പ്രധാനമന്ത്രി ടൈംസ് നൗവിന് കൊടുത്ത വികാരനിർഭരമായ അഭിമുഖം

6

ഏറ്റവും പുതിയ അഭിമുഖത്തിൽ കാശിയെക്കുറിച്ച് സംസാരിക്കവേ പ്രധാനമന്ത്രി മോദി വൈകാരികമായി പറഞ്ഞു. “സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം സ്നേഹമാണ് കാശിയിലെ ജനങ്ങൾ എന്നോട് കാണിച്ചത് .” ടൈംസ് നൗവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകൾ നേടുക, അതിമോഹമോ എന്ന  ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലളിതമായി മറുപടി നൽകി. ടൈംസ് ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് നവിക കുമാറിനോട് സംസാരിച്ച പ്രധാനമന്ത്രി മോദി, 400+ എന്ന മാന്ത്രിക കണക്കിന് പിന്നിലെ യുക്തി, വിശദീകരിച്ചു. 400-ലധികം സീറ്റുകൾ എന്ന് പറയുമ്പോൾ ആളുകൾ ആശ്ചര്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല, 2014 മുതൽ , 353 എൻഡിഎ , പിന്നെ ബിജെഡി- ഒഡിഷ  ,  വൈഎസ്ആർ – ആന്ധ്ര, 400 ഓളം എംപിമാരുടെ പിന്തുണയോടെയാണ് പാർലമെൻ്റ് നടത്തുന്നത് എന്നതാണ് യാഥാർത്ഥ്യം എന്ന് ചൂണ്ടിക്കാട്ടി .

പ്രധാനമന്ത്രി മോദിജിയും ബിജെപി ഗവൺമെന്റും എന്തുകൊണ്ട് മുസ്ലിംസിനു എതിരായി കാണപ്പെടുന്നു എന്ന ചോദിച്ചപ്പോൾ, മോദി പറഞ്ഞത്  ഇങ്ങനെ . പേടിപ്പിച്ചു  നിർത്തിയിരിക്കയല്ലേ മുസ്ലിം സമുദായത്തെ,  അടിമ തൊഴിലാളികളെ പോലെ, ഒരു വോട്ടുബാങ്ക് ആയി മാത്രം ! ആരാണ്  മുസ്ലിം  സമുദായത്തിന്റെ ദുർദശക്കു കാരണക്കാർ , 60 വര്ഷം ഭരിച്ച  കോൺഗ്രസിൻ്റെ കാലത്ത് എന്ത് ഗുണം കിട്ടി ? കുട്ടികളുടെ ഭാവിയെ ഓർത്തെങ്കിലും പഠിപ്പും വിവരവും ഉള്ള മുസ്ലിം സമുദായത്തിലേ ആളുകളോട്  പ്രധാനമന്ത്രി ആത്മപരിശോധന നടത്താൻ  അഭ്യർത്ഥിച്ചു. അതെ സമയം , ബിജെപി സർക്കാർ ഒരു ഗവണ്മെന്റ് സ്‌കീമും മതത്തെ ആധാരം ആക്കി നടത്താറില്ല , അത് ഹിന്ദു ആയാലും ,മുസ്ലിം ആയാലും എല്ലാവർക്കും ഒരുപോലെ എത്തിക്കുന്നുണ്ട് .റിസർവേഷൻ പക്ഷെ SC , ST , ഒ ബി സി ആദിവാസികൾക്ക് മാത്രം ആണ്. കാരണം, അംബേദ്‌കർ ആയാലും, നെഹ്‌റു ആയാലും,ഭരണഘടനയിൽ വ്യക്‌തമായി പറഞ്ഞത്,മതത്തെ  ആധാരം ആക്കി റിസർവേഷൻ കൊടുക്കാൻ പറ്റില്ല , അത് ഭരണഘടനാ വിരുദ്ധം ആയതുകൊണ്ടുതന്നെ ആണ് എന്നും പറഞ്ഞു വെച്ചു.

തൊഴിൽ അവസരങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമന്ത്രി പറഞ്ഞത് ഇന്ന് വെല്ലുവിളികളെ വെല്ലുവിളിച്ച് ഞങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചു എന്നാണ്. ഒരു കാര്യം പറയുമ്പോൾ അത് വസ്തുതകളുടെ അടിസ്ഥാനത്തിൽ വേണം എന്നും. PLFS ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്നും പറഞ്ഞു. PLFS ഡാറ്റ എടുത്തു നോക്കിയാൽ അറിയാം കഴിഞ്ഞ 6 വർഷത്തെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞതാണ്. അതുപോലെ ഗ്രാമീണ മേഖല തൊഴിലില്ലായ്മ കുറഞ്ഞിട്ടുണ്ട് . 2017 നും 2023 നും ഇടയിൽ ഗ്രാമീണ മേഖലകൾ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായി മാറുന്നുവെന്ന് ഗ്രാമീണ മേഖലയിലെ പ്രവർത്തനം കാണിക്കുന്നു.

ഒരു വർഷത്തിനിടെ 10 കോടി സ്ത്രീകൾ വനിതാ സ്വയം സഹായ സംഘങ്ങളിലും സജീവമായി. മുദ്ര സ്കീം വ്യാപിപ്പിച്ചു, ഒരാൾ ഒന്നോ രണ്ടോ പേർക്ക് തൊഴിൽ നൽകി, മുദ്ര സ്കീം, ലഖ്‍പതി ദിദി , ഡ്രോൺ ദിദി എന്ന പോലെ പുതിയ മേഖലകളും  അവസരങ്ങളും തുറന്നു. മുൻകാലങ്ങളിൽ 200-300 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നു, ഇന്ന് ഭാരതത്തിൽ ഏകദേശം 1.25 ലക്ഷം സ്റ്റാർട്ടപ്പുകൾ ഉണ്ട്. അതായത് ഓരോ മേഖലയിലും നമ്മൾ മുന്നേറുകയാണ്, പക്ഷെ ആരെങ്കിലും കരുതിക്കൂട്ടി നുണപ്രചാരണം നടത്താൻ തീരുമാനിച്ചാൽ അതിനു പ്രതിവിധി ഇല്ല എന്ന് പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഒരു മണിക്കൂറിൽ അധികം ധിർഘ്യം ഉള്ള ആ ഇന്റർവ്യൂവിൽ ഒരു പൗരന് തോന്നാവുന്ന എല്ലാ സംശയങ്ങൾക്കും പ്രധാനമന്ത്രി വിസ്‌തൃതം ആയി ത്തന്നെ ഉത്തരം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇന്റർവ്യൂവിലെ ചർച്ച ആവുന്ന രണ്ടു പ്രധാന വിഷയങ്ങൾ മാത്രം ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. കൂടുതൽ അറിയാനായി, പ്രധാനമന്ത്രിയുടെ ലേറ്റസ്റ്റ് ഇന്റർവ്യൂസ് കാണുക.

6 COMMENTS

  1. This article was incredibly insightful! I was captivated by the thoroughness of the information and the clear, engaging way it was delivered. The depth of research and expertise evident in this post is remarkable, significantly elevating the content’s quality. The insights in the opening and concluding sections were particularly compelling, sparking some ideas and questions I hope you will explore in future articles. If there are any additional resources for further exploration on this topic, I would love to delve into them. Thank you for sharing your expertise and enriching our understanding of this subject. I felt compelled to comment immediately after reading due to the exceptional quality of this piece. Keep up the fantastic work—I’ll definitely be returning for more updates. Your dedication to crafting such an excellent article is highly appreciated!

  2. Your piece was tremendously insightful! The comprehensiveness of the material and the engaging presentation captivated me. The extent of research and expertise apparent throughout substantially elevates the content’s caliber. The revelations in the opening and closing sections were particularly compelling, igniting novel ideas and queries that I hope you’ll investigate in future works. If there are supplementary resources for further exploration on this subject, I’d be delighted to immerse myself in them. Thank you for sharing your knowledge and enriching our grasp of this topic. The exceptional quality of this work prompted me to comment right after reading. Maintain the fantastic efforts—I’ll definitely revisit for more updates. Your commitment to crafting such an excellent article is greatly appreciated!

LEAVE A REPLY

Please enter your comment!
Please enter your name here