കേരളമേ, ജാഗ്രത ! ലങ്ക അത്ര അകലെയല്ല

0

ക്രൈസ്തവര്‍ ഉയിര്‍പ്പിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഈസ്റ്റര്‍ ദിനത്തില്‍, ദേവലായങ്ങളില്‍ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ, ഇസ്ലാമിക ഭീകരര്‍ ശ്രീലങ്കയിലെ കൊളംബോയില്‍ നടത്തിയ ഹീനമായ കൂട്ടക്കൊല ലോകത്തെയാകെ ഞെട്ടിച്ചു.മുന്നൂറിലധികം നിരപരാധികളാണ് ഈ പൈശാചിക കൃത്യത്തിന് ഇരയായത്.

ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ന്യൂസിലാന്‍ഡിലെ മുസ്ലീംപള്ളിയില്‍ നടന്ന വെടിവെപ്പിന് പകരം വീട്ടലാണത്രെ ഇതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പറയുന്നു.

ക്രൈസ്തവ ദേവാലയങ്ങളിലും വിദേശികള്‍, പ്രത്യേകിച്ച് യൂറോപ്യന്‍മാര്‍ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി 6 സ്ഥലങ്ങളിൽ വനിതകള്‍ ഉള്‍പ്പെടുന്ന ഏഴോളം ഇസ്‌ലാമിക ചാവേറുകളാണ് സ്‌ഫോടനങ്ങൾ നടത്തിയത്. ഈ സ്ഫോടന പരമ്പരയെ കുറിച്ച് ഇന്ത്യ ശ്രീലങ്കക്ക് നേരത്തെ തന്നെ സൂചന നൽകിയിരുന്നു.  2018 -ൽ കോയമ്പത്തൂർ വെച്ച് അറസ്റ് ചെയ്ത ഹാഷിം എന്ന യുവാവിൽ നിന്ന് ലഭിച്ച വിവരങ്ങളും വീഡിയോയും അനുസരിച്, പ്രാദേശിക ഭാഷകൾ ഉപയോഗിച്ച് ഐസിസ് ഒരുപാട് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട് എന്നറിഞ്ഞിരുന്നു. ഇതേ വീഡിയോകളിൽ ശ്രീലങ്കൻ സ്‌ഫോടനത്തെ കുറിച്ച് സൂചന ഉണ്ടായിരുന്നെന്നും അത് ശ്രീലങ്കയെ ഉടനെ തന്നെ അറിയിച്ചിരുന്നു എന്നും പറയപ്പെടുന്നു. കേരളം, തമിഴ്‌നാട്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിൽ വളരെ വമ്പിച്ച പ്ലാൻ ആണ് ഐസിസ് നടത്തിയിരിക്കുന്നത്. തീവ്രവാദ ഗ്രൂപ്പുകൾ ഉണ്ടാക്കി അവർ വഴി സോഷ്യൽ മീഡിയയിൽ ഐസിസിന്റെ ആശയം എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ യുവാക്കൾ ഐസിസിലേക്കു ചേരുന്നതെന്നും, ഇത് നടക്കുന്നത് പ്രധാനമായും ടെലിഗ്രാം വഴിയുള്ള വോയിസ് ക്ലിപ്പുകളിലൂടെ ആണെന്നും NIA അറിയിച്ചു.

ഇനി, ഈ വാർത്ത അറിഞ്ഞ കേരളത്തിലെ അവസ്ഥ ഒന്ന് നോക്കാം.

“ഹിന്ദു തീവ്രവാദികൾ” എന്ന വാക്ക് വളരെ അധികം പ്രചരിച്ചു വരികയാണ് കേരളത്തിൽ. എന്തിനെ ആണ് ശരിക്കും ഹിന്ദു തീവ്രവാദം എന്ന് പറയുന്നത് എന്നത് ആരും തന്നെ ശ്രദ്ധിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ ദിവസവും നാം കണ്ടു വരുന്നതാണ് “വർഗീയത” എന്ന വാക്ക്.

ശരിക്കും ആരാണ് ഇതെല്ലാം ഉപയോഗിക്കുന്നത്? ആരാണ് ഇത്തരം വാക്കുകൾ കണ്ടെത്തുന്നത്? ശ്രീലങ്കയിൽ സ്ഫോടനം നടന്നു എന്നറിഞ്ഞ അടുത്ത നിമിഷം മുതൽ അത് ചെയ്‌തത്‌ ഹിന്ദു തീവ്രവാദികൾ ആണെന്ന് വരുത്തി തീർക്കാൻ ഒരുപാട് ഫേസ്ബുക് പോസ്റ്റുകൾ നിരവധി പേര് ഷെയർ ചെയ്യുന്നത് കണ്ടു. ലോകത്തു എവിടെ ഒരു സ്ഫോടനം ഉണ്ടായാലും അത് ഹിന്ദു തീവ്രവാദം ആണ് എന്ന് വരുത്തി തീർക്കുക ഒരു പതിവാണ് കേരളത്തിൽ. വർഗീയ പ്രവർത്തികൾ ചെയ്യുന്നത് ആർഎസ്എസ് അനുഭാവികൾ ആണെന്ന് വരുത്തി തീർക്കുന്നതിൽ വിജയം കൈവരിച്ച ഇവർ, പതുക്കെ എല്ലാ ഹിന്ദുക്കളെയും തീവ്രവാദികൾ എന്ന് മുദ്ര കുത്തുകയാണ്. ഹിന്ദു എന്ന വാക്ക് ഉപയോഗിക്കുന്ന ഒരാളെ വർഗീയവാദി എന്ന് വിളിയ്ക്കുംവിധം ഇവർ കേരളത്തെ മാറ്റിയെടുക്കുന്നു.

എന്തിന്?……. കേരളത്തിൽ നിന്ന് ഒട്ടേറെ കുട്ടികളെ ഐസിസ് റിക്രൂട്ട്മെന്റ് നടത്തി അഫ്ഘാനിസ്ഥാനിലേക്കും മറ്റു ഇസ്‌ലാമിക രാജ്യങ്ങളിലേക്കും കൊണ്ട് പോകുന്നുണ്ട്. ഐസിസ് എന്തിനു പ്രവർത്തിക്കുന്നു, അവരുടെ ആശയം എന്താണ് എന്നതിന്റെ വിത്തുകൾ വിതക്കാൻ ധാരാളം ആൾക്കാർ കേരളത്തിൽ തന്നെ ഉണ്ട്. യുവാക്കൾ ആണ് ഇവരുടെ പ്രധാന ഇരകൾ. ചോരത്തിളപ്പുള്ള പ്രായം ആയതിനാൽ ചാവേറാക്രമണം മുതലായ സ്‌ഫോടനങ്ങൾക്ക് ഇവരെ പറഞ്ഞു വിടുക വളരെ എളുപ്പമാണ്. ഇസ്‌ലാം എന്നത് ഒരു നല്ല മതം ആണെന്നും, ഇസ്‌ലാമിനെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉണ്ടാക്കാൻ കേരളത്തിലെ വർഗീയവാദികൾ ശ്രമിക്കുകയാണെന്നും വരുത്തി തീർക്കുക വഴി യുവാക്കളുടെ മനസ്സിൽ ഇസ്‌ലാം എന്ന മതത്തിന് വലിയ ഒരു സ്ഥാനം ഉണ്ടാക്കുക എന്നത് ഇവരുടെ പ്രധാന ലക്ഷ്യം ആണ്. നിർഭാഗ്യവശാൽ ഓരോ ദിവസവും ഇവർ വിജയിക്കുകയാണ്.

2018 വരെയുള്ള പ്രൊ ഐസിസ് കേസുകളുടെ കണക്കെടുത്താൽ ഭൂരിപക്ഷവും കേരളത്തിൽ നിന്നാണ്. 112 കേസുകളിൽ 37 എണ്ണവും കേരളത്തിൽ നിന്നാണ്. ബാക്കിയുള്ളവ മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും. എന്തുകൊണ്ടാണ് കേരളത്തിൽ മാത്രം ഇത്രയും കേസുകൾ? ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ആശയത്തിനെ തീവ്രവത്കരിക്കാൻ ഏറ്റവും അധികം സഹായിക്കുന്നത് സാക്ഷര കേരളം ആണ് എന്നതാണ് ദുഖകരം.

ഫേസ്ബുക് പോലെ ഉള്ള സോഷ്യൽ മീഡിയ വഴിയാണ് ഇവർ ഇവരുടെ ആശയം മറ്റുള്ളവരിലേക്ക് എത്തിക്കുന്നത്. വാട്ട് സാപ്പ്, ടെലിഗ്രാം മുതലായ ആപ്പുകളിലൂടെ എൻക്രിപ്റ്റഡ് ആയ മെസ്സേജുകൾ അയക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. എൻക്രിപ്റ്റഡ് ആയ മെസ്സേജുകൾ വീണ്ടെടുക്കാൻ ഗവൺമെന്റിന് പോലും വളരെ ബുദ്ധിമുട്ടായിരിക്കും. നശിദുൽ ഹംസഫർ എന്ന 26കാരന്റെ കഥ നമ്മൾ എല്ലാവരും വായിച്ചതാണ്.

കോളേജ് സുഹൃത്ത് വഴി പരിചയപ്പെട്ടവർ പറഞ്ഞത് വിശ്വസിച്ചു ഹംസഫറും ഈ സോഷ്യൽ മീഡിയ വഴിയുള്ള ഈ പ്രലോഭനത്തിനു ഇരയായി അഫ്ഘാനിസ്ഥാനിലേക്ക് യാത്ര തിരിച്ചു. 2016 ഇൽ 21 പേരെ കേരളത്തിൽ നിന്ന് കാണാതായി. അവരും ഹംസഫറും ആയിട്ട് ബന്ധം ഉണ്ട് എന്നാണു റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.  അഫ്‌ഗാനി ആണ് എന്ന് വരുത്തി തീർത്തിട്ട് ഐസിസ് കാമ്പിലേക്കു എത്തുന്ന മുമ്പ് തന്നെ കാബൂളിൽ വെച്ച് ഹംസഫറിനെ പിടികൂടി. അഫ്ഘാൻ ഏജൻസിയും US ഏജൻസിയും ചോദ്യം ചെയ്യലിന് ശേഷം ഹംസഫറിനെ ഇന്ത്യയിലേക്ക് തിരിച്ചു പറഞ്ഞയച്ചു. സ്വന്തം മതത്തിൽ ഒരുപാട് വിശ്വസിച്ച ഹംസഫറിനെ ടെലിഗ്രാം വഴി ഓഡിയോ ക്ലിപ്പുകൾ അയച്ചു IS ആശയം പറഞ്ഞു മനസ്സിലാക്കി, അത് തെറ്റല്ല എന്ന് വരുത്തി തീർത്തു മനസ്സ് മാറ്റുകയായിരുന്നു. കേവലം സോഷ്യൽ മീഡിയയുടെ ശക്തി കണ്ടോളു. കോഴിക്കോട് നിന്നുള്ള ഷൈബു നിഹാർ എന്നയാളുടെ പേരിലും ഐസിസ് റിക്രൂട്ട്മെന്റ് ചെയ്യാൻ നോക്കിയതിന്റെ പേരിൽ കേസുണ്ട്. ബെഹ്‌റനിൽ വെച്ച് ജിഹാദ് എന്താണെന്ന് കൃത്യം മനസ്സിലാക്കി ഒരുപാട് ആൾക്കാരെ ഇയാൾ സിറിയയിലേക്ക് കടത്തി. അതിന്റെ പിന്നിലെ രഹസ്യങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല.

സൗദി അറേബ്യ പോലെയുള്ള രാജ്യങ്ങൾ ഫണ്ട് കൊടുത്തു നടത്തുന്ന മദ്രസ്സകൾ മലബാർ ഭാഗങ്ങളിൽ വളരെ കൂടുതൽ ആണ്. ഇന്ത്യയിൽ ഷിയാ മുസ്ലിങ്ങൾ (പ്രത്യേകിച്ച് കേരളത്തിൽ) കൂടി വരുന്നത് ശ്രദ്ധിച്ച സൗദി അറേബ്യ, ജോലി ആവശ്യങ്ങൾക്കായി അവിടെ എത്തുന്ന മലയാളികളെ ഉപയോഗിച്ചു വഹാബിസം കേരളത്തിൽ കൊണ്ട് വരാൻ ശ്രമിക്കുന്നു. കഴിഞ്ഞ 4-5 കൊല്ലങ്ങൾ ആയി കേരളത്തിൽ വഹാബിസം കൂടി വരികയാണ്. ഒസാമ ബിൻലാദന്റെ മരണത്തെ തുടർന്ന് വിലാപ യാത്രകൾ നടത്തിയതും, അജ്മൽ കസബിനു വേണ്ടി പ്രാർത്ഥിച്ചതുമായ ഏക സംസ്ഥാനം കേരളം ആണ്. സൗദി അറേബിയയിൽ നിന്ന് വരുന്ന ഫണ്ടുകൾ ആണ് ഇതിനു പ്രധാന പ്രചോദനം. അൻസാറുൽ ഖിലാഫ കെ എൽ എന്ന പേരിൽ ഐസിസിനെ പോലെ ഒരു സംഘടന വരെ കേരളത്തിൽ തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയ വഴി ആശയം കൈമാറുക എന്നതായിരുന്നു ഇവരുടെയും പദ്ധതി. എന്നാൽ, ഇതറിഞ്ഞ NIA ഇതിനു പിന്നിലെ യുവാക്കളെ അറസ്റ് ചെയ്തു. അഫ്‌ഗാനിസ്ഥാനിൽ കൊണ്ടുപോയി യുവാക്കൾക്ക് പരിശീലനം കൊടുത്തു, അവരെ തിരിച്ച ഇന്ത്യയിൽ കൊണ്ട് വന്ന് ഇവിടെ ഭീകരാക്രമണങ്ങൾ നടത്താൻ ഉള്ള പദ്ധതിയായിരുന്നു ഇത്.

കേരളത്തിൽ ഐസിസ് വളരുന്നതിന് കുറിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുന്നു. “ലൈറ്റ് ഓഫ് കേരള” എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ഹിന്ദുക്കൾക്കെതിരെ ധാരാളം വോയിസ് ക്ലിപ്പുകൾ വരാറുണ്ട്. ഹിന്ദു സഭകൾക്ക് എതിരെ നടത്താൻ പോകുന്ന ആക്രമണങ്ങളുടെ വിവരങ്ങൾ ഈ ഗ്രൂപ്പ് വഴി കൈമാറിയിട്ടുണ്ട്. അബ്ദുൽ റഷീദ് എന്നയാളായുടെ ശബ്ദം ആണെന്നാണ് കണ്ടെത്തൽ. ആ വോയിസ് ക്ലിപ്പിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:

ദാർ ഉൽ ഇസ്‌ലാം ആകുന്നത് വരെ കാഫിറുകളുമായി യുദ്ധം ചെയ്യുക. ഹിന്ദുക്കൾ പശുവിനെ ദൈവം ആയി കാണുന്നു, ശിവലിംഗം എന്നത് ശിവന്റെ സ്വകാര്യ ഭാഗം ആകുന്നു, സ്ത്രീകളും കുട്ടികളും എല്ലാം അതിനെ ആരാധിക്കുന്നു. അവരെ കണ്ടു പിടിച്ചു എല്ലാവരെയും കൊല്ലണം എന്ന് അല്ലാഹു പറയുന്നു. ജനാധിപത്യം, ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ എല്ലാവരും ഇല്ലാതെയാകണം.വിദ്യാഭ്യാസവും ബുദ്ധിയുമുള്ള നിങ്ങൾ ഭക്ഷണത്തിൽ വിഷം കലക്കി കൊടുത്തിട്ടായാലും അവരെ കൊല്ലണം.”

ഇത്രയും ശക്തമായ വാക്കുകളും, ആക്രമണങ്ങളും ആണ് ഐസിസ് എന്ന സംഘടന പ്ലാൻ ചെയ്യുന്നത്. ഹിന്ദു രാഷ്ട്രം എന്നത് മറ്റു മതങ്ങൾക്ക് എതിരെ ആണെന്ന ആരോപണം സോഷ്യൽ മീഡിയയിൽ വരാൻ കാരണവും ഇവരൊക്കെ തന്നെ ആണ്. ശ്രീലങ്കയിൽ ഉണ്ടായ സ്‌ഫോടനങ്ങളിൽ കേരളത്തിലെ ഐസിസ് വിങ്ങിനും പങ്കുണ്ടോ എന്നത് മറ്റൊരു സംശയം ആയി നിൽക്കുന്നു. ജനാതിപത്യം എന്നത് നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കും ഇഷ്ടമല്ല. ജനാധിപത്യത്തെ തള്ളി പറയുന്നത് വഴി ഐസിസിന് കൂടുതൽ പിന്തുണയാണ് ഇവർ കൊടുക്കുന്നത് എന്ന് ഈ നേതാക്കൾക്ക് അറിയാമോ എന്നത് മറ്റൊരു ചോദ്യം.

വളർന്നു വരുന്ന ഹിന്ദു വിരുദ്ധത എങ്ങനെ നിർത്തലാക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടത് സർക്കാർ പോലെ ഹിന്ദു വിരുദ്ധ സർക്കാരും, വിപ്ലവവും എല്ലാം കൂടെ കേരളത്തിന്റെ അവസ്ഥ എന്താകും എന്ന് കണ്ടു അറിയേണ്ടിയിരിക്കുന്നു.

ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുമ്പോള്‍ ജിഹാദിന് തയ്യാറായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എത്തിയത് വര്‍ഗീയത വീഴുമെന്നും വികസനം വാഴുമെന്നും പുരപ്പുറത്തിരുന്ന് വിളിച്ചു കൂവുന്ന കേരളത്തില്‍ നിന്നാണ്. കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന നമ്പര്‍ വണ്‍ കേരളമേ.. ജാഗ്രത പുലര്‍ത്തുക.. അനന്തപുരിയില്‍ നിന്ന് അധികം അകലയല്ല ചാവേറുകള്‍ നിമിഷംകൊണ്ട് തകര്‍ത്തെറിഞ്ഞ ലങ്ക.. ഓര്‍ക്കുക. സമയം ഇനിയും അതിക്രമിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here