കഴിഞ്ഞ പ്രളയത്തിൽ പൊട്ടി മുളച്ച “അരിച്ചാക്ക്” ചുമന്ന കണ്ണൻ ഗോപിനാഥൻ ഐ എ എസ് കഴിഞ്ഞ വർഷം പെട്ടെന്നൊരു ദിവസം വാർത്തയായി. കാശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനാൽ ഐ എ എസ് പദവിയിൽ നിന്നും കണ്ണൻ രാജിവെച്ചു. രാജിവെക്കുന്നതിനു മുന്നേ ആഭ്യന്തര മന്ത്രാലയത്തിന്റെ അച്ചടക്ക നടപടി തുടങ്ങിയിരുന്നു എന്നത് വേറെ കാര്യം. എന്തായാലും “പ്രളയകാലത്ത് അരിചാക്ക്” ചുമന്ന കണ്ണൻ ഗോപിനാഥൻ പിന്നീട് “ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിൽ പ്രതിഷേധിച്ച്” രാജി വെച്ച കണ്ണൻ ഗോപിനാഥനായി. എന്തായാലും പിന്നീടങ്ങോട്ട് രാജ്യ വിരുദ്ധതയുടെ അപ്പോസ്തലന്മാരായ തീവ്ര ഇസ്‌ലാമിക് സംഘടനകളുടെയും മാധ്യമങ്ങള്യുടെയും കണ്ണിലുണ്ണിയായി കണ്ണൻ.
പിന്നീട് കണ്ണൻ ഗോപിനാഥൻ ഇ വി എം മെഷീനിൽ “ഹാക്കിംഗ്” സാധ്യമാണെന്ന് പറഞ്ഞാണ് പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയ തന്നെ അദ്ദേഹത്തിന്റെ ഹാക്കിംഗ് വാദങ്ങൾ പൊളിച്ചപ്പോൾ പ്രതിപക്ഷ നേതാക്കന്മാരുടെ പിറകെ തന്റെ “ഹാക്കിംഗ്” തിയറിയുമായി കറങ്ങി. ഏതായാലും “ഹാക്കിംഗ്” കേട്ട് മടുത്ത പ്രതിപക്ഷം തിരിഞ്ഞ് നോക്കിയില്ല. അങ്ങനെ ആർട്ടിക്കിൾ 370യുടെ പേരിൽ കശ്മീരി ജനതയ്ക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ച് രാജിവെച്ച കണ്ണൻ ഗോപിനാഥൻ എസ് ഡി പി ഐ പോലുള്ള സംഘടനയുടെ വേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇതിന് പിന്നാലെ CAA നിയമം വന്നതോടെ മുസ്ലിങ്ങളെ രാജ്യത്തിനെതിരെ നീങ്ങാൻ ആഹ്വാനം ചെയ്യുന്നതിലായി ശ്രദ്ധ. ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും അന്ത്യശാസനം നൽകൽ , എട്ടുകാലി മമ്മൂഞ്ഞ ചമയൽ തുടങ്ങി രാജ്യതാത്‌പര്യങ്ങൾക്ക് വിരുദ്ധമായ പല പ്രവർത്തനങ്ങളിലാണ് കണ്ണൻ ഏർപ്പെട്ടത്. ന്യൂനപക്ഷത്തെ രാജ്യത്തിനെതിരെ കലാപം നടത്താൻ പ്രകോപിപ്പിക്കുന്ന തരത്തിൽ പ്രവൃത്തിച്ചതിന് പല തവണ ഇദ്ദേഹത്തെ കരുതൽ തടങ്കലിൽ വെയ്ക്കാൻ സംസ്ഥാന സർക്കാരുകൾ നിർബന്ധിതരായി. രാജ്യത്തെ സൈന്യത്തിനെതിരെ പ്രകോപനപരമായും ആക്ഷേപിക്കുന്ന തരത്തിലും ട്വീറ്റുകൾ നിരന്തരം ചെയ്തു. കാശ്മീരിലെ വിഘടനവാദികളെയും പാക്കിസ്ഥാൻ സ്പോണ്സേർഡ് ആയുള്ള വിധ്വംസക പ്രവർത്തനങ്ങളെയും പരോക്ഷമായും അല്ലാതെയും ന്യായികരിച്ചു.
ഇതൊക്കെ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കോവിഡ് മഹാമാരി രാജ്യത്ത് പടർന്നത്. അടുത്ത ദിവസം മുതൽ കണ്ണൻ കോവിഡ് വിദഗ്ധനായി. രാജ്യത്തെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ദിവസേന “ഉപദേശങ്ങൾ” ട്വിറ്റർ വഴി നൽകാൻ തുടങ്ങി. മൈഗ്രൻറ് തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട കണ്ണൻ അടുത്ത ദിവസ്സം സർക്കാർ മൈഗ്രൻറ് തൊഴിലാളികളെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്നതിനായി ശ്രമിക് ട്രെയിനുകൾ ആരംഭിച്ചപ്പോൾ അതിനെതിരായി !എന്താണിദ്ദേഹത്തിന്റെ യഥാർത്ഥ പ്രശനം എന്ന് ഇനിയും തെളിയുന്നില്ല.
ഇന്നലെ വരെ സൈന്യത്തിനെതിരെയും കശ്മീർ വിഘടനവാദികളെയും ന്യായികരിച്ചു നടന്ന കണ്ണൻ ഇന്ന് ഇന്ത്യ-ചൈന അതിർത്തി സംഘര്ഷത്തിലാണ് തന്റെ “വൈദഗ്ദ്യം” കാണിക്കുന്നത്. ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് പോലും ചൈനക്ക് കൊണ്ട്പോകുന്നതിനെകുറിച്ചും, നമ്മുടെ സൈനികരക്കുറിച്ചോർത്തതാണ് ഇപ്പോൾ കണ്ണൻ ഗോപിനാഥന്റെ വ്യാകുലത. സത്യത്തിൽ എന്താണ് കണ്ണൻറെ പ്രശ്നം? എല്ലാ ട്വീറ്റിലും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ടാഗ് ചെയ്യുന്ന ഇദ്ദേഹം സ്വയം എന്താണ് കരുതുന്നത്. മുംബൈയിലെ ഫ്‌ളാറ്റിലിരുന്ന് സുഖ സൗകര്യത്തിൽ ജീവിക്കുന്ന, കോവിഡ് ഏറ്റവും ബാധിച്ച മുംബൈയിൽ ഒരു സഹായത്തിനായും ഇറങ്ങാതെ ജീവിക്കുന്ന അർബൻ ഇന്റലക്ച്വൽ ആയി ദിവസവും ട്വിറ്ററിൽ മാത്രം ആഹ്വാനങ്ങൾ നല്കിപൊരുന്ന ഇദ്ദേഹത്തിന് കോവിഡ് നേരിടാൻ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള സർക്കാരിന്റെ അഭ്യർത്ഥനപോലും ചെവി കൊള്ളുന്നില്ല.
സ്വന്തം വിമർശനങ്ങൾക്ക് വിശ്വാസ്യത പോലും നൽകാൻ സാധിക്കാത്ത തരത്തിലുള്ള അഭിപ്രായങ്ങളാണ് ദിവസം തോറും ഇദ്ദേഹത്തിന്റേതായി വരിക. ഇന്ന് പറഞ്ഞതും ഇനി നാളെ പറയാൻ പോകുന്നതും തമ്മിൽ യാതൊരു ബന്ധവും കാണില്ല.സംസ്ഥാന സർക്കാരുകളെ വിമർശിക്കില്ല (ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒഴികെ). വീട്ടിൽ ചുട്ടെടുക്കുന്ന ദോശ ഒന്ന് കരഞ്ഞാലും കണ്ണൻ ഗോപിനാഥൻ ആഭ്യന്തരമന്ത്രിയെയും പ്രധാനമന്ത്രിയെയും ടാഗ് ചെയ്ത് ഒരു ട്വീറ്റ് ഇടും. ഇത്തരത്തിൽ സ്വയം പരിഹാസ്യമായ നിലപാടുകളുമായി കണ്ണൻ ഗോപിനാഥൻ ട്വിറ്ററിൽ ജീവിക്കുകയാണ്. വരുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി മോഹമാണോ ഇദ്ദേഹത്തെ നയിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.
ഇവനെ പറ്റി ഇങ്ങനെ ഒരു ലേഖനം അനാവശ്യമല്ലെ . അവനില്ലാത്ത പെരുപ്പം കൊടുക്കല്ലേ.