രാജ്യം കോവിഡ് 19 നേരിട്ട് കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ തുടർച്ചയായ വ്യാജ പ്രചാരണങ്ങൾ നിർത്താതെ കോൺഗ്രസ്. കോണ്ഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധിയാണ് ഇന്ന് മൈഗ്രൻറ് തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോകാൻ റെയിൽവേ യാത്രകൂലി ആവശ്യപ്പെടുന്നെന്നും ആ തുക കോണ്ഗ്രസ് വഹിക്കുമെന്നുമുള്ള നുണയുമായി രംഗത്തെത്തിയത്.
കോൺഗ്രസ് അനുകൂല മാധ്യമപ്രവർത്തകർ സോണിയ ഗാന്ധിയുടെ “പ്രഖ്യാപനം” വന്ന അടുത്ത നിമിഷം മുതൽ സ്തുതിപാടലുവുമായി രംഗത്തെത്തി. അടുത്തകാലത്തായി കണ്ട് വരുന്ന മാധ്യമ-കോൺഗ്രസ് കൊക്കസിന്റെ മറ്റൊരു പ്രചാര വിലയാണ് ഇതിലൂടെയും പുറത്താകുന്നത്.
എന്താണ് യാഥാർഥ്യം ?
സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ തിരിച്ച് കൊണ്ട് വരാൻ സംസ്ഥാനങ്ങളാണ് റെയിൽവേക്ക് അപേക്ഷ കൊടുക്കുന്നത്. ഇരു സംസ്ഥാനങ്ങളും അനുമതി ലഭിച്ചാൽ റെയിൽവേ ട്രെയിൻ തയ്യാറാക്കി നൽകുന്നു. യാത്രാക്കൂലിയുടെ 85% റെയിൽവേ വഹിക്കുന്നു. ബാക്കി 15% സംസ്ഥാനവും. റെയിൽവേ ഈ യാത്രയുടെ ടിക്കറ്റ് പോലും വിൽക്കുന്നില്ല. ടിക്കറ്റ് സംസ്ഥാന സർക്കാരിനെ ഏല്പിക്കുകയാണ് ചെയ്യുന്നത്. ഈ ടിക്കറ്റ് യാത്രക്കാർക്ക് നൽകുന്നത് സംസ്ഥാന സർക്കാരും.
കള്ളങ്ങൾ പൊളിയുന്നു..
സോണിയയുടെ പ്രഖ്യാപനം വന്ന നിമിഷം കോണ്ഗ്രസ് കോക്കസ് മാധ്യമങ്ങളും പ്രമുഖ കോണ്ഗ്രസ് സ്തുതിപാടകരായ മാധ്യമപ്രവർത്തകരും പ്രഖ്യാപനത്തെ ചരിത്രപരമെന്ന് വാഴ്ത്തി പാടി തുടങ്ങിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പിൻവലിയേണ്ടി വന്നു. ചില ദേശീയ ചാനലുകൾ തൊഴിലാളികളുമായി നടത്തിയ സംഭാഷണത്തിൽ തങ്ങൾ ടിക്കറ്റ് തുകയൊന്നും നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തി.
ആരാണ് വ്യാജ പ്രചാരണത്തിന് പിറകിൽ..
ഈ നാടകത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് കോൺഗ്രസ് തന്നെ തട്ടിക്കൂട്ടിയതാണിതെന്നാണ്. 15% സംസ്ഥാനസർക്കാർ വഹിക്കേണ്ട തുക കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും രാജസ്ഥാനും തൊഴിലാളികളിൽ നിന്ന് പിരിച്ചെടുത്തു. ഇതേ കോൺഗ്രസ് അടുത്ത ദിവസം തന്നെ വ്യാജ പ്രഖ്യാപനവുമായി രംഗത്ത് വന്നു.
കോൺഗ്രസ് വ്യാജപ്രചാരണം രാജ്യത്തിന്റെ കോവിഡ് 19 എതിരായ പ്രവർത്തനങ്ങളിൽ മോഡി സർക്കാരിന് ലഭിക്കുന്ന ജനവിശ്വാസം കണ്ട് അസൂയായിൽ നിന്നാണെന്ന് മനസിലാക്കാം. രാഹുൽ ഗാന്ധിയെ എങ്ങിനെയെങ്കിലും തിരിച്ച് കോൺഗ്രസ് അധ്യക്ഷനാക്കി പ്രതിഷ്ഠിക്കാനുള്ള ഒരമ്മയുടെ ആഗ്രഹങ്ങളായിരിക്കാം കോൺഗ്രസിനെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. രഘുറാം രാജനുമായി സംവാദം നടത്തിയും ആരോഗ്യ സേതു ആപ്ലിക്കേഷനെതിരെ പ്രചാരണം നടത്തിയും ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കാൻ സാധിക്കാത്ത രാഹുലെന്ന പരാജയത്തെ കോൺഗ്രസ് അണികളിൽ അധ്യക്ഷനായി അവതരിപ്പിക്കാൻ ഇനിയും ഇതുപോലുള്ള പ്രചാരണങ്ങൾ വന്നേക്കാം.