കാശ്മീരിൽ ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് എട്ടോളം ജവാന്മാരുടെ ജീവനാണ് കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടമായത്. രാജ്യം ഈ വീര യോദ്ധാക്കളെ ഓർത്ത് അഭിമാനിക്കുമ്പോൾ, കാശ്മീരിൽ ഇന്ത്യ വിരുദ്ധ ഫോട്ടോകൾക് പുലിസ്റ്റർ സമ്മാനം നേടിയ ഫോട്ടോ ജേർണലിസ്റുകൾക്ക് അനുമോദനവുമായാണ് രാഹുൽ ഗാന്ധി ഇന്ന് രംഗപ്രവേശം ചെയ്തത്. ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനുശേഷമുള്ള കാശ്മീർ എന്ന തീമിലാണ് മൂന്ന് അസോസിയേറ്റഡ് പ്രസ് (AP) ഫോട്ടോഗ്രാഫർമാർക്ക് പുലിസ്റ്റാർ സമ്മാനം ലഭിച്ചത്. കാശ്മീരിന്റെ സ്വാതന്ത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ എന്നാണ് ഫോട്ടോസിനെ അസോസിയേറ്റഡ് പ്രസ് സി ഇ ഒ വിശേഷിപ്പിച്ചത്.
കോൺഗ്രസ് അടുത്തകാലത്തായി ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പരസ്യമായി കുടപിടിക്കുന്നുവെന്ന് കോൺഗ്രസിനകത്ത് തന്നെ വിമർശനങ്ങൾ ഉയരുമ്പോൾ ആണ് രാഹുൽ ഗാന്ധി വീണ്ടും കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ സഹായിക്കും വിധം നിലപാടുമായി രംഗത്തെത്തിയത്. കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണാതെ ഇന്ത്യൻ അധിനിവേശ കാശ്മീർ എന്ന് വിശേഷിപ്പിക്കുന്ന ഈ ഫോട്ടോ ജേര്ണലിസ്റ്റുകളെ പിന്താങ്ങുന്നതിലൂടെ എന്താണ് രാഹുൽ മുന്നോട്ട് വെയ്ക്കുന്നത് ?. രാജ്യം പാക്കിസ്ഥാൻ അനുകൂല തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ നീങ്ങുമ്പോൾ പാക്ക് അനുകൂല നീക്കങ്ങളുമായി എന്തുകൊണ്ടാണ് കോണ്ഗ്രസ് മുന്നോട്ട് വരുന്നത്…?. ആർട്ടിക്കിൾ 370 ഇന്ത്യൻ പാർലമമെന്റ് എടുത്ത് നീക്കിയപ്പോൾ രാഹുലിന്റെ ട്വിറ്റുകളാണ് പാക്കിസ്ഥാൻ യു എന്നിൽ ഇന്ത്യക്കെതിരെ ഉപയോഗിച്ചത്.
തുടർച്ചയായി ഇന്ത്യക്കെതിരായ നീക്കങ്ങളിൽ ഭാഗമാകുന്ന കോൺഗ്രസ് പാർട്ടിയുടെ നീക്കങ്ങൾ രാജ്യത്തിനകത്ത് തന്നെ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങൾക്ക് കോണ്ഗ്രസിന്റെ ഭാഗമായി തുടരാൻ സാധിക്കാത്ത വിധമാണ് ഈ പാർട്ടയുടെ അടുത്തകാലത്തുള്ള നീക്കങ്ങൾ. ജെഎൻയുവിൽ ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങൾ തുടങ്ങി ഇങ്ങോട്ട് ഇന്ത്യവിരുദ്ധ ചേരിയിലാണ് കോൺഗ്രസ്. ഇനിയും കോൺഗ്രസ് പാർട്ടിയിൽ തുടരുന്ന സാധാരണക്കാർ പുനർ ചിന്തനം നടതത്തേണ്ടിയിരിക്കുന്നു. മോദിയെ എതിർക്കാൻ ഇന്ത്യ വിരുദ്ധരാവേണ്ടതുണ്ടോ..?