വാരിയൻകുന്നൻ മൂവർണ്ണക്കൊടി പിടിച്ചിരുന്നോ?

മതത്തിന്റെ പേരു പറഞ്ഞ് ഒരു വിഭാഗം നടത്തിയ അഴിഞ്ഞാട്ടം വെള്ളപൂശി സ്വാതന്ത്ര്യസമരം ആക്കാൻ ആർക്കാണ് തിടുക്കം?

ഖിലാഫത്ത് സമരം സ്വാതന്ത്ര്യ സമരം ആണെങ്കിൽ ബ്രിട്ടീഷ് കാർക്കെതിരെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതാണെങ്കിൽ, നിങ്ങളോട് ചോദിച്ചോട്ടെ

1 – വാരിയൻകുന്നൻ വന്ദേ മാതരം വിളിച്ചിരുന്നോ ?

2 – മൂവർണ്ണക്കൊടി പിടിച്ചിരുന്നോ ?

ചില വസ്തുതകൾ :
വാരിയം കുന്നന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണവും മറ്റു കണക്കുകളും നമുക്ക് നോക്കാം

കൊല്ലപ്പെട്ടവർ:
ബ്രിട്ടീഷ് കാർ – 0
ഹിന്ദുക്കൾ – 10000+

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ – 100+
നിർബദ്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ട ഹിന്ദുക്കൾ –
5000+

ഈ കലാപത്തിൽ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ പക്ഷം പറയാൻ ഈ മതേതര കേരളത്തിൽ ആരും മുതിരില്ല കാരണം മതേതരം തകർന്നു പോകില്ലേ..

സത്യങ്ങൾ സിനിമ എന്ന പച്ചതുണികൊണ്ട് എത്രനാൾ മൂടിവെയ്ക്കും നിങ്ങൾ?

തുവ്വൂരിനടുത്തുള്ള ആ കുന്നിൻ ചെരിവിൽ ഒരു കിണർ ഉണ്ട് തുവ്വൂർ കിണർ എന്നറിയപ്പെടുന്ന
ഒരു കിണർ..!!
ഖിലാഫത്തിന്റെ പേരിൽ ആ കിണറ്റിലേക്ക് തക്ബീർ മുഴക്കി ഈ വാരിയൻ കുന്നനും കൂട്ടരും വെട്ടിയരിഞ്ഞു തള്ളിയത് ഒന്നും രണ്ടും ജീവനുകളെ അല്ല. ആ കൊടും ക്രൂരത ചെയ്ത മതതീവ്രവാദിയെ ആണോ സ്വാതന്ത്ര്യസമര സേനാനിയാക്കാൻ വെമ്പൽ കൊള്ളുന്നത്..?

ആ കിണറ്റിൽ ശിരസ്സറ്റുവീണവരിൽ പാണനും പറയനും പണിക്കരും നായരും നമ്പൂരിയും ഉണ്ട്

തീർന്നില്ല..കോട്ടയ്ക്കലിനടുത്ത് ചങ്കുവെട്ടി എന്നൊരു സ്‌ഥലമുണ്ട്
നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകും..! ആ പേര് എങ്ങനെ വന്നുവെന്നു അന്വേഷിച്ചിട്ടുണ്ടോ..?

നിങ്ങൾ ഈ പറയുന്ന സ്വാതന്ത്ര്യ സമര സേനാനി വാരിയൻ കുന്നനും കൂട്ടരും ഖിലാഫത്തിന്റെ പേരിൽ ഹിന്ദുക്കളെ ചങ്കുവെട്ടി കൊന്ന സ്‌ഥലമാണ്‌ ഇത്.

ഇനിയുമുണ്ട്..കാലം മായ്ക്കാത്ത കലാപത്തിന്റെ പാടുകൾ പച്ച പടർപ്പുകൾ കാരണം കാടുപിടിച്ചു ആരും കാണാതെ കിടപ്പുണ്ട് അവിടെ.

ഗർഭിണിയുടെ വയറു കുത്തികീറി എന്ന കഥ നിങ്ങൾ കേട്ടത് അരുന്ധതിയുടെ ബുക്കിൽ നിന്ന് ആയിരിക്കും. പക്ഷെ അതിനും വർഷങ്ങൾക്ക് മുമ്പ് ആ വാക്ക് ഒരാൾ തന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.. മറ്റാരുമല്ല സാക്ഷാൽ ഡോ.ബി ആർ അംബേക്കർ…!!

Pakistan or Partition of India എന്ന പുസ്തകത്തിൽ ഈ മാപ്പിള ലഹളയെ കുറിച്ച് അദ്ദേഹം വെക്തമായി എഴുതിയിട്ടുണ്ട്
“As a rebellion against the British Government it was quite understandable. But what baffled most was the treatment accorded by the Moplas to the Hindus of Malabar. The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. The number of Hindus who were killed, wounded or converted, is not known. But the number must have been enormous”

മറ്റെന്താണ് തെളിവായി നിങ്ങൾക്ക് വേണ്ടത്?

ഈ വസ്തുക്കൾ മറച്ചുവെച്ചുകൊണ്ട് ഒരു മതകലാപത്തെ വെള്ളപൂശി അതിനു ചുക്കാന്പിടിച്ച തീവ്രവാദിയെ മഹത്വവല്കരിക്കാനാണ് ശ്രമമെങ്കിൽ അതിനെ ആത്മാഭിമാനമുള്ള ഞങ്ങൾ എതിർക്കുക തന്നെ ചെയ്യും.!!

2 COMMENTS

 1. ഒരു പറ്റം നിഷ്പക്ഷ മതേതരൻമാരും ബുദ്ധിജീവികളും നടത്തുന്ന ഒരുകാര്യമുണ്ട്… ചരിത്രത്തെ അവർക്കു അനുകൂലമായി വളച്ചൊടിച്ചു കള്ളം പ്രചരിപ്പിക്കുക… ചരിത്രബോധമില്ലാത്ത ഒരു പറ്റം ജനതയെ സൃഷ്ടിച്ചു അവരെ കീഴ്പെടുത്തുക… അവർ സ്വന്തമായി ചരിത്രമോ അല്ലെങ്കിൽ പ്രത്ത്യേകിച്ചു ഒന്നിനും കൊള്ളാതാത്തവരും മറ്റുള്ളവരെ പേടിച്ചു കഴിയേണ്ടവരാണ് എന്നുള്ള തരത്തിൽ പഠിപ്പിച്ചു സമൂഹത്തിൽ കഴിയാൻ വിധിക്കപ്പെട്ടവരാണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ബോധ്യപ്പെടുത്തുക …

  ഒരുപാട് കാര്യങ്ങൾ അവർ ചെയ്യും,

  നേർ ചരിത്രം എഴുതിയ ലേഖനങ്ങൾ,
  പുസ്‌തകങ്ങൾ, തെളിവുകൾ മുഴുവനും മറ്റുള്ളവരിലേക്ക് എത്താതിരിക്കാൻ ഉള്ള വഴികൾ ചെയ്യും..

  പച്ച കള്ളങ്ങൾ ചില ബുദ്ധിജീവികളെ കൊണ്ട് പറയിപ്പിക്കും, ലേഖനങ്ങൾ എഴുതിക്കും..

  സത്യം വിളിച്ചു പറയുന്നവരെ പൊതുസമൂഹത്തിന്റെ മുന്നിൽ മാധ്യമങ്ങളെ ഉപയോഗിച്ച് സങ്കല്പികമായ കാര്യങ്ങളിൽ ഉത്തരം തേടി, അവരെ നാണം കെടുത്തി, അവരുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യേപ്പുടുന്നതായി കാണിക്കും..

  സമൂഹത്തിൽ നാണവും മാനവും ഉളുപ്പും ഭയവും ഉണ്ടെന്ന് വരുത്തി തീർത്തു മറ്റുള്ളവർ ഇത് മുഴുവനും മുതലെടുത്തു സ്വന്തം അസ്തിത്വത്തെ വരെ ചോദ്യം ചെയ്യുന്ന വിധത്തിൽ എത്തിച്ചു.. പിന്നെയും സഹിച്ചും പൊറുത്തും ഒന്നും സംഭവിക്കില്ല എന്നു സ്വയം വിശ്വസിപ്പിച്ചു കൊണ്ടിരിക്കുന്ന ഉറക്കം നടിക്കുന്ന, ഒരു മഹത്തായ വിശ്വ സംസ്കാരത്തിന്റെ മാതാവായ ഈ പുണ്യഭൂമിയിൽ ജനിക്കാൻ ഭാഗ്യം കിട്ടിയ പാരമ്പര്യo ചുമക്കുന്ന ജ്യലിക്കുന്ന സമൂഹമേ..
  ഉണരൂ … ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ?

LEAVE A REPLY

Please enter your comment!
Please enter your name here