ക്രിസ്തുമസിനെ പേടിയില്ല, ആശങ്കകൾ മാത്രം !

1

ചില ക്രൈസ്‌തവ സുഹൃത്തുക്കൾ ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കുന്നെതിനേക്കാൾ ശ്രദ്ധ കാണിക്കുന്നത് ഇന്ത്യയിൽ ചില സംഘടനകൾ ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ സംസാരിക്കുന്നു എന്നതിലാണ്.

അന്ധമായ ഹൈന്ദവ വിരോധം വെച്ച് പുലർത്തുന്ന ചില മാധ്യമങ്ങളാകട്ടെ ഇത് ഹിന്ദുക്കൾ ക്രൈസ്തവരെ ക്രൂശിക്കുന്നു എന്ന് തുടങ്ങി ഇതുമായി പുലബന്ധമില്ലാത്ത സംഘപരിവാറിനെ പോലും അപകീർത്തിപ്പെടുത്താൻ ഇതൊരവസരമായി കാണുന്നു.

ഒരാൾ സ്റ്റാർ ഇടണോ ഇല്ലയോ എന്ന് പറയാൻ മറ്റൊരുനുവന് അധികാരം ഇല്ല എന്ന് പറയുമ്പോൾ തന്നെ പറയട്ടെ, തങ്ങളുടെ മതം വളർത്താൻ  ഏതറ്റം  വരെ പോകാനും മടി ഇല്ലാത്ത അബ്രഹാമിക് മതങ്ങൾ ബഹുദൈവാരാധകരോട് എന്താണ് ചെയ്തത് എന്ന് നോക്കിയാൽ സ്വന്തം മതം സംരക്ഷിക്കുന്ന ഒരു ഹിന്ദുവിനെ തെറ്റ് പറയാൻ ആവില്ല.

മതം മാറ്റം, അബ്രഹാമിക് മതങ്ങളുടെ അടിസ്ഥനമാണ്. ഇതിനെ ചെറുക്കാൻ ബഹുദൈവാരാധർക്ക് ഒരു വഴിയേ ഉള്ളു . തങ്ങളുടെ മതത്തെ ഇഞ്ചിച്ചായി അപഹരിക്കുന്ന അബ്രഹാമിക് മതങ്ങളുടെ രീതിയെ തുറന്നു കാട്ടുക!

വീട്ടിൽ സ്റ്റാർ തൂക്കിയിരുന്ന പല ഹിന്ദുക്കളും ഇന്നു മാറി ചിന്തിക്കുന്നെങ്കിൽ അതിൽ ഏറിയ പങ്കും സഹിഷ്ണുതയുടെ വക്താക്കൾ ചമഞ്ഞു ഹൈന്ദവ വിരോധത്തിന്റെ വിത്ത് പാകിയ ക്രൈസ്തവ പുരോഹിതന്മാരുടെയാണ്.

കത്തോലിക്കാ സഭയുടെ പല വിശ്വാസികളും അമ്പലത്തിൽ നിന്നുള്ള പായസം , അപ്പം എന്നിവ സ്വീകരിക്കാത്തത് സഭയുടെ ഇടയലേഖനം  കൊണ്ടാണെന്നു എത്രപേർക്കറിയാം ?

എൻ്റെ ദൈവം നിൻ്റെ ദൈവത്തെ പോലെയാണെന്ന് പറഞ്ഞു, ഒരു പ്രാർത്ഥനക്കു ക്ഷണിച്ചു പിന്നീട് പ്രലോഭനങ്ങളാൽ മൂടി, എൻ്റെ ദൈവം മാത്രമാണ് ശരി എന്ന് പറയിപ്പിക്കുന്ന പെന്തെക്കോസ്സ് ദല്ലാളന്മാരുടെ കപടത എത്രപേർക്കറിയാം ?

ദീപാവലി ആഘോഷിച്ചതിനു വിദ്യാർത്ഥികളെ പുറത്താകുന്ന ക്രൈസ്തവ സ്‌കൂളുകളുള്ള ഈ കാലത്തു സ്വന്തം അസ്ഥിത്വo സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു ഹിന്ദുവെന്ന നിലയിൽ കപട മതേതര ദല്ലാളന്മാരോട് പറയാനുള്ളത് – എല്ലാ മതങ്ങളും ഒരേ ലക്ഷ്യത്തിലെത്തിക്കും എന്ന് സംശയത്തിനിട വരാതെ പറയുന്ന ഹിന്ദു ധർമത്തോട് വിരോധം ആകാം, പക്ഷെ വെറുക്കരുത്! വിമർശിക്കാം , പക്ഷെ വിവേചനമരുത് !!

ഓണാഘോഷം പോലും ഹറാമായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ അവസ്ഥ തങ്ങൾക്കു വരരുതെന്ന് കരുതുന്ന ഒരു പറ്റം സംഘടനകൾ ഉത്തരേന്ത്യയിൽ – ‘നിങ്ങൾ  ശ്രീകൃഷ്ണ ജന്മാഷ്ടമി  ആഘോഷിച്ചാൽ ഞങ്ങൾ ക്രിസ്മസ് ആഘോഷിക്കാം’ എന്ന് പറയുന്നത്  കണ്ടു ഞെട്ടുന്ന പാതിരിമാരോട് – ഒരാളെ ഒരിക്കൽ പറ്റിക്കാം, എപ്പോഴും പറ്റണം എന്നില്ല !

കാലം മാറി ! ഹിന്ദു ചിന്തിച്ചുതുടങ്ങിയിരിക്കുന്നു!

Disclaimer: The opinions expressed within this article are the personal opinions of the author. The facts and opinions appearing in the article do not reflect the views of Pathrika and Pathrika does not assume any responsibility or liability for the same.

1 COMMENT

  1. “ഒരാളെ ഒരിക്കൽ പറ്റിക്കാം, എപ്പോഴും പറ്റണം എന്നില്ല..”

LEAVE A REPLY

Please enter your comment!
Please enter your name here