പിച്ചവര്‍ എന്നാരോപിച്ച് ബ്രാഹ്മണരെ കരിനീചരെന്നും അതിനു ഒത്താശ ചെയ്തുകൊടുത്ത ഭരണാധിപനായ രാജാവിനെ അനന്തപുരി നീചനെന്നും വിളിച്ചു .രാജ്യത്തിന്റെ അധികാരം കയ്യാളിയിരുന്ന ബ്രിട്ടീഷ്‌കാരെ വെണ്‍നീചരെന്നും വിളിച്ചു .അധികാരികള്‍ വൈകുണ്ഠസ്വാമിയെ കുറേക്കാലം ജയിലിലടച്ചു….
അക്കാലത്ത് സ്ത്രീ്കള്‍ മാറുമറയ്ക്കുന്ന രീതിയില്ലായിരുന്നു .അതിനെതിരെ സ്വാമിയുടെ ആഹ്വാനമനുസരിച്ച് തെക്കന്‍ തിരുവിതാംകൂറില്‍ നടന്ന രണ്ടു പ്രക്ഷോഭങ്ങള്‍ പരാജയപ്പെട്ടിരുന്നു ..ഒരവസരത്തില്‍ രാജാവിനെതിരെ വിരല്‍ചൂണ്ടി അദ്ദേഹം പറഞ്ഞു .’ഞങ്ങളുടെ സ്ത്രീകള്‍ നിത്യവും ശപിച്ചാല്‍ രാജാവ് ഇല്ലാതാകും ,രാജ്യവും നശിയ്ക്കും’ ..1951ല്‍ അയ്യാ വൈകുണ്ഠസ്വാമി’ അന്തരിച്ചു .
പിന്നീട് , ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്ത നാടാര്‍ -ചാന്നാര്‍ സമുദായത്തിലെ സ്ത്രീകളെ തെരുവിലിറക്കി സിഎസഐ സഭ വന്‍ പ്രക്ഷോഭംതന്നെ നടത്തി . സ്ത്രീകൾക്ക് അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രവും ധരിക്കാനുള്ള അവകാശമുണ്ടെന്ന് 1859 ജൂല. 26-ന് രാജാവ് കല്പന പുറപ്പെടുവിക്കുകയും ചെയ്തു ..
സന്യാസമാര്‍ഗം സ്വീകരിക്കുംമുന്‍പ് ചട്ടമ്പിസ്വാമികള്‍ നാരായണഗുരുവുമൊന്നിച്ചു പിന്നീട് സ്വാമിത്തോപ്പു സന്ദര്‍ശിക്കുകയും സമത്വസമാജത്തിന്റെ പ്രചാരകരാകുകയും ചെയ്തു ..ഒരു പുതിയ ലോകത്തിലേക്കുള്ള വാതിലുകള്‍ മലര്‍ക്കെ തുറന്നുവെച്ച വൈകുണ്ഠസ്വാമി ജാതീയതയ്ക്കെതിരെ നയിച്ച പടപ്പുറപ്പാട് ,ആവിഷ്ക്കരിച്ചു നടപ്പാക്കിയ സമത്വസമാജം,സമത്വാബോധ സൃഷ്ട്ടി ,സഹാഭോജനം ,കണ്ണാടി പ്രതിഷ്ട്ട ,പകുതി മറച്ച ശിവലിംഗ പ്രതിഷ്ട്ട തുടങ്ങിയവയെല്ലാം ലോകം ആദ്യമായി കാണുന്ന പുതിയ ആശയങ്ങളായിരുന്നു .സ്ത്രീകളുടെ വിമോചനത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള പോരാട്ടം ,ദൈവത്തിനും ആരാധനയ്ക്കും നല്‍കിയ പുതിയ നിര്‍വചനം എല്ലാം ഒരുകാര്യം വ്യക്തമാക്കുന്നു , വൈകുണ്ഠസ്വാമി മനുഷ്യക്ഷേമത്തിനാണ് പ്രാധാന്യം നല്‍കിയത് ..
കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന്റെ മൊത്തകുത്തക ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ‘എട്ടുകാലി മമ്മൂഞ്ഞ്’രാഷ്ട്രീയക്കാര്‍ വൈകുണ്ഠസ്വാമിയുടെ ജീവിതവും ചരിത്രവും തമസ്ക്കരിച്ചതിന്റെ പിന്നിലുള്ളതും ഈ സത്യമാണ്.
കടപ്പാട് : ശ്രീ വിദ്യാധിരാജ സേവാസമിതി
ധരാളം തെറ്റുകൾ ഉണ്ട് ലേഖനത്തിൽ. വർഷങ്ങൾ മാത്രം നോക്കുക.