കമ്മ്യൂണിസ്റ്റ്‌ ഭരണവും കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ നിലനിൽപ്പും

0

കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ കക്ഷികൾ ഒരുപോലെ ഇവിടുത്തെ ഹിന്ദു സമൂഹത്തിന്റെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും അതിൽ കൂടുതൽ അപകടകാരികൾ ഇടതുപക്ഷ പാർട്ടികൾ ആണ്. എന്നാൽ കേരളത്തിലെ ഹിന്ദു സമൂഹത്തെ പൊതുവായും ഹിന്ദു വിശ്വാസികളെ പ്രത്യേകമായും നേരിട്ട് ആക്രമിക്കാൻ ഏറ്റവും ഉത്സുകത കാണിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ന ചുമന്ന ഭീകരനാണ്. ഈ പ്രസ്താവന ശരിയാണെന്ന് നമുക്ക് അറിയാമെങ്കിലും ഇതിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കാര്യം വീണ്ടും നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്.

ശബരിമല എന്ന ഹിന്ദുക്കളുടെ പുണ്യ തീർത്ഥാടന കേന്ദ്രത്തിന്റെ വളർച്ചയും ഐശര്യവും പതിറ്റാണ്ടുകളായി ചില മത വിഭാഗക്കാരെ അസ്വസ്ഥർ ആക്കിയിരുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ മാനവവർക്കും അഭയം നൽകുന്ന ആ കേന്ദ്രത്തെ ഏതു വിധവും ഇല്ലായ്മ ചെയ്യണം എന്ന് ചില ദുഷ്ട ശക്തികൾ തീരുമാനിച്ചുറച്ചു. എല്ലാവർക്കും അറിയുന്ന അതിന്റ കാരണങ്ങളിലേക്ക് കടക്കുന്നില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് ചിലർ ആ പുണ്യക്ഷേത്രം തീ വെച്ച് മണ്ണോട് ചേർക്കാൻ നോക്കി . തീപിടുത്തം യാദൃശ്ചികം ആണെന്ന് വരുത്തിത്തീർക്കാൻ ആക്രമികൾ ശ്രമിച്ചെങ്കിലും അവരുടെ ഉള്ളിലെ വിഗ്രഹവിരോധം സ്വാഭാവികമായി പുറത്തുവന്നു. സ്വാമി അയ്യപ്പന്റെ വിഗ്രഹം അവർ തച്ചുടച്ചു. വിഗ്രഹത്തിന്റെ ശിരസ്സ് ഛേദിച്ചു .കയ്യും കാലും വെട്ടി . പക്ഷേ ചരിത്രത്തിൽ നിന്ന് നമുക്കറിയാം, അതിന് ശേഷം ശബരിമലനാഥന്റെ യശ്ശസ്സ് വർദ്ധിച്ചതും ഇന്ത്യയുടെ എന്നല്ല ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും കൂടുതൽ അയ്യപ്പ ഭക്തന്മാർ ആ പൂങ്കാവനത്തിലേക്ക് ഒഴുകി എത്താൻ തുടങ്ങിയതും.

തെക്കേഇന്ത്യയിലെ മതപരിവർത്തന ലോബികൾക്ക് അയ്യപ്പ സ്വാമിയുടെ ഈ ശക്തിപ്രവാഹം ഒരു വലിയ വിലങ്ങു തടിയായിരുന്നു. അയ്യപ്പ സ്വാമിയുടെ ചൈതന്യ പ്രവാഹത്തെ ഇല്ലായ്‌മ ചെയ്യണം എന്നെ ലക്ഷ്യത്തോടെ ആ ലോബികൾ കൂട്ടായ പ്രവർത്തനം തുടങ്ങി. താന്ത്രിക വിധിപ്രകാരം ആരാധന നടത്തുന്ന ശബരിമലയിൽ ആചാര ലംഘനം നടത്തി ശബരിമലയുടെ ചൈതന്യം ഇല്ലാതാക്കി ആ പുണ്യ സ്ഥാനത്തെ വെറും ഒരു വാണിജ്യ മേഖല ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ അവർ കരുക്കൾ നീക്കാൻ തുടങ്ങി. അതിനായി അവർ കേരള സർക്കാരിനെക്കൊണ്ട് ശബരിമലയെ പൊതു ആരാധനസ്ഥലം അല്ലെങ്കിൽ പൊതുസ്ഥലം ആയി പ്രഖ്യാപിപ്പിച്ചു. അടുത്ത ചടുലമായ നീക്കം, പൊതുസ്ഥലത്ത് ജാതി മത ലിംഗ പ്രായ ഭേദമില്ലാതെ ആർക്കും പ്രവേശിക്കാൻ ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. അതിനാൽ ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്കും പ്രവേശിക്കാൻ അനുമതി വേണം എന്ന ആവശ്യവുമായി അവർ കോടതിയെ സമീപിച്ചു. നിയമത്തിന്റെ വഴിയിൽ ടെക്‌നിക്കലി പെർഫെക്ട് ആയ ഈ കേസ്സിൽ സുപ്രീം കോടതി യുവതി പ്രവേശനത്തിന് അനുകൂലമായ വിധി തരും എന്ന് അവർക്ക് പൂർണ്ണമായ വിശ്വാസം ഉണ്ടായിരുന്നു.

ശബരിമല മല യുവതി പ്രവേശനത്തിന് അനുകൂലമായി ദേവസ്വം ബോർഡും കേരള സർക്കാരും സുപ്രീം കോടതിൽ മൊഴി നൽകി. ഇതിൽ വളരെ ശ്രദ്ധേയമായകാര്യം ഉമ്മൻ ചാണ്ടി സർക്കാർ SC യിൽ കൊടുത്തിരുന്ന സത്യവാങ്മൂലം പുതിയ കമ്മ്യൂണിസ്റ്റ്‌ സർക്കാർ പിൻവലിച്ച് അതിന് നേർവിപരീതമായ ഒരു പുതിയ സത്യവാങ്മൂലം ആണ് സമർപ്പിക്കുകയുണ്ടായത്. കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തികച്ചും ഹിന്ദു വിശ്വാസങ്ങൾക്ക് വിരുദ്ധമായ പുതിയ സത്യവാങ്മൂലം ആണ് കേസ്സിൽ വിധി വിശ്വാസികൾക്കെതിരാകാൻ കാരണമായത് എന്ന് നിസ്സംശയം പറയാം . എല്ലാം മുൻകൂട്ടി നിശ്ചയിച്ചത് പോലെ കോടതി യുവതീ പ്രവേശനത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു.

വിധി വന്നതോടെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി സടകുടഞ്ഞു എഴുന്നേറ്റു. ഏതുവിധവും സുപ്രീം കോടതി വിധി പാലിക്കാൻ താനും പാർട്ടിയും പ്രതിജ്ഞാബദ്ധർ ആണെന്ന് പ്രഖ്യാപിക്കുന്നു. ശരിയായി പ്രവർത്തിക്കുന്ന ഒരു ശുചിമുറിപോലും ഇല്ലാത്ത ശബരിമലയിൽ ഏതു വിധേയേനയും യുവതികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. സുപ്രീം കോടതി വിധിയോടെ മുറിവേറ്റ ഹിന്ദുവിശ്വാസികളുടെ ഹൃദയത്തിൽ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയും പരിവാരങ്ങളും മുളക് പുരട്ടി അവരുടെ നീറുന്ന വേദന ആസ്വദിച്ചു. പ്രതികരിച്ച ഹിന്ദു പുരുഷന്മാരെ അവർ തീവ്രവാദികൾ ആക്കി, സ്ത്രീ വിശ്വാസികളെ അവർ ആഭാസം പറഞ്ഞു. ശരണം വിളി തെറി അഭിഷേകം എന്ന് അപമാനിച്ചു. കെ .സുരേന്ദ്രനെപ്പോലുള്ള അനവധി യുവാക്കളെ കള്ളക്കേസിൽ കുടുക്കി ലോക്കപ്പിൽ മർദ്ദിച്ചു. ശശികല റ്റീച്ചറിനെയും കൈകുഞ്ഞ് അടക്കം കുടുംബത്തെയും അപമാനിച്ചു ,പീഡിപ്പിച്ചു. നാമജപയാത്ര നടത്തിയ അയ്യപ്പ ഭക്തനെ കല്ലെറിഞ്ഞു കൊന്നു. അങ്ങനെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ എണ്ണിയാൽ ഒടുങ്ങാത്ത യാതനകൾക്കും പീഡനങ്ങൾക്കും ഹിന്ദു ജനത പാത്രമായി.

അവസാനം ഹിന്ദു വിശ്വാസത്തിനെതിരായി വനിതാ മതിൽ കെട്ടി ഇരുട്ടിന്റെ മറവിൽ ചാക്കിൽ കെട്ടി രണ്ട് “സ്ത്രീ” കളെ സന്നിധാനത്ത് എത്തിച്ച് ഹിന്ദുവിന്റെ നെഞ്ചിൽ അവസാന ആണിയും അടിച്ചു!!! തുടർന്നുള്ള സംഭവ വികാസങ്ങൾ നമുക്ക് എല്ലാം അറിയാവുന്നതാണ്.

ഇനി നമുക്ക് കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ ഇരട്ടത്താപ്പ് നയം ഒന്ന് പരിശോധിക്കാം. ഈ കാലഘട്ടത്തിൽ തന്നെയാണ് ഓർത്തഡോക്സ് യാക്കോബായ ക്രൈസ്തവ സമുദായങ്ങൾ തമ്മിൽ നില നിന്നിരുന്ന പള്ളിത്തർക്കത്തിന്റ വിധി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി വന്നത്. ഇവിടെ കലക്കവെള്ളത്തിൽ മീൻ പിടിക്കാം എന്ന് കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയും പാർട്ടിയും കണക്കുകൂട്ടി. അസംഘടിതരായ ഹിന്ദുക്കളെ കൈകാര്യം ചെയ്യുന്നത് പോലെ ക്രിസ്ത്യൻ സഭകളെ കൈകാര്യം ചെയ്യുന്നത് അപകടം ആണെന്ന് അവർ മനസ്സിലാക്കി. അതിനാൽ ശബരിമല വിഷയത്തിൽ സുപ്രീം കോടതിവിധി നടപ്പാക്കാൻ ശ്രമിച്ച ശുഷ്‌കാന്തിയും ആവേശവും ഒന്നും കമ്മ്യൂണിസ്റ്കാർ ഇതിൽ കാട്ടിയില്ല. മാത്രമല്ല SC യുടെ ഈ വിധിയെ തീരെ മാനിക്കുകയും ചെയ്തില്ല. ഓർത്തഡോക്സ് വിഭാഗം സമ്പന്നർ ആണെകിലും വോട്ട് ബാങ്കിൽ യാക്കോബയാണ് മുന്നിട്ട് നിൽക്കുന്നത്. പരമ്പരാഗത കോൺഗ്രസ്‌ വോട്ടുബാങ്കുകൾ ആയ യാക്കോബയെ പിണക്കാതിരിക്കാൻ “ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ” എന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി എടുത്തത്. ഇതിൽ മനം മയങ്ങി യാക്കോബ സഭ ഹിന്ദു വിശ്വാസത്തെ തകർക്കാൻ കമ്മ്യൂണിസ്റ്കാരുടെ കൂടി വനിതാ മതിൽ പണിത് ഐകദാർഢ്യം പ്രഖാപിച്ചു. എന്നാൽ യാക്കോബക്കാരുടെയും കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെയും മധുവിധു അധികകാലം നീണ്ടുനിന്നില്ല. സുപ്രീം കോടതി വിധി നടപ്പാക്കാതെ കണ്ണും പൂട്ടിയിരുന്ന കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി കോടതിയുടെ നിശിതമായ ശകാരങ്ങൾക്ക് പാത്രമാകുകയും വിധി നടപ്പാക്കാനായി കോടതി അന്ത്യ ശാസനം കൊടുക്കുകയും ചെയ്തു. വിധി നടപ്പാക്കാൻ കഴിവില്ലെങ്കിൽ കോടതി കേന്ദ്ര സേനയെ ഇറക്കി വിധി നടപ്പാകും എന്ന ഭീഷണിയിൽ മനസ്സില്ലാ മനസ്സോടെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി കോടതി വിധി നടപ്പാക്കി.

കമ്മ്യൂണിസ്റ്കാരന്റ കാപട്യത്തിൽ മയങ്ങി ദിവാസ്വപ്‌നം കണ്ടിരുന്ന യാക്കോബായക്കാരന്റെ മനക്കോട്ടകൾ എല്ലാം ഒരു ഞൊടിയിൽ തകർന്നടിഞ്ഞു. കോടതി വിധി നടപ്പിലാക്കി ജാള്യതയോടെ വീണ്ടും കമ്മ്യൂണിസ്റ് മുഖ്യൻ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന നിലപാട് തുടർന്നു. ഇതോടുകൂടി യാക്കോബ സഭക്ക് കമ്മ്യൂണിസ്റ്കാരുടെ കാപട്യം മനസ്സിലാക്കി. കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ഒരു കമ്മ്യൂണിസ്റ് തന്ത്രം ആയിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. സഭയുടെ വോട്ടിൽ കണ്ണും നട്ടിരുന്ന പിണറായി വിജയനെ സഭ ശക്തമായി വിമർശിക്കാൻ തുടങ്ങി. അടുത്ത തിരഞ്ഞെടുപ്പിൽ പിണറായിക്കും പാർട്ടിക്കും ഒരുവിധ സഹായങ്ങളും ചെയ്യില്ല എന്ന് അവർ തീരുമാനിച്ചു.

ഈ അവസരത്തിൽ നാം ചോദിക്കേണ്ട ചോദ്യം , എന്തുകൊണ്ട് ഒരേ പരിഗണന കൊടുക്കേണ്ട രണ്ട് വിധികളിൽ വിജയന്റെ കമ്മ്യൂണിസ്റ്റ്‌ സർക്കാർ ഇത്തരം ഇരട്ടത്താപ്പ് നയം സ്വീകരിച്ചു ?എന്തുകൊണ്ട് പിണറായി വിജയൻ ഏകപക്ഷീയമായി ഹിന്ദു വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നു ? ആർക്കുവേണ്ടി ? ഹിന്ദുക്കളെ പീഡിപ്പിക്കുന്നതിലും മറ്റ് മതങ്ങളെ പ്രീണിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് കിട്ടുന്ന ലാഭം എന്ത്‌ ? ഈ ചോദ്യങ്ങൾക്ക് ഓരോ ഹിന്ദുവും സ്വയം ഉത്തരം കണ്ടെത്തേണ്ടതാണ് . അല്ലെങ്കിൽ വരും ഭാവിയിൽ കേരളത്തിൽ ഹിന്ദുക്കളെത്തന്നെ കണ്ടെത്താൻ പ്രയാസമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here