റിപ്പോർട്ടർ ടിവിയുടെ എഡിറ്റർ ആയിട്ടുള്ള ശ്രീമതി ആരതി മുരളിയുടെ ഒരു ലേഖനം വായിക്കുകയുണ്ടായി കേരളം കണ്ട ഏറ്റവും മഹാനായ കവി കുമാരനാശാനോട് വേടൻ എന്ന ജാതി കുത്തിതിരിപ്പ് റാപ്പറുടെ പേരും ചേർത്തിട്ടായിരുന്നു ലേഖനം.
കാലിക്കറ്റ് സർവകലാശാലയിൽ മലയാളം വിഭാഗത്തിൽ കുമാരനാശാന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യം ഉൾപ്പെടുത്തുന്നതിനെതിരെ ഏതോ സംഘപരിവാർ സംഘടനകൾ വാളുമായി ഇറങ്ങിപ്പുറപ്പെട്ടുവെന്നാണ് ശ്രീമതി ലേഖനത്തിലൂടെ പറഞ്ഞുവയ്ക്കുന്നത് എന്റെ അറിവിൽ അങ്ങനെ ഒരു സംഭവം നടന്നതായി എനിക്ക് ഓർമ്മയില്ല മറ്റാർക്കെങ്കിലും ഓർമ്മയുണ്ടെങ്കിൽ അത് ഏത് കാലഘട്ടത്തിലാണെന്ന് ദയവായി പറയാവുന്നതാണ്.ഏത് സംഘപരിവാർ സംഘടനയാണ് എതിർപ്പുമായി മുന്നോട്ടുവന്നത് ? ഇതും പറയാവുന്നതാണ്.
എന്നാൽ ദുരവസ്ഥക്കെതിരെ കേരളത്തിൽ വാളുമായി മുന്നോട്ടു വന്നത് മുസ്ലിം സംഘടനകളായിരുന്നു അത് ആരതിക്കറിയില്ലെങ്കിൽ ഓർമ്മിപ്പിക്കുകയെന്നത് ഞങ്ങളുടെ കടമയാണ്. എന്താണ് ദുരവസ്ഥ എന്ന കവിതയിലൂടെ കുമാരനാശാൻ പറഞ്ഞുവെക്കുന്നതെന്ന് നോക്കാം ദുരവസ്ഥയുടെ പിറവി എങ്ങനെയാണെന്നും പരിശോധിക്കാം.
ആരതി 1921 ലെ മലബാർ കലാപമെന്ന് കേട്ടിട്ടുണ്ടാവുമല്ലോ അല്ലെ? കേട്ടിട്ടില്ലെങ്കിൽ അങ്ങനെ ഒരു കലാപം നമ്മുടെ കൊച്ചു കേരളത്തിൽ ഏറനാട് വള്ളുവനാട് താലൂക്കുകളിൽ ഹിന്ദു വംശഹത്യയായി നടന്നിരുന്നു. ഈ കലാപത്തിൽ ഹിന്ദുക്കളെ കഴുത്തറുത്തും വയറുകീറിയും ( പിന്നെട് ഗുജറാത്ത് കലാപത്തിൽ നടന്നെന്ന് പ്രചരിപ്പിച്ചത് പോലെ ) കൊന്നിരുന്നു. കഴുത്തിൽ വാളോങ്ങി മതം മാറ്റിയിരുന്നു എന്തിനാണ് കലാപമെന്നത് നമുക്ക് വിടാം എന്തായാലും ഹിന്ദു കൂട്ട കുരുതി നടന്നു ഈ വാർത്തയിൽ മനംനൊന്ത ശ്രീ നാരായണ ഗുരുദേവൻ അന്നത്തെ ( ആദ്യത്തെ ) SNDP യോഗം ജനറൽ സെക്രട്ടറിയായിട്ടുള്ള കുമാരനാശാനേ ഏറനാട് സന്ദർശിക്കാൻ നിയോഗിക്കുന്നു അദ്ദേഹം കണ്ട കാഴ്ചകൾ കരളലയിക്കുന്നതായിരുന്നു. ക്ഷേത്രങ്ങൾ തച്ചുടച്ചു ഇന്നലെ വരെ ചന്ദന കുറി തൊട്ടവർ കണ്ണുനീരോടെ വട്ട തൊപ്പി തലയിൽ ചൂടിയിരിക്കുന്നു തുവ്വൂർ പോലെ അനേകം കിണറുകൾ ഹൈന്ദവരുടെ തലകളാൽ നിറയപ്പെട്ടു പച്ചപ്പ് നിറഞ്ഞ ഭൂ പ്രദേശം രക്തകറകളാൽ ചുമന്നിരുന്നു.
ഇതിൽ മനം നൊന്ത ആശാൻ ഹിന്ദുക്കളുടെ ഐക്യമില്ലായ്മയാണ് ഈ വംശ ഹത്യക്ക് വഴിയൊരുക്കിയതെന്ന് കണ്ടെത്തുകയും അദ്ദേഹത്തിന്റെ സന്ദർശനവേളയിൽ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ കാര്യങ്ങൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ ദുരവസ്ഥ ( ഈ പേരിനു കാരണം തന്നെ ഐക്യമില്ലായ്മ എന്നതാണ്, അവസാന വരികളിൽ അദ്ദേഹം പോംവഴികളും പറയുന്നുണ്ട് ) എന്ന പേരിൽ ഒരു കവിത അല്ല കാവ്യം രചിക്കുകയും ചെയ്തു.
ഇനി കാവ്യത്തിലേക്ക് വരാം ഇന്ന് പലരും പറയുന്നതാണ് ഹിന്ദു എന്നത് 1947 ന് ശേഷം രൂപപെട്ട എന്തോ ആണെന്നും ദളിതനും ഈഴവനും ഹിന്ദുവല്ലയെന്നൊക്കെയുള്ള പുലമ്പൽ എന്നാൽ അവർക്കൊക്കെയുള്ള മറുപടി ഈഴവനായ ആശാൻ ദുരവസ്ഥയുടെ ആദ്യവരിയിൽ തന്നെ പറഞ്ഞു വച്ചു.
“മുമ്പോട്ടു കാലം കടന്നുപോയീടാതെ
മുമ്പേ സ്മൃതികളാൽ കോട്ട കെട്ടി
വമ്പാർന്നനാചാരമണ്ഡച്ഛത്രരായ്
നമ്പൂരാർ വാണരുളുന്ന നാട്ടിൽ,
കേരളജില്ലയിൽ കേദാരവും കാടു-
മൂരും മലകളുമാർന്ന ദിക്കിൽ,
ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ-
ച്ചോരയാൽ ചൊല്ലെഴും ‘ഏറനാട്ടിൽ’,”
എന്താണ് അദ്ദേഹം പറഞ്ഞത് ഈഴവന്റെ രക്തമെന്നോ പുലയന്റെ രക്തമെന്നോ നമ്പൂതിരിയുടെ രക്തമെന്നോ അല്ല ‘ഹൈന്ദവ ” അപ്പോൾ ആ കാര്യത്തിലുള്ള സംശയം തീർന്നു കാണുമല്ലോ? സാവിത്രിയെന്ന തമ്പുരാട്ടി കുട്ടിയിലൂടെയാണ് തന്റെ നേർ സാക്ഷ്യം ആശാൻ വിവരിച്ചത് അതിന് അദ്ദേഹം തിരഞ്ഞെടുത്ത വഴി പ്രണയമായിരുന്നു അതും എങ്ങനെയുള്ള പ്രണയം ജാതിയുടെ മതിലുകൾ തകർത്തെറിയുന്ന പ്രണയം അതിലൂടെ ഹിന്ദുവിന്റെ ഉന്നമനം ഐക്യം അതിനായി അദ്ദേഹത്തിന്റെ വരികൾ ഇങ്ങനെ ആയിരുന്നു.
“ആഹന്തയെത്ര വിഫലമാക്കിത്തീർത്തു
നീ ഹിന്തുധർമ്മമേ, ‘ജാതി’മൂലം!
എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാ-
രെത്രയോ തുഞ്ചന്മാർ കുഞ്ചന്മാരും
ക്രൂരയാം ജാതിയാൽ നൂനമലസിപ്പോയ്
കേരളമാതാവേ, നിൻവയറ്റിൽ.”
അതുകൊണ്ടാണ് ആശാൻ സാവിത്രിയിലൂടെ കാവ്യം ഹൈന്ദവ മനസ്സുകളിലേക്ക് കൊണ്ട് പോകുന്നത്.
സാവിത്രി കണ്ട കാഴ്ചകൾ ആശാൻ വിവരിക്കുന്നത് മാത്രം മതിയാകും ഇന്ന് സ്വാതന്ത്ര്യസമരമെന്ന് 1921 വാഴ്ത്തിപാടുന്നവർക്ക് ജിഹാദികളുടെ ക്രൂരത മനസ്സിലാക്കാൻ
“ഭള്ളാർന്ന ദുഷ്ടമഹമ്മദന്മാർ കേറി-
ക്കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി
വെന്തുപോയോരു വമ്പിച്ച മനയ്ക്കലെ
സന്താനവല്ലിയാണിക്കുമാരി.
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും
‘അള്ളാ’ മതത്തിൽ പിടിച്ചു ചേർത്തും
ഉള്ളിൽ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നാൾ
വേകുന്ന സൗധം വെടിഞ്ഞു പറന്നുപോ-
മേകയാം പ്രാവിൻകിടാവുപോലെ,.”
ഇതായിരുന്നു സാവിത്രി തന്റ മന കത്തിയ്യെരിയുന്നു അച്ഛനെയും അമ്മയെയും വെട്ടിവീഴ്ത്തുന്നു മറ്റുള്ളവരെ വാള് കാട്ടി മതം മാറ്റുന്നു ഇതെല്ലാം കണ്ടു സഹിക്കവയ്യാതെ സാവിത്രി അവിടുന്ന് ഓടി മറയുന്നു ദൂരെ കാണുന്ന കുടിലിൽ അഭയ തേടിയ സാവിത്രി ചാത്താനോട് താൻ കണ്ട ജിഹാദി ക്രൂരതകൾ ഓരോന്നായി വിവരിക്കുന്നു.
“ഒട്ടാൾ മരച്ചെരുപ്പുള്ളോ,രില്ലാത്തവ-
രൊട്ടുപേരങ്ങനെയങ്കണത്തിൽ
കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
ദുഷ്ടമഹമ്മദരാക്ഷസൻമാർ!
കൂർത്തോരിരുമ്പുകോൽകൊണ്ടകത്തേ മതിൽ
കുത്തിച്ചിലർനിന്നിടിച്ചിടുന്നു.
കട്ടികൂടീടും കതകുകൾ മേലോങ്ങി
വെട്ടുന്നഹോ ചിലർ, വെണ്മഴുവാൽ.
താക്കോൽ ലഭിക്കുവാൻ കാര്യസ്ഥനെച്ചിലർ
നോക്കിത്തിരക്കിൽ നടന്നിടുന്നു.
തോക്കൊഴിക്കുന്നിതിടയിൽ മനയ്ക്കലെ-
യാൾക്കാരണഞ്ഞാലവരെ നോക്കി.
ഉദ്ധതന്മാർ പിന്നെക്കോപം സഹിയാഞ്ഞു
ചത്തുവീണോരെച്ചവിട്ടിടുന്നു.
ശുദ്ധിയില്ലാത്ത മലയാള ഭാഷയിൽ
ക്രുദ്ധിച്ചസഭ്യങ്ങൾ ചൊല്ലിച്ചൊല്ലി
താനേ ചിലർ കലിയാർന്നു മദംപെടു-
മാനപോൽ കൂക്കിവിളിച്ചിടുന്നു.
ഘോരമിശ്ശബ്ദങ്ങൾ മാറ്റൊലിക്കൊണ്ടഹോ!
ദൂരത്തിരുട്ടുമലറിടുന്നു!
അയ്യോ! കാര്യസ്ഥനെ ദുഷ്ടരിതാ പിന്നിൽ
കൈയുകൾ കെട്ടിക്കുനിച്ചുനിർത്തി
ഹാ പാപം! വാളൊന്നു പാളുന്നിതായിടി-
ത്തീപോലെ തദ്ഗളനാളത്തൂടെ.
ചുറ്റുമറകളിലുള്ള പരിജനം
മുറ്റത്തു ചാടിനിന്നീടുംമുമ്പേ
കഷ്ടം! നിലംപതിക്കുന്നിതാ പാവങ്ങൾ
വെട്ടുകളേറ്റും വെടികൾകൊണ്ടും.
ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും
ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും”
ഈ വരികൾ ഞാൻ വിവരിച്ചു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു.ഞാൻ ഇതൊക്കെ പറഞ്ഞു വച്ചത് വേടനെന്ന കഞ്ചാവ് പ്രതിയോട് ഉപമിച്ചുകൊണ്ട് ആശാനേ അപകീർത്തി പെടുത്താനും ആശാന്റെ വരികൾക്കെതിരെ സംഘപരിവാർ ഉറഞ്ഞുതുള്ളിയെന്നുമൊക്കെയുള്ള കള്ള പ്രചരണം അഴിച്ചുവിടുകയും ചെയ്യുന്നു. ഇത് കേൾക്കുമ്പോൾ ജനങ്ങൾ തെറ്റിദ്ധരിക്കും അങ്ങനെ തെറ്റിദ്ധരിക്കണമെന്നാണ് എന്റെ അഭിപ്രായം എന്നാൽ മാത്രമേ നമുക്ക് സത്യങ്ങൾ വിളിച്ചു പറയുകയും തെറ്റിദ്ധരിച്ചവർക്ക് അതെല്ലാം വായിക്കാനും കണ്ടെത്താനുമുള്ള പ്രേരണ ഉണ്ടാകുകയും ചെയ്യൂ.
ആശാന്റെ ദുരവസ്ഥക്കെതിരെ മുസ്ലിം സംഘടനകൾ രംഗത്ത് വന്നപ്പോൾ അല്പം പോലും അദ്ദേഹം പിന്മാറിയില്ല ഞാൻ കണ്ട കാഴ്ചകളാണ് ആ വരിയിലൂടെ പറഞ്ഞതെന്ന് അടിയുറച്ചുപറഞ്ഞിരുന്നു അതുകൊണ്ടാണ് കായൽ നീന്തിക്കടക്കുന്ന ആശാന്റെ മുങ്ങി മരണം ഇന്ന് വിശ്വസിക്കാൻ കഴിയാതെ നമ്മുടെ മുന്നിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്. ഹൈന്ദവ ഐക്യം മുന്നിൽകണ്ട അദ്ദേഹത്തിന്റെ ദുരവസ്ഥയിലെ അവസാന വരികൾ ഇതായിരുന്നു.
“മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെത്താൻ “
ഇത്രയേ ഉള്ളു അദ്ദേഹം പറഞ്ഞത് ജാതി ചിന്തകൾ മാറ്റി ഹിന്ദുവായി സംഘടിക്കണം.
വിനോദ് വന്ദേമാതരം


