ആർഎസ്എസ് എന്നാൽ അന്ധകാരമാണ് … ബ്രാഹ്മണിക്കൽ പാട്രിയാർക്കിയും മനുവിന്റെ ജാതിവാദവും ഒക്കെ സമൂഹത്തിൽ കുത്തികേറ്റുന്ന സവർണ്ണ ഫാസിസ്റ്റ് പ്രസ്ഥാനമാണ് … സംഘികൾ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്ന ആ ഹിന്ദുരാഷ്ട്രത്തിൽ ദളിതന് സ്ഥാനമില്ലാത്തതിനാൽ മുസ്‌ലിം-ദളിത് വോട്ടു ബാങ്കു സൃഷ്ടിച്ചു ഈ ഫാസിസ്റ്റ് ശക്തികളെയും അവർ പ്രതിനിധാനം ചെയ്യുന്ന ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെയും തുടച്ചു നീക്കണം….ഇതൊക്കെ നാഴികയ്ക്ക് നാല്പതു വട്ടം കേരളത്തിൽ കേൾക്കാത്തവർ ആരെങ്കിലും ഉണ്ടോ? അത് കൊണ്ട് തന്നെ ആർഎസ്എസുമായി ബന്ധപ്പെട്ടു കിടക്കുന്ന ചുരുക്കം ചില “സവർണ്ണ ഫാസ്സിസ്റ്റ് ” പ്രവർത്തനങ്ങളെയും അന്ധകാര സംരഭങ്ങളെയും നമ്മുക്കങ്ങു പരിശോധിച്ചു കളയാം.
ആർഎസ്എസിന്റെ വിദ്യഭ്യാസ പ്രവർത്തനങ്ങൾ നോക്കി നടത്തുന്ന വിഭാഗമാണ് “വിദ്യാ ഭാരതി” – ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൈവറ്റ് സ്‌കൂളുകളുടെ നെറ്റവർക്കാണിത്. ഏറെയും എൻ സി ആർ ടി സിലബസ് പഠിപ്പിക്കുന്ന 12,828 ഔപചാരിക സ്‌കൂളുകളും 11,353 അനൗപചാരിക സ്‌കൂളുകളിലുമായി 3.4 മില്യൺ കുട്ടികളുടെ വിദ്യാഭ്യാസമാണ് ഇത് നോക്കി നടത്തുന്നത്. കേരളത്തിൽ മാത്രം വിദ്യാ ഭാരതിക്കു 377 സ്‌കൂളുകളിലായി 75000 വിദ്യാർത്ഥികളുണ്ട്.
വിദ്യാഭാരതിക്കു പുറമെ വനബന്ധു പരിഷദ് അഥവാ ഫ്രണ്ട്സ് ഓഫ് ട്രൈബൽ സൊസൈറ്റി എന്ന വോളണ്ടിയർ സംഘടനയിലൂടെ ആദിവാസി-പിന്നോക്ക ഗ്രാമങ്ങളിലെ അധഃകൃത വിഭാഗങ്ങളിലെ കുട്ടികൾക്കായി ഒരു ലക്ഷത്തിൽ ഏറെ സ്‌കൂളുകൾ വേറെയും സംഘം നടത്തുന്നു. വടക്കേ ഇന്ത്യയിൽ ഏകൽ സ്‌കൂളുകൾ എന്നറിയപ്പെടുന്ന ഇവയിൽ 1.4 മില്യൺ പെൺകുട്ടികൾ അടക്കം 2.7 മില്യൺ ആദിവാസി -പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസം നേടുന്നു.
ആധുനിക വിദ്യാഭ്യാസം മാത്രമല്ല ഭാരതീയ പൈതൃകങ്ങളായ വൈദിക താന്ത്രിക ജ്ഞാനവും അവർണ്ണ സമുദായങ്ങൾക്കു ലഭിക്കാൻ ആർഎസ്എസ് പ്രചാരകർ എക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിൽ അബ്രാഹ്മണർക്കു ക്ഷേത്ര പൂജാ വിധികൾ പഠിപ്പിച്ചു ഉപനയനവും കഴിച്ചു കൊടുക്കുന്ന ആലുവയിലെ സ്ഥാപനമായ തന്ത്ര വിദ്യാ പീഠം ആർഎസ്എസ് പ്രചാരക്കായ പി മാധവനും പരൂർ ശ്രീധരൻ തന്ത്രിയും കൂടി സ്ഥാപിച്ചതാണ്.
ഈ സ്ഥാപനം കൊല്ലങ്ങളായി അനേകം അവർണരെ തന്ത്രം പഠിപ്പിക്കുകയും നാട്ടുംപുറങ്ങളിലെ നിരവധി ക്ഷേത്രങ്ങളിൽ ഇവർ ശാന്തിക്കാരായി പ്രവർത്തിക്കുകയും ചെയ്യുന്നു. സി പി എം ഈയിടെ എന്തോ വല്യ നേട്ടം പോലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പൂജാരിയായി നിയമിച്ച ആദ്യ പട്ടികജാതി വിഭാഗക്കാരനായ പി.ആര്‍. യദുകൃഷ്ണന്‍ എകെജി സെന്ററിൽ നിന്നല്ല ശാന്തി പഠിച്ചത്, മറിച്ചു തന്ത്ര വിദ്യാ പീഠത്തിൽ നിന്നുമാണ്.
വിദ്യാഭ്യാസത്തിനു പുറമെ ദാരിദ്ര്യവും പിന്നോക്കാവസ്ഥയും ചൂഷണം ചെയ്തു മത പരിവർത്തനത്തിനു ശ്രമിക്കുന്ന മിഷനറി സ്ഥാപങ്ങൾക്ക് ആദിവാസികൾ ഇരകളാകാതിരിക്കാൻ വടക്കേ ഇന്ത്യയിലെ 323 ജില്ലകളിലെ 52,000 ഗ്രാമങ്ങളിലായി “അഖിൽ ഭാരതീയ വനവാസി കല്യാൺ ആശ്രം ” എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ തദ്ദേശീയ ആദിവാസി ക്ഷേമ സംഘടന ആർഎസ്എസ് നോട് അനുബന്ധമായി പ്രവർത്തിക്കുന്നു. വനവാസിക്ഷേമത്തിനായി 20,000 ത്തിലേറെ ക്ഷേമ പദ്ധതികളാണ് ഇവരുടെ മേൽനോട്ടത്തിൽ ഇപ്പോൾ ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്നത്. കൊറോണാ കാലഘട്ടത്തു എബിവികെഎ യുടെ പ്രവർത്തകർ ആൻഡമാൻ നിക്കോബാർ അടക്കം 1900 ഗ്രാമങ്ങളിലായുള്ള 38000 ആദിവാസി കുടുംബങ്ങളിലേക്കാണ് സഹായം എത്തിച്ചത്.
ഹിന്ദുക്കളുടെ പരിരക്ഷയ്ക്കായി നടത്തുന്ന പരിവാർ സ്ഥാപങ്ങളുടെയും സംരംഭങ്ങളുടെയും ഒരു ചെറിയ ഭാഗം മാത്രമാണിത് …ഇനിയും പലതുമുണ്ട് എങ്കിലും തൽക്കാലം ആ ലിസ്റ്റ് ഇവിടം ഒതുക്കുന്നു. ആർഎസ്എസ് നെ ആർക്കും വിമർശിക്കാം പക്ഷെ അതിനെ വ്യക്തമായി പഠിച്ചു മനസിലാക്കിയിട്ടു വേണം അത് ചെയ്യാൻ എന്ന് മാത്രം.
കേരളത്തിൽ 6800 ൽ പരം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. അതിലേതെങ്കിലും ഒന്നിൽ പോയി അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയതിനു ശേഷം പുകഴ്‌ത്തേണ്ടത് പുകഴ്ത്തുകയും വിമർശിക്കേണ്ടത് വിമർശിക്കുകയും ചെയ്യുന്നതാണ് അതിന്റെ ശരി. യഥാർത്ഥത്തിൽ ആർഎസ്എസ് ന്റെ “സവർണ്ണ ഫാസ്സിസ്സം” മതേതറകൾ കേരളത്തിലെ പൊതുബോധത്തിൽ നടത്തിയ ഒരു അപനിർമ്മിതി മാത്രമാണ്. ആദിവാസികളെയും ദളിതരെയും സുടാപ്പികളുടെ തൊഴുത്തിൽ കൊണ്ട് പോയി കെട്ടി ഒരു വോട്ടു ബാങ്കാക്കി വോട്ടു പിടിക്കാൻ മാത്രമായുള്ളൊരു അപനിർമിതി.
കൂടുതൽ വായിച്ചറിയുവാൻ :
1 . https://theprint.in/india/vanvasi-kalyan-ashram-how-rss-a-congress-stalwart-a-gandhian-crystallised-the-idea/574407/
2. https://archive.ph/20130204141341/http://www.thehindu.com/news/states/karnataka/article3374270.ece
3 . https://timesofindia.indiatimes.com/city/kozhikode/rss-added-8000-new-members-in-kerala-last-year-state-chief/articleshow/63322319.cms
4 . https://www.news18.com/news/india/opinion-dalit-vs-sangh-dichotomy-why-kerala-rss-can-show-the-way-1627161.html
5 . https://www.news18.com/news/india/rss-affiliate-vanvasi-kalyan-ashram-demands-ordinance-to-prevent-eviction-of-over-10-lakh-tribal-families-2048525.html