“വളരെയധികം ചിന്തിച്ചതിനുശേഷം ഞാൻ സ്വദേശിയുടെ ഒരു നിർവചനത്തിൽ എത്തി. നമ്മിൽ ഉള്ള ആ ആത്മാവാണ് സ്വദേശി, . അതിനാൽ, മതത്തെ സംബന്ധിച്ചിടത്തോളം, നിർവചനത്തിന്റെ ആവശ്യകതകൾ നിറവേറ്റുന്നതിന്, ഞാൻ എന്റെ പൂർവ്വിക മതത്തിൽ മാത്രം ഒതുങ്ങണം. അതാണ് എന്റെ ഉടനടി മതപരമായ ചുറ്റുപാടുകളുടെ ഉപയോഗം. . സാമ്പത്തിക ശാസ്ത്രത്തിൽ, എന്റെ അടുത്തുള്ള അയൽക്കാർ ഉൽപാദിപ്പിക്കുന്നവ മാത്രം ഞാൻ ഉപയോഗിക്കുകയും ആ വ്യവസായങ്ങളെ കാര്യക്ഷമവും പൂർണ്ണവുമാക്കി അവരെ ആവശ്യപ്പെടുന്നിടത്ത് സേവിക്കുകയും വേണം. അത്തരം സ്വദേശി, പരിശീലനത്തിലേക്ക് ചുരുങ്ങിയാൽ, സഹസ്രാബ്ദത്തിലേക്ക് നയിക്കുമെന്ന് അഭിപ്രായമുണ്ട്, കാരണം നമ്മുടെ കാലഘട്ടത്തിനുള്ളിൽ അത് എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, അതിനാൽ വരും തലമുറകൾക്ക് അത് പൂർണ്ണമായി കൈവരിക്കാനാകില്ലെങ്കിലും സ്വദേശിയെ ഉപേക്ഷിക്കരുത്. “
സ്വദേശി എന്ന ആശയത്തെ സംബന്ധിച്ച് ഗാന്ധിജിയുടെ വിശദീകരണം അണിത്. ഇന്ത്യൻ സ്വാതന്ത്യത്തിനു ശേഷം ഗാന്ധിയെ മറന്ന കോണ്ഗ്രസ് കൂടെ അവഗണിച്ചത് ഗാന്ധിയുടെ സ്വദേശി എന്ന ആശയത്തെകൂടിയായിരുന്നു. അത് സ്വദേശി മതങ്ങളെ മാത്രമല്ല സ്വദേശി ജീവിത രീതികളെയും ,ആചാരങ്ങളെയും , സ്വദേശിയമായ അറിവുളെക്കൂടിയായിരുന്നു.പാശ്ചാത്യരെ അനുകരിക്കാനും പാശ്ചാത്യരെപ്പോലെ ആകാനും ശ്രമിച്ച നെഹ്‌റു ഗാന്ധിയുടെ സ്വദേശി എന്ന മഹത്തായ ആശയത്തെ കുപ്പത്തൊട്ടിയിലെറിഞ്ഞു.ഇന്ന് സ്വാതന്ത്ര്യം കിട്ടി 73 വർഷങ്ങൾക്കിപ്പുറവും ഇന്ത്യ നേരിടുന്ന മിക്ക പ്രശ്നങ്ങൾക്കും കാരണം ഗാന്ധിയുടെ സ്വദേശി എന്ന ആശയത്തെ കോണ്ഗ്രസ് ഇല്ലാതാക്കിയതാണെന്ന് കാണാം.
സ്വാതന്ത്ര്യല്പത്തിക്ക് ശേഷം ഗാന്ധിയൻ ആശയങ്ങളെ നെഹ്‌റുവും കോണ്ഗ്രസും ഉപേക്ഷിച്ചുവെങ്കിൽ ഇന്ന് നരേന്ദ്രമോദിയുടെ നേത്യത്വതത്തിലുള്ള ബി ജെ പി സർക്കാർ ഗാന്ധിയുടെ മിക്ക ആശയങ്ങളേയും നടപ്പിലാക്കുന്നതായി കാണാം. ഇതിൽ പ്രധാനമാണ് മോദിയുടെ മേക്ക് ഇൻ ഇന്ത്യയും ആത്മനിർഭർ ഭാരതവും. ഗാന്ധി സ്വപ്നം കണ്ട സ്വയം പര്യാപ്തത എന്നതിലേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്താൻ കോണ്ഗ്രസുകാരനല്ലാത്ത നരേന്ദ്രമോദി വേണ്ടി വന്നു.
ഗാന്ധിയുടെ സ്വദേശി പ്രസ്ഥാനം ആ കാലഘട്ടത്തിലെ സാമ്പത്തിക , സാമൂഹ്യ പരിസരങ്ങളെ ചുറ്റി രൂപ്പെട്ടതാണെങ്കിൽ മോദിയുടെ ആത്മ നിർഭർ ഭാരതം 21ആം നൂറ്റാണ്ടിലെ ഇന്ത്യയെ ചുറ്റിമാത്രമല്ല അത് ഇന്ത്യയുടെ ഈ നൂറ്റാണ്ടിലേക്കുള്ള ഭാവി മുന്നേറ്റത്തെയും പരിഗണിച്ചുള്ളതാണ്.ആത്മ നിർഭർ ഭാരതം സ്വാദേശി ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കാനുള്ള ആഹ്വാനമല്ല മറിച്ച് സ്വാദേശി ഉത്‌പന്നങ്ങളെ ലോകത്തിലേക്ക് എത്തിക്കും വിധം പ്രചരിപ്പിക്കുന്നതിനുള്ള ആഹ്വാനമാണ്. സ്വയം ചുരുങ്ങുകയല്ല ,ലോകത്തിലേക്ക് വികസിക്കുക എന്നതാണ് ആതമ നിർഭർ ഭാരതം മുന്നോട്ട് വെയ്ക്കുന്നത്.
കോണ്ഗ്രസ് ഉപേക്ഷിച്ച ഗാന്ധിയൻ ആശയങ്ങൾ ബി ജെ പിയുടെ ദേശീയതയിൽ ഊന്നിയ രാഷ്ട്രീയതത്തോട് അടുത്ത് നിൽക്കുന്നു എന്ന് വേണം മനസിലാക്കാൻ. ഗാന്ധിയുടെ പല ആശയങ്ങളും ദേശീയതയിൽ ഊന്നിയാണെന്നിരിക്കെ കൊണ്ഗ്രസിനെക്കാൾ ഗാന്ധിയെ ബി ജെ പി ഏറ്റെടുക്കുന്നു. മറുവശത്ത് ഗാന്ധിയുടെ പല ആശയങ്ങളേയും ആവശ്യങ്ങളെയും കോണ്ഗ്രസ് തുറന്നെതിർക്കുന്നു. ഗാന്ധി മുന്നോട്ട് വെച്ച ആശയമാണ് പാക്കിസ്ഥാനിൽ നിന്നും പലായനം ചെയ്യേണ്ടി വരുന്ന ഹിന്ദുക്കൾക്ക് അഭയം നൽകണം എന്നത് എന്നാൽ കോണ്ഗ്രസ് ഇന്ന് അതിനെ എതിർക്കുന്നു. എന്നാൽ ബി ജെ പി അതേ ആശയം നടപ്പിലാക്കുന്നു.
ചുരുക്കത്തിൽ ദേശിയതയും ഗാന്ധിയൻ ആശയങ്ങളും ഒന്നിച്ച് പോകുമ്പോൾ പ്രീണന രാഷ്ട്രീയത്തിൽ കോണ്ഗ്രസ് എതിർ ചേരിയിലാണ്.ആത്മ നിർഭർ ഭാരതത്തെയും മേക്ക് ഇൻ ഇന്ത്യയെയും എതിർക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കോണ്ഗ്രസ് ഗാന്ധിയൻ ആശയങ്ങളിൽ നിന്ന് എതിർ ചേരിയിലെത്തുന്നു.
The vet just kept selling us different brands of food, but none of them worked buy cheap cialis discount online О±5 2 mice also showed reduced artery wall hypertrophy in the transverse aortic constriction model and diminished inward remodeling in the partial carotid ligation model