ജിഹാദിസം: ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മാനവ രാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണി!

0

ലോകത്തിലെ ഏറ്റവും ഭീകരമായ തത്വ സംഹിത എന്താണ്? ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഉത്തരം ഫാസിസം എന്നായിരുന്നു. 1920 ഇൽ ഇറ്റലിയിലും പിന്നീട് ജർമനിയിലും ജപ്പാനിലും അത് നടപ്പിലാക്കപ്പെട്ടു. 5 കോടി ജനങ്ങളുടെ ജീവൻ അപഹരിച്ചു. 20 നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയിൽ ഉത്തരം കമ്മ്യൂണിസം എന്നായിരുന്നു. സ്റ്റാലിന്റെ റഷ്യയയിലും മാവോയുടെ ചൈനയിലുമായി 10 കോടി ആൾക്കാരെ കൊന്നൊടുക്കി.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ തത്വ സംഹിത ജിഹാദിസമാണ്. ഇസ്ലാമിലെ മൗലിക വാദപരവും, അക്രമാസക്തവുമായ വിഭാഗമാണ് ജിഹാദിസം. കമ്മ്യൂണിസവും ഫാസിസവും പോലെ ഏകാധിപത്യ പ്രവണതയുള്ളതാണ് ജിഹാദിസം. മത ഭരണകൂടമായിരിക്കും എല്ലാം നിയന്ത്രിക്കുന്നത്. മാത്രവുമല്ല ഫാസിസവും
കമ്മ്യൂണിസവും പോലെ അവർ എപ്പോഴും വളരാൻ ശ്രമിച്ചു കൊണ്ടേയിരിക്കും.
അവരുടെ അതിർത്തികളും അധികാരവും വളർത്താൻ ശ്രമിക്കും.
കഴിയുന്നത്ര ആൾക്കാരെ അവരുടെ അധികാരത്തിന്റെ പരിധിയിൽ കൊണ്ട് വരാൻ
ശ്രമിച്ചു കൊണ്ടേയിരിക്കും. മാത്രവുമല്ല തങ്ങളുടെ അധികാരം സ്ഥാപിക്കാൻ വേണ്ടി അക്രമം ചെയ്യാൻ അവർ അനുവദിക്കുകയും ചെയ്യും.

ആധുനിക നാഗരിക സംസ്കാരത്തിന്റെ ഭാഗമായ ഒന്നിനെയും അവർക്ക് അംഗീകരിക്കാൻ കഴിയില്ല. അഭിപ്രായ സ്വാതന്ത്ര്യം , സ്വന്തമായി പുതിയ ആശയങ്ങൾ കൊണ്ട് വരിക. മറ്റു മതങ്ങൾ ആചരിക്കുക, ഒരു മതവും ആചരിക്കാതിരിക്കുക, അങ്ങനെയുള്ള ഒരു സ്വാതന്ത്ര്യവും അവർക്കു അനുവദിക്കുകയില്ല. മതവും, ഭരണവും വേറെ വേറെ ആയിരിക്കണം എന്ന സങ്കല്പം അവർക്കു അംഗീകരിക്കാൻ കഴിയില്ല. ഇസ്ലാമിക ഭരണത്തിൽ മതത്തിന്റെ നിയമങ്ങൾ മാത്രമേ പാലിക്കാൻ കഴിയുകയുള്ളു. രാജ്യത്തിൻറെ ഭരണ ഘടന ഒന്നും അവർക്കു ബാധകമല്ല.

ഖുറാനെയും സുന്നയെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ശരിയ നിയമം. അള്ളാഹു  മുഹമ്മദ് നബിയിലൂടെ വെളിപ്പെടുത്തിയ വചനങ്ങളാണ് ഖുറാൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. മുഹമ്മദ് നബിയുടെ വാക്കുകളും പ്രവർത്തിയുമാണ്
സുന്നയുടെ പ്രതിപാദ്യ വിഷയം. ശരിയ നിയമപ്രകാരം മുസ്ലിമായി ജനിക്കുന്നവർ , മുസ്ലിമായി തന്നെ തുടരേണ്ടതും , മതം മാറിയാൽ മരണ ശിക്ഷ കിട്ടേണ്ടതും ആണ്, വ്യഭിചാരം ചെയ്യുന്നവർക്ക് കല്ലെറിഞ്ഞു കൊല്ലുന്നതാണ് ശിക്ഷ. മതത്തിനെയോ പ്രവാചകനെയോ നിന്ദിക്കുന്നവർക്കും മരണമാണ് ശിക്ഷ. കള്ളം ചെയ്യുന്നവർക്ക് കൈകാൽ ഛേദിക്കുന്നതാണ് ശിക്ഷ. ബഹു ഭാര്യാത്വം, ബാല്യ വിവാഹം എന്നിവ നിയമാനുസൃതമാണ്.

മേൽപ്പറഞ്ഞ എല്ലാ നിയമവും ഇപ്പോൾ ലോകത്തിലെ പല രാജ്യങ്ങളിലും  പ്രാവർത്തകമാക്കിയിട്ടുണ്ട്. ഇറാൻ, സുഡാൻ, സൗദി അറേബ്യ, നൈജീരിയ, പാകിസ്ഥാൻ, സിറിയ, ഇറാക്ക്, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ശരിയ നിയമം ഇപ്പോൾ തന്നെ പ്രവൃത്തികമാണ്.

അവർ സ്വന്തം രാജ്യത്ത് അവരുടെ നിയമങ്ങൾ അനുസരിച്ചു ജീവിക്കുകയായിരുന്നു എങ്കിൽ ലോകത്തിനു അതുകൊണ്ടു ഒരു പ്രശ്നവും ഉണ്ടാവുകയില്ലായിരുന്നു. പക്ഷെ ജിഹാദികളുടെ ലക്ഷ്യം ലോകം മുഴുവൻ ഇസ്ലാമിക ഭരണത്തിന്റെ കീഴൽ കൊണ്ട് വരുക എന്നതാണ്. ലോകം മുഴുവൻ ഇസ്ലാമിക രാജ്യം നിർമ്മിക്കുക എന്ന ലക്ഷ്യം സ്ഥാപിക്കുന്നതിന് എതിരായി നിൽക്കുന്ന എല്ലാവരെയും നശിപ്പിക്കുക എന്നതാണ് ജിഹാദികളുടെ തത്വം. അമേരിക്ക, യൂറോപ്പ്, ഇസ്രായേൽ എന്നീ രാജ്യങ്ങളെല്ലാം ഇങ്ങനെ നശിപ്പിക്കണ്ടവയാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. ജിഹാദിൽ വിശ്വസിക്കാത്ത മുസ്ലിങ്ങളെയും കൊല്ലണം എന്നാണ് അവർ വിശ്വസിക്കുന്നത്. ഏറ്റവും അധികം മുസ്ലിങ്ങളെ കൊന്നിട്ടുള്ളത് ജിഹാദികളാണ്.

അങ്ങനെയാണെങ്കിൽ എത്ര ജിഹാദികൾ ആണ് ഉള്ളത്? കൃത്യമായി ആർക്കും അറിയില്ല , പക്ഷെ നമുക്ക് ചില ഊഹങ്ങൾ നടത്താനേ കഴിയു. ലോകമാകമാനം 150 കോടി മുസ്ലിങ്ങൾ ഉണ്ട് എന്നാണ് കണക്കാക്കുന്നത്. ഇതിൽ എത്രയാണ് ജിഹാദികൾ ?

പാകിസ്താനിലെ 86% വും, ഈജിപ്തിലെ 80%, ജോർദാനിലെ 65 ശതമാനവും
കല്ലെറിഞ്ഞു കൊല്ലുന്നതിനെ അനുകൂലിക്കുന്നവരാണ്. അതുപോലെ അഫാനിസ്ഥാനിലെ 79% വും, പലസ്തീനിലെ 62% മലേഷ്യയിലെ 58% വും ഇസ്ലാമിൽ നിന്ന് പുറത്തേക്കു മതം മാറുന്നവർക്ക് വധ ശിക്ഷ കൊടുക്കുന്നതിനെ അനുകൂലിക്കുന്നവരാണ്.

അങ്ങനെ നോക്കുമ്പോൾ മൊത്തം മുസ്ലിങ്ങളിൽ 10% മാത്രമാണ് ജിഹാദികളെ പിന്താങ്ങുന്നവർ അതായതു അവരുടെ എണ്ണം 15 കോടിയാണ്. ഇതിൽ എത്രപേരായിരിക്കും ശരിക്കുമുള്ള ജിഹാദിന് വേണ്ടി ആയുധം എടുക്കാൻ തയ്യാറുള്ളവർ?
നമ്മൾ സംസാരിക്കുന്നത്, അൽ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, താലിബാൻ, ഹമാസ്, ഹിസ്ബുള്ള, ബോക്കോഹറാം, അൽ ഷബാബ് അങ്ങനെയുള്ളവരെ പറ്റിയാണ്.

മാർക്കറ്റിലേക്ക് സൂയിസൈഡ് ബോംബർമാരെ അയക്കുന്ന, കാർ ബോംബ് പൊട്ടിക്കുന്ന,
സ്കൂളിൽ പോകുന്ന പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന, കുടുംബത്തിന്റെ ഇഷ്ടത്തിന് എതിരായി നിൽക്കുന്ന പെൺകുട്ടികളെ കൊല്ലാനനുവദിക്കുന്ന, വിമാനത്തിനെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറ്റുന്ന… അങ്ങനെയുള്ള ആളുകളെപ്പറ്റിയാണ്. ഇവരുടെ എണ്ണം 15 കോടിയുടെ 2% ആയിരിക്കും എന്ന് പറഞ്ഞാൽ 30 ലക്ഷം ആൾക്കാർ വരും. അതായത് നമ്മൾ 30 ലക്ഷം ജിഹാദികളെപ്പറ്റിയാണ് സംസാരിക്കുന്നത്. ഇവരെ പിന്താങ്ങുന്ന വേറെ 15 കോടി ആൾക്കാരും.

നല്ല കാര്യം എന്തെന്നാൽ 150 കോടി മുസ്ലിങ്ങളിൽ വെറും 30 ലക്ഷം മാത്രമേ
ജിഹാദികൾ ഉള്ളു എന്നതാണ്.

ഒരുദാഹരണം പറയുകയാണെങ്കിൽ ഭീകര സംഘടനയായ മുസ്ലിം ബ്രദർഹുഡ് 2012 ൽ ഒരു വർഷം ഈജിപ്ത് ഭരിച്ചു. പക്ഷെ അവരുടെ കഠിനമായ ശരിയാ നിയമങ്ങൾക്കെതിരെ
ഈജിപ്തിൽ വലിയ പ്രകടനങ്ങൾ ഉണ്ടായി, അങ്ങനെ അവരെ ജനങ്ങൾ അധികാരത്തിൽ
നിന്ന് പുറത്താക്കുകയും ചെയ്തു .

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ തന്നെ മനുഷ്യ രാശിയുടെ നില നില്പിനും
സ്വാതന്ത്ര്യത്തിനും എതിരായി പല ഭീഷണിയും ഉയർന്നു വന്നു. ഫാസിസത്തിനെയും, കമ്മ്യൂണിസത്തിനെയും ജനങ്ങൾ തകർത്തെറിഞ്ഞു. മാനവരാശിയുടെ സ്വാതന്ത്ര്യം നില നിർത്തണമെങ്കിൽ നമ്മൾ വർത്തമാന കാലത്തിലെ അതിന്റെ ഏറ്റവും വലിയ ഭീഷണിയായ ജിഹാദിനെ തടഞ്ഞേ മതിയാവൂ.

പ്രാഗർ യൂണിവേഴ്സിറ്റിയിലെ റെയ്മണ്ട് ഇബ്രാഹിമിന്റെ പ്രഭാഷണത്തിൽ നിന്ന്.
അൽഖായിദ റീഡർ എന്ന ഗ്രന്ഥത്തിന്റെ കർത്താവാണു പ്രഭാഷകൻ.

പ്രഭാഷണത്തിന്റെ മലയാള പരിഭാഷ വീഡിയോ രൂപത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here