ഈ ഇലക്ഷനിൽ എത്ര രോഹിൻഗ്യകൾ വോട്ടു ചെയ്യുന്നുണ്ടോ ആവോ?

0

4.3 ലക്ഷം ഇരട്ട വോട്ടർമാരായാലും  43000 ആയാലും ചെന്നിത്തല ഇറക്കിയ ലിസ്റ്റ് ഇരട്ട വോട്ടർമാരുടെ മാത്രമാണ്. പക്ഷെ ഇന്ത്യക്കാർ അല്ലാത്തവർ വോട്ടർ ലിസ്റ്റിൽ കടന്നു കൂടിയിട്ടുള്ളത് എങ്ങനെ കണ്ടു പിടിക്കും?

2018 ൽ ഹൈദരാബാദിലെ ഡിസ്ട്രിക്ട് ഇലക്ഷൻ കമ്മീഷണർ വോട്ടർ ലിസ്റ്റുകളിൽ 105 രോഹിൻഗ്യകളെ കണ്ടു പിടിച്ചു വെട്ടി നീക്കിയ പോലെ കേരളത്തിൽ എന്നെങ്കിലും നടക്കാൻ സാധ്യതയുണ്ടോ? 

2005 മുതൽക്കേ ബംഗ്ലാദേശിൽ  നിന്നും രോഹിൻഗ്യകൾ കേരളത്തിൽ വരുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടെന്നു മാത്രമല്ല 2018 ഇൽ കേരളത്തിൽ എറണാകുളത്തു രോഹിൻഗ്യകളെ എത്തിക്കുന്ന  അന്തർ സംസ്ഥാന സംഘത്തിൽ ഒന്നിനെ പിടികൂടുകയും ചെയ്തതാണ്. സ്‌കൂൾ സെർട്ടിഫികറ്റുകൾ, വോട്ടർ ഐഡി, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ  ഈ സംഘം ഒപ്പിച്ചു കൊടുത്തിരുന്നു എന്നത് കേരളാ പോലീസ് തന്നെ വെളിപ്പെടുത്തിയിട്ടുള്ള കാര്യവുമാണ്.

സുടാപ്പികൾക്ക്  കേരളത്തിൽ എൻ ആർ സി യോടുള്ള വിരോധത്തിന്റെ അടിസ്ഥാനം യഥാർത്ഥത്തിൽ  ഇത് തന്നെയാണ്. 
ബംഗ്ലാദേശിൽ ആയാലും ഇന്ത്യയിൽ ആയാലും രോഹിൻഗ്യകൾക്ക് വേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് പ്രാദേശികമായുള്ള ജമാത്തെ ഇസ്‌ലാമിയാണ്.  ദക്ഷിണ കന്നടയിലും കേരളത്തിലും അവർക്കു വേണ്ടി ഏറ്റവും കൂടുതൽ സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നത് മുസ്‌ലിം മത സംഘടനകളും ആണ്.

പോപ്പുലർ ഫ്രണ്ട് , എസ ഡി  പി ഐ , ഗൾഫ് പണം സ്വരൂപിച്ചു   പ്രാദേശിക ചാരിറ്റി നടത്തുന്ന സംഘടനകൾ എന്നിവ മാത്രമല്ല  മ്യാന്മാർ എംബസിക്കു എതിരെ പ്രധിഷേധ മാർച്ചു നടത്തിയ മുസ്‌ലിം ലീഗും, ജുമയിൽ രോഹിൻഗ്യകൾക്കായി പ്രത്യേക പ്രാർത്ഥന നടത്താൻ ആഹ്വാനം നടത്തിയ സമസ്ത  കേരള  ജാമിയത്തുൽ  ഉലമയും എല്ലാം പല തലങ്ങളിലായി  രോഹിൻഗ്യാ  പാശം അണപൊട്ടി ഒഴുകിയവരാണ്.

ശ്രീലങ്കയിൽ നിന്നുമുള്ള പീഡിത അഭയാർത്ഥികൾക്കോ പാകിസ്ഥാനിൽ നിന്നുമുള്ള പീഡിതരായ ഹിന്ദുക്കൾക്കോ കൃസ്ത്യാനികൾക്കോ ഒന്നും വേണ്ടി ഈ വിശ്വ മാനുഷിക സ്നേഹം കേരളത്തിൽ  പൊട്ടി ഒഴുകിയിട്ടില്ല ….അതിന്റെ അടിസ്ഥാനം  മതം മാത്രമാണ്. അത് കൊണ്ട് തന്നെ യു ഡി എഫ് നോ എൽ ഡി എഫ് നോ ഇതിനെതിരെ ഒരിക്കലും പ്രവർത്തിക്കാനുള്ള നട്ടെല്ല് ഉണ്ടാകില്ല . ഈ ഇലക്ഷനിൽ എത്ര രോഹിൻഗ്യകൾ വോട്ടു ചെയ്യുന്നുണ്ടു എന്ന്  ചോദ്യം ഉയരാത്തതും കണ്ടു പിടിക്കാൻ ഇരു മുന്നണികൾക്കു  താല്പര്യം  ഇല്ലാത്തതും അത് കൊണ്ട് തന്നെയാണ്.

Rohingya Refugees extend helping hand for Kerala flood victims - YouTube
രോഹിൻഗ്യകൾക്ക് വേണ്ടിയുള്ള ക്യാമ്പയിൻ

കേരളത്തിലെ മതേതര പാർട്ടികൾ എന്ന് സ്വയം നെറ്റിപ്പട്ടം കെട്ടി നടക്കുന്ന എൽ ഡി എഫും, യു ഡി എഫും  ഇലക്ഷന് മുൻപ്  സമയോചിതമായി  ഈ ചോദ്യം ഉയർത്തിയിരുന്നുവെങ്കിൽ  ചീഫ് ഇലക്ഷൻ ഓഫീസർ ടിക്കാറാം മീണ  ഈ വിഷയത്തിൽ ഇടപെടാൻ നിർബന്ധിതൻ ആകില്ലായിരുന്നില്ലേ?

ഇന്ത്യയുടെ ജാനാധിപത്യ വ്യവസ്ഥ വൈദേശികരാൽ ഹൈജാക്ക് ചെയ്യപ്പെടരുത് എന്ന രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധത കേരളത്തിലെ മതേതര പാർട്ടികൾക്ക് ഉണ്ടാകേണ്ട ഒന്നല്ലേ?

കൂടുതൽ വായിച്ചറിയുവാൻ:
1 . https://www.newindianexpress.com/states/kerala/2019/jan/15/kochi-is-new-hotspot-for-illegal-migration-1925134.html
2 .  https://www.thenewsminute.com/article/huge-number-rohingyas-coming-kerala-train-says-rpf-state-cops-alert-89141
3  . https://www.deccanchronicle.com/nation/politics/061218/rohingyas-get-fake-voter-ids-names-deleted.html
4 . https://theprint.in/opinion/rohingyas-travelling-from-northeast-to-kerala-by-train-pose-serious-security-threat/130045/
5 . https://indianexpress.com/article/india/kerala-muslims-to-hold-prayers-for-rohingyas-4833670/

LEAVE A REPLY

Please enter your comment!
Please enter your name here