വീർ സവർക്കറും ഇന്ദിരാഗാന്ധിയും – അവലോകനം

1

ബാംഗ്ലൂരിൽ അടുത്തിടെ പണി പൂർത്തിയാക്കിയ ഫ്ലൈ ഓവറിന് വീർ സവർക്കർ ഫ്ലൈഓവർ എന്ന് നാമകരണംചെയ്യാൻ കർണാടക സർക്കാർ തീരുമാനിച്ചു. യെലഹങ്ക -വിദ്യാരണ്യപുര റൂട്ടിൽ ഉള്ള സന്ദീപ്ഉണ്ണികൃഷ്ണൻ റോഡിൽ ഉള്ള ഈ ഫ്ലൈ ഓവറിന് 400 മീറ്റർ നീളമുണ്ട്‌.

ഈ തീരുമാനം അതിവേഗം ദേശീയ തലത്തിൽ വാർത്ത പ്രാധാന്യം നേടി. വീർ സവർക്കറുടെ പേര് കാരണം ആണ് ഈ ചെറിയ ഫ്ലൈ ഓവർ ഇപ്പോൾ രാജ്യശ്രദ്ധ നേടിയത്.

ഈ വാർത്ത കേട്ടതും കോൺഗ്രസ്സും ഇടത് മുസ്ലിം രാഷ്ട്രീയ പാർട്ടികൾ വലിയ കോലാഹലം ഉണ്ടാക്കാൻ തുടങ്ങി.
ഇവരുടെ വാദം വീർ സവർക്കർ ഒരു ദേശ വിരുദ്ധനും ബ്രിട്ടീഷ് അനുഭാവിയും ആണെന്നാണ്. അദ്ദേഹം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ആൻഡമാൻ സെല്ലുലാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന സമയത്ത് എഴുതി എന്ന് പറയുന്ന ഒരു ഹർജിയുടെ പേരിൽ ആണ് അദ്ദേഹത്തെ ഇവർ അധിക്ഷേപിക്കുന്നത്.

ഇനി നമുക്ക് ചരിത്രം പരിശോധിക്കാം .
ആദ്യമായി മുസ്ലിം ലീഗിന്റെ ചരിത്രം നോക്കാം. ബ്രിട്ടീഷ്‌കാരുടെ പാദസേവ ചെയ്ത് ബ്രിട്ടീഷ് ഭരണത്തിലെ എല്ലാ ആനുകൂല്യങ്ങളും നേടാൻ വേണ്ടി മാത്രം രൂപം കൊടുത്ത പാർട്ടിയാണ് മുസ്ലിം ലീഗ്‌. തന്നെയുമല്ല അവരുടെ ഒരു നേതാവും ക്വിറ്റ് ഇന്ത്യ പ്രക്ഷോഭണത്തിൽ പങ്കെടുത്തും ഇല്ല, ജയിൽ വാസവും അനുഭവിച്ചിട്ടില്ല.

കൂടാതെ പലപ്പോഴും ഇന്ത്യൻ സ്വാതന്ത്ര്യ സമരം അലങ്കോലമാക്കാൻ ബ്രിട്ടീഷുകാർ ലീഗിനെ ഉപയോഗിച്ചിട്ടുമുണ്ട്.
അപ്പോൾ സ്വാതന്ത്ര്യസമരത്തെപറ്റി പറഞ്ഞു ഊറ്റംകൊള്ളാൻ ലീഗിന് ഒന്നുമില്ല. മലബാറിലെ ബലാൽസംഘക്കാരും കൊലയാളികളുമായ ചില ജിഹാദികളെ ഗാന്ധി സ്വാതന്ത്ര്യ സമരക്കാർ ആക്കിയത് ഒഴിച്ച്.

വിഭജനത്തിന് ശേഷം നെഹ്‌റു പറഞ്ഞത് ഇനി ലീഗ്‌ ഒരു ചത്തകുതിര ആയിരിക്കും എന്നാണ്. ഏറ്റവും രസകരമായകാര്യം ഇപ്പോൾ ചെറു പേരക്കുട്ടി രാഹുൽ യാത്ര ചെയ്യുന്നത് ആ ചത്തകുതിര മേൽ ആണ്.

ഇനിയും കമ്യൂണിസ്റ് ചരിത്രം പരിശോധിക്കാം. ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും നാണം കെട്ടതും അല്പം പോലും ആത്മാഭിമാനം ഇല്ലാത്തതും എപ്പോഴും ദേശവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതും ആയ പാർട്ടിയാണ് കമ്യൂണിസ്റ് പാർട്ടി.

കാൺപൂർകേസ്സിൽ അറസ്റ്റിലായ കമ്മ്യൂണിസ്റ്റ്‌കാർ നേതാക്കൾ ശിക്ഷ ഒഴിവാക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ്ന് ദയാഹർജി എഴുതുക മാത്രമല്ല, പിന്നീടുള്ള കാലം പൂർണ രാജഭക്തിയോടെ ബ്രിട്ടീഷ് രാജ്ഞിയെ സേവിച്ചുകൊള്ളാം എന്ന് സത്യവാങ്മൂലം എഴുതി കൊടുക്കുകയും ചെയ്തു.

പിന്നീട് ഇവർ സായിപ്പിന്റെ ഒറ്റുകാർ ആയിത്തീരുകയും പല സ്വാതന്ത്ര്യ സേനാനികളെ ബ്രിട്ടീഷ് പട്ടാളത്തിന് ഒറ്റു കൊടുക്കുകയും ചെയ്തു. ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ കമ്യൂണിസ്റ്കാർ പങ്കെടുക്കുകയോ ജയിൽ വാസം അനുഭവിക്കുകയോ ചെയ്‌തിട്ടില്ല.

1948ൽ സ്വാതന്ത്ര്യത്തിനു ശേഷം കമ്മ്യൂണിസ്റ്റ്‌പാർട്ടി ഇന്ത്യയിൽ സായുധകലാപം അഴിച്ചുവിട്ട് ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കാൻ നോക്കി. സാധുക്കളായുള്ള ഗ്രാമീണ കർഷകരെ ഉപയോഗിച്ചു നടത്താൻ ശ്രമിച്ച വിപ്ലവം ഇന്ത്യൻ ആർമി പപ്പടം പോലെ പൊടിച്ചു കളഞ്ഞു.

കമ്മ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടു. വലിയ നേതാക്കൾ ഇന്ത്യൻ ഗവണ്മെന്റ്ന് മാപ്പെഴുതി ശിക്ഷയിൽ നിന്ന് ഒഴിവായി. ഇനി മേലിൽ കമ്യൂണിസ്റ് പാർട്ടി ഇന്ത്യയിൽ സായുധ വിപ്ലവത്തിന് ഇന്ത്യയിൽ സായുധ വിപ്ലവത്തിന് കോപ്പുകൂട്ടുകയില്ലെന്ന് സത്യ വാങ്മൂലം കൊടുത്തു.

1962ലെ ഇന്ത്യ ചൈന യുദ്ധത്തിൽ കമ്യൂണിസ്റ് പാർട്ടി എടുത്ത ദേശദ്രോഹ നിലപാടിനേപ്പറ്റി കൊച്ചു കുട്ടികൾക്ക് പോലും അറിയാം. ദേശത്തിന്റ അഭിമാനം ഉയർത്തുന്നതും നാടിന്റെ വികസനത്തിന് ഉതകുന്നതും ആയ ഏതൊരു കാര്യത്തെയും, അത് ആണവ ഊർജ്ജം ആകട്ടെ, ബഹിരാകാശ ഗവേഷണം ആകട്ടെ മറ്റെന്ത് ശാസ്ത്ര സാങ്കേതിക പുരോഗതികൾ ആകട്ടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അതിനെയെല്ലാം എതിർത്തിട്ടുണ്ട്.

അപ്പോൾ അങ്ങനെയുള്ള കമ്യൂണിസ്റ് പാർട്ടിക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലോ ഇന്ത്യൻ ചരിത്രത്തിലോ അഭിമാനപൂർവ്വം അവകാശപ്പെടാൻ ഒന്നുമില്ല. ആകെയുള്ളത് കറുത്ത അദ്ധ്യങ്ങൾ മാത്രം.

ഇനി കോൺഗ്രസിലേക്ക് വരാം. സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവത്യാഗങ്ങളും അവർ അനുഭവിച്ച ക്ലേശങ്ങളും പൂർണ്ണമായും ആദരിച്ചുകൊണ്ട് പറയാം ഇന്ത്യൻ സ്വതന്ത്രത്തിൽ ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസ്സിന്റെ സംഭാവന വളരെ പരിമിതം ആയിരുന്നു. ഇത് ആസമയത്തെ ബ്രിട്ടീഷ് പ്രധാമന്ത്രി ക്ലെമെന്റ്റ് ആറ്റ്ലിയുടെ വാക്കുകൾ ആണ്.

രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ഉടലെടുത്ത അന്താരാഷ്ട്ര സാഹചര്യങ്ങൾആണ് ഇന്ത്യ അടക്കമുള്ള അനേകം ഏഷ്യൻ ആഫ്രിക്കൻ കോളനികളുടെ സ്വാതന്ത്യത്തിൽ കലാശിച്ചത്. ഓർക്കുക ഇന്ത്യക്ക് മാത്രം അല്ല ആ കാലയളവിൽ സ്വാതന്ത്ര്യം ലഭിച്ചത്.

പറഞ്ഞുവന്നത് ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ കോൺഗ്രസ്‌ പാർട്ടിക്ക് ഒരു കുത്തകയും അവകാശപ്പെടാൻ പറ്റില്ല. നെഹ്‌റു എന്ന കോൺഗ്രസ്‌ നേതാവ് മാനസികമായും ഒരു കമ്യൂണിസ്റ് ആയിരുന്നു. നെഹ്‌റുവിന്റെ ഇംഗ്ലണ്ട് വിദ്യാഭ്യാസം കൊണ്ട് ഉണ്ടായ ഒരു മെച്ചം അദ്ദേഹം കമ്യൂണിസ്റ് ആയി എന്നതാണ്.

ഇന്ത്യയെ ഒരു കമ്യൂണിസ്റ് രാജ്യം ആക്കണമെന്ന് നെഹ്‌റുവിന് ആഗ്രഹം ഉണ്ടായിരുന്നു. നെഹ്‌റുവിന്റെ റഷ്യൻ അടുപ്പത്തിന് കാരണം ഇതായിരുന്നു. പക്ഷേ ഗാന്ധിയുടെ എതിർപ്പിൽ അത് സോഷ്യലിസ്റ് ഡെമോക്രറ്റിക്ക് ആയി.

പിന്നീട് ഇന്ത്യയിൽ കമ്മ്യൂണിസത്തിന്റ വളർച്ച തടയാൻ നെഹ്‌റു കാരണം ആയി. ഗാന്ധി വധത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും തലയൂരാനുള്ള വ്യഗ്രതയിൽ നെഹ്റു ആർഎസ്എസിനെ പ്രതിസ്ഥാനത്തു നിർത്തുകയും വീർസവർക്കർ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്ത്യയുടെ വിഭജനവും ആയുള്ള കാര്യത്തിൽ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന നെഹ്‌റുവിന്റെയും ഗാന്ധിയുടെയും നയങ്ങൾക്ക് സവർക്കർ എതിരായിരുന്നു. അതാണ് അറസ്റ്റിനുള്ള മുഖ്യ കാരണം.

പക്ഷേ സവർക്കരും മറ്റും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ നിരുപാധികം വിട്ടയക്കുകയാണ് ഉണ്ടായത്. അപ്പോൾ അടുത്ത ചോദ്യം ….രാഷ്ട്ര പിതാവിന്റെ കൊലപാതത്തിനുപോലും സംശയത്തിൽ വന്ന ബ്രിട്ടീഷ് ഷൂ നക്കിയായ സവർക്കരെ നെഹ്രുവിന്റ് പുത്രിയും കോൺഗ്രസ്‌കാരിയും ആയ ഇന്ദിരാഗാന്ധി എന്ത് കൊണ്ട് അദ്ദേഹത്തെ സ്വാതന്ത്യസമര സേനാനിയായി അംഗീകരിച്ചു?

സ്വാതന്ത്ര്യത്തിന് ശേഷം എല്ലാ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനികളുടെയും ക്രെഡിറ്റ്‌ കോൺഗ്രസ്‌ എടുക്കാൻ തുടങ്ങി. പക്ഷേ സവർക്കർ ആ ലിസ്റ്റിൽ ഇല്ലായിരുന്നു.

ഇന്ദിരാഗാന്ധി അധികാരത്തിൽ വന്നപ്പോൾ ഗാന്ധി വധവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നേരിട്ട് വായിക്കുകയും വീർ സവർക്കർ ശരിക്കും ആരാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ബുദ്ധിമതിയായ ഇന്ദിരാഗാന്ധി മനസ്സിലാക്കി പിന്നീടുള്ള കാലത്ത് സവർക്കറേപ്പറ്റി ലോകം അറിയുമ്പോൾ അദേഹത്തിന്റെ ക്രെഡിറ്റ്‌ മുഴുവനും ജനതാ പാർട്ടി കൊണ്ടുപോകും. അതിന് മുൻപായി ഇന്ദിര വിദഗ്‌ധമായി അദ്ദേഹത്തെ ഹൈജാക്ക് ചെയ്യാൻ തീരുമാനിച്ചു.

അങ്ങനെ അദ്ദേഹത്തെ അംഗീകരിച്ചു , എന്തിന് ആദരിച്ച് തപാൽ സ്റ്റാമ്പ്‌ പോലും പുറത്തിറക്കി. ബ്രിട്ടീഷ് ഷൂ നക്കിയ രാഷ്ട്രപതിയുടെ കൊലപാതകി എന്ന് സംശയിക്കുന്ന ആളിന്റെ.
വിശ്വസിക്കാൻ പ്രയാസമാണ് അല്ലേ?

കാലം മുൻപോട്ട് പോയി .കോൺഗ്രസ്സിൽ സോണിയ അധികാരത്തിൽ വന്നു. കോൺഗ്രസ്സ് ഹിന്ദുത്വവിരുദ്ധ നയങ്ങളിൽ നിന്നും പൂർണ്ണമായി ഹിന്ദു വിരുദ്ധ നയങ്ങളിലേക്ക് വന്നു. അതിന്റ ആദ്യ പടിയായി ആക്രമിക്കപ്പെട്ടത് വീർ സവർക്കർ ആയിരുന്നു. ചരിത്രം പരിശോധിച്ചാൽ സവർക്കർ ഏറ്റവും ആക്രമിക്കപ്പെട്ടത് UPA സർക്കാരിന്റെ കാലത്താണ് എന്നതാണ് രസകരമായ കാര്യം.

സോണിയയുടെ അമിതമായ ഹിന്ദു വിരോധം കോൺഗ്രസിന്റ അടിവേര് ഇളക്കി. അതിനൊപ്പം അഴിമതിയും മറ്റ് ദേശദ്രോഹനങ്ങളും ചേർന്നപ്പോൾ കൊണ്ഗ്രെസ്സ് എന്നെ പടുവൃക്ഷം നിലം പതിച്ചു.

കോൺഗ്രസ്സും കമ്യൂണിസ്റ് ജിഹാദികളും ഇകഴ്ത്തുമ്പോഴും വീർ സവർക്കറുടെ യശ്ശസ്സ് വാനോളം ഉയരുകയാണ്. തന്റെ വീഴ്ച്ച കാണാൻആഗ്രഹിച്ച കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ ജിഹാദി കളുടെ പൂർണ്ണമായ പതനം കാണാൻ അദ്ദേഹം തന്റെ തനതായ ഗൗരവത്തോടുകൂടിയ മൃദു മന്ദഹാസവുമായി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ കാത്തു നിൽക്കുന്നു.

1 COMMENT

  1. ചുരുക്കി പറഞ്ഞാൽ RSS ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് …. പോയി ചത്തൂടെ ?

LEAVE A REPLY

Please enter your comment!
Please enter your name here