ഇന്നലെ മുതലുള്ള പെയ്ഡ് ന്യൂസുകളുടെ അസഹ്യമായ തള്ളിക്കയറ്റം കണ്ടും, മനോരമ അച്ചായന്‍ അര മണിക്കൂറിലൊന്ന് എന്ന നിലയില്‍ പടച്ചുവിടുന്ന തള്ളുകള്‍ കണ്ടും ക്ഷമ നശിച്ചതു കൊണ്ടാണ് അവഗണിക്കാമെന്നു കരുതിയ വിഷയം എഴുതേണ്ടി വരുന്നത്.
പ്രിയങ്ക വന്നു……. മോദി പേടിച്ചു, യോഗി മുങ്ങി, അമിത് ഷാ ഓടിയൊളിച്ചു എന്നിങ്ങനെയാണ് തള്ളുകള്‍… ശരിക്കും ഇവരൊക്കെ പേടിക്കാനും വേണ്ടി ആരാ പ്രിയങ്ക ?? ഇത്രനാളും ഇവരെവിടായിരുന്നു…???
കൃത്യമായ രാഷ്ട്രീയ ഇടവേളകളില്‍ ഇന്ദിരാ ഗാന്ധിയുടെ ഫാന്‍സി ഡ്രസ്സായി യു പി യിലെ കോണ്‍ഗ്രസ് ബെല്‍റ്റുകളില്‍ കൈവീശല്‍ പ്രകടനമായി വന്നു പോകുന്നതൊഴിച്ചാല്‍ ഇന്ത്യയെ ഇളക്കി മറിയ്ക്കും എന്നൊക്കെ തള്ളി മറിയ്ക്കാന്‍ അവരാരാണ്… ???
ഏറെക്കാലം സാമൂഹിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഒരു വ്യക്തി ?? നീതി നിഷേധിക്കപ്പെടുന്ന പാവങ്ങള്‍ക്കു വേണ്ടിയോ പൊതു സമൂഹത്തിനു വേണ്ടിയോ ശബ്ദമുയര്‍ത്തിയ ഒരാക്ടിവിസ്റ്റ് ???
രണ്ടായിരമാണ്ടിനു മുന്‍പുള്ള കാര്യങ്ങള്‍ ഞാന്‍ പറയുന്നില്ല… പക്ഷേ 2004 മുതല്‍ 2014 വരെ പ്രിയങ്കയുടെ അമ്മയും സഹോദരനുമൊക്കെ ചേര്‍ന്ന് ഈ രാജ്യം ഭരിച്ചിരുന്നു… അന്നും ഭാരതത്തിലെ 62% വീടുകളിലെയും സ്ത്രീകള്‍ കുറ്റിക്കാട്ടിലും, റെയില്‍ട്രാക്കിലും മറ്റും തലയില്‍ തുണിയിട്ടു പ്രകൃതിയുടെ വിളിയ്ക്ക് പ്രതികരിയ്ക്കുംമ്പോൾ മുന്തിയ ഹോട്ടലുകളിലും പാര്‍ലറുകളിലും വിദേശങ്ങളിലും ചുറ്റിയടിക്കുകയായിരുന്നു അവര്‍. ഒരു തവണ… ഒരു തവണയെന്‍കിലും അവര്‍ തിരിച്ചറിഞ്ഞിരുന്നോ ഭാരതത്തിലെ ഗ്രാമങ്ങളില്‍ അങ്ങനെയും സ്ത്രീകളുണ്ടെന്ന് ??? ആ സ്ത്രീകള്‍ പുകയടുപ്പില്‍ ജീവിതം ഊതി അവസാനിപ്പിക്കുമ്പോൾ പ്രിയങ്കയ്ക്ക് പാചകം ചെയ്യുന്നതിന്‍റെ പ്രയത്നങ്ങളെ കുറിച്ചെന്‍കിലും അറിയാമായിരുന്നോ ??? ആര്‍ത്തവം എന്നു വിളിച്ചു കൂവിയാല്‍ പോരാ… ചാംബലും മണ്ണും വെച്ചു ആര്‍ത്തവ രക്തം മറച്ചു പിടിയ്ക്കുന്ന സ്ത്രീകളുള്ള ഗ്രാമങ്ങളെ കുറിച്ചു പ്രിയങ്കയ്ക്ക് അറിയില്ലായിരുന്നോ ???? പതിനെട്ടായിരം ഗ്രാമങ്ങള്‍ ഇരുട്ടില്‍ തപ്പുമ്പോൾ പ്രിയങ്കയ്ക്ക് അറിയില്ലായിരുന്നോ അവിടെ മനുഷ്യനും ജീവിതവുമുണ്ടെന്ന്… ആ ഇരുളിന്‍റെ മറവില്‍ സ്ത്രീകളുടെ സാരിത്തലപ്പിനു നേരെ നീളുന്ന കൈകളുണ്ടെന്ന്…??? ഇതൊന്നും നിങ്ങള്‍ക്കറിയില്ലായിരുന്നു…. നിങ്ങളതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല… കണ്ടിട്ടില്ല….. ഗാന്ധികുടുംബത്തിലെ നായയുടെ പേര് വരെ പി ആര്‍ കമ്പനികള്‍ വാര്‍ത്തയാക്കുന്ന നാട്ടില്‍ നിങ്ങളെ വല്ലപ്പോഴും കണ്ടു പോകുന്ന പ്രതിഭാസമായി നിര്‍ത്തിയത് ആഡംബര ജീവിതത്തില്‍ മാത്രം മുഴുകി പോയ ഒരാളെ മറച്ചു പിടിയ്ക്കാനൂള്ള നിങ്ങളുടെ ചമച്ച മാധ്യമങ്ങളുടെ രാജ്ഞി ഭക്തിയായിരുന്നു…. നിങ്ങള്‍ ഇന്ത്യയെ ഇതുവരെ അറിഞ്ഞിട്ടില്ല…. നിങ്ങള്‍ പ്രചരണത്തിനു ചെന്നിറങ്ങുന്ന യു പി യില്‍ ആകെ മലീമസയായി കരഞ്ഞു കൊണ്ടൊഴുകിയിരുന്ന ഗംഗയേയും നിങ്ങള്‍ക്കറിയില്ലായിരുന്നു… 2004 മുതല്‍ 2014 വരെയുള്ള കാലത്ത് നിങ്ങളൊന്നുമേ അറിഞ്ഞില്ല.. ഭര്‍ത്താവ് റോബര്‍ട്ട് വദ്ര നടത്തിയ ഭൂമാഫിയ പ്രവര്‍ത്തനങ്ങും അറിഞ്ഞില്ല. ആകെ അറിയുമായിരുന്നത് മമ്മിയ്ക്കൊപ്പം തിരഞ്ഞെടുപ്പ് റാലികളിലെ ഫാന്‍സി ഡ്രസ്സാകാന്‍ മാത്രമായിരുന്നു…
ആ പ്രിയങ്കയെ എന്തിന്‍റെ ആവേശത്തില്‍ ജനങ്ങള്‍ സ്വീകരിക്കുന്നു എന്നാണ് മാമാ മാധ്യമങ്ങളീ തള്ളുന്നത് ???
അവരെന്തു ചെയ്തു എന്നാണ് പറയുന്നത് ????
മുകളില്‍ പറയുന്ന മുഴുവന്‍ വിഷയങ്ങളെയും ആരോഗ്യപരമായി സമീപിക്കുകയും പരിഹരിക്കുകയും ചെയ്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്… മോദി തരംഗമാകുന്നത് മാധ്യമങ്ങളുടെ തലോടലേറ്റിട്ടല്ല… മോദി പ്രധാനമന്ത്രി ആകുന്നത് വരെ മോദി തരംഗം ഉണ്ടായിരുന്നു എന്നു സമ്മതിക്കാതിരുന്നവരാണ് മീഡിയ. പന്ത്രണ്ട് വര്‍ഷം മുഖ്യമന്ത്രിയായി തുടര്‍ച്ചയായ ജയങ്ങള്‍ നേടി, ജനങ്ങള്‍ പിന്തുണ കൊടുത്ത്, ചെല്ലുന്നിടത്തൊക്കെ അദ്ധേഹം തന്‍റെ പ്രവര്‍ത്തനങ്ങളുടെ മികവില്‍ കയ്യടി നേടിയാണ് ആവേശമായത്….
ജീവിതത്തില്‍ ഒരു പണിയും ചെയ്തിട്ടില്ലാത്ത പ്രിയങ്കയെ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മാത്രം നിങ്ങള്‍ പുകഴ്ത്തിപ്പാടിയതിന്‍റെ നൂറിലൊന്നു പോലും അമിത് ഷാ യ്ക്കോ യോഗിയ്ക്കോ മോദിയ്‌ക്കോ കിട്ടിയിട്ടില്ല…. പുകഴ്ത്തലുകള്‍ കിട്ടിയിട്ടില്ല എന്നു മാത്രമല്ല നിങ്ങളുടെ വിദ്വേഷ നുണകളെ അതിജീവിച്ചുമാണ് അവരൊക്കെ കോടിക്കണക്കിനു ജനങ്ങളുടെ ആരാധ്യപാത്രമായത്….. മാധ്യമങ്ങള്‍ കെട്ടിയുണ്ടാക്കി കൊടുത്ത ഇമേജുകളില്‍ വളര്‍ന്നവരല്ല…ചതുരംഗ കളത്തില്‍ നിങ്ങളിറക്കുന്ന ട്രോജന്‍ കുതിരകള്‍ക്കു മുന്നില്‍ അവര്‍ വീഴുകയുമില്ല…. 50 വയസ്സു വരെ അന്തഃപുരത്തില്‍ സുഖിച്ചു ജീവിച്ച ശേഷം, ഇത്തവണ കൂടെ തോറ്റാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇവരെ അവതരിപ്പിക്കാന്‍ പാര്‍ട്ടിയുണ്ടാകില്ല എന്ന തിരിച്ചറിവില്‍, മാധ്യമങ്ങളിലെ ലോബിയിംഗ് സുഹൃത്തുക്കള്‍ക്ക് പണം വാരിയെറിഞ്ഞുള്ള ഈ ”പേടിപ്പിക്കല്‍” കൊണ്ട് മമ്മീടേം ടീമിന്‍റേം കുറച്ചു കാശു പോയി കിട്ടും എന്നല്ലാതെ യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല….
ഇനിയും മനസ്സിലാകുന്നില്ല എന്‍കില്‍ ഇന്ദിരയുടെ സതീര്‍ത്ഥ്യരാരേലും ഉണ്ടേല്‍ ചോദിച്ചു നോക്കൂ…. ഇന്ദിരയേയും, അവരുടെ സായുധ സേനയേം വെറുംകൈ കൊണ്ടു നേരിട്ടു ജയിച്ച ഒരു പ്രസ്താനമുണ്ട്…. ആര്‍ എസ് എസ്….. ആ ആലയില്‍ കുരുത്തു വന്ന പിള്ളേരോടാ മുട്ടാന്‍ പോകുന്നത്.. ആ ഇന്ദിര തോറ്റു.. പിന്നല്ലേ ഈ ഫാന്‍സി ഡ്രസ്സ്….!!
Great write up.