മലയാളത്തിലെ അന്തിച്ചര്‍ച്ച അവതാരകരില്‍ തരിമ്പും വിശ്വാസയോഗ്യരല്ലാത്തവരില്‍ മുന്‍നിരയിലാണ് ഷാനി പ്രഭാകര്‍. പക്ഷം പിടിച്ചുള്ള ഇവരുടെ വാര്‍ത്താ ചര്‍ച്ചകളും ചാനലിന്റെ എഡിറ്റോറിയല്‍ എന്ന് അവര്‍ അവകാശപ്പെടുന്നതുമായ ” പറയാതെ വയ്യ” എന്ന പരിപാടിയിലൂടെയും മറ്റും അന്ധമായ രാഷ്ട്രീയ വിദ്വേഷം വിഷം വമിക്കുന്ന വാക്കുകളിലൂടെ തുടര്‍ന്ന കൊണ്ടേയിരിക്കുന്നു.
വടക്കുനോക്കികളായ ഇവര്‍, തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍, വിശേഷിച്ച് ,ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചെറിയ സംഭവങ്ങളെ പോലും വിദ്വേഷത്തിന്റെ വിഷം പുരട്ടി അവതരിപ്പിക്കുക എന്നത് ഒരു പതിവു കലാപരിപാടിയാണ്.
കഴിഞ്ഞവർഷം ജൂണ് മാസത്തിലാണ് ഹരിയാനയിൽ ജുനൈദ് എന്ന ചെറുപ്പക്കാരൻ ബല്ലാഭ്ഗഢ് എന്ന സ്ഥലത്തുവച്ചു തീവണ്ടിയിൽ നടന്ന കശപിശയിൽ കൊല്ലപ്പെടുന്നത്. ഇന്ത്യയെ ലോകത്തിനുമുന്നിൽ എങ്ങനെയൊക്കെ നാണം കെടുത്താമെന്ന് ആലോചിച്ചിരിക്കുകയായിരുന്ന NDTV ഇതിൽ ബീഫ് വിഷയം കൊണ്ടുവന്നു. ബീഫെന്നു കണ്ടാൽ പിന്നെ കേരളത്തിലെ മാധ്യമപ്രവർത്തകരിൽ വലിയൊരു ഭാഗത്തിന് ഉത്സവമാണല്ലോ!
ബീഫ് രാഷ്ട്രീയത്തിലൂടെ മുതലെടുപ്പു നടത്താന്‍ പരിശ്രമിച്ച എം ബി രാജേഷും കൂടി ചേർന്നാൽ പിന്നെ പറയേണ്ടല്ലോ! ടെലിവിഷൻ കാണികൾക്കും പിന്നെ ബീഫ് ഫെസ്റ്റുകൾ നടത്തിയതുമൂലം ലെഫ്ട് ലിബറല്‍ വിഭാഗത്തിനും ആഘോഷമായി.
മലയാളി കുട്ടിസഖാക്കളുടെ ഉല്‍സാഹത്തില്‍ , ഹൈദരാബാദ് യൂണിവേഴ്സിറ്റി, JNU തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം ആഘോഷങ്ങൾ നടത്തി. . അതിനു കുറച്ചു മാസങ്ങൾക്കു മുൻപാണല്ലോ കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസുകാര്‍ ഒരു പശുക്കിടാവിനെ പൊതുജനസമക്ഷം അറുത്തു ഭക്ഷിക്കുന്നതും ഭാരതം മുഴുവൻ കണ്ടത്. ‘Not in my name’ ക്യാമ്പയിൻ ഒക്കെ അതിന്റെ ഭാഗമായി രൂപപ്പെടും ഭാരതത്തിന്റെ യശസ്സ് അന്താരാഷ്ട്രതലത്തിൽ താഴാൻ കാരണമായി.
പിന്നെ കേരളത്തിലെ ചാനലുകൾ മുഴുവൻ ബീഫ് നിറഞ്ഞു .. ഏഷ്യനെറ്റിലെ വിനു, സിന്ധു സൂര്യകുമാർ, മാതൃഭൂമിയിലെ വേണു എന്നിവരെ കടത്തിവെട്ടിക്കൊണ്ടു മനോരമയിൽ ഷാനി പ്രഭാകരൻ ഉറഞ്ഞു തുള്ളി. ഷാനിയുടെ ചോദ്യങ്ങളും വിധിന്യായങ്ങളും ഇവയൊക്കെയായിരുന്നു.
- രാജ്യത്ത് അഭിനവ ഗോസംരക്ഷകർക്കുള്ള നരേന്ദ്രമോദിയുടെ മുന്നറിയിപ്പുകളിൽ ഒടുവിലത്തേത്. എല്ലാവർഷവും ആവർത്തിക്കുന്ന ഒന്ന്. എത്ര ആത്മാർത്ഥമാണ് ആ വാക്കുകൾ എന്നറിയാൻ അദ്ദേഹത്തിന്റെ അനുയായികൾ നല്കുന്ന വില മാത്രം കണ്ടാൽ പോരേ..?
- അഹമ്മദാബാദിൽ ഗാന്ധിജിയുടെ സബര്മതി ആശ്രമത്തിൽ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞ് മണിക്കൂറുകൾ കഴിയേണ്ടി വന്നില്ല, ഗോരക്ഷകരുടെ കുപ്പായമിട്ട സംഘപരിവാറുകാർ മറ്റൊരു ജീവൻകൂടി എടുത്തു..
- പെരുന്നാളാഘോഷിക്കാൻവീട്ടിലേക്ക് പുറപ്പെട്ട ജുനൈദ് ഖാനെന്ന പതിനഞ്ചുകാരന് ഓടുന്ന തീവണ്ടിയില് കൊല്ലപ്പെട്ടത് നമ്മൾ കേട്ടത് ഒരു പെരുന്നാൾ രാവിലാണ്.
- ഗോ സംരക്ഷണം ആദ്യം ഒരു തിരഞ്ഞെടുപ്പജണ്ടയും പിന്നാലെ ഒരു സംഘദൗത്യവുമായി മാറുന്ന കാഴ്ച കണ്ട് രാജ്യം അമ്പരന്നു. ആ വിപത്തിന് വിത്തുപാകിയതില്‍ ഈ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പിക്കും വലിയ പങ്കുണ്ടെന്നത് ആരും സമ്മതിച്ചുതരുന്ന വലിയ സത്യം…
- മതഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടങ്ങളെ കയറഴിച്ചുവിട്ട പാര്‍ട്ടി തന്നെയാണ് എന്നും ബി.ജെ.പി. പശുസംരക്ഷണത്തിന്റെ ബലത്തില്‍ ഈ അക്രമത്വര കുത്തിവച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രധാനമന്ത്രിക്കും ഒഴിഞ്ഞുമാറുക വയ്യ. പ്രധാനമന്ത്രിപദത്തിലേക്കുള്ള ഓട്ടത്തില്‍ സ്വയം പാകപ്പെടുത്തിയ ബീഫ് രാഷ്ട്രീയത്തിന്റെ തുടര്‍ച്ചകളാണ് രാജ്യത്ത് ഇപ്പോള്‍ ജുനൈദുമാരുടെയും അന്‍സാരിമാരുടെയും തലയെടുക്കുന്നത്.
ആ കാലത്തു ഈ കള്ളപ്രചാരണങ്ങൾ കണ്ട ഒരു പ്രേക്ഷകൻ NBSA യെ സമീപിക്കുകയും ആദ്യം ഉരുണ്ടുകളിച്ച മനോരമയുടെ ഉദ്യോഗസ്ഥർ പിന്നീട് NBSA യോട് പറഞ്ഞത് ഷാനിയുടെ ‘പറയാതെ വയ്യ’ അവരുടെ എഡിറ്റോറിയൽ പ്രോഗ്രാം ആണെന്നും അതിനാൽ അതുവഴി ആരെയും എന്തും പറയാമെന്നും ആർക്കും അത് ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്നും ആയിരുന്നു.
ഇങ്ങനെ അഴിച്ചു വിട്ട കുതിരയെ പോലെ ലക്കും ലഗാനുമില്ലാതെ “പറയാതെ വയ്യ” യിലൂടെ പലരുടെ ദേഹത്തും കുതിരകയറിയ ഷാനിക്കു കിട്ടിയ മുഖമടച്ച അടിയാണ് ഇക്കഴിഞ്ഞ ദിവസം പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധി. വിധിയിൽ ബീഫ് എന്ന പരാമർശവുമില്ലെന്നു മാത്രമല്ല നേരത്തെ പറഞ്ഞത് പോലെ സീറ്റ് സംബന്ധിച്ച തര്‍ക്കമായിരുന്നു; മുന്‍കൂട്ടി എന്തെങ്കിലും പദ്ധതിയിട്ടതായി ഒരു തെളിവുമില്ല; മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ എന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നില്ല.
ഈ വിധി ഇതുവരെ ഷാനിയും കൂട്ടരും അറിഞ്ഞിട്ടേയില്ലെന്നു തോന്നുന്നു. ഈ നുണപ്രചാരണം വഴി ഷാനിയും മറ്റു മാധ്യമ ജഡ്ജിമാരും ചേർന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രിയെയും സംഘ്പരിവാറിനെയും അപകീർത്തിപ്പെടുത്തിയിട്ടും ഇതുവരെ ഈ വിധിയെക്കുറിച്ച ചർച്ച ചെയ്യാനുള്ള സാമാന്യ മര്യാദ ഇവർ കാണിക്കുന്നില്ലെന്നതുതന്നെ ജാള്യതയും ഒപ്പം ഉളിപ്പില്ലായ്മയുമാണ്. കൊട്ടിഘോഷിക്കപ്പെടുന്ന നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനമെന്ന പൊയ്മുഖം ഇതോടൊപ്പം അഴിഞ്ഞു വീഴുകയാണ്.
പ്രേക്ഷകരോട് മാപ്പുപറയാനുള്ള സാമാന്യ മര്യാദ ഷാനി കാണിക്കേണ്ടതല്ലേ? എം സ്വരാജിനെ പോലെയുള്ള സിപിഎം സുഹൃത്തുക്കളുമായി ചേർന്ന് രചിക്കുന്ന ഒരു അപവാദ പ്രചാരണപരിപാടിയാണോ ഈ “പറയാതെ വയ്യ”? ഈ ചോദ്യങ്ങൾക്കും ആരോപണങ്ങള്‍ക്കും മാന്യതയുടെ പേരിലെങ്കിലും ഷാനി മറുപടി പറയേണ്ടതല്ലേ? അറപ്പും വെറുപ്പും ഉളവാക്കുന്ന നുണയുടേയും അസത്യങ്ങളുടേയും ഭാണ്ഡക്കെട്ടും പേറി പറയാതെ വയ്യേ എന്ന് നിലവിളിച്ചുകൊണ്ട് അടുത്ത തവണ വരുമ്പോഴെങ്കിലും ഈ ഉളുപ്പില്ലായ്മ മാറ്റിവെച്ച് അന്തസുകാണിക്കുമെന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
A Great opinion