സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ തന്നെ ഭാരതം ഒരു വികസിത രാജ്യമാകരുത് എന്ന് നിക്ഷിപ്ത താല്പര്യമുള്ള വൈദേശികശക്തികൾ ഭാരതത്തിൽ വിധ്വംസന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
KGB പോലെയുള്ള സംഘടനകൾ അവരുടെ “ബ്രേയ്ക്കിങ് ഇന്ത്യ” പദ്ധതികൾ എങ്ങനെ ആസുത്രണം ചെയ്തു നടപ്പിലാക്കി എന്ന് KGB ഏജന്റായിരുന്ന യൂറി ബസ്മാനേവ് പറയുന്നത് കേൾക്കുക.
രാജ്യത്തിൻറെ സംസ്‌കാരത്തിനോടും , ചരിത്രത്തിനോടും അവജ്ഞയുള്ളവരും സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും “അപ്രായോഗികമായ” ആശയങ്ങളോട് അന്ധമായ പ്രതിപത്തിയുള്ളവരുമായ ഒരു സമൂഹത്തിനെ സൃഷ്ടിച്ചു കൊണ്ടാണ് KGB അത് നടപ്പിലാക്കിയിരുന്നത്. അങ്ങനെ ബൗദ്ധികമായി തങ്ങളുടെ അടിമകളാക്കിയ ആൾക്കാരെ KGB സാംസ്‌കാരിക നായകർ , സാഹിത്യകാരന്മാർ , മാധ്യമ പ്രമുഖർ എന്നിങ്ങനെയുള്ള സ്ഥാനങ്ങളിൽ അവരോധിച്ചു . അങ്ങനെയുള്ളവരാണ് നമ്മുടെ ഇന്നത്തെ ബഹുപൂരിപക്ഷം ഇടതു ബുദ്ധിജീവികളും,സാംസ്‌കാരിക നായകന്മാരും , മാധ്യമ പ്രവർത്തകരും .
ഈ പ്രമുഖന്മാർക്കു അവാർഡ് കൊടുക്കുക , അവരെ വളരെ ഉയർന്ന സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുക എന്നതായിരിരുന്നു അവരുടെ ആദ്യത്തെ ചുവട്.
അങ്ങനെ അവരോധിക്കപെടുന്ന ഈ ബുദ്ധി ജീവികൾ ബിജെപി , RSS പോലെയുള്ള ദേശീയവാദിസംഘടകൾക്കെതിരെ എപ്പോഴും വിഷം വമിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കും . ന്യൂനപക്ഷ പക്ഷ മതങ്ങൾക്കെതിരെയും , ദളിത് വിഭാഗങ്ങൾക്കെതിരെയും ഉള്ള അക്രമങ്ങളെ അവർ എപ്പോഴും തിരഞ്ഞെടുത്ത് പ്രതികരിക്കുകയും , ഊതിവീർപ്പിക്കുകയും ചെയ്യും .
എല്ലാ അന്വേഷണ വിഭാഗങ്ങളും , കോടതിയും കുറ്റ വിമുക്തനാക്കിയിട്ടും 2002 ലെ ലഹളയുടെ പേരിൽ മോദിയെ ഏകപക്ഷീയമായി 12 വര്ഷം മാധ്യമങ്ങൾ വേട്ടയാടിയത് എന്ത് കൊണ്ടാണെന്ന് കൂട്ടിയാലോചിച്ചാൽ മനസിലാകും .
ദാദ്രിയിലെ കൊലപാതകവും , ജുനൈദിന്റെ കൊലപാതകവും ഗൗരി ലങ്കേഷിന്റെ കൊലപാതകവും എന്ത്കൊണ്ട് തെരഞ്ഞെടുത്തു ഊതി വീർപ്പിക്കപ്പെടുന്നു എന്ന് കൂട്ടിയാലോചിക്കുക .
കെ.ജി.ബി യുടെ കാലം അവസാനിച്ചപ്പോൾ ആ ജോലിയിപ്പോൾ പാകിസ്താനും , ചൈനയുമാണ് ഏറ്റെടുത്തിത്തിരിക്കുന്നത് .അവരുടെ ഈ കച്ചവടമെല്ലാം പൊടി പൊടിച്ചു കൊണ്ടിരിക്കുമ്പോഴാണ് 2014 ഇൽ അവരുടെ എല്ലാ ശ്രമങ്ങളെയും അതിജീവിച്ചു കൊണ്ട് മോഡി അധികാരത്തിൽ വന്നത് .
ന്യുസ് X ചാനൽ പുറത്തു വിട്ട ഒരു വാർത്ത പ്രകാരം പാക്കിസ്ഥാൻ ഇപ്പോൾ ഭാരതത്തിനു അകത്തുള്ള ആൾക്കാരെ ഉപയോഗിച്ച് കൊണ്ട് ഭാരതത്തിന്റെ തകർക്കാനുള്ള ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. “ടാർഗറ്റ് മോഡി ബ്രേക്ക് ഇന്ത്യ ” എന്നതാണ് പദ്ധതിയുടെ പേര് .
ഭാരതത്തിനു എതിരെയും , മോദിക്കെതിരെയും പ്രവർത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും സംഘടിപ്പിക്കുക എന്നതാണ് പാകിസ്ഥാന്റെ പദ്ധതി .
'Secret' Pak note accessed — 'Target Modi, break India' pic.twitter.com/nTkYZ8Qmab
— NewsX (@NewsX) October 10, 2016
ക്രിസ്ത്യാനികൾ , മുസ്ലിങ്ങൾ മുതലായ ന്യുനപക്ഷങ്ങളെ ബിജെപിക്കും RSS നും എതിരെ തിരിക്കുക. ദളിത് വിഭാഗത്തിൽ പെട്ടവർക്കെതിരായി അക്രമം നടക്കുന്നു എന്ന് വരുത്തിത്തീർക്കുക , ജാതിയുടെയും മതത്തിന്റെയും പേരിൽ ലഹളകൾ ഉണ്ടാക്കുക ഇതെല്ലാം പദ്ധതിയുടെ ഭാഗമാണ് . ഇതിന്റെ ഭാഗമായി സഹകരിക്കുന്നവർക്കു പാക്കിസ്ഥാൻ വലിയ തോതിൽ സാമ്പത്തിക സഹായവും നൽകും .
ലഷ്കർ ഇ തോയിബ , ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകൾ മോദിയെ ഭൗതികമായി നശിപ്പിക്കാനും ശ്രമിക്കുന്നുണ്ട് .
പാക്കിസ്ഥാൻ കുറെ ബുദ്ധി ജീവികളെ ഈ ലക്ഷ്യത്തതിനായി നിയോഗിച്ചിട്ടുണ്ട് . അതിൽ ഒരു ബുദ്ധിജീവിയായ അബ്ദുൽഖയൂം പറഞ്ഞതുപ്രകാരം RSS ന്റെ ആശയങ്ങൾ മറ്റു മതങ്ങൾക്കെതിരാണ് എന്ന് പ്രചരിപ്പിക്കുക ,മറ്റു മതങ്ങൾക്കിടയിൽ RSS ന് എതിരായി വിദ്വേഷം ജനിപ്പിക്കുക , RSS ന്യൂന പക്ഷങ്ങളെ ആക്രമിക്കുന്നു എന്ന് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുക ഇതൊക്കെയാണ് പദ്ധതി .
താഴെപ്പറയുന്നവയാണ് അവരുടെ അജണ്ട
- മോദിയെയും അദ്ദേഹത്തിന്റെ മാതൃ സംഘടനയായ RSS നെയും ഹിന്ദുത്വത്തിനെയും പറ്റി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുക.
- ക്രിസ്താനികൾ ,മുസ്ലിങ്ങൾ, ദളിതർ എന്നിവരെ ആക്രമിച്ചതിന് ശേഷം അതിന്റെ ഉത്തരവാദിത്വം ഹിന്ദു സംഘടനകളിൽ കെട്ടി വെക്കുക.
- മോദിക്കെതിരായ സംഘടനകളെ സംഘടിപ്പിച്ച ശേഷം അവരെ ഉപയോഗിച്ച് പാകിസ്താന് അനുകൂലമായ അഭിപ്രായം സ്വരൂപിക്കുക.
- മനുഷ്യാവകാശ സംഘടനകൾ , NGO കൾ , മാധ്യമങ്ങൾ , സാംസ്‌കാരിക നായകർ (എന്നറിയപ്പെടുന്നവർ ) എന്നിവരെകൊണ്ട് മോദിക്കും RSS നും എതിരായി ആരോപണങ്ങൾ ഉന്നയിപ്പിക്കുക .
മേല്പറഞ്ഞവയൊക്കെ ഇപ്പോൾ തന്നെ നമ്മുടെ സമൂഹത്തിൽ നടക്കുന്നത് നമുക്ക് കാണാൻ കഴിയുന്നുണ്ട് .
- എന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ല എന്ന് ഗുർമീഹെർ കൗർ എന്ന പെൺകുട്ടി പ്രസ്താവന നടത്തിയത് ഓർക്കുക .
- കാശ്മീരിൽ തീവ്രവാദികളോട് പോരാടുന്ന പട്ടാളക്കാരേക്കാൾ കൂടുതൽ പട്ടാളക്കാരെ കല്ലെറിയുന്ന ആൾക്കൂട്ടത്തിനോട് സ്നേഹം കാണിക്കുന്നവരെ നമ്മൾ
കണ്ടു . - സഹപ്രവർത്തകരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി തീവ്രവാദിയെ ജീപ്പിന്റെ മുൻപിൽ
കെട്ടിവെച്ച പട്ടാള ഉദ്യോഗസ്ഥന്റെ രക്തത്തിനു വേണ്ടി നില വിളിച്ചവരെയും നമ്മൾ കണ്ടു . - മോഡിയെ തോൽപ്പിക്കാൻ മണി ശങ്കരയ്യർ പാകിസ്ഥാന്റെ സഹായം ചോദിക്കുന്നത്
നമ്മൾ കേട്ടു . - ഡൽഹിയിലെ തെരഞ്ഞെടുപ്പിന് മുന്പ് പള്ളികൾക്കു നേരെ ആക്രമണം ഉണ്ടാവുകയും അത് സംഘപരിവാറിന്റെ മേൽ ആരോപിക്കുന്നതും കണ്ടു .
- ഗൗരി ലങ്കേഷ് കൊല്ലപ്പെടുകയും അത് സംഘപരിവാറിന്റെ തലയിൽ കെട്ടി വെക്കാൻ ശ്രമം നടക്കുകയും ചെയ്തു .
- 2014 മുതൽ തന്നെ , മാധ്യമങ്ങളും , NGO കളും , സാംസ്‌കാരിക നായകരും അസഹിഷ്ണുതാ കഥകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് നമ്മൾ കണ്ടു.
- എന്നാൽ JNU വിൽ “ഭാരത് കി ബർബാദി” മുദ്രാവാക്യം മുഴങ്ങിയപ്പോൾ ഇവരെല്ലാം വായ് മൂടിക്കെട്ടുകയാണ് ചെയ്തത് .
- ഇവർ ബുർഹാൻ വാണി നിഷ്കളങ്കനാണ് എന്ന് വാദിച്ചു .
- ഇവർ അഫ്സൽ ഗുരുവിനെ വാഴ്ത്തി കവിതകൾ രചിച്ചു .
ഇവരെയെല്ലാം പിന്തുണക്കുന്നത് ആരാണ് എന്ന് ന്യായമായും ഊഹിക്കാവുന്നതേ ഉള്ളു .
ഇന്ത്യയോട് നേരിട്ട് എതിർക്കാൻ കഴിയാത്ത പാകിസ്ഥാൻ , നമ്മുടെ രാജ്യത്തിൻറെ
ഉള്ളിൽ തന്നയുള്ള ആൾക്കാരെ ഉപയോഗിച്ച് നമുക്കെതിരായികരുക്കൾ നീക്കുകയാണ് .
സർജിക്കൽ ആക്രമണം കഴിഞ്ഞതോടു കൂടി , ഇനി മോഡി പാകിസ്താനോട് യാതൊരു
വിട്ടു വീഴ്ചയും കാണിക്കില്ല എന്ന് അവർക്കു മനസിലായി .
മുഗളൻമാരും , ബ്രിട്ടീഷുകാരും ഭാരതത്തിനെ കീഴ്പെടുത്തിയതും അടക്കി ഭരിച്ചതും എല്ലാം ഭാരതത്തിനെ ഒറ്റികൊടുത്ത ഭാരതീയരുടെ സഹായത്തോടു കൂടിയാണ് .
ഭാരതം ഒരിക്കൽ കൂടി തോൽക്കാതിരിക്കാൻ ഈ ഒറ്റുകാരെതിരിച്ചറിയേണ്ടതും, ഒറ്റപ്പെടുത്തേണ്ടതും, എതിർക്കേണ്ടതും എല്ലാ ദേശസ്നേഹികളായ ഭാരതീയന്റെയും കടമയാണ്.
Based on an Article in PostCard.News