രാജസ്ഥാനിലെ കൊലപാതകം. മാധ്യമങ്ങളുടെ അജണ്ട എന്താണ് ?

0
രാജസ്ഥാനിലെ കൊലപാതകം,മാധ്യമങ്ങളുടെ അജണ്ട എന്താണ് ?

രാജസ്ഥാനിൽ ശംഭുലാൽ എന്നയാൾ അഫ്രജുൽ ഖാൻ എന്നയാളിനെ മൃഗീയമായ രീതിയിൽ കൊല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെപുറത്തു വന്നിരുന്നു.

അയാൾ പറയുന്ന കാരണം ഇതാണ് –

1 .രാജസ്ഥാനിലെ ഒരു ഹിന്ദു യുവതിയെ അഫ്രജുൽ ഖാൻ എന്ന 45കാരൻ തട്ടിക്കൊണ്ട് പശ്ചിമ ബംഗാളിലെ മാൽഡയിൽ കൊണ്ടു പോയി.
2.യുവതിയുടെ കുടുംബാംഗങ്ങളും അയൽക്കാരൻ ശംഭുലാലും ബംഗാളിൽ പോയി യുവതിയെ കൂട്ടിക്കൊണ്ടു വന്നു.
3 .അഫ്രജുൽ ഖാൻ ശംഭുലാലിന്റെ ഭാര്യയെയും മകളെയും ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ കുടുംബത്തെ രക്ഷിക്കാൻ ശംഭുലാൽ അഫ്രജുലിനെ കൊന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അത് സോഷ്യൽ മീഡിയയിൽ ഇട്ടു.

ഇതാണ് അയാൾ പറയുന്ന കാരണം ശരിയാണോ എന്ന് അറിയില്ല. ശംഭുലാലിന്റെ  ഭാര്യ പറയുന്നത്  കഴിഞ്ഞ ഒരു വർഷമായി  ശംഭുലാൽ പണിയൊന്നും  ചെയ്യാതെ  കഞ്ചാവും പുകച്ചു  നടക്കുകയാണ് എന്നാണ്. അപ്പോൾ ഇയാൾ ഇത്  കഞ്ചാവിന്റെ ലഹരിയിൽ ചെയ്തതും  ആവാൻ സാധ്യത  ഉണ്ട്. ഇയാൾക്ക് ഒരു  സംഘടനയുമായും  ബന്ധമില്ല എന്ന്  രാജസ്ഥാൻ പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നെ കമ്മ്യൂണിസ്റ്റുകാരും, ഇടതു ബുദ്ധി ജീവികളും ഇടതു മാധ്യമ പ്രവർത്തകരും  ഇത്  RSS ന്റെ മേൽ ചാരാൻ ഇത്രയും ശ്രമിക്കുന്നതു എന്ത് കൊണ്ടാണ് ?

അവർ അവരുടെ ഒരു  പ്രത്യേക നയത്തിന്റെ ഭാഗമായിട്ടുള്ള വാർത്തകൾ മാത്രമാണ് പ്രചരിപ്പിക്കുന്നത് . കൊല്ലപ്പെടുന്നത് മുസ്ലിമാണെങ്കിൽ ,  സംഘപരിവാറിൽ ഉള്ളവരെ പ്രതിയായി  ആരോപിക്കാൻഉള്ള  സാധ്യത ഉണ്ട് എങ്കിൽ  അത്തരം വാർത്തകൾ മാത്രമേ ഇവർ പ്രചരിപ്പിക്കുകയുള്ളു.

ഇത് ഇവർ  അദ്യമായിട്ടല്ല ചെയ്യുന്നത്. കുറച്ചു ദിവസം മുൻപ്  ഗൗരി ലങ്കേഷ് മരിച്ചപ്പോൾ അതും ഇവർ  RSS ന്റെ മേൽ വെച്ച് കെട്ടാൻ ശ്രെമിച്ചിരുന്നു.  ഇപ്പോൾ  ആ കേസിൽ  കൊല നടത്തിയ താഹിർ ഹുസ്സൈൻ എന്നൊരാളിലെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . മാധ്യമ രംഗത്ത് തന്നെ മുൻവൈരാഗ്യം ഉള്ള ഒരാളാണ് കൊന്നത് എന്നാണ് കേൾക്കുന്നത് .

Reference

Gauri Lankesh murder probe reveals second ‘supari plot’

ദാദ്രിയിൽ  അഖ്‌ലാക് കൊല്ലപ്പെട്ടത്  അയാൾ  ഒരു  അയൽവാസ്ലിയുടെ  പശുവിനെ മോഷ്ടിക്കുകയും അതുമായി  ബന്ധപ്പെട്ട  അടിപിടിയും  കാരണമാണ് . അല്ലാതെ  ബീഫ്
ഫ്രിഡ്‌ജിൽ സൂക്ഷിച്ചതിനൊന്നും അല്ല.

Reference
http://www.rediff.com/news/column/was-the-dadri-lynching-really-about-eating-beef/20151009.htm

അതെ സമയത്തു തന്നെ കർണാടകയിലെ  മൂദ്ബാരിയിൽ  കൊല്ലപ്പെട്ട പ്രശാന്ത് പൂജാരിയെപ്പറ്റി  എത്രെപേർ കേട്ടിട്ടുണ്ട്.  ബൈക്കിൽ എത്തിയ 6  ജിഹാദികളാണ് ബജ്‌രംഗ്ദൾ പ്രവർത്തകനായ  പ്രശാന്തിന്റെ  കൊലപ്പെടുത്തിയത്. അതിനെപ്പറ്റി ഒരു പത്രവും പറയില്ല കാരണം അത് അവരുടെ   മുസ്ലിങ്ങൾ കൊല്ലപ്പെട്ടാൽ മാത്രം വർത്തയുണ്ടാക്കുക എന്ന നയത്തിന് അനുയോജിച്ചതല്ല എന്നത് കൊണ്ട് തന്നെയാണ്.

Reference
http://www.thenewsminute.com/article/murder-prashant-poojary-and-involvement-pfi-what-we-know-till-now-35343

ഹരിയാനയിൽ  ജുനൈദ്  എന്ന  കുട്ടി  കൊല്ലപ്പെട്ടത് ബീഫുമായി  ബന്ധമോ ഉണ്ടായിരുന്നില്ല. ട്രയിനിലെ സീറ്റിൽ ഇരുന്നു  ചീട്ടു കളിച്ചതിനു മറ്റു യാത്രക്കാരുമായി ജുനൈദ് വഴക്കുണ്ടാക്കുകയും ആ വഴക്കിന്റെ പേരിൽ  ജുനൈദ്  യാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും, പക്ഷെ  ആ കത്തി കൊണ്ട് തന്നെ  ജുനൈദ് കൊല്ലപ്പെടുകയുമാണ് സംഭവിച്ചത്.

Reference
http://www.hindustantimes.com/delhi-news/ballabgarh-lynching-four-arrested-for-inciting-mob-to-attack-junaid/story-jaP2CYFWzGxMIhDKoO6AtO.html

ഈ  സംഭവത്തിൻെ  ബീഫുമായി  ബന്ധിക്കാനും,  വർഗീയവൽക്കരിക്കാനും RSS ന്റെ തലയിൽ ചാരാനും NDTV  പോലെയുള്ള  മാധ്യമങ്ങളും , കേരളതിലെ മാധ്യമങ്ങളും
ഒരുപാടു  ജോലി ചെയ്തു. പക്ഷെ   അവരുടെ നയത്തിന്റെ ഭാഗമല്ലാത്ത വാർത്തകൾ വന്നാൽ അവർ അതിനെ  സൗകര്യ പൂർവം  വിസ്മരിക്കും

2012 ൽ ആലപ്പുഴയിൽ മുസ്ലീം യുവതിയെ പ്രണയിച്ചതിന്‌ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു ജിത്തുവിനെ കൊന്നു. പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ്‌ തൃശൂര്‍ എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ വഹാദാണ്‌ ജിത്തുവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചത്‌. 80 ശതമാനത്തോളം പൊള്ളലേറ്റ്‌ ഗുരുതരാവസ്ഥയിലായിരുന്ന ജിത്തുവിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട്‌ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയാണ് ഉണ്ടായതു. ഈ വാർത്തയെ മാധ്യമങ്ങൾ തമസ്കരിച്ചു.

Reference
http://www.janmabhumidaily.com/news75872

2010 ഇൽ നാദാപുരത്തു മുസ്ലിം സ്ത്രീയെ കമന്റ് പറഞ്ഞു എന്നാരോപിച്ചു  ബിനു എന്ന ചെറുപ്പക്കാരനെ പോപ്പുലർ ഫ്രന്റ് കാർ കൊലപ്പെടുത്തി, അതും വാർത്തയായില്ല. മാധ്യമങ്ങളുടെ നയത്തിന്  അനുസരിച്ചുള്ളതല്ല  എന്നത് തന്നെ കാരണം.

Reference
http://www.thehindu.com/2001/07/29/stories/0429211i.htm

പൂനെയിൽ  ജിഹാദികൾ  17 കാരനായ സാവൻ റാത്തോഡിനെ പെട്രോളൊഴിച്ചു കത്തിച്ചു കൊല്ലാൻ നോക്കിയത് മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നോ? ‘ഇല്ല’  കാരണം  അത്  ഇവരുടെ “നയത്തിനു നിരക്കുന്നതല്ല ” എന്നത് തന്നെ കാരണം.

Reference
http://indianexpress.com/article/cities/pune/police-probe-video-on-boy-check-for-communal-angle/

ഗാസിയാബാദിലെ വൃദ്ധനായ സിംഹാസൻ  യാദവിനെ  രാത്രിയിൽ വീട്ടിൽ കയറി വന്നു തന്റെ പെണ്മക്കളെ അപമാനിക്കാൻ ശ്രമിച്ച ക്രിമിനലുകളെ  നേരിടുകയും  അവരുടെ കത്തി കൊണ്ട് കഴുത്തു കീറി കൊല്ലപ്പെടുകയും  ചെയ്തു . അദ്ദേഹത്തിനെപ്പറ്റിയോ  അദ്ദേഹത്തിനെ കൊന്ന ക്രിമിനലുകളുടെ മതത്തെ പറ്റിയോ ഉള്ള ചർച്ച നിങ്ങൾ കേട്ടിരുന്നോ? കേൾക്കില്ല  കാരണം  അത്  ഇവരുടെ   ” സ്ട്രാറ്റജിക്കു നിരക്കുന്നതല്ല ” എന്നത് തന്നെ കാരണം .

Reference
https://timesofindia.indiatimes.com/city/noida/mans-throat-slit-in-sleep-ghaziabad-locality-tense/articleshow/56800686.cms?from=mdr

കർണാടകത്തിൽ ഹിന്ദു ദളിത് യുവാവിനെ പ്രേമിച്ചു വിവാഹം കഴിച്ചതിനു ഗർഭിണി ആയിരിക്കെ ബന്ധുക്കൾ കൊന്നു കളഞ്ഞ ബാനു ബീഗം എന്ന  മുസ്ലിം യുവതിയെ പറ്റി നിങ്ങൾ കേട്ടിരുന്നോ? ‘കേൾക്കില്ല’  കാരണം  അത്  അവരുടെ “നയത്തിനു നിരക്കുന്നതല്ല ” എന്നത് തന്നെ.
Reference
https://www.google.co.in/amp/m.hindustantimes.com/india-news/pregnant-muslim-woman-burned-to-death-for-marrying-a-hindu-dalit/story-OXjWlwpF0Xp4Za2QygAS5O_amp.html

ബാംഗ്ലൂർ ശിവാജി നഗറിൽ പട്ടാപകൽ കഴുത്തു അറുത്തു കൊല്ലപ്പെട്ട രുദ്രേഷ് അടക്കം കഴിഞ്ഞ രണ്ടു വർഷത്തിനിടെ കർണാടകയിൽ കൊല ചെയ്യപ്പെട്ട  പന്ത്രണ്ടു സംഘപരിവാർ പ്രവർത്തകരേയും  അതിൽ പ്രതികളായ ജിഹാദികളെയും പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? ‘കേൾക്കില്ല’  കാരണം  അത്  അവരുടെ “നയത്തിനു നിരക്കുന്നതല്ല” എന്നത് തന്നെ.

Reference
https://timesofindia.indiatimes.com/city/bengaluru/RSS-leader-hacked-to-death-on-busy-Bengaluru-street/articleshow/54881937.cms

ഡൽഹിയിലെ  മകനോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോൾ ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും കൊണ്ട് അക്രമികളുടെ അടിയേറ്റു മരിച്ച  ഡോക്ടർ പങ്കജ് നാരംഗിനെ പറ്റിയോ കോല ചെയ്തവരുടെ മതത്തെ പറ്റിയോ നിങ്ങൾ കേട്ടിരുന്നോ? ‘കേൾക്കില്ല’ !

Reference
https://www.google.co.in/amp/m.hindustantimes.com/delhi/40-year-old-delhi-dentist-beaten-to-death-over-dispute/story-6B3iRSclCAoyojEXaFx1AP_amp.html

രാജസ്ഥാനിൽ നടന്ന കൊലപാതകത്തിനെ ന്യായീകരിക്കുകയല്ല, ന്യായീകരിക്കുകയും ഇല്ല. അതിനു  അയാൾക്ക്‌ തക്കതായ ശിക്ഷ ലഭിക്കണം എന്ന് തന്നെയാണ് അഭിപ്രായം. പക്ഷെ അത് RSS ന്റെ തലയിൽ വെച്ച് കെട്ടാനുള്ള കമ്മ്യൂണിസ്റുകാരുടെയും  ജിഹാദികളുടെയും
വ്യഗ്രതയെയും അവരുടെ ഗൂഢ ലക്ഷ്യത്തിനെയും തുറന്നു കാണിക്കാനാണ് ശ്രമിക്കുന്നത്.

രാജസ്ഥാനിൽ നടന്ന സംഭവുമായി RSS നു ഒരു ബന്ധവുമില്ല. കമ്മ്യൂണിസ്റ്റുകാരും , ജിഹാദികളും , ഇടതു ബുദ്ധി ജീവികളും ഈ വിഷയം സംസാരിക്കുന്നതു RSS ന്റെ തലയിൽ കെട്ടി വെക്കാനുള്ള വ്യഗ്രത കൊണ്ട് മാത്രം ആണ് അല്ലാതെ ഒരു സഹതാപവും ഉള്ളത് കൊണ്ടല്ല …പൊഴിക്കുന്നത് വെറും സ്വാർത്ഥതയുടെ മുതലക്കണ്ണീർ ആണ് .

ആദർശം കൊണ്ടോ, പ്രവർത്തനക്ഷമത കൊണ്ടോ  ബിജെപിയെ എതിരിടാൻ കഴിയില്ല എന്ന് മനസിലാക്കിയ  കമ്മ്യൂണിസ്റ്റുകാരും ജിഹാദികളും  ബിജെപിക്കെതിരെ ഇല്ലാത്ത വാർത്തകൾ നിർമ്മിച്ച് തങ്ങളുടെ നിലനിൽപ്പ് സംരക്ഷിക്കാനാണ് ശ്രമിക്കുന്നതു. ഇവരുടെ ഈ ഗൂഡലോചനയാണ്  എല്ലാ ജനങ്ങളിലും എത്തേണ്ടത് !

LEAVE A REPLY

Please enter your comment!
Please enter your name here