നാടുമുഴുവന്‍ പലരും കണ്ടം വഴി ഓടുന്നതിനാല്‍ പല കണ്ടങ്ങളിലു വലിയ തിരക്ക് അനുഭവപ്പെടുകയാണ്. ഇതിനെ തുടര്‍ന്ന് അന്യം നിന്നു പോയ കണ്ടങ്ങളില്‍ പലതും വീണ്ടെടുത്ത് ഉപയോഗ്യമാക്കാന് ശ്രമം നടക്കുന്നുണ്ട്. പണ്ട് പാലക്കാട്, കേരളത്തിന്റെ നെല്ലറയായായിരുന്നു. പിന്നെ വികസനം വരാന്‍ വേണ്ടി കണ്ടം നികത്തി. എന്നാല്‍, വികസനവും വന്നില്ല, കണ്ടങ്ങളും അന്യം നിന്നു.
കണ്ടംവഴി ഒാടാന്‍ രായേഷിന് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് വെച്ചു പിടിക്കേണ്ടി വരും. കാരണം നല്ല ചെളി നിറഞ്ഞ കണ്ടങ്ങളും ധാരാളം പോത്തുകളും ഉള്ളത് ഇപ്പോ അവിടെയാണ്.
പറഞ്ഞു വന്നത്, മുത്തലാഖിനെ കുറിച്ചാണ്. മുസ്ലീം സ്ത്രീകളുടെ ലിംഗസമത്വം ഉറപ്പു വരുത്താന്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് മുത്തലാഖ് നിരോധനം. ചിക്കന്‍ കറിയില്‍ ഉപ്പു കൂടിയതിനും, രാവിലെ വിളിച്ചുണര്‍ത്താന്‍ വൈകിയതിനും ഒക്കെ ട്രിപ്പിള്‍ തലാഖ് ചൊല്ലുന്നവരെ മൂന്നു വര്‍ഷം വരെ ജയിലിടയ്ക്കാനുള്ളതാണ് ബില്‍.
രാവിലെ വിളിച്ചുണർത്താൻ മറന്നതിന് തലാഖ്! ഇവനൊക്കെ പെണ്ണ് കെട്ടാതെ ഒരു ടൈംപീസ് വാങ്ങിച്ചാൽ പോരേ?https://t.co/6rXcnR0Wgd
— ചാത്തൂട്ടി (@chathootti) December 28, 2017
എന്നാല്‍, മോഡി കൊണ്ടുവരുന്നതെന്തിനേയും എതിര്‍ക്കുക എന്ന അന്തവും കുന്തവുമില്ലാത്ത രാഷ്ട്രീയ നിലപാട് ഉള്ള സിപിഎം, ബില്‍ അവതരണ വേളയില്‍ ഇറങ്ങിപോയി. രണ്ട് അംഗങ്ങളുള്ള മൂസ്ലീം ലീഗിനൊപ്പമാണ് രാജാവിനേക്കാള്‍ രാജഭക്തി കാണിച്ച് ഒമ്പത് അംഗങ്ങളുള്ള സിപിഎം ഇറങ്ങിപോയത്!
കോണ്‍ഗ്രസ് പോലും അല്പം ബുദ്ധി ഉപയോഗിച്ച വേളയിലാണ് മരമണ്ടന്‍ നയവുമായി സിപിഎം വര്‍ഗീയതയുടെ മൊത്തക്കച്ചവടക്കാരനായ അസദുദ്ദീൻ ഒവൈസിക്കൊപ്പം മുസ്ലീം യുവാക്കള്‍ക്കു വേണ്ടി ഉറഞ്ഞു തുള്ളിയത്!
റഹിം, ഷംസീര്‍, മുഹമദ് റിയാസ്, നൗഷാദ് തുടങ്ങിയ കേരളത്തിലെ സിപിഎം ഔദ്യോഗിക വക്താക്കള്‍ക്ക് മുത്തലാഖ് വിഷയത്തിലെ പാര്‍ട്ടി സ്റ്റാന്‍ഡ് വിശദീകരിക്കാന്‍ പ്രത്യേകം കോച്ചിംഗ് ക്ലാസ് വേണ്ടായിരുന്നു. ചാനലുകളില്‍ വന്ന് പാര്‍ട്ടി നയം അവര്‍ വിശദീകരിച്ചു. ഇതു കേട്ടിട്ടാണോ എന്നറിയില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുത്തലാഖിന്റെ ത്വാതിക അവലോകനം നടത്തി.
മുത്തലാഖ് ബില്‍ ആര്‍എസ്എസ് അജണ്ടയാണെന്നും രാജ്യത്തെ മുസ്ലീം യുവാക്കളെ മുഴുവന്‍ ജയിലില്‍ അടയ്ക്കാനുള്ള പദ്ധതിയാണെന്നും വരെ പറഞ്ഞു. മുസ്ലീം യുവാക്കള്‍ എല്ലാം മുത്തലാഖ് വീരന്മാരാണെന്നും മിണ്ടിയാല്‍ താലഖ് ചൊല്ലുന്നവരാണെന്നും പറഞ്ഞുവെയ്ക്കുകയാണ് കോടിയേരി.
മുസ്ലീം സമൂഹത്തിലെ ഒരു അനാചരത്തിനെതിരെ ചരിത്രപരവും പുരോഗമനപരവുമായ നിയമ ഭേദഗതി കൊണ്ടുവന്നപ്പോള്‍ യഥാസ്ഥിതിക മുസ്ലീം സംഘടനകള്‍ക്കില്ലാത്ത മൂരാച്ചി നയമാണ് വോട്ടു ബാങ്കിന്റെ പേരില്‍ സിപിഎം എടുത്തത്.
സൗദി അറേബ്യ പോലും യാഥാസ്ഥിതിക നയങ്ങള്‍ കൈവിട്ട് സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് സൈന്‍സും സിനിമ തീയ്യറ്ററും അനുവദിക്കുമ്പോഴാണ് കേരളത്തിലെ സിപിഎം മതമൗലികവാദ നിലപാട് സ്വീകരിക്കുന്നത്.
1980 കളില്‍ മുസ്ലീം വ്യക്തി നിയമത്തിനെതിരെ ശക്തമായി സംസാരിച്ച് ഏകീകൃത സിവില്‍ കോഡ് വേണമെന്ന ആവശ്യപ്പെട്ടത് കോടിയേരിയുടെ മൂത്ത നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു. അന്ന് ‘നാലും കെട്ടും എട്ടും കെട്ടും വേണ്ടി വന്നാല്‍ നമ്പൂതിരിപ്പാടിന്റെ മോളേയും കെട്ടുമെന്ന്’ മുദ്രാവാക്യം വിളിച്ചത് കേരളം മറന്നിട്ടില്ല.
ഇഎംഎസില്‍ നിന്ന് പാര്‍ട്ടി നേതൃത്വം കോടിയേരിയില്‍ എത്തി നില്ക്കുമ്പോള് കമ്യൂണിസത്തിന് പകരം താലിബാനിസം സിപിഎം അടിസ്ഥാനതത്വമാക്കിയോ എന്ന് സംശയിച്ച് പോകും!
കേരളത്തില്‍ മാത്രം ശക്തിയുള്ള പാര്‍ട്ടിക്ക് ഇത്തരം നിലപാടുകള്‍ എടുക്കേണ്ടി വരുന്നത് അവരുടെ രാഷ്ട്രീയ ഗതികേടാണെന്ന് മനസിലാക്കാം. പണ്ട് ബീഫ് നിരോധിച്ചപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം ബീഫ് ഫെസ്റ്റിവല്‍ നടത്തിയവര്‍ ഇനി ഒരു മുത്തലാഖ് ഫെസ്റ്റിവല്‍ നടത്തികളയാനും സാധ്യതയുണ്ട്.
ന്യൂനപക്ഷ പ്രേമവും പ്രീണനവും ഒരു രാഷ്ട്രീയ മനോരോഗമാണ്. ഇപ്പോള്‍ ചികിത്സിച്ചാല്‍ ഭേദമാകുമായിരിക്കും. അല്ലെങ്കില്‍ പാര്‍ട്ടി ഓഫീസുകളില്‍ ചെമ്പത്തി ചെടിയും നെല്ലി മരവും നട്ടുവളര്‍ത്തുന്നത് നന്നായിരിക്കും. ഭാവിയില്‍ ആവശ്യം വരും. അതെങ്ങനെയാ ദീര്‍ഘ വീക്ഷണവും വിവരവും പടച്ചുവിട്ടപ്പോഴെ കമ്മിയായിരുന്നല്ലോ..