ഭീമ- കോരേഗാവ് അക്രമങ്ങൾ : കോൺഗ്രസിന്റെ ഗൂഢ പദ്ധതികൾ

0

വികസന രാഷ്ട്രീയത്തിൽ മോദിയോട് പിടിച്ചു നില്ക്കാൻ കഴിയില്ല എന്ന് കോൺഗ്രസിന് മനസിലായി .കാരണം വികസന രാഷ്ട്രീയം ചെയ്യണമെങ്കിൽ ആശയം വേണം , കർമപദ്ധതി വേണം.അതിനുള്ള ശേഷിയും ശേമുഷിയും കമ്മ്യൂണിസ്റ്റിനോ കോൺഗ്രെസ്സിനോ ഇല്ല .

മോഡിക്കെതിരെ അഴിമതി ആരോപണങ്ങൾ ഒന്നും ഉന്നയിക്കാൻ കഴിയുന്നില്ല .
മോഡി മുസ്ലിങ്ങൾക്കെതിരാണ് എന്ന ആരോപണം മുസ്ലിങ്ങൾ തന്നെ തള്ളിക്കളഞ്ഞു .
UP യിലും , ഗുജറാത്തിലും മുസ്ലിങ്ങൾ കൂട്ടത്തോടെ ബിജെപിക്ക് വോട്ടുചെയ്തു .

അപ്പോൾ വംശ നാശം നേരിടുന്ന കോൺഗ്രസ് ഇറക്കുന്ന പുതിയ തന്ത്രമാണ് ജാതി രാഷ്ട്രീയം .
സ്വാതന്ത്ര്യ സമരകാലത്തു കോൺഗ്രസിന് പിന്തുണ കിട്ടാൻ വേണ്ടി ഗാന്ധിജി കളിച്ച മുസ്ലിം പ്രീണനമാണ് ഭാരതത്തിന്റെ വിഭജനത്തിൽ കലാശിച്ചത് .

70 വര്ഷത്തെ കോൺഗ്രസ് ഭരണം കൊണ്ട് അവികസിതമായി തന്നെ തുടർന്ന ഭാരതത്തിനെ വികസനത്തിന്റെ പാതയിൽ കൊണ്ടുവരാൻ മോഡി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അതിനെയെല്ലാം തകിടംമറിക്കുകയാണ് കോൺഗ്രസിന്റെ ലക്‌ഷ്യം .

ഇറ്റലിക്കാരിയായ സോണിയയ്ക്കും , ഭാരതവുമായി യാതൊരു വിധേയയത്വവും ഇല്ലാത്ത രാഹുലിനും എങ്ങനെയെങ്കിലും അധികാരത്തിൽ എത്തുക എന്ന ലക്‌ഷ്യം മാത്രമേ ഉള്ളു . അതിനായി ജാതി കലഹങ്ങൾ ഉണ്ടാക്കിയാലും മത കലഹങ്ങൾ ഉണ്ടാക്കിയാലും അതൊന്നും അവർക്കു ഒരു പ്രശ്നമേ ആയിരിക്കില്ല . ദളിതരുടെ മേൽ അക്രമം നടക്കുന്നു എന്ന് വരുത്തി തീർത്തു ആ പേരിൽ അധികാരം പിടിച്ചു പറ്റുക എന്നതാണ് കോൺഗ്രസ് ഉപയോഗിക്കുന്ന തന്ത്രം

2019 ലെ ലോക്സഭ തെരഞ്ഞടുപ്പ് ജയിക്കുക എന്നതാണ് ഈ ജാതിയുടെ പേരിലുള്ള  അക്രമങ്ങളെല്ലാം അഴിച്ചു വിടുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യമാക്കുന്നത് .

ഈ തന്ത്രം കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞടുപ്പിൽ വിജയം കണ്ടു എന്നതാണ് കോൺഗ്രസിന് കൂടുതൽ ആവേശം പകരുന്നത് .അവസരം കിട്ടുമ്പോഴെല്ലാം വിനോദത്തിനായി വിദേശത്തു പറക്കുന്ന രാഹുലിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്നത് വെറും അധികാരം പിടിച്ചെടുക്കാനുള്ള ഒരു മാർഗം മാത്രമാണ് . രാജ്യം എന്നത് അധികാരം നേടാനുള്ള ഒരു തട്ടകവും.

അക്രമം പൊട്ടി പുറപ്പെട്ടു കഴിഞ്ഞപ്പോൾ ആൾക്കാരെ ശാന്തരാക്കാൻ ശ്രമിക്കുന്നതിനു പകരം , അക്രമത്തിനെ ന്യായീകരിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തത്.

രാഹുൽ ഗാന്ധി മാത്രമല്ല , മറ്റു കോൺഗ്രസ് നേതാക്കളും , പ്രതിപക്ഷ നേതാക്കളും അക്രമത്തിനെ ന്യായീകരിക്കുവാനും , എരിതീയിൽ എണ്ണയൊഴിക്കുവാനുമാണ് ശ്രമിച്ചത് .

പക്ഷെ NCP നേതാവ് ശരത്പവാർ പറഞ്ഞത് പുറത്തു നിന്ന് വന്ന ആൾക്കാരാണ് അക്രമങ്ങൾ നടത്തിയത് എന്നാണ് .

JNU യൂണിവേഴ്സിറ്റിയിൽ ആസാദി മുദ്രാവാക്യം വിളിച്ച അതെ ആൾക്കാർ തന്നെയാണ് മുംബയിൽ അക്രമങ്ങൾ അഴിച്ചു വിട്ടത് എന്നാണ് പറയപ്പെടുന്നത് .ജിഗ്നേഷ് മേവാനിയെയും , ഉമർ ഖാലിദിനെയും ക്ഷണിച്ചപ്പോൾ തന്നെ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന്
എല്ലാവരും കണക്കു കൂട്ടിയതാണ് .

അഫ്സൽ ഗുരുവിനു വേണ്ടി JNU വിൽ മുദ്രാവാക്യം വിളിച്ചയാളാണ് ഉമർ ഖാലിദ് . സ്വയം ഭാരതീയനെന്നു വിളിക്കാൻ ഇഷ്ടപ്പെടാത്തഈ വ്യക്തിയെ ഇവർ എന്തിനാണ് ഈ പരിപാടിക്ക് വിളിച്ചത് എന്നത് ദുരൂഹമാണ് . ഭീമ-കോരേഗാവും അഫ്സൽ ഗുരുവിന് മുദ്രാവാക്യം വിളിക്കുന്ന ഉമർ ഖാലിദും തമ്മിലുള്ള ബന്ധം എന്താണ്?

ജിഹാദി സംഘടനയായ SDPI യിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്ന ജിഗ്നേഷ് മേവാനിയാണ് മറ്റൊരാൾ .

പരിപാടിക്ക് ക്ഷണിക്കപ്പെട്ടവർക്കെല്ലാം തന്നെ ഇത്തരത്തിൽ ദേശ വിരുദ്ധ സംഘടനകളുമായും മാവോയിസ്റുകളുമായും ബന്ധമുള്ളവരാണ് .ഇതിനു പിന്നിൽ വലിയ ഗൂഡലോചനകൾ ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത് .

ഭീമ കോരേഗാവ് ആഘോഷങ്ങൾ എത്രയോ വർഷമായി നടക്കുന്നുണ്ട് എങ്കിലും
ഇത് വരെയും ഒരു അക്രമവും നടന്നിട്ടില്ല .എന്നാൽ ഈ പ്രാവിശ്യം , ജിഗ്നേഷും ഉമർ ഖാലിദും പരുപാടിയിൽ പങ്കെടുക്കുകയും , ജനങ്ങളോട് തെരുവിലിറങ്ങി പോരാടാൻ ആഹ്വാനം ചെയ്യുകയും ചെയ്യുകയും അതിനെത്തുടർന്ന് ശിവാജി മഹാരാജിന്റെ പടമുള്ള ഒരു ജാക്കറ്റ് ധരിച്ചതിന്റെ പേരിൽ രാഹുൽ ബജാജ്എന്ന ഒരു ചെറുപ്പക്കാരനെ കൊല്ലുകയും ചെയ്തു . ഇതാണ് എല്ലാ അക്രമങ്ങൾക്കും കാരണമായത് .

പക്ഷെ അവിടെ നടന്ന തരത്തിലുള്ള അക്രമങ്ങൾ അവിടെത്തന്നെയുള്ള സാധാരണ ആൾക്കാർക്ക് ഒരിക്കലും ചെയ്യാൻ കഴിയില്ല . പുറത്തു നിന്നുള്ള അക്രമികൾ ആണ് ഇത്തരത്തിലുള്ള  അക്രമങ്ങൾ ചെയ്തതതെന്നു തീർച്ചയാണ് . “യൽഗാർ പരിഷത് “പോലെയുള്ള മാവോയിസ്റ് ഗ്രൂപ്പുകളും , “പോപ്പുലർ ഫ്രന്റ് ” പോലെയുള്ള ജിഹാദി ഗ്രൂപ്പുകളും ഇതിൽ പങ്കെടുത്തു എന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത് .

ഛീൻകെ ലെങ്കെ ആസാദി എന്ന മുദ്രാ വാക്യം ഇതിന് തെളിവാണ്
(ഈ മുദ്രാവാക്യം മുൻപ് നമ്മൾ JNU വിലാണ് കേട്ടത് )

പ്രകടനത്തിനിടെ മോദിക്കെതിരായ മുദ്രാവാക്യങ്ങൾ വിളിക്കപ്പെട്ടു . കോരേഗാവിലെ പ്രകടനത്തിൽ മോദിക്കെതിരായ മുദ്രാവാക്യങ്ങൾ വിളിക്കപ്പെട്ടതു എന്ത് കൊണ്ടായിരിക്കും??അപ്പോൾ അക്രമം നടന്നത് എന്തെങ്കിലും ദളിത് താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയല്ല എന്നും , മറിച്ചു ജാതി സംഘർഷങ്ങൾ ഇളക്കി വിടാൻ വേണ്ടിയുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് എന്നുമാണ് മനസിലാക്കേണ്ടത് .

കേരളത്തിലും ഇത് പോലെ ജാതിയുടെയും മതത്തിന്റെയും പേരിൽ സംഘർഷങ്ങൾ ഇളക്കിവിടാൻ അവർ പദ്ധതിയിടുന്നുണ്ടാവും . നമ്മൾ കരുതിയിരിക്കണം . ഇവിടെയാകുമ്പോൾ എരിതീയിൽ  എണ്ണയൊഴിക്കാൻ  മാധ്യമങ്ങളും സദാ സന്നദ്ധരായി ഇരിക്കുകയാണെല്ലോ.

കോൺഗ്രസിന്റെ അധികാരമോഹം ഒരിക്കൽ ഭാരതം രണ്ടായി വിഘടിക്കാൻ
കാരണമായി . ഇന്ന് മോഡി ഭാരതത്തിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ട് പോയി
കൊണ്ടിരിക്കുകയാണ് , അധികാരത്തിനു വേണ്ടി രാജ്യത്തിനെ ജാതിയുടെയും മതത്തിന്റെയും പേരിൽ വെട്ടിമുറിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ചെവി കൊടുത്താൽ , ഭാരതത്തിനെ വികസിത രാജ്യമാക്കാനുളള അവസരം നമുക്ക് ഒരിക്കൽകൂടി നഷ്ടപ്പെടും . ഇപ്പോൾ അവസരം നഷ്ടപ്പെട്ടാൽ നമുക്ക് പിന്നെയും ഒരു 50 വർഷവും കൂടി കാത്തിരിക്കേണ്ടി വരും .

LEAVE A REPLY

Please enter your comment!
Please enter your name here