കമ്മ്യൂണിസ്റ്റ് പാർട്ടിയും ബ്രിട്ടീഷ് വിധേയത്വവും

1

“ബ്രിട്ടീഷുകാരുടെ ഷൂനക്കികൾ” എന്ന ശൈലി കേരളത്തിലെ സോഷ്യൽ മീഡിയയിൽ, എന്തിന്‌  മുഖ്യമാദ്ധ്യമങ്ങളിൽ പോലും സാധാരണമായി ഉപയോഗിച്ചു വരുന്നു. ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്ന്‌ രാജ്യത്തിനെതിരായി പ്രവർത്തിച്ച, ബ്രിട്ടീഷ് വിധേയത്വമുള്ള രാജ്യദ്രോഹികളായ ഇന്ത്യക്കാരെ വിശേഷിപ്പിക്കാനാണ് ഈ ശൈലി പൊതുവെ ഉപയോഗിക്കുന്നത്.

എന്നാൽ ഹിന്ദുത്വത്തെ ആക്രമിക്കാനും വീർസാവർക്കർ  എന്ന രാജ്യസ്നേഹിയെ അധിക്ഷേപിക്കാനുമാണ്  കമ്യൂണിസ്റ്റുകളും  ലിബറലുകളും സർവ്വസാധാരണമായി ഇന്ന് ഈ ശൈലി ഉപയോഗിച്ചു വരുന്നത്. 

ആൻഡമാൻ സെല്ലുലാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന സമയത്ത്  അദ്ദേഹം ബ്രിട്ടീഷ് അധികാരികൾക്ക് എഴുതി എന്നുപറയപ്പെടുന്ന ദയാഹർജിയുടെ പേരിലാണ് അദ്ദേഹത്തെയും  ഹിന്ദുസമൂഹത്തെയും ഇവർ കരിവാരിത്തേക്കുന്നത്.

എന്നാൽ ഇന്ത്യയുടെ ചരിത്രത്തെ നന്നായി വിശകലനം ചെയ്താൽ  മനസ്സിലാകും കമ്മ്യൂണിസ്റ്റ്കാരുടെ അത്രയും ബ്രിട്ടീഷ് അടിമത്വവും വിധേയത്വവും മറ്റൊരു പാർട്ടിയോ സമൂഹമോ കാട്ടിയിട്ടില്ല എന്ന്.  സ്വാതന്ത്രത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ പരസ്പരം ചെളിവാരിയെറിയുവാൻ അവർ തന്നെ ഈ ചരിത്രസത്യം പൊതുജനങ്ങളെ അറിയിച്ചതാണ് .

എന്നാൽ ഈ സത്യം ഇടതു ലിബറൽ ചരിത്രകാന്മാർ ജനങ്ങളിൽ നിന്ന് വിദഗ്ദ്ധമായി മറച്ചുപിടിക്കുകയും എന്തിനും ഏതിനും സവർക്കറെ ഉയർത്തിപ്പിടിക്കുകയും ചെയ്യുകയാണ് പതിവ്. അതിനാൽ വരൂ… നമുക്ക് ചരിത്രം ഒന്ന് മറിച്ചുനോക്കാം.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പിതാമഹൻ ആയ The Communist Party of India (CPI)  1925 ന് ഔദ്യോഗികമായി ഇന്ത്യയിൽ നിലവിൽ വന്നു . ശരിക്കും CPIയുടെ ജനനം 1920 ഒക്ടോബർ 17ന് സോവിയറ്റു റഷ്യയിലെ താഷ്‌ക്കന്റിൽ ആയിരുന്നു. പിന്നീട് ഇന്ത്യയിലേക്ക് പറിച്ചുനട്ടതാണ്. ചുരുക്കിപ്പറഞ്ഞാൽ കോൺഗ്രസ്സിനെപ്പോലെ കമ്മ്യൂണിസ്റ്റും ഒരു വിദേശിയാണ്.

സായുധവിപ്ലവത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയുടെ അധികാരം പിടിച്ചെടുത്ത് ഇവിടെ സ്റാൻലിനിസ്റ്റ് കമ്യൂണിസം സ്ഥാപിക്കുകയെന്നതായിരുന്നു Communist Party of India യുടെ  ലക്ഷ്യം.

ഈ കാലഘട്ടത്തിൽ  തുർക്കിയിലെ ഖലീഫയുടെ രാജ്യം സംരക്ഷിക്കാൻ വേണ്ടി രൂപപ്പെട്ട ഒരു ജിഹാദിസംഘടന ആയിരുന്നു ഖിലാഫത്. (മലബാർ മാപ്പിള കലാപം ഓർക്കുക. ഗാന്ധിജി ബലാത്സംഗികളും, കൊലയാളികളുമായ ജിഹാദികളെ സ്വാതന്ത്ര്യ സമര സേനാനികൾ ആയി അംഗീകരിച്ചതും ഒരു ചരിത്രം!!!)

ഖലീഫക്കുവേണ്ടി യുദ്ധംചെയ്യാൻ ഇന്ത്യൻ ജിഹാദികൾ റഷ്യ വഴി തുർക്കിയിലേക്ക് യാത്രതിരിച്ചു. 1924ൽ തുർക്കിയിലെ ജനങ്ങൾ ഖലീഫയെ പുറത്താക്കി അവിടെ ഒരു ജനാധിപത്യ രാജ്യം സ്ഥാപിച്ചു.

ഖലീഫയുമില്ല, യുദ്ധവുമില്ല. പകുതി വഴിയിലായ ജിഹാദികൾ തിരികെ ഇന്ത്യയിൽവന്ന് കമ്യൂണിസ്റ് പാർട്ടിയിൽ ചേർന്നു. എക്കാലത്തെയുംപോലെ ജിഹാദികൾക്ക് പ്രവർത്തിക്കാൻ പറ്റിയ പാർട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി .

സായുധവിപ്ലവം എന്ന ആശയത്തിൽ രൂപീകരിക്കപ്പെട്ട CPI ബ്രിട്ടീഷുകാരെ ഭയന്ന് വളരെ രഹസ്യമായാണ് പ്രവർത്തിച്ചിരുന്നത്.  അതിനാൽ അവർ ഒരിക്കലും ഒരു ജനകീയപാർട്ടി ആയിരുന്നില്ല. അതായത് ജനമധ്യത്തിൽ അവർ പ്രവർത്തിച്ചിരുന്നില്ല.

1924 ൽ ബ്രിട്ടീഷ് ഭരണകൂടത്തെ അട്ടിമറിക്കാനായി കാൺപൂരിൽ CPI നടത്തിയ ഗൂഡാലോചന പുറത്തായി. പിന്നീട് ബ്രിട്ടീഷ് പോലീസ് നടത്തിയ അന്വേഷണത്തിൽ കമ്മ്യൂണിസ്റ്റുകാരും ജിഹാദികളും അടങ്ങുന്ന 8 നേതാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഗുലാം ഹുസൈൻ, ശിങ്കാരവേലു,MN റോയി, R L ശർമ്മ, മുസാഫിർ അഹമ്മദ്, ഷൗക്കത് ഉസ്മാനി, SA ഡാങ്കെ, നളിനിദാസ് ഗുപ്‌ത എന്നിവർ ആയിരുന്നു ആ നേതാക്കൾ.

ഇതിൽ ഏറ്റവുംവലിയ ചതിയനും സൂത്രക്കാരനുമായിരുന്നു  ഗുലാംഹുസൈൻ എന്ന മുസ്‌ലീം നേതാവ്. കേസിന്റെ അന്വേഷണ ഘട്ടത്തിൽതന്നെ ഓടി ബ്രിട്ടീഷുകാരുടെ കാലിൽവീണ് മാപ്പ് അപേക്ഷിച്ചു. ജീവിതകാലം മുഴുവൻ ഒറ്റുകാരൻ ആയി ബ്രിട്ടീഷ്  വിധേയത്തോടുകൂടി ജീവിച്ചുകൊള്ളാം എന്ന് സമ്മതിച്ച് കേസിൽ നിന്നും തലയൂരി.

ബാക്കി 7 പേരേയും ബ്രിട്ടീഷ് കോടതി 4 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇതോടെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വിപ്ലവ വീര്യമെല്ലാം ചോർന്നുപോയി…പുലികൾ എലികളായി.

രോഗബാധിതനായ ശിങ്കാരവേലുവിന്റെ ശിക്ഷ കോടതി റദ്ദാക്കി . MN റോയിയും RL ശർമ്മയും പിടികൊടുക്കാതെ വിദേശത്തേക്ക് ഒളിച്ചോടി. ബാക്കി നാലുനേതാക്കളെയും പോലീസ് ജയിലിൽ അടച്ചു.

പോലീസ് കസ്റ്റഡിയിൽ ആയപ്പോൾ മുതൽ ഇവർ ഒറ്റക്കും കൂട്ടായും മാപ്പ് അപേക്ഷിക്കാൻ തുടങ്ങി. കൂടാതെ രക്ഷപ്പെടാൻവേണ്ടി പരസ്പരം ഒറ്റുകയും ചെയ്തു. ബ്രിട്ടീഷ് ജില്ലാ ഭരണകൂടത്തിനും ഗവർണർ ജനറലിനും മാറി മാറി ദയാ ഹർജ്ജികൾ എഴുതാൻ തുടങ്ങി.

അവസാനം ആജീവനാന്തം തങ്ങൾ ബ്രിട്ടീഷ് ഭരണത്തിന് വിധേയരായി ഭയ ബഹുമാനത്തോടെ രാജ്ഞിയെ സേവിച്ചുകൊള്ളാം എന്ന് രേഖാമൂലം എഴുതികൊടുത്ത് ജയിൽ മോചിതരായി. ജയിൽ മോചിതരായതിന് ശേഷം നളിനി ദാസ് ഗുപ്‌ത ബ്രിട്ടീഷ് പോലീസിന്റെ ചാരനായി പ്രവർത്തിച്ചു. മറ്റുള്ളവർ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ  വിശ്വസ്ത സേവകരായി തുടർന്നു.

ഇതിൽ നളിനീ ദാസ് ഗുപ്‌ത മാത്രമേ ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിച്ച കാര്യം പരസ്യമായി അംഗീകരിച്ചിട്ടുള്ളു.

1965ൽ കമ്യൂണിസ്റ്പാർട്ടിയിൽ ഇനി റഷ്യൻ പാതയോ അതോ ചൈനീസ് പാതയോ എന്ന തർക്കം പാർട്ടിപിളർപ്പിലെത്തിച്ച സമയം രണ്ടു കൂട്ടരും ഡൽഹിയിലെ National archive അരിച്ചു പെറുക്കി. ഡാങ്കെയും കൂട്ടരും ബ്രിട്ടീഷുകാർക്ക് എഴുതിയ ദയാഹർജിയും  ഓരോരുത്തരും രഹസ്യമായി ബ്രിട്ടീഷ് പൊലീസിന് കൊടുത്ത ഒറ്റുരേഖകളുടേയും ചരിത്രം തപ്പിയെടുത് പരസ്പരം ചെളി വാരിയെറിഞ്ഞു .

സോവിയറ്റ് പക്ഷവും(CPI) ചൈനപക്ഷവും(CPM) നടന്ന പിടിവലിയൽ ചൈനപക്ഷക്കാരായിരുന്ന സിപിഎം, SA ഡാങ്കെ ബ്രിട്ടീഷുകാർക്കെഴുതിയ മാപ്പപേക്ഷ ഉയർത്തിക്കാട്ടി സിപിഐയെ പ്രതിരോധത്തിലാക്കി. തുടർന്നുള്ള കലാപം പാർട്ടിയുടെ പിളർപ്പിൽ കലാശിച്ചു.

Image

യഥാർത്ഥ ഷൂ നക്കികളും, ബ്രിട്ടീഷ് പാദസേവകരും, രാജ്യസ്നേഹമില്ലാത്തവരും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടികളാണ് . ഇത്രയും കാലം ഈ ചരിത്രസത്യം ഇടതു ചരിത്രകാരന്മാർ സൗകര്യപൂർവം ജനങ്ങളിൽ നിന്നും മറച്ചുവെച്ചു …പക്ഷെ സത്യം അത് എന്നായാലും കാലത്തിന്റെ മറ നീക്കി പുറത്തുവരിക തന്നെ ചെയ്യും.

“സത്യമേവജയതേ” 

Reference : Communism and Nationalism in India: M.N. Roy and Comintern Policy, 1920-1939


1 COMMENT

  1. അടിപൊളി..
    ഇനിയും ഇതു പോലെ ഉള്ളവ പ്രതീക്ഷിക്കുന്നു..
    പത്രത്തിന്റെ മുകളിൽ പാലും അടിയിൽ വിഷവും മറച്ചു വെച്ചിരിക്കുന്ന കമ്മ്യൂണിസം എന്ന ചതിയുടെ യാഥാർഥ്യം എല്ലാവരും അറിയണം .

LEAVE A REPLY

Please enter your comment!
Please enter your name here