എർദോഗന്റെ മതവെറിക്ക് കുടപിടിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ!

0

ലീഗിന്റെ പത്രമായ ചന്ദ്രികയിൽ മുസ്‌ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എഴുതിയ ലേഖനത്തിൽ എർദോഗന്റെ മതവെറിക്ക് കൂടപിടിക്കുകയാണ്.

ക്രിസ്ത്യൻ ദേവാലയം കയ്യേറി മോസ്ക് ആക്കി മാറ്റിയതിനെ ന്യായീകരിക്കാൻ എഴുതിയ ലേഖനത്തിലൂടെ എർദോഗാനാണ്‌ തങ്ങളുടെ ആഗോള നേതാവ് എന്ന് പറയാതെ പറഞ്ഞിരിക്കുകയാണ്. ഈ ലേഖനത്തിലൂടെ എർദോഗാൻ മനസ്സിൽ കാണുന്ന ഖലീഫ ഭരണമാണ് മുസ്ലിം ലീഗിന്റെയും സ്വപ്നം എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇസ്ലാം എന്ന മതം ഉണ്ടാകുന്നതിന് മുൻപ് ക്രിസ്ത്യാനികൾ നിർമ്മിച്ച പള്ളിയുടെ അവകാശം ന്യായികരിക്കുന്നതിലൂടെ സാദിഖലി ശിഹാബ് തങ്ങൾ തികഞ്ഞ വർഗീയവാദിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മുസ്ലിങ്ങൾക്ക് വേണ്ടി അന്തർദേശീയ വേദികളിൽ ശബ്ദം ഉയർത്തുന്ന എർദോഗനെ വ്യാജ സെക്കുലറിസത്തിന്റെ മറവിൽ വേട്ടയാടുന്നത് ഇസ്ലാമിനെതിരെ കാലങ്ങളായി തുടരുന്ന കുല്സിത പ്രവർത്തികളുടെ തുടർച്ച ആണെന്ന് പറയുമ്പോൾ സിറിയയിലും സമീപ പ്രദേശങ്ങളിലും ജിഹാദികൾ നടത്തിയ നരനായാട്ടിനെ കുറിച്ചും അതിന് വേണ്ട പിന്തുണ കൊടുത്തിരുന്നത് ആരായിരുന്നു എന്നും മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ്.

Hagia Sophia: Was hinter Schwert, Grab und Sure steckt - ZDFheute

അർമേനിയയിൽ നടത്തിയ വംശഹത്യക്ക് പകരമായി ഓട്ടോമനെഭരണത്തിൽ നിന്ന് ബ്രിട്ടീഷുകാർ പുറത്താക്കിയതിന്റെ കെടുതികൾ അനുഭവിക്കേണ്ടി വന്നത് തുർക്കി എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത മലബാറിലെ ഹൈന്ദവരും പിന്നെ വിരലിൽ എണ്ണാവുന്ന ക്രിസ്ത്യാനികളും ആയിരുന്നു.

100 വർഷത്തിന് ശേഷവും ആ കൂട്ടക്കൊലയെ ന്യായീകരിക്കാനും കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തവനെ മഹത്വവൽക്കരിച്ചു സിനിമ ഇറക്കാനും ശ്രമിക്കുന്നവരിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല.

LEAVE A REPLY

Please enter your comment!
Please enter your name here