ഡോവലിനെതിരെ നുണയുടെ പൂഴിക്കടക്കനുമായി കോണ്‍ഗ്രസും സംഘവും

വ്യാജ ആരോപണങ്ങളുടെ മുനയൊടിഞ്ഞ് പരാജിതരായി ഇരിക്കുന്ന കോണ്‍ഗ്രസ് വീണ്ടും നുണകളുടെ ചെളിമണ്ണുമായി എത്തുന്നു. ഇക്കുറി ലക്ഷ്യമിടുന്നത് രാഷ്ട്രീയക്കാരനയല്ല പകരം രാജ്യത്തെ ഭീകരരില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുന്നതില് മുഖ്യ പങ്ക് വഹിക്കുന്ന അജിത് ഡോവലിനെയാണ്.

പാക്കിസ്ഥാന്റേയും ഭീകരപ്രസ്ഥാനങ്ങളുടേയും കണ്ണിലെ കരടായ അജിത് ഡോവല്‍ എന്ന ബുദ്ധി രാക്ഷസനെ നേരിട്ട് ആക്രമിക്കാന്‍ കെല്‍പ്പില്ലാത്തവര്‍ ഇദ്ദേഹത്തിന്റെ മക്കളെ വേട്ടയാടി ലക്ഷ്യം കാണാന്‍ ശ്രമിക്കുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയില്‍ ഡോവല്‍ നടത്തി വരുന്ന നിസ്തുല സേവനത്തിന് രാജ്യം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കെയാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് മാധ്യമ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് അദ്ദേഹത്തെ അപമാനിക്കാനും അവഹേളിക്കാനും ശ്രമിക്കുന്നത്.

മോഡി സര്‍ക്കാരിനെ വ്യാജവാര്‍ത്തകളിലൂടെയും ആരോപണങ്ങളിലൂടെയും ആക്രമിക്കാനുപയോഗിക്കുന്ന ദി വയര്‍, കാരവന്‍ തുടങ്ങിയ ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങളാണ് ഹിറ്റ് ജോബുകള്‍ ഏറ്റെടുക്കുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ആക്രമിക്കാന്‍ പല വിധേയനയും ശ്രമം നടത്തുന്ന ദി വയര്‍ ജസ്റ്റീസ് ലോയ കേസും പിന്നീട് മകന്റെ കമ്പനിയുടെ ചില കള്ളക്കണക്കുകള്‍ ഉപയോഗിച്ചും ഷായെ ആക്രമിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.

പിന്നീട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ഉപയോഗിച്ച റാഫേല്‍ അഴിമതി നാടകവും പരമോന്നത നീതിപീഠത്തിന്റെ ചുറ്റികപ്രഹരം ഏറ്റുവാങ്ങി അസ്തമിച്ചു.

ഇതിനു പിന്നാലെയാണ് മോഡി-ഷാ -ഡോവല്‍ ത്രയങ്ങളിലെ അവസാന ലക്ഷ്യകേന്ദ്രമായ ഡോവലിനെതിരെ ഇക്കൂട്ടര്‍ തിരിഞ്ഞത്. മോഡിയും അമിത് ഷായും രാഷ്ട്രീയത്തിന്റെ പേരില്‍ ലക്ഷ്യ കേന്ദ്രങ്ങളാകുന്നതില്‍ അസ്വാഭാവികത ഇല്ലെങ്കിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ കടന്നാക്രമിക്കുന്നതിലൂടെ കോണ്‍ഗ്രസ് തങ്ങളുടേത് രാഷ്ട്രീയ പോരാട്ടമല്ലെന്നും മറിച്ച് ശത്രുരാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്നുള്ള യുദ്ധതന്ത്രമാണിതെന്നും വിളിച്ചു പറയുകയാണ്.

ഡോവലിനെ നേരിട്ട് ആക്രമിക്കാനൊന്നുമില്ലാത്തതിനാലാണ് മകന്‍ വിവേക് ഡോവലിനെതിരെ നുണകളുടെ ചെളിമണ്ണ് വാരിയെറിഞ്ഞ് അവഹേളിക്കാന്‍ ശ്രമിക്കുന്നത്.

ഡോവലിനെ ലക്ഷ്യമിടുന്നത് അദ്ദേഹത്തെ അക്രമിക്കാനല്ല. മറിച്ച് ആരോപണങ്ങളിലൂടെ സമ്മര്‍ദ്ദം ചെലുത്തി അദ്ദേഹത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന സ്ഥാനത്തും നിന്നും രാജിവെപ്പിച്ച് രാജ്യത്തെ ദുര്‍ബലപ്പെടുത്തി ഭീകരരര്‍ക്കും മറ്റും ഇന്ത്യയുടെ പ്രവേശന കവാടം തുറന്നിട്ട് കൊടുക്കുകയാണ് ലക്ഷ്യം.

കാശ്മീര്‍ എന്ന പ്രവേശന കാവടത്തിനുമപ്പുറം ഒരു ഭീകരനേയും കടത്തിവിടാതെ ഉറച്ച കോട്ടപോലെ കാക്കുന്ന സൈനിക തന്ത്രം ഡോവലിന്റേതാണ്. ഈ കോട്ട പൊളിക്കേണ്ടത് ശത്രുക്കളുടെ ലക്ഷ്യമാണ്. ഇതിന് വഴിയൊരുക്കുന്ന കര്‍ത്തവ്യമാണ് കോണ്‍ഗ്രസും അവരുടെ പിണിയാളുകളായ ചില മാധ്യമങ്ങളും ശ്രമിക്കുന്നത്.

അമിത് ഷായുടെ മകനെതിരെ വ്യാജ വാര്‍ത്ത നല്‍കി 100 കോടിയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവന്ന വ്യാജവാര്‍ത്ത സംഘമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകനെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്ത് വന്നത്

വിവേക് ഡോവല്‍ ഡയറക്ടറായ കമ്പനിയിലേക്ക് 2016 നു ശേഷം വന്‍തോതില്‍ പണം ഒഴുകിയെത്തിയത്രെ. അര്‍ദ്ധസത്യങ്ങള്‍ നുണയുടെ മേമ്പൊടി ചേര്ത്ത് മാമകള്‍ വിളമ്പുകയാണ്. ബിജെപിക്കെതിരെ നിരന്തരം വാര്‍ത്തകളെഴുതുന്ന കാരവന്‍ മാസികയാണ് ആരോപണം ഉന്നയിച്ചത്. ജനുവരി 15 ന്

പിന്നാലെ തിരക്കഥ തയ്യാറാക്കി വെച്ചതു പോലെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വാര്‍ത്താ സമ്മേളനം നടത്തി. പക്ഷേ, പച്ച തൊട്ടില്ല.

തുടര്‍ന്ന് മറ്റുമാധ്യമങ്ങള്‍ വാര്‍ത്തയേറ്റെടുത്തു . റാഫേല്‍ മൂക്കും കുത്തി വീണപ്പോള്‍ പ്ലാന്‍ ബി ആയി വെച്ചതാണ് വിവേക് ഡോവല്‍ വിഷയം

ഇനി വിവേക് ഡോവലിനെതിരെയുള്ള ആരോപണം എന്തെന്ന് അന്വേഷിക്കാം. അതിനു മുമ്പ് വിവേകിനെക്കുറിച്ച് അല്പം വിവരണം. അജിത് ഡോവലിന്‍െ രണ്ടാമത്തെ പുത്രന്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് വിദഗ്ദ്ധന്‍. 2007 മുതല്‍ ബ്രിട്ടനിലും സിംഗപ്പൂരിലുമായി കമ്പനികള്‍ നടത്തുന്നു.

2014 ല്‍ പിതാവ് ഡോവല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ആകുന്നതിനും ഏഴു വര്‍ഷം മുമ്പു തന്നെ മകന്‍ പ്രെഫഷണലാണ് ഈ മേഖലയില്‍.

പിന്നെ, 2016 ല്‍ നോട്ടുനിരോധനം വന്ന് പതിമൂന്നു ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ പങ്കാളിത്തത്തില്‍ കെയ്മന്‍ ദ്വീപില്‍ കമ്പനി തുടങ്ങി എന്ന ആരോപണം-

ബ്രിട്ടനില്‍ ബ്രക്‌സിറ്റിനു ശേഷം പല സംരംഭകറും നിക്ഷേപം സുരക്ഷിത ഇടത്തിലേക്ക് മാറ്റുന്ന കാലവുമായിരുന്നു. അന്ന് ബ്രിട്ടീഷ് ഹെഡ്ജ് മാനേജ്‌മെന്റ് വിദഗ്ദ്ധര്‍ നികുതിഇളവുകളുള്ള കെയ്‌മെന്‍ ദ്വീപു പോലുള്ള രാജ്യങ്ങളിലേക്ക് നിക്ഷേപം വഴിമാറ്റുന്ന കാലവുമായിരുന്നു അത്. ഹെഡ്ജ് ഫണ്ടിംഗ് രംഗത്തെ
മറ്റുള്ളവര്‍ ചെയ്യും പോലെ വിവേകിന്റെ കമ്പനിയും ഫണ്ട് ബ്രിട്ടനില്‍ നിന്ന് കെയ്‌മെനിലേക്ക് മാറ്റിയിരുന്നിരിക്കാം. നിയമപരമായാണ് ഇതെന്നും ഓര്‍ക്കുക.

ഇതിന് നോട്ടു നിരോധനവുമായി എന്ത് ബന്ധമെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ വ്യക്തമാക്കേണ്ടതാണ്. വെറുതെ പുകമറ സൃഷ്ടിക്കുക എന്നു മാത്രമാകാം ഇതിനുപിന്നിലുള്ളത്.


ബ്രിട്ടനിലെ സംരംഭകര്‍ക്ക് നിക്ഷേപം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെത്തിക്കാന്‍ ഉപദേശം നല്‍കി. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 8000 കോടി രൂപ കെയ്‌മെന്‍ ദ്വീപില്‍ നിന്ന് എത്തി. അതെ, നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇന്ത്യ വന്‍ കുതിച്ചു ചാട്ടം നടത്തിയത് ഇക്കാലയളവിലാണ് . സംശയമില്ല.

നോട്ടു നിരോധനവുമായി കൂട്ടിക്കുഴയ്ക്കുന്നതിലെ രഹസ്യ അജണ്ട തെറ്റിദ്ധരിപ്പിക്കല്‍ മാത്രമാണ്. പതിമൂന്നു ദിവസം കഴിഞ്ഞാണത്രെ വിവേക് കെയ്‌മെന്‍ ദ്വീപില്‍ കമ്പനി തുടങ്ങിയത്. ഇപ്പറഞ്ഞതിലൂടെ, നോട്ടു നിരോധന വിവരം സുരക്ഷ ഉപദേഷ്ടാവ് ഡോവലു പോലുും അറിഞ്ഞിരുന്നില്ല എന്ന് സമ്മതിക്കലല്ലേ.


ഒരു നുണ പറയാന്‍ വേണ്ടി മറ്റൊരു നുണ സ്വയം പൊളിച്ച മഹാന്‍മാര്‍ വിഡ്ഡിവേഷം കെട്ടിയാടുന്നു. വിവേകിന്റെ കമ്പനിയിലെ മറ്റു ഡയറക്ടര്‍മാര്‍ ഡോണ്‍ ഇബാങ്ക്‌സും മുഹമദ് അല്‍ത്താഫുമാണ്. ഇവിടെയാണ് ചില മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസിനും ഒട്ടും ദഹിക്കാത്തത്. ആര്‍എസ്എസുകാരന്റെ മതേതര കമ്പനി!


പനാമ പേപ്പറില്‍ പേരുള്ളയാളുമാണത്രെ ഇബാങ്ക്‌സ്. രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും അഴിമതിപ്പണം രഹസ്യമായി നിക്ഷേപിക്കുമ്പോഴാണ് വിവാദമാകുന്നത്. നവാസ് ഷെറീഫിന്റെ അധികാരം പോയത് ഈ വഴിയാണ്. എന്നാല്‍, സംരഭകര്‍ നികുതി ഒഴിവാക്കാന്‍ കെയ്‌മെനില്‍ എത്തുന്നത് സ്വാഭാവികമായ പ്രതിഭാസമാണ്.


അജിത് ഡോവലിനെ ലക്ഷ്യമിടാന്‍ മകന്റെ ബിസിനസ് മറയാക്കുന്നുവെന്ന നാലാംകിട തന്ത്രമാണ് കോണ്‍ഗ്രസും മാമകളും ചേര്‍ന്ന് പയറ്റുന്നത്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെ സമാനമായി ആക്രമിച്ച് നാണം കെട്ടവരാണ് വീണ്ടും ഇതേ ആയുധം ഉപയോഗിക്കുന്നത്.


ഏതെങ്കിലും അഴിമതിയായി നേരിട്ട് ബന്ധപ്പെടുത്താന്‍ ഒരു കണിക പോലും തെളിവില്ലാത്തതിനാല്‍ കാടടച്ച് ഒരു വെടി പൊട്ടിക്കുകയാണ് ലക്ഷ്യം. എങ്ങാനും ഇര വീണാലോ.. അഥവാ താല്‍പര്യസംഘട്ടനം എന്ന അധാര്‍മികത മാത്രമാണ് ഇവര്‍ക്ക് ചൂണ്ടിക്കാട്ടാനാകു.
നോട്ടു നിരോധനം വന്ന ശേഷം പതിമൂന്നു ദിവസത്തിനകം കമ്പനി രൂപികരിച്ച് പണം കെയ്‌മെന്‍ ദ്വീപിലെത്തിച്ചു എന്നു കരുതുക നിരോധിച്ച നോട്ടുകള്‍ മടക്കിവാങ്ങിയത് ബാങ്കുകളല്ലെ, കണക്കില്ലാത്ത പണം എത്തിയ കേസില്‍ പകുതി സര്‍ക്കാര് എടുത്തില്ലേ.


ഭരണസ്വാധീനം ഉപയോഗിച്ച് അഴിമതിപ്പണം എത്തിച്ചതായി ഇവരുടെ ആരോപണങ്ങളിലില്ല. വിദേശത്തേക്ക് നിരോധിച്ച നോട്ടുകള്‍ എത്തിച്ചെന്നാണോ ആരോപണം. അതോ, നോട്ടു നിരോധിച്ച ശേഷം പണം വിദേശ നാണ്യമായി മാറ്റിയെന്നോ. രണ്ടായാലും സംഭവ്യമായിരുന്നില്ല.


റിസര്‍വ് ബാങ്കിനു മാത്രം സ്വീകാര്യമായിരുന്ന നിരോധിച്ച നോട്ടുകള്‍ ഇങ്ങിനെ മാറ്റാനാവില്ല. അജിത് ഡോവലിനെ നാണം കെടുത്താനുള്ള തന്ത്രത്തിന് പിന്നില്‍ ഏറെക്കാലമായി പാക് ചാരസംഘടനയായ ഐഎസ്‌ഐയാണുള്ളത്. ഇതിന്റെ സാക്ഷാല്‍ക്കാരമാണ് ഇപ്പോള്‍ കോണ്‍ഗ്രസും മാമകളും കൂടി ചെയ്യുന്നത്.

റാഫെലിനു ശേഷം മറ്റൊരു ദുരന്തആരോപണമായി ഇത്മാറും ആരോപണവുമായി ജയറാംരമേശിനെ പോലുള്ള രണ്ടാം നിര നേതാവിനെ അയച്ചത് ഇതിലെ ഗൗരവമില്ലായ്മയാണ് കാണിക്കുന്നത്. ഇതില്‍ കഴമ്പുണ്ടായിരുന്നുവെങ്കില്‍ രാഹുല്‍ ഗാന്ധി നേരിട്ട് അവതരിക്കുമായിരുന്നു. കോണ്‍ഗ്രസിന്റെ പരാജയദൗത്യങ്ങളില്‍ ഒടുവിലത്തേതാണിത്.



1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here