ജനാധിപത്യത്തിന്റെ നാലാം തൂണുകളായാണല്ലോ മാധ്യമങ്ങൾ അറിയപ്പെടുന്നത്. നിയമനിർമ്മാണ സഭയും, കോടതിയും, ഉദ്യോഗസ്ഥവൃന്ദവുമടങ്ങിയ ഭരണകൂട വ്യവസ്ഥയിലെ നാലാമത്തെ തൂണായി മാധ്യമങ്ങളെ ആദ്യം വിശേഷിപ്പിച്ചത് ബ്രിട്ടീഷ് പാർലമെന്റിലെ മെക്കോളെ പ്രഭു (Lord Macaulay) ആയിരുന്നു. പൊതുബോധം നിർമ്മിക്കപ്പെടുന്നതിൽ മാധ്യമങ്ങളുടെ പങ്ക് നിസ്തുലമാണ്. സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ജനങ്ങളെ ജാഗരൂകരാക്കി ഒരു നല്ല ജനാധിപത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ മാധ്യമങ്ങളുടെ പങ്ക് ഒഴിവാക്കാനാവാത്തതാണ്. എന്നാൽ മാധ്യമങ്ങൾ സ്വന്തം കടമ മറന്ന് പക്ഷപാതത്തോടെ പെരുമാറാൻ തുടങ്ങുമ്പോൾ മേൽ പറഞ്ഞ നാലാം തൂൺ ജനാധിപത്യത്തിലെ അഴുക്കു ചാലായി മാറും. ജനാധിപത്യത്തെ തന്നെ തകർക്കാൻ ശേഷിയുള്ള ഒരഴുക്കുചാൽ!
ദേശീയ മാധ്യമങ്ങൾ ഒരു പരിധി വരെ പക്ഷഭേദമില്ലാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾ സ്വന്തം ധർമ്മം തന്നെ മറന്നു കൊണ്ട് രാഷ്ട്രീയ മേലാളന്മാർക്ക് ഓശാന പാടുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ നാളുകളായി നാം കാണുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വാർത്താചാനലുകൾ ഉള്ള ഒരു പ്രാദേശിക ഭാഷയാണ് നമ്മുടേത്. അതിനാൽ തന്നെ അന്തിചർച്ചകളിലെ അവതാരകരുടെ നിലപാട് പൊതുബോധം നിർമ്മിക്കപ്പെടുന്നതിനെ ഒരു പരിധിവരെ സ്വാധീനിക്കാറുമുണ്ട്.
മലയാള മാധ്യമങ്ങളിലെ ഈ അവതാരകരുടെ കാര്യം വലിയ കഷ്ടമാണ്, കാരണം പ്രേക്ഷകരെല്ലാം അവർ നിഷ്പക്ഷകരാണെന്നുള്ള അബദ്ധധാരണയിൽ ആണ് അവരുടെ അന്തിചർച്ചകൾ കാണുന്നത്. അവരൊക്കെ ഒരുകാലത്തു വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇടതുപക്ഷ രാഷ്ട്രീയകക്ഷിയുടെ വിദ്യാർത്ഥി ചട്ടുകങ്ങങ്ങളായി പ്രവർത്തിച്ചിരുന്ന കാര്യം കേരളത്തിലെ പ്രേക്ഷകർക്കറിയില്ലല്ലോ. അപ്പോൾ അവർ അവരുടെ പഴയ സുഹൃത്തുക്കളെയും മറ്റും കാണാൻ പോയാലും അതുപോലെ പാർട്ടിവേദികളിൽ സംസാരിച്ചാലും പ്രേക്ഷകർ സ്വാഭാവികമായി പ്രതികരിക്കും കാരണം ഇവരിൽ നിന്ന് ഇതിലൊന്നുമല്ല പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്ന് തന്നെ.
ഇന്നത്തെ കേരളത്തിലെ അവതാരകരിൽ പ്രമുഖരായ വേണു, വിനു, ഷാനി, പ്രമോദ്, സനീഷ്, ലല്ലു, ജിമ്മി, സ്മൃതി പരുത്തിക്കാട്, സിന്ധു സൂര്യകുമാർ തുടങ്ങിയവരുടെ ചർച്ചകളും പരിപാടികളും കണ്ടാൽ അത്യാവശ്യം ബുദ്ധിയുള്ളവർക്കറിയാം അവരുടെ രാഷ്ട്രീയ പക്ഷഭേദം. അവരുടെ രാഷ്ട്രീയ വിശ്വാസങ്ങൾക്കെതിരെ നിൽക്കുന്നവർക്ക് ചർച്ചയിൽ സംസാരിക്കാൻ അവസരം കൊടുക്കാതിരിക്കുക. ഇടയ്ക്കിടെ ഇടപെട്ടുകൊണ്ട് ചർച്ച വഴിമാറ്റാൻ ശ്രമിക്കുക എന്നീ കലാപരിപാടികൾ അനിർഗളം തുടർന്നുകൊണ്ടേയിരിക്കും. ഷാനിയുടെ ചർച്ചയിൽ നിന്ന് അവസരം കൊടുക്കാതെ ബിജെപി യുടെ എം.എസ് കുമാർ ഇറങ്ങിപ്പോയത് അടുത്തിടെയാണ്. ഇന്നലെ ബിനോയ് കോടിയേരി ചർച്ചയിൽ ബിജെപി യുടെ അഡ്വ. ഗോപാലകൃഷ്ണന് വേണു കൊടുത്തത് ചർച്ചയുടെ അവസാനത്തെ ഒരു മിനിട്ടാണ്. ഗോപാലകൃഷ്ണൻ അത് അവസരം കൊടുത്ത സമയം പറയുന്നുണ്ടായിരുന്നു. പിന്നെ പച്ചക്കള്ളങ്ങൾ ഒരു ഉളുപ്പും കൂടാതെ എഴുന്നള്ളിച്ചുകൊണ്ട് അതിനെ ന്യായീകരിക്കാൻ സ്മൃതിയും മറ്റും പാടുപെടുന്നത് പലവട്ടം പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്.
സിന്ധു സൂര്യകുമാർ കവർ സ്റ്റോറിയിലൂടെ അസത്യങ്ങൾ സത്യമെന്ന ഭാവേന അവതരിപ്പിക്കുന്നതിൽ പലപ്പോഴും മുന്നിട്ടു നിൽക്കാറുണ്ട്. ഭഗവത്ഗീതയെ ദേശീയ ഗ്രന്ഥമാക്കാൻ മോഡി സർക്കാർ തീരുമാനിച്ചു അത് പോലെത്തന്നെ കേന്ദ്രസർക്കാർ ബീഫ് നിരോധിച്ചെന്നും അതിനൊപ്പം സുരേന്ദ്രൻ ഭക്ഷണം കഴിക്കുന്ന ഫോട്ടോ ഇട്ടു അദ്ദേഹം ബീഫാണ് കഴിക്കുന്നതെന്ന പ്രതീതി പ്രേക്ഷകരിൽ ഉണ്ടാക്കുക എല്ലാം അവരുടെ മാത്രം പ്രത്യേകതയാണ്. സോഷ്യൽ മീഡിയയിൽ അവരുടെ ഭർത്താവിന്റെ പേരിലുള്ള ഫ്‌ലാറ്റ് വിവാദത്തെ ക്കുറിച്ചുള്ള ചോദ്യങ്ങൾക്കു ഉത്തരം കൊടുക്കാതെ വിദഗ്ദമായി ഒഴിഞ്ഞുമാറുകയും ചെയ്യും. അവരെ ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നുള്ള വാർത്തകൾ ഒരു കാലത്തു കേട്ടിരുന്നു ഇപ്പോൾ ഷാനി ചെയ്തത് പോലെ കേസുകൊടുക്കുകയും ചെയ്തിരുന്നു. പക്ഷെ ആ കേസിൽ എന്ത് സംഭവിച്ചെന്നുള്ള കവർ സ്റ്റോറി മാത്രം ഇതുവരെ ഇറങ്ങിയിട്ടില്ല. ഞങ്ങൾ അവതാരകർക്കു ആരെയും കരിവാരി തേക്കാം പക്ഷെ ഞങ്ങളെ ആരും വിമർശിക്കരുത് കാരണം ഞങ്ങൾ വിമർശനത്തിനതീതരാണ്. വായനക്കാർക്കറിയുമോ എന്നറിയില്ല ഒരുകാലത്ത് പ്രമാദമായ കേസുകളെക്കുറിച്ചുള്ള ചർച്ചകളിൽ ചാനലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അഡ്വ. രാംകുമാറിന്റേത്. ഇപ്പോൾ അദ്ദേഹത്തെ അന്തിചർച്ചകളിൽ കാണാറില്ല കാരണം പത്രപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തിൽ അദ്ദേഹം പത്രപ്രവർത്തകരെ വിമർശിച്ചു എന്നത് തന്നെ. അപ്പോൾ ഏറ്റവും കൂടുതൽ സഹിഷ്ണുതയുള്ളത് ഈ മാധ്യമപ്രവർത്തകർക്കല്ലേ എന്ന് വായനക്കാർക്കു സംശയമുണ്ടായാൽ അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു വിവാദമാണല്ലോ മനോരമ ചാനലിലെ ഗർജ്ജിക്കുന്ന അവതാരക ഷാനി പ്രഭാകരൻ സിപിഎം നേതാവും എം.എൽ.എ യുമായ സ്വരാജിന്റെ വസതിയിലേക്ക് പോകുന്നതും വരുന്നതുമായ സിസി ടിവി ദൃശ്യങ്ങളും അതിനെ തുടർന്നുള്ള സോഷ്യൽ മീഡിയയിലെ ട്രോളുകളും ഷാനിയുടെ ഡിജിപിക്കുള്ള പരാതിയും ഒക്കെ.
ഇനി ഷാനിയുടെ കാര്യത്തിലേക്കു കടക്കാം. നാരദാ ന്യൂസ് പോർട്ടൽ ആണല്ലോ ഈ വാർത്തയുടെ ഉറവിടം. തെഹൽക്കയിലൂടെ പ്രസിദ്ധനായ സ്റ്റിങ് ഓപ്പറേഷൻ പത്രപ്രവർത്തന സിംഹം മാത്യു സാമുവൽ നേതൃത്വം കൊടുക്കുന്ന ഈ പോർട്ടൽ CCTV കാമറയിൽ പതിഞ്ഞ ഷാനിയുടെ വരവും പോക്കും ഉൾപ്പെടുന്ന ദൃശ്യം തീയതിയും സമയവും വച്ചാണ് കാണിച്ചിട്ടുള്ളത് മാത്രവുമല്ല വരുമ്പോഴും പോകുമ്പോഴും ധരിച്ച വസ്ത്രങ്ങൾ പോലും അതിൽ കാണിച്ചിട്ടുണ്ട്, സോഷ്യൽ മീഡിയയിൽ അതേച്ചൊല്ലി അവരെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് ഷാനി കേസ് കൊടുത്തിട്ടുള്ളത്. അതിലെ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിൽ ഷാനിക്കു വിരോധമില്ലെന്ന് കരുതുന്നു. ഒരു അവതാരക ചർച്ചകളിൽ വരാറുള്ള ഇടതുപക്ഷ എം എൽ എയുടെ വീട്ടിൽ പോകുന്നതിനു യാതൊരു തടസ്സവുമില്ല പക്ഷെ ഇത്തരം സന്ദർശനങ്ങൾ ഷാനിയുടെ “കൗണ്ടർ പോയിന്റിലും” “പറയാതെവയ്യയിലും ” പ്രതിഫലിച്ചാൽ അത് മനോരമ ന്യൂസ് എന്ന മാധ്യമസ്ഥാപനത്തിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യാൻ പ്രേക്ഷകരെ നിർബന്ധിക്കില്ലേ? അതിനുള്ള ഉത്തരം തരേണ്ട ബാധ്യത ഷാനിക്കില്ലേ?
വാൽകഷ്ണം: ‘പറയാതെ വയ്യാ’ എന്ന പരിപാടിയുടെ യഥാർത്ഥ തിരക്കഥ സ്വരാജിന്റേതാണോ എന്നറിയാൻ താൽപ്പര്യമുണ്ട്. കഴിഞ്ഞവർഷം ഇതുപോലൊരു ‘പറയാതെ വയ്യ’യിൽ കേന്ദ്ര സർക്കാരിനെയും മോദിയെയും RSS നെയും കുറിച്ചുള്ള പച്ചക്കള്ളം പ്രക്ഷേപണം ചെയ്തപ്പോൾ ഒരു പ്രേക്ഷകൻ NBSA യെ സമീപിക്കുകയും അയാൾ ചോദിച്ച ചോദ്യങ്ങൾക്കു വ്യക്തമായി മറുപടി പറയാതെ അത് എഡിറ്റോറിയൽ പ്രോഗ്രാം ആണെന്ന് പറഞ്ഞു തടിതപ്പിയ അതെ ഷാനിയാണോ ഇങ്ങനെ വിമർശനം കേൾക്കുമ്പോൾ അസഹിഷ്ണുത കാണിക്കുന്നത് എന്ന് ചിന്തിച്ചു പോകുന്നു. എനിക്കാരെക്കുറിച്ചും വിമർശിക്കാം പക്ഷെ എന്നെക്കുറിച്ചാരും വിമർശിക്കരുതെന്നാണ് സഹിഷ്ണുതയുടെ അർഥം എന്നാണു ഷാനി പറയുന്നതെന്ന് “പറയാതെ വയ്യ”!
Sooner or later (sooner the best!) the leading channels and their anchors will have to change their one sided attitude. In this situation the social media is playing a very important role to bring out the truth. All said and done, aam aadmi only wants to believe what they like and the anchors of manorama, asianet etc are taking full advantage of this situation in deceiving people.
Don’t see the utter waste malayalam news channels. I know lot of people who stopped watching malayalam news channels. Also no body can deny the popularity of reporter channel in kerala
REPORTER CHANNEL ? My Foot… It has no viewership .. Only two persons watch it… Nikesh and Mrs Nikesh Kumar.. Even Girija, Nikesh’s sister, does not tune in..
[…] കാലത്തു ഈ കള്ളപ്രചാരണങ്ങൾ കണ്ട ഒരു പ്രേക്ഷകൻ NBSA യെ സമീപിക്കുകയും ആദ്യം ഉരുണ്ടുകളിച്ച മനോരമയുടെ […]