2004ൽ ദാവൂദിനെ ഇല്ലാതാക്കാൻ ഒരു പദ്ധതി ആവിഷ്കരിക്കപ്പെട്ടു.
രാജ്യത്തിന്‍റെ ഇന്നത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലായിരുന്നു പദ്ധതിയുടെ സൂത്രധാരൻ.
ദാവൂദിന്‍റെ മകൾ മഹ്‌റൂകയുടെ കല്യാണം പാകിസ്താനി ക്രിക്കറ്റ് കളിക്കാരൻ മിയാൻദാദിന്‍റെ മകൻ ജുനൈദുമായി 2005ൽ നടത്താന്‍ ഉറപ്പിച്ചു. 2005 ജൂലൈ 23 നു ദുബായിലുള്ള ഗ്രാന്‍ഡ് ഹയാത് ഹോട്ടലിൽ വച്ചായിരുന്നു വിവാഹത്തിന്‍റെ സ്വീകരണം പ്ലാൻ ചെയ്തിരുന്നത്. ജൂലൈ 9ന് മെക്കയിൽ വെച്ച് നടക്കുന്ന നിക്കാഹിനു മാത്രമേ ദാവൂദ് പങ്കെടുക്കുകയുള്ളു എന്നാണ് പുറംലോകം വിചാരിച്ചിരുന്നത്. എന്നാല്‍, ജൂലൈ 23ലെ ചടങ്ങില്‍ പങ്കെടുക്കാൻ ദാവൂദ് എത്തുമെന്ന് ഇന്‍റെലിജെന്‍സ് ബ്യുറോ (IB)യുടെ തലവനായിരുന്ന അജിത് ഡോവലിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. ഈ അവസരം ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ല എന്ന് ഡോവൽ തീരുമാനിച്ചു. ദാവൂദിന്‍റെ ചലനങ്ങൾ നിരീക്ഷിക്കാൻ വേണ്ടി ഒരു ടീമിനെ ഉടൻ തന്നെ നിയോഗിച്ചു.

അറസ്റ്റ് ചെയ്യുന്നതിന് പകരം ദാവൂദിനെ ഇല്ലാതാക്കുവാനായിരുന്നു അജിത് ഡോവലിന്‍റെ പദ്ധതി. ആ കാലത്തു ഭരിച്ചിരുന്ന UPA സർക്കാരിൽ ദാവൂദിന്‍റെ പണം പറ്റുന്ന പലരും ഉണ്ട് എന്ന് ഡോവലിന് അറിയാമായിരുന്നു. അതുകൊണ്ട് ഈ പദ്ധതിക്ക് വേണ്ടി ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിനു പകരം ദാവൂദിന്‍റെ ശത്രുവായിരുന്ന ഛോട്ടാ രാജന്‍റെ സംഘത്തിലെ ചിലരെ തെരഞ്ഞെടുക്കുകയായിരുന്നു ഡോവൽ. കൂട്ടുകാരായിരുന്ന ദാവൂദും ഛോട്ടാ രാജനും 1993 ലെ ബോംബെ സ്ഫോടനത്തിന് ശേഷം തമ്മിൽ തെറ്റിപ്പിരിയുകയാണ് ഉണ്ടായത്. ഛോട്ടാ രാജൻ പ്രതികാരം ചെയ്യാനുള്ള അവസരം നോക്കിയിരിക്കുകയായിരുന്നു.
വിക്കി മൽഹോത്ര, ഫരീദ് തൻഷാ തുടങ്ങിയ ഛോട്ടാ രാജൻ ഗ്യാങിലെ പലരെയും അജിത് ഡോവൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അറസ്റ് ചെയ്യിപ്പിച്ചു. അവർക്കെല്ലാം ഡോവൽ വേണ്ട പരിശീലനവും കൊടുത്തു. എല്ലാം പദ്ധതി പ്രകാരം തന്നെ മുന്പോട്ടു പോകുകയും ചെയ്തു. പദ്ധതി സമയം അടുക്കായെപ്പോൾ ദാവൂദുമായി ബന്ധമുള്ള രാഷ്ട്രീയക്കാർ, സിനിമാക്കാർ, കച്ചവടക്കാർ എന്നിവരുടെയെല്ലാം ഫോണുകൾ IB ചോർത്തിക്കൊണ്ടേയിരുന്നു. പക്ഷെ ചില മാധ്യമങ്ങൾ ഛോട്ടാ രാജന്‍റെ ആളുകളുടെ അറസ്റ്റും ദാവൂദിന്‍റെ മകളുടെ വിവാഹച്ചടങ്ങും തമ്മിൽ വളരെ വേഗം ബന്ധിപ്പിച്ചു ചിന്തിച്ചു.
ഒരു ദിവസം ഡോവൽ ഛോട്ടാ രാജന്‍റെ കൂട്ടാളികളെ ദുബൈ ഗ്രാൻഡ് ഹയാത്തിലെ ആക്രമണം നടത്തേണ്ട പദ്ധതി പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന മുറിയിലേക്കു കമലാകർ എന്ന ബോംബെ പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ചു കടക്കുകയും ഹയാത് ഹോട്ടലിൽ ഷാർപ് ഷൂട്ടർമാരെ വിന്യസിക്കാനുദ്ദേശിച്ചിരുന്ന ബ്ലൂ പ്രിന്റ് കാണുകയും ചെയ്തു.

ഇതോടുകൂടി മൊത്തം പദ്ധതിയുടെ വിവരങ്ങളും ചോർന്നുപോയി. ഉടനെത്തന്നെ മുംബൈ പോലീസ് ഡൽഹിയിലേക്ക് പറക്കുകയും കാറിൽ യാത്ര ചെയ്യുകയായിരുന്ന അജിത് ഡോവലിനെയും വിക്കി മൽഹോത്രയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വിക്കി മൽഹോത്രയെ അവർ കോടതിയിൽ ഹാജരാക്കി. അജിത് ഡോവലിനെ പിന്നീട് വിട്ടയച്ചു.
അന്വേഷണത്തിൽ നിന്ന് മനസിലായത് ദാവൂദിനോട് അടുപ്പമുള്ള അസ്‌ലം മോമിൻ എന്ന ഒരു പൊലീസുകാരനാണ് ഈ വിവരങ്ങൾ ദാവൂദിന് ചോർത്തിക്കൊടുത്ത് എന്നാണ്. തുടർന്ന്
ദാവൂദ് കോൺഗ്രസ് സർക്കാരിനുള്ള തന്‍റെ സ്വാധീനമുപയോഗിച്ച് വിക്കി മൽഹോത്രയെയും, ഡോവലിനെയും അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. അങ്ങനെ ദാവൂദിനെ ഇല്ലാതാക്കാനുള്ള ഡോവലിന്‍റെ പദ്ധതി തകർക്കപ്പെട്ടു.
ചരിത്രത്തിൽ പൃഥ്വിരാജ് ചൗഹാനെ ചതിച്ചത് ഒരു ഭാരതീയൻ തന്നെയായിരുന്നു. ചന്ദ്രശേഖർ ആസാദിനെ ബ്രിട്ടീഷുകാർക്ക് ഒറ്റികൊടുത്തതും ഒരു ഭാരതീയനായിരുന്നു. പുറത്തെ ശത്രുവിനോളം തന്നെ അകത്തുള്ള ഒറ്റുകാരെയും നമ്മൾ കരുതിയിരിക്കണം എന്ന് ചരിത്രം നമ്മളെ പഠിപ്പിക്കുന്നു .
Based on an Article from Postcard.News