ഉത്തര്‍പ്രദേശിലെ ഹാത്ത്‌റാസില്‍ ദലിത് യുവതി മരിച്ച സംഭവം നാക്കുപിഴുതെടുക്കുകയും മറ്റും ചെയ്ത അതിക്രൂരമായ കൂട്ട ബലാല്‍സംഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ വലിയ ഗുഡാലോചനയുടെ ചുരുള്‍ അഴിയുന്നു. രണ്ട് കുടുംബംഗങ്ങള്‍ തമ്മിലുള്ള ശത്രുതയും പ്രണയബന്ധവും ഒക്കെയുള്ള അക്രമ സംഭവം രണ്ടാഴ്ച കഴിഞ്ഞതോടെ അതിക്രൂരമായ കൂട്ട ബലാല്‍സംഗമായി മാറുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നയിക്കുന്ന ബിജെപി സര്‍ക്കാരിനെ കരിവാരിത്തേയ്ക്കാനും വേരറ്റ് ഉഴലുന്ന കോണ്‍ഗ്രസ്സിനേയും കുടുംബാധിപത്യത്തിന്റെ ഇളമുറയെ വാഴിക്കാന്‍ ശ്രമിക്കുന്ന അതിന്റെ നേതൃത്വത്തിന്റേയും ഏറ്റവും പുതിയ ശ്രമം മാത്രമായിരുന്നു ഇതെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
കര്‍ഷക ബില്ലിനെതിരായ സമരം ഉദ്ദേശിച്ചതു പോലെ ആളിക്കത്തിക്കാനാവാതിരുന്ന കോണ്‍ഗ്രസിന് ലഭിച്ച പുതിയ വിഷയമായിരുന്നു യുപിയിലെ നോയിഡയ്ക്കടുത്ത് ഹാത്ത്‌റാസിലെ യുവതിയുടെ ദുരൂഹ മരണം.
സംഭവം നടന്ന് 15 ദിവസത്തിനു ശേഷമാണ് യുവതി ചികിത്സയിലിരിക്കെ മരിക്കുന്നത്. ഈ സംഭവത്തില്‍ ഇര ദലിത് യുവതിയും മറുവശത്ത് താക്കൂര്‍ യുവാവുമായതാണ് ഇതിന് വലിയ രാഷ്ട്രീയ മാനം കൈവന്നത്.
ഇന്ത്യയില്‍ കേരളം മുതല്‍ കാശ്മീര്‍ വരെ ദിനം പ്രതി സ്ത്രീ ഹത്യകളും ലൈംഗിക പീഡനവും എല്ലാം അരങ്ങേറുന്നുണ്ടെങ്കിലും ചില പ്രത്യേക സംഭവങ്ങള്‍ മാത്രമാണ് വളരെ ആസൂത്രിമായി രാഷ്ട്രീയ കക്ഷികളും ചില മാധ്യമങ്ങളും ഏറ്റഎടുത്ത് വലിയ പ്രചാരണം നടത്തി മുതലെടുപ്പിനു ശ്രമിക്കാറുള്ളത്.
സ്ത്രീ പീഡനങ്ങളോടും കൊലപാതകങ്ങളോടും ഒരേ നിലപാടാണ് ഇവര്‍ക്കുള്ളതെങ്കില്‍ ഇത്തരത്തില്‍ സംഭവിക്കുന്ന എല്ലാ വിഷയങ്ങളും സമാനമായ രീതിയില്‍ രാജ്യമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയും രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ഒരേ പോലെ ശബ്ദമുയര്‍ത്തുകയും പ്രതിഷേധിക്കുകയും വേണതല്ലേ എന്ന സ്വാഭാവിക ചോദ്യത്തിന് ഉത്തരം കിട്ടാതെ പോകുകയാണ്.
കേരളത്തില്‍ കോവിഡ് രോഗിയായ ദലിത് യുവതിയെ ആംബുലന്‍സില്‍ വെച്ച് പാതിരാത്രി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവം കേരളത്തിലോ പുറത്തോ ചര്‍ച്ചയായില്ല. കേരളത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി യുപിയില്‍ നടത്തിയ ഇടപെടല്‍ പോലൊന്ന് ഏറ്റെടുത്ത് നടത്തിയില്ലെന്ന് മാത്രമല്ല ഒരു പ്രസ്താവന പോലും ഇതു സംബന്ധിച്ച് നടത്താന്‍ താല്‍പര്യം കാണിച്ചില്ലെന്നതും വസ്തുതയാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നിരവധി ദലിത് പീഡനങ്ങളും ബലാല്‍സംഗങ്ങളും അരങ്ങേറിയിട്ടും അതൊന്നും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയോ രാഹുലിന്റേയും പ്രിയങ്കയുടേയും ഇടപെടലോ പ്രസ്താവനയോ ഒന്നും ഉണ്ടായില്ലെന്നതും ഇതിനൊടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.
ഉത്തര്‍പ്രദേശിലെ എല്ലാ ദലിത് ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും ഇത്തരത്തില്‍ ചര്‍ച്ചയാകാറുമില്ല. വേട്ടക്കാരന്‍ താക്കൂര്‍ ,തുടങ്ങിയ ഉന്നത ജാതിക്കാരായാല്‍ മാത്രമാണ് വിഷയം ദേശീയ -അന്തര്‍ദ്ദേശിയ തലത്തില്‍ ചര്‍ച്ചയാകുകയുള്ളു.
ഈ സമയത്ത് തന്നെ ബല്‍റാംപൂരില്‍ ദലിത് യുവതി ക്രൂമായ കൂട്ട പലാല്‍സംഗത്തിന് ഇരയായിട്ടും ആരും സമാനമായ രീതിയില്‍ പ്രതിഷേധിച്ചില്ല. കാരണം ഇവിടെ പ്രതികള്‍ മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണെന്നതാണ് കാരണം.
കേരളത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി നിരന്തരം ബലാല്‍സംഗം ചെയ്ത ശേഷം യുപിയിലേക്ക് കടന്ന കുടിയേറ്റ തൊഴിലാളികളെ പോലീസ് പിടികൂടിയ സംഭവം പുറത്തുവന്നപ്പോഴും പാലക്കാട് വാളയാറില്‍ രണ്ടു ബാലികമാരെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കൊലചെയ്ത സംഭവത്തിലും ഇത്തരത്തില്‍ വലിയ പ്രതിഷേധ കോലാഹലങ്ങള്‍ കണ്ടില്ല, യോഗിയെ അപകീര്‍ത്തിപ്പെടുത്തി എഴുതിയ കൂലി എഴുത്തുകാര്‍ പിണറായി വിജയന്റേയോ ദലിത് ബലാല്‍സംഗ പരമ്പര അരങ്ങേറിയ രാജ്സ്ഥാനിലെ അശോക് ഗെലോട്ടിന്റേയോ സര്‍ക്കാരുകളൈ കുറിച്ച് ന്യൂയോര്‍ക് ടൈംസിലോ വാഷിംഗ് ടണ്‍ പോസ്റ്റിലോ ലേഖനം എഴുതിയില്ല.
മീഡിയ വണ്‍ എന്ന ചാനലൊക്കെ നടത്തിയപോലെ ദലിത് രക്തം ഊറ്റിക്കുടിക്കുന്ന ഭരണാധികാരി എന്നൊക്കെ ടൈറ്റിലിട്ട് അന്തിചര്‍ച്ചയും ആരും നടത്തിയില്ല. കാരണം ബലാല്‍സംഗം യുപിയിലാകണം, ഇര ദലിതനും മറുവശത്ത് പ്രതികള്‍ താക്കൂറും മറ്റു ഉന്നത ജാതിക്കാരനും ആകണം. എന്നാലെ തങ്ങളുടെ ഹിന്ദുവിരുദ്ധ അജണ്ട ഇവര്‍ക്ക് പുറത്ത് എടുത്ത് വ്യാജ സ്ത്രീ സംരക്ഷണവും ദലിത് സംരക്ഷണവും ഒക്കെ വിളിച്ച് കൂവാനാകു. ഈ അജണ്ടയുമായി നടക്കുന്നവരുടെ മുഖത്തേറ്റ അടിയാണ് ഹത്‌റാസിലെ വ്യാജ ബലാല്‍സംഗ സംഭവവും അതിനു പിന്നാലെ അരങ്ങേറിയ രാഷ്ട്രീയ നാടകവും.
ഇനി ഹാത്ത്‌റാസിലെ സംഭവത്തിലേക്ക് മടങ്ങിവരാം.
സെപ്തംബര്‍ 14 ഞായറാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടേയും സഹോദരന്റേയും അക്രമം നടന്ന ഉടനെയുള്ള മൊഴികള്‍ പരിശോധിച്ചാല്‍ കേസിന്റെ പിന്നിലുള്ള വസ്തുകളിലേക്ക് ഒരു ചൂണ്ടുപലകയാകും. സംഭവത്തിനു ശേഷം എട്ടാം ദിവസം വരെ ഈ വിഷയത്തിന് മറ്റൊരു മാനവും ഇല്ലായിരുന്നു. ഇവര്‍ പോലീസിലും പ്രാദേശിക മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞതു പ്രകാരമുള്ള സംഭവങ്ങള്‍ ഇങ്ങിനെയാണ്.
ഹത്‌റാസിലെ യുവതി അമ്മയൊടൊപ്പം രാവിലെ ഒമ്പതിന് സമീപത്തെ പാടത്ത് പുല്ലു പറിക്കാന്‍ എത്തിയതാണ്. രണ്ടു ഭാഗത്തായി ഇവര്‍ പുല്ലു ചെത്തവെ, മകളുടെ നിലവിളി ഉയര്‍ന്നു. ഇതു കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് ഗ്രാമത്തിലെ താക്കൂര്‍ വിഭാഗത്തില്‍പെട്ട യുവാവ് സന്ദീപിനെയാണ്. അമ്മയുടെ നിലവിളി കേട്ടെത്തിയ ട്രാക്ടര്‍ ഓടിക്കുന്നയാളും മറ്റും എത്തിയപ്പോള്‍ കണ്ടത് യുവതി നിലത്ത് വീണു കിടക്കുന്നതാണ്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ സന്ദീപ് തന്റെ കഴുത്തിനു പിടിച്ചു എന്നാണ് യുവതി പറഞ്ഞത്. ഇത് സമീപമുണ്ടായിരുന്ന ആരോ വീഡിയോയില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അന്ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
യുവതിയുടെ സഹോദരന്‍ സത്യേന്ദ്ര യും പിതാവ് ഓം പ്രകാശും എത്തി ഇവരെ സമീപമുള്ള പോലീസ് സ്റ്റേഷനിലും തുടര്‍ന്ന് ആശുപത്രിയിലും എത്തിച്ചു.
പോലീസ് സ്റ്റേഷനു മുന്നില്‍ വെച്ച് അമ്മ പ്രാദേശിക മാധ്യമ പ്രവര്ത്തകര്‍ക്കു മുന്നില്‍ സംസാരിക്കുന്നതിന്റെ വീഡിയോയും ആ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. പോലീസ് സ്റ്റേഷനു സമീപം നിലത്തു കിടക്കുന്ന യുവതിയും അമ്മയുമാണ് ദൃശ്യങ്ങളില്‍. എന്താണ് സംഭവിച്ചതെന്ന ചോദ്യങ്ങള്‍ക്ക് വിശദമായാണ് അമ്മ മറുപടി പറയുന്നത്.
സന്ദീപിന്റെ കുടുംബവുമായി പത്തുവര്‍ഷമായി ശത്രുതയുണ്ടെന്നും ഇയാള്‍ തന്റെ മകളെ അപായപ്പെടുത്താന്‍ വന്നെന്നും കഴുത്തില്‍ ഞെക്കിപ്പിടിച്ചതാണെന്നും അമ്മ പറയുന്നു. അമ്മ ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ തേങ്ങലുമായി മകളും സംഭവം വിവരിക്കുന്നത് കേള്‍ക്കാം. സന്ദീപ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അമ്മ പറയുന്നു. താന്‍ പത്തിരുപത് അടി അകലെത്തന്നെയുണ്ടായിരുന്നതായും. സന്ദീപ് പിന്നില്‍ നിന്നെത്തി മകളുടെ കഴുത്തിനു പിടിക്കുകയായിരുന്നുവെന്നും അമ്മ പറയുന്നുണ്ട്.
ഇതിനു ശേഷം സമീപത്തെ ആശുപത്രിയില്‍ അഡ്മിറ്റായ ശേഷവും മറ്റു ചില പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ മുന്നിലും സമാനമായ വിവരങ്ങളാണ് അമ്മയും സഹോദരനും പറയുന്നത്. മൊഴി രേഖപ്പെടുത്താനെത്തിയ പോലീസിനു മുന്നിലും പത്തുവര്‍ഷമായുള്ള ശത്രുതയാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. എഫ്‌ഐആറിലും ഇതു തന്നെയാണ് പറയുന്നത്.
സംഭവം അന്വേഷിച്ച പോലീസ് സെപ്തംബര്‍ പതിനഞ്ചിന് പ്രതിയായ സന്ദീപിനെ പിടികൂടി. വധശ്രമത്തിനും പട്ടികജാതിക്കാരെ ആക്രമിച്ചതിനും കുറ്റങ്ങള്‍ ചാര്‍ത്തി കേസ് എടുത്തു.
ബലാല്‍സംഗം ചെയ്യപ്പെട്ടതായോ ലൈംഗിക പീഡന ശ്രമം നടന്നതായോ ഒരിടത്തും പെണ്‍കുട്ടിയോ മാതാവോ സഹോദരനോ പരമാര്‍ശിച്ചതേയില്ല.
തുടര്‍ന്ന് കുട്ടിയുടെ നില ഗുരുതരമായതോടെ അലിഗഡിലെ ആശുപത്രിയില്‍ എത്തി. ഇവിടെയും ആറ് ദിവസത്തോളം ചികിത്സിച്ചു. സ്ഥിതി ഗുരുതരമായി തുടര്‍ന്നതിനെ തുടര്‍ന്ന പെണ്‍കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപ്ത്രിയിലാക്കി. ഈ സമയങ്ങളിലും ഹാത്‌റാസ് വിഷയം ഒരിടത്തും ചര്‍ച്ചയായതില്ല. എന്നാല്‍, പെണ്‍കുട്ടിയുടെ നില ഗുരുതരമാകുകയും ഇവര്‍ വെന്റിലേറ്ററില്‍ ആകുകയും ചെയ്തതോടെ, തന്നെ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ മേല്‍ജാതി -ദലിത് ആക്രമണവും കൂട്ട ബലാല്‍സംഗവുമായി ഈ സംഭവം മാറി.
സന്ദീപിന്റെ കൂട്ടുകാരായ മറ്റ് രണ്ട് പേരെകൂടി ഉള്‍പ്പെടുത്തിയാണ് കൂട്ടബലാല്‍സംഗവും നാവ് പിഴുതെടുത്തു എന്നും ക്രൂരമായ മറ്റുവിവരണങ്ങളും എല്ലാം പുറത്തുവന്നു തുടങ്ങിയത്. സെപ്തംബര്‍ മുപ്പതിന് ക്യത്യമായി പറഞ്ഞാല്‍ സംഭവം നടന്ന് പതിനഞ്ചാം ദിവസം യുവതി മരിച്ചു. രാവിലെ ആറു മണിക്കാണ് യുവതി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. യുവതിയുടെ പരാതിയില്‍ പറഞ്ഞ മറ്റുള്ളവരേയും ഇതിനിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഉച്ചയ്ക്ക് മൃതദേഹവുമായി നാട്ടിലേക്ക് തിരിച്ച ബന്ധുക്കള്‍ ആരുടേയോ നിര്‍ദ്ദേശ പ്രകാരം വഴിതടയലും പ്രതിഷേധവും ആരംഭിച്ചു. പ്രതികളെല്ലാവരും പിടിയിലായിട്ടും. ഇവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടും പ്രതിഷേധം കനക്കുന്നതും ദേശീയ തലത്തില്‍ വരെ ചര്‍ച്ചയാകുന്നതിനും ഇടയായി. ബോധപൂര്‍വം ജാതിലഹള അഴിച്ചുവിടാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നുവെന്ന സൂചനയെ തുടര്‍ന്ന പോലീസിന്റെ വന്‍ സംഘം ഹത്‌റാസിലെത്തി.
പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ബ്‌നധുക്കള്‍ കൂട്ടാക്കിയില്ല. ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സ്ൂപ്രണ്ടും എത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആരുടേയോ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഇവര്‍ പ്രതിഷേധം പാതിരാത്രി കഴിഞ്ഞും നീട്ടിക്കൊണ്ടുപോയി. ഡെല്‍ഹിയില്‍ നിന്ന് ദേശീയ നേതാക്കള്‍ സംഭവസ്ഥാലത്തേക്ക് തിരിച്ചിട്ടിണ്ടുന്ന സംശയിച്ച പ്രാദേശിക ഭരണകൂടം സംഭവം വലിയ ക്രമസമാധാന പ്രശ്‌നമായി മാറാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് മരിച്ചു പതിനെട്ടു മണിക്കൂര്‍ പിന്നിട്ട വേളയില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഒക്ടോബര്‍ ഒന്നിന് യുപിയിലെ കൂട്ടബലാല്‍സംഗവും ക്രൂരതയും ദേശീയ മാധ്യമങ്ങളിലും അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
കോണ്‍ഗ്രസും ഇന്ത്യാടുഡെ തുടങ്ങിയ മാധ്യമങ്ങളും നിറം പിടിപ്പിച്ച നുണകളും മറ്റുമായി രംഗത്ത് ഇറങ്ങുകയായരിന്നു. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്ന നേതാവുമായ രാഹുല്‍ ഗാന്ധിയും യുപി മുഖ്യമന്ത്രി പദം സ്വപ്‌നം കാണുന്ന സ്വന്തം സഹോദരി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയും സംഭവ സ്ഥലത്തേക്ക് എത്തുകയും പ്രതിഷേധവും സമരനാടകങ്ങളും ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ സംഭവം സിബിഐ അന്വേഷണിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉത്തരവിട്ടു. എന്നാല്‍, കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന വിചിത്രവാദവുമായി പെണ്‍കുട്ടിയുടെ സഹോദരന്‍ സത്യേന്ദ്ര രംഗത്ത് എത്തി.
സംഭവത്തിനുപിന്നില്‍ വന്‍ ഗൂഡാലോചന നടന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ടര്‍മാര്‍ യുവതിയുടെ സഹോദരനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും വ്യക്തമായി. യോഗി ആദിത്യ നാഥ് സര്‍ക്കാരിനെതിരെ പ്രസ്താവന ഇറക്കാനും മറ്റുമുള്ള നിര്‌ദ്ദേശങ്ങളായിരുന്നു ഇതില്‍.
ഇരുപതുവര്‍ഷമായി തങ്ങളുടെ ടെലിവിഷന്‍ റേറ്റിംഗ് ഒന്നാം സ്ഥാനം അര്‍ണബ് ഗോസാമിയുടെ റിപ്പബ്ലിക് ഭാരത് എന്ന ഹിന്ദി ടിവി ചാനല്‍ സ്വന്തമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യ ടുഡെ ഗ്രൂപ്പിന്റെ ആജ്തക് നടത്തിയ നീചമായ കളികളാണ് ഇതിനു പിന്നിലെന്ന് ഈ സംഭാഷണങ്ങള്‍ തെളിയിക്കുന്നു. ഇതിന് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായതായും സൂചനകളുണ്ട്. പെണ്‍കുട്ടിയുടെ സഹോദരനെ ചുറ്റിപ്പറ്റി ഉയരുന്ന സംശയങ്ങളും ഇതിനിടയില്‍ പലകോണുകളിലും നിന്നും ഇയരുന്നുമുണ്ട്.
ഹത്‌റാസ് സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ക്കും പ്രാദേശിക മാധ്യമങ്ങള്‍ക്കും പറയാനുള്ളത് മറ്റൊന്നാണ് .പത്തു വര്‍ഷത്തോളമായി പ്രതിയുടെ കുടുംബവും ഇരയുടെ കുടുംബവും തമ്മില്‍ ശത്രുതയുണ്ടായിരുന്നതായി നാട്ടുകാരും പോലീസും സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യം ആക്രമ സംഭവം ഉണ്ടായ ഉടെന എടുത്ത മൊബൈല്‍ വീഡിയോയിലും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നുണ്ട്. ശത്രുതയ്ക്കിടയില്‍ സന്ദീപ് പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയിക്കുന്നത് ഇവര്‍ തമ്മിലുള്ള വഴക്കിന്റെ തീവ്രത വര്‍ദ്ധിക്കാനും ഇടയായി.
ഒരിക്കല്‍ ഇതിന്റെ പേരില്‍ ഉണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് വിഷയം പോലീസ് കേസായി മാറി. ഇരു കൂട്ടരും പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ അനുരഞ്ജന ചര്‍ച്ചയ്ക്കു വരികയും മേലില്‍ പെണ്‍കുട്ടിയെ കാണില്ലെന്ന് സന്ദീപില്‍ നിന്ന് എഴുതി വാങ്ങിക്കുകയും ചെയ്തു.
ഇതുകൂടാതെ ബന്ധത്തില്‍ നിന്ന് ഒഴിയാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും സന്ദീപിന്റെ കുടുംബക്കാര്‍ നല്‍കിയെന്നും പ്രാദേശിക മാധ്യമങ്ങളുടെ ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇതിനു ശേഷം സന്ദീപ് ജോലി തേടി മറ്റെവിടെയോ പോയി, എന്നാല്‍ ലോക് ഡൗണ്‍ കാലത്ത് ഇയാള്‍ തിരിച്ചെത്തി. പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും ഇരുവരും കാണുകയും പതിവായി. അടുത്തിടെ സഹോദരന്റെ ഭാര്യ പെണ്‍കുട്ടിയുടെ കൈയ്യില്‍ മൊബൈല്‍ കാണുകയും ഇക്കാര്യം സഹോദരന്‍ ചോദ്യം ചെയ്യുകയും ഉണ്ടായി. പെണ്‍കുട്ടി സന്ദീപുമായി വീണ്ടും അടുത്തതിനെ തുടര്‍ന്ന സഹോദരന്‍ സത്യേന്ദ്ര ക്രൂരമായി മര്‍ദ്ദിക്കുകയും പതിവായിരുന്നു. ഇക്കാര്യം ഗ്രാമമുഖ്യന്റെ അടുത്ത് പരാതിയായി എത്തി. ഇതിനിടെയാണ്
സെപ്തംബര്‍ പതിനാലിന് പെണ്‍കുട്ടി പുല്ല് അരിയാന്‍ വന്ന തക്കത്തിന് സന്ദീപ് പാടത്ത് എത്തിയത്. രാവിലെ ഒമ്പത് മണിയോടുകൂടി അമ്മ രമാദേവിക്ക് ഒപ്പമാണ് പെണ്‍കുട്ടി എത്തിയത്. ഈ സമയം സന്ദീപും അവിടെ എത്തുകയായിരുന്നു. മകളുടെ ശബ്ദം കേട്ട് ഇരുപതി അടി അകലെ മാത്രം നിന്ന്പുല്ലരിഞ്ഞുകൊണ്ടിരുന്ന താന്‍ ഓടി എത്തിയതെന്ന് അമമ് പറയുന്നു.
സന്ദീപ് പെണ്‍കുട്ടിയെ പിന്നില്‍ നിന്നെത്തി കഴുത്തിനു കുത്തിപ്പിടിച്ചുവെന്നാണ് അമ്മ പറഞ്ഞത്. ഈ സമയം അധികം അകലത്തല്ലാതെ നിലം തയ്യാറാക്കിക്കൊണ്ടിരുന്ന ട്രാക്ടര്‍ ഡ്രൈവര്‍ ഓടിയെത്തുകയും ഇയാളുടെ വിളി കേട്ട് സമീപത്ത്ുണ്ടായിരുന്ന മറ്റുപലരും ഓടിയെത്തുകയും ചെയ്തു.
പെണ്‍കുട്ടിക്ക് കാര്യമായ പരിക്കുകള്‍ ആ സമയം ഉണ്ടായിരുന്നില്ല, നില്തതു വീണു കിടക്കുന്ന നിലയില്‍ പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് വിവരിക്കുന്ന വീഡിയോ സമീപമെത്തിയവര്‍ മൊബൈലില്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. നാവിന് മുറിവേറ്റെന്ന് പറയുന്നുണ്ടെങ്കിലും പെണ്‍കുട്ടിയുടെ സംസാരം വ്യക്തതയോടെയാണ്.
ഇതിനു ശേഷം സഹോദരന്‍ എത്തുകയും പെണ്‍കുട്ടിയെ വഴക്കു പറയുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയെന്നും ഇവരില്‍ ചിലര്‍ പറഞ്ഞു. പിന്നീട് പിതാവ് ഒ3ം പ്രകാശ് മകന്‍ സത്യേന്ദ്രയ്ക്കും ഒപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഈ അവസരത്തില്‍ എടുത്ത വീഡിയോയിലും സന്ദീപ് മാത്രമാണ് ആക്രമിക്കാന്‍ ഉണ്ടായതെന്ന് പെണ്‍കുട്ടിയുടെ മാതാവ് മാധ്യമ പ്രവര്‍ത്തകരോട് പറയുന്നുണ്ട്. ഈ സമയം പെണ്‍കുട്ടി അവശനിലയില്‍ നിലത്തു കിടിക്കുന്നതും കരയുന്നതും എന്തക്കെയോ പറയുന്നതും അവ്യക്തമായി കേള്‍ക്കാം.
പെണ്‍കുട്ടിയുടെ ആരോഗ്യ നില അത്രയ്ക്ക് ഗുരുതരമായിരുന്നില്ലെന്നാണ് ഇതില്‍ നിന്നും സൂചന ലഭിക്കുന്നത്. അല്ലെങ്കില്‍ ഗുരുതരാവസ്ഥ മാതാവിനും സഹോദരനും ബോധ്യപ്പെട്ടിരുന്നില്ലെന്നും അനുമാനിക്കാം.
ആശുപത്രിയില്‍ എത്തിയ ശേഷവും പെണ്‍കുട്ടിയുടെ അമ്മ പോലീസിനു നല്‍കുന്ന മൊഴിയും ഇതൊക്കെ തന്നെയാണ് ആവര്‍ത്തിക്കുന്നത്. തന്നെ അപായപ്പെടുത്താന്‍ സന്ദീപ് ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടി പോലീസിനോടും പറയുന്നത്. സഹോദരനും ഇത്രമാത്രമാണ് പറയുന്നത്.
പിന്നീട് ആരോഗ്യ സ്ഥിതി മോശമാണെന്ന് കണ്ട് അലിഗഡിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആറു ദിവത്തോളം ഇവിടെ ചികിത്സിച്ചിട്ടും ഭേദമാകാതിരുന്നതിനാല്‍ ഡെല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ആരോഗ്യ നില വഷളാകുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയ ശേഷം ആണ്. ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി ആരോപണം ഉന്നയിച്ചത്. സന്ദീപിനൊപ്പം മറ്റു മുൂന്നു പേരുടെ വിവരം കൂടി ആദ്യമായി ഉന്നയിക്കുകയായിരുന്നു.
സന്ദീപിന്റെ സുഹൃത്തുക്കളായ രവി, രാം കുമാര്‍, ലവ്കുശ് എന്നിവരാണ് ഇവര്‍. ഇതില്‍ രാംകുമാര്‍ സന്ദീപിന്റെ ബന്ധുവും കൂടിയാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയ സ്ത്രീയുടെ മകനാണ് ലവ് കുശ്. താനാണ് പെണ്‍കുട്ടിക്ക് കുടിക്കാന്‍ വെള്ളം നല്‍കിയതെന്ന് ഈ സത്രീ പറയുന്നു. ഇവരെയെല്ലാവരെയും അവരവരുടെ വീടുകളില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നവരായിരുന്നുവെങ്കില്‍ ഇവര്‍ ഒളിവില്‍ പോകുമായിരുന്നില്ലെയെന്നും നാട്ടുകാര്‍ ചോദിക്കുന്നു.
കുടിക്കാനായി വെള്ളം നല്‍കിയ സ്ത്രീയെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പെണ്‍കുട്ടിയെ കാണാന്‍ സന്ദീപ് എത്തുന്നതു കണ്ട് അമ്മ അടുത്തു കളിച്ചു കൊണ്ടിരുന്ന കുട്ടികളോട് മകന്‍ സത്യേന്ദ്രയെ വിളിച്ചു കൊണ്ടുവരാന്‍ പറയുകയും ഇയാള്‍ വരുന്നതു കണ്ട് സന്ദീപ് ഓടിപ്പോകുകയുമാണ് ഉണ്ടായത്.
ഇതിനെ തുടര്‍ന്ന് സഹോദരന്‍ ക്ഷുഭിതനായി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്താന്‍ ദുപ്പട്ട ഉപയോഗിച്ച് കഴുത്തില്‍ കുരുക്കുകയുമാണ് ഉണ്ടായതെന്ന് സംഭവത്തിന് നേര്‍ സാക്ഷികളായ ചിലര്‍ പറയുന്നുണ്ട്. സഹോദരനെ നുണപരിശോധനയ്ക്ക് വിധേയനാക്കുകയാണ് വേണ്ടതെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
സഹോദരന്റെ പരാതി സന്ദീപ് തന്റെ സഹോദരിയെ കൊല്ലാന്‍ ്ശ്രമിച്ചുവെന്നു മാത്രമായിരുന്നു. ഇതിനാലാണ് വധശ്രമത്തിന് ഹാത്‌റാസിലെ പോലീസഐപിസി 307 വകുപ്പും എസ് സി എസ് ടി ആക്ട് 3, 5 എന്നീ വകുപ്പുകള്‍ പ്രകാരവും എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. ഇവിടുത്തെ സ്റ്റേഷന്‍ ഹെഡ് ദലിത് വിഭാദത്തില്‍പ്പെട്ടയാളുമാണ്. ഇദ്ദേഹം തന്നെയാണ് തൊട്ടടുത്ത ദിവസം തന്നെ സന്ദീപിനെ അറസ്റ്റ് ചെയ്തത്.
ഏതായാലും സിബിഐ അന്വേഷണം യോഗി ആദിത്യ നാഥ് പ്രഖ്യാപിച്ചതോടെ വിഷയത്തില്‍ ഇടപെട്ട് നുണപ്രചരിപ്പിച്ച മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ നേതാക്കളും പതുക്കെ ചുവടുമാറ്റുന്നാതായാണ് കണ്ടുവരുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്‍ പോലും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പരസ്യമായി പറഞ്ഞു കഴിഞ്ഞു.
ശാസ്ത്രീയ പരിശോധനയില്‍ കേസ് തങ്ങള്‍ക്കെതിരെ തിരിയുമെന്ന ഭയമാണ് ഇവര്‍ക്കെന്ന് ഇതില്‍ നിന്നും അനുമാനിക്കാം. പ്രതിയായ മറ്റു മൂന്നു പേരുടേയും മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകളും മറ്റും ഇതോടൊപ്പം നിര്‍ണായകമാകും.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതിന്റെ തെളിവുകള്‍ ഇല്ലെന്നും രേഖപ്പെടുത്തിയിരുന്നു. മുഖത്തോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ പറയപ്പെടുന്ന ഒരു മുറിവും ഇല്ലായിരുന്നു. നാവ് പിഴുതെടുത്തു എന്ന മാധ്യമ റിപ്പോര്‍ട്ടും നുണയെന്ന് തെളിഞ്ഞു. കഴുത്തിലും പുറകിലുമാണ് പരിക്കുകള്‍ ഉണ്ടായിരുന്നത്. കഴുത്ത് ഷാള്‍ ഉപയോഗിച്ച് മുറുക്കിയുണ്ടായ ശ്വാസകോശ കശേരുക്കളുടെ ക്ഷതമാണ് മരണ കാരണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടയ്ക്ക് ചികിത്സിച്ച അലിഗഡിലെ ആശുപത്രിയിലെ ഡോക്ടര്‍ ബലാല്‍സംഗം നടന്നുവെന്ന് അനുമാനിക്കാം എന്ന് റിപ്പോര്‍ട്ട് എഴുതി നല്‍കിയത് സംശയത്തിനു ഇടനല്‍കുന്നതുമാണ്. ജനനേന്ദ്രിയത്തില്‍ പരിക്കുകളിലെന്ന പോസ്റ്റ് മോര്‍ട്ടം നിലനില്‍ക്കയാണ് ഈ ഡോക്ടറുടെ റിപ്പോര്‍ട്ട് ചില മാധ്യമങ്ങള്‍ പുറത്തു വിട്ടത്. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചാണ് ബലാല്‍സംഗം ചെയ്തതെങ്കില്‍ പുരുഷ ബീജത്തിന്റെ ട്രേസസ് കാണില്ലെന്ന വിചിത്ര വാദമുഖമാണ് ഇദ്ദേഹം ഉന്നയിച്ചത്.
ബലാല്‍സംഗം നടന്നിട്ടില്ലെന്ന് അക്കമിട്ട് തെളിവുകള്‍ നിരത്തി പറയാനാകുമ്പോള്‍ മറുവശത്ത് യാതൊരു തെളിവുകളുടേയും പിന്‍ബലമില്ലാതെ ഇത്തരത്തില്‍ കാടടച്ചുള്ള ആരോപണങ്ങള്‍ ഉയരുന്നത്.
2013 ലെ നിര്‍ഭയ പീഡനസംഭവത്തിനുശേഷം ബലാല്‍സംഗം ചെയ്യപ്പെട്ടതായി ഇരയുടെ മൊഴി മാത്രം മതി പ്രതികള്‍ക്ക് തൂക്കുകയര്‍ പോലും നല്‍കാനെന്ന നിയമ ഭേദഗതി നിലവിലുള്ളതാണ് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇരയായ പെണ്‍കുട്ടിയുടെ ആക്രമണം നടന്ന ഉടനെയുള്ള മൊഴികള്‍ പബ്ലിക് ഡൊമിയനില്‍ ലഭ്യമായിട്ടുള്ളതും സെപ്തംബര്‍ 15 ന് പുറത്തിറങ്ങിയ പ്രാദേശിക മാധ്യമങ്ങളില്‍ വന്ന മൊഴികളും എല്ലാം ഈ വിഷയത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
അധികാരത്തില്‍ വന്ന ശേഷം ക്രിമിനലുകളെയും ഗുണ്ടകളേയും ശക്തമായ നടപടികളിലൂടെയാണ് യോഗി സര്‍ക്കാര്‍ നേരിടുന്നത്. പലരും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതിനെതിരെ മനുഷ്യാവകാശ വാദം ഉയര്‍ത്തി രംഗത്തു വന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഇത്തരത്തില്‍ യോഗിയെ വിമര്‍ശിക്കുന്നതും.
ഗുണ്ടകളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ യോഗി സര്‍ക്കാര്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് അടുത്തിടെ നടന്ന സംഭവവികാസങ്ങളും സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് ഇത്തരത്തിലുള്ള വിഷയങ്ങളെ കേവല രാഷ്ട്രീയത്തിന്റെ പേരില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതും മുതലെടുപ്പ് നടത്തുന്നതും
2002 ല്‍ ഗുജറാത്തിനേയും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയേയും മീഡിയകളും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരത്തില്‍ ആക്രമിച്ചതിനു തുല്യമായാണ് മികച്ച ഭരണവും വികസന പ്രവര്‍ത്തനവും കാഴ്ചവെയ്ക്കുന്ന യോഗിയേയും അദ്ദേഹത്തിന്റെ സംസ്ഥാനത്തേയും ഇതേ സംഘം വളഞ്ഞിട്ട് ആക്രമിക്കുന്നത്.
വേട്ടയാടലുകളെ അതിജീവിച്ച് നരേന്ദ്ര മോദി ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നുവെന്നത് പരിശോധിച്ചാല്‍ മതിയാകും ഇവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമെന്തെന്ന് അറിയാന്‍. യോഗി ആദിത്യ നാഥിനും മറ്റൊന്നായിരിക്കില്ല ചരിത്രം കൈയ്യില്‍ സമ്മാനമായി നല്‍കാന്‍ പോകുന്നതെന്ന് കാലം തന്നെ കാണിച്ചുതരും
പ്രിയങ്ക ഗാന്ധിക്ക് യുപി തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി സജ്ജമാക്കിയ ഒരു പ്രചാരണ ആയുധമായി ഈ 19 കാരിയുടെ ദാരുണ അന്ത്യം മാറി ഇതിനായി ഇവര്‍ കൂട്ടുപിടിച്ചത് ചില മാധ്യമങ്ങളേയും എന്‍ജിഒ കളേയും .
ഇത്തരത്തില്‍ ഒരു ദലിത് പെണ്‍കുട്ടിയുടെ മരണം മുതലെടുപ്പ് രാഷ്ട്രീയത്തിനായി ഉപയോഗിച്ച കോണ്‍ഗ്രസും പ്രിയങ്കയും രാഹുലും ലജ്ജിക്കേണ്ടിയിരിക്കുന്നു. ജനകീയ കോടതിയില്‍ ഇതിനുള്ള ശിക്ഷ കാത്തിരിക്കുന്നുണ്ടെന്നതും ഇവര്‍ ഓര്‍മ്മിക്കുന്നത് നല്ലത്.