ഭീകരവാദികൾ വിഴുങ്ങുന്ന കേരളം

കേരളം എങ്ങോട്ടേക്കാണ് പോകുന്നത് എന്നുള്ളത് ഭീതിയോടെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ശരിക്കും നമ്മുടെ നാടിനെ മത ഭീകരവാദികൾ കൈപിടിയിലാക്കി കഴിഞ്ഞു. എന്തുകൊണ്ട് അവർക്കിതു സാധിച്ചു എന്നുള്ളതിലേക്കാണ് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടത്.

കേരളത്തിലെ ജനസംഖ്യയിലേ 55% പേരുടെയും ഉള്ളിൽ കുത്തിനിറച്ച കമ്മ്യൂണിസം എന്ന മാരക വൈറസ് ആണ് ഭീകരവാദികൾക്ക് കേരളത്തിൽ വളരുവാനുള്ള സാധ്യതകൾ തുറന്നു കൊടുത്തത്. ഇന്നു ലോകത്തു നടക്കുന്ന ഏതൊരു ഭീകരപ്രവർത്തനത്തിലും മലയാളി ഉണ്ടെന്നുള്ളത് നമ്മുടെ നാടിന്റെ ഭീകര അവസ്ഥക്ക് ഉദാഹരണമാണ്. ഞാൻ മുകളിൽ പറഞ്ഞത് പോലെ കമ്മ്യൂണിസം അതിനു വളമിട്ടു കൊടുക്കുകയും ദേശീയതയിൽ ഊന്നി പ്രവർത്തിക്കുന്ന സംഘടനകൾ കേരളത്തിൽ കടന്നു വരാതിരിക്കുവാൻ ഇവിടുത്തെ മാധ്യമ തൊഴിലാളികളെ കൂട്ട് പിടിക്കുകയും ചെയ്യുന്നു.

പ്രവാചക നിന്ദ നടത്തി എന്ന പേരിൽ തൊടുപുഴയിൽ ജോസഫ് മാഷിന്റെ കൈ വെട്ടിയ സംഭവത്തിന്‌ തന്നെ കാരണ ഭൂതമായതു ഇവിടുത്തെ മാധ്യമങ്ങൾ ആയിരുന്നു. ഓരോ മണിക്കൂർ ഇടവിട്ട് ചർച്ചകൾ നടത്തി ഇതെന്തൊ വലിയൊരു സംഭവം ആണെന്ന രീതിയിൽ പ്രചാരണം കൊടുത്തത് പോപ്പുലർ ഫ്രണ്ട് പോലുള്ള ഭീകരവാദികൾക്ക് അവസരം ഉണ്ടാക്കി കൊടുക്കുവാൻ ആയിരുന്നു. പിന്നെ നമ്മൾ കണ്ടത് കേരളത്തിൽ ഒരു മതത്തെ ഭയത്തോടെ കാണുന്ന സാധാരണ മനുഷ്യരെ ആയിരുന്നു എന്നാൽ രാഷ്ട്രീയപാർട്ടികൾ നാല് വോട്ടിനു വേണ്ടി അവർക്ക് എല്ലാവിധ പിന്തുണയും കൊടുത്തുകൊണ്ടേ ഇരുന്നു.

പതിയെ പതിയെ അവർ ജനങ്ങളിലേക്ക് മതം കയറ്റി തുടങ്ങി ഒരു വ്യക്തിയുടെ ജീവിത ചര്യകൾ അവരുടെ മതത്തോട് ചേർത്തു കെട്ടാൻ തുടങ്ങി കഴിക്കുന്ന ഭക്ഷണത്തിൽ, ഡ്രെസ്സിൽ, ഫ്ലാറ്റിൽ, പെറ്റ് ഫുഡിൽ എന്തിനു കോണ്ടത്തിൽ പോലും മതം കുത്തി കയറ്റി. സർക്കാർ പോലും അതിനു കൂട്ട് നിന്നുകൊണ്ട് മൂന്നര കോടി ജനങ്ങൾക്ക് ഓണ ഭക്ഷണത്തിൽ പോലും മതം കയറ്റി. പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു തുടങ്ങി. ഒരു പൊതു സമൂഹത്തിൽ പരസ്യമായി അന്യ മതങ്ങളെ കുറ്റം പറഞ്ഞും അവഹേളിച്ചും പണ്ഡിതൻമാർ എന്ന് സ്വയം അവകാശപെടുന്നവർ തെരുവുകളിൽ പ്രസംഗിച്ചു തുടങ്ങി. ചരിത്രങ്ങളിൽ നടന്ന കൊള്ളരുതായ്മകളെ വെള്ളപൂശുകയും മതവെറിയൻമാരെ മഹാന്മാരാക്കുകയും ചെയ്തു ( ഉദാഹരണം വാരിയൻ കുന്നനെ പോലുള്ളവരെ ) മുകളിൽ ഞാൻ പറഞ്ഞത് പോലെ കമ്മ്യൂണിസ്റ്റ്‌ സത്വ ബോധം കൊണ്ടു നടക്കുന്നവർ വെറും അടിമകളെ പോലെ അവർ പറയുന്ന കഥകളിൽ വീണു പോകുന്നു.

തീവ്രവാദ സംഘടനകളായ ഇസ്ലാമിക്‌ സ്റ്റേറ്റ്, ഹമാസ്, താലിബാൻ തുടങ്ങി എല്ലാവരെയും കേരളത്തിൽ ദൈവത്തിന്റെ പോരാളികൾ ആയി. വാഴ്ത്തി പാടി ഒസാമ ബിൻലാദനു വേണ്ടി മന്ത്രി കവിതെയെഴുതി, സദ്ദാം ഹുസൈനു വേണ്ടി ഹർത്താൽ നടത്തി, അജ്മൽ കസബിനു നിസ്‍കാരം നടത്തി അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സംഭവങ്ങൾ കേരളത്തിൽ നടന്നു.

ഇതിനെയെല്ലാം ഇവർ പ്രതിരോധിക്കുന്നത് സംഘപരിവാർ സംഘടനകളുടെ മുകളിൽ പഴി ചാരിയാണ് എന്നാൽ സംഘപരിവാർ ഈ രാജ്യത്തു 96 വർഷമായി പ്രവർത്തിക്കുന്നു ഒരു ന്യുനപക്ഷ വിരോധവും നടത്തിയിട്ടും ഇല്ല എന്നതാണ് സത്യം. ഇന്നു കേരളത്തിൽ ഈ തീവ്രവാദികളുടെ വീട്ടിൽ പോലീസിന് പോലും എത്തി ചേരാൻ കഴിയുന്നില്ല എന്നുള്ളത് നാമെല്ലാവരും മനസ്സിലാക്കണം നിങ്ങൾ എല്ലാവരും കണ്ടതാണല്ലോ ED റൈഡ് നടത്താൻ വന്നപ്പോൾ മത വാക്യങ്ങൾ മുഴക്കി രാജ്യത്തെ ഒരു സംവിധാനത്തെയും ഭയമില്ല എന്നുള്ളത് ഉറക്കെ വിളിച്ചു പറഞ്ഞത്, പോലീസ് സ്റ്റേഷനു മുന്നിൽ തീവ്രവാദിയെ വിട്ടു കിട്ടാൻ നിസ്കാര പായ വിരിച്ചത്, എന്നിട്ടും കേരളത്തിലെ ഭരണ കൂടം ഒരു ചെറു വിരൽ എങ്കിലും അനക്കിയോ?

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് ആകെയുള്ള കച്ചി തുരുമ്പാണ് കേരളം അതുകൊണ്ടാണ് തീവ്രവാദികൾക്ക് എല്ലാവിധ സഹായങ്ങളും സർക്കാർ തലത്തിൽ തന്നെ ചെയ്തു കൊടുക്കുന്നത്. ഈ രാജ്യത്തിന്റെ ഭാഗമായി കേരളം ഉണ്ടാവണമെന്നുണ്ടേൽ നമ്മൾ എല്ലാവരും ശക്തമായി തീവ്രവാദി പ്രവർത്തനങ്ങളെ തുറന്നു കാട്ടുകതന്നെ വേണം അതിനു ആദ്യം ചെയ്യേണ്ടത് ഒരാളെയെങ്കിലും ബോധവൽക്കരിക്കുക എന്നുള്ളതാണ് അതിനു നമ്മൾ എല്ലാം തയാറായാൽ ചെറുതായെങ്കിൽ ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞേക്കും!

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here