കമ്മ്യൂണിസത്തെ അറിയുക – ഭാഗം 2

(ഭാഗം 1 ഇവിടെ വായിക്കുക)

രാഷ്ട്രീയ സിദ്ധാന്തം (പൊളിറ്റിക്കൽ ഐഡിയോളജി) തുടരുന്നു. 

ഈ ഭാഗത്തിൽ രാഷ്ട്രീയമായി കമ്മൂണിസം വന്നതും പോയതും നിലനിൽക്കുന്നതും വളരെ സംക്ഷിപ്തമായി അവലോകനം ചെയ്യാം. 
എല്ലാവർക്കും അറിയാവുന്നതുപോലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സ്റ്റേറ്റ് എന്നത് ത്സാർ ചക്രവർത്തിയുടെ രണ്ടുവയസുള്ള മകനടക്കമുള്ള കുടുംബത്തെ അറുംകൊല ചെയ്ത് നേടിയെടുത്ത സോവിയറ്റു യൂണിയൻ ആണ്. വളരെ അപഹാസ്യമായ തുടക്കമാണ് ജിയോപോളിറ്റിക്സിൽ കമ്മ്യൂണിസത്തിനുള്ളത്. ഹിറ്റ്ലർ എന്ന സ്വേച്ഛാധിപതിയെ വാഴിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ ഫാസിസത്തിനെതിരെയുള്ള പോർക്കൊടിയാവുന്നത് രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി പൊടുന്നനെ USSR ആക്രമിച്ചപ്പോഴാണ്. അതുവരെ ജർമ്മനിയുടെ സഖ്യകക്ഷി ആയിരുന്ന റഷ്യ ഒരൊറ്റ രാത്രികൊണ്ട് കൂറുമാറി ജർമനിക്കെതിരെ ആയി. കമ്മ്യൂണിസത്തിന്റെ ഈ ഇരട്ടത്താപ്പും അവസരവാദവും അതിന്റെ ജനനം മുതൽക്കുണ്ടായിരുന്നുവെന്നു സ്പഷ്ടം.

ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം, ഈ സമയത്താണ് കമ്മ്യൂണിസത്തിന്റെ ‘പോപ്പുലർ ഫ്രണ്ട്’ എന്ന ആശയം വന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വീണ്ടും സ്വേഛാധികാരം യൂറോപ്പിൽ തലപൊക്കാതിരിക്കാൻ യുദ്ധത്തിന് മുൻപ് ബ്രിട്ടനും സ്റ്റാലിനും തമ്മിലുള്ള രഹസ്യ ഉടമ്പടി പ്രകാരം കിഴക്കൻ യൂറോപ്പിൽ റഷ്യൻ അധിനിവേശം തുടങ്ങി. ആ നാടുകളിലുള്ള താഴേക്കിടയിലുള്ളവർ, തൊഴിലാളികൾ, മധ്യവർഗ്ഗങ്ങൾ ഇവരുടെയൊക്കെ സഹായത്തോടെ ഹംഗറി, കിഴക്കൻ ജർമ്മനി, ചെക്കോസ്ലോവാക് പോലെയുള്ള പല നാടുകളിലും പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തോടെ കമ്മ്യൂണിസ്റ്റ് അധികാരത്തിലെത്തി. ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് ഇപ്പോൾ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാരോട് കൈകോർക്കുന്നുവെന്നതല്ല – പോപ്പുലർ ഫ്രണ്ട് എന്നത് കമ്മ്യൂണിസത്തിന്റെ സൃഷ്ടിയാണെന്നതാണ്.

പോളണ്ട് പോലെയുള്ള രാജ്യങ്ങളിൽ പോലീസ് സേനയിൽ നിന്നും ധാരാളം റിക്രൂട്ട്മെന്റ് സ്റ്റാലിൻ ചെയ്തിരുന്നു. ഇന്ന് കേരള പോലീസിന്റെ 30% കമ്മ്യൂണിസ്റ്റ് ആണെന്നത് കാണിക്കുന്നത് ഈ പഴയ കമ്മ്യൂണിസ്റ്റ് തന്ത്രം തന്നെയാണ്. 
പോലീസ് റിക്രൂട്ട്മെന്റ് പോലെ, സ്റ്റാലിൻ കിഴക്കൻ യൂറോപ്പിലെ റേഡിയോ സ്റ്റേഷനുകളും പിടിച്ചെടുത്തു. ‘പ്രൊപ്പഗാണ്ട’ കമ്മ്യൂണിസത്തിന്റെ ജീവനാഡിയാണ്. തൊണ്ണൂറുകളിൽ തമിഴ് നാട്ടിൽ കരുണാനിധി നേടിയ കേബിൾ ടീവി വിപ്ലവം, തുടർന്ന് ദാനമായി കൊടുത്ത ടെലിവിഷൻ സെറ്റുകൾ ഇന്നും അവരുടെ ഏറ്റവും വലിയ പ്രോപഗണ്ട ആയുധമായി നിലനിൽക്കുന്നു. കരുണാനിധിക്കും കമ്മ്യൂണിസ്റ്റിനും ഉള്ള ബന്ധം അറിയാൻ ദശലക്ഷങ്ങളെ കശാപ്പു ചെയ്ത സ്റ്റാലിന്റെ പേര് അയ്യാദുരൈ എന്ന സ്വന്തം മകന് വെച്ചതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. കേരളത്തിലും മീഡിയ അടക്കിഭരിക്കുന്നത് കമ്മൂണിസം തന്നെയാണ്. 

യൂറോപ്പ് നാടുകളിലെല്ലാം ഉണ്ടായിരുന്ന ദേശസ്നേഹം എന്ന വികാരത്തെ തുടച്ചെറിയുക, ഒരു സാങ്കല്പിക ശത്രുവിനെതിരെ സംഘടിക്കുക എന്നുമായിരുന്നു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രധാന പ്രകടനപത്രം. ഇത് സാധിച്ചെടുക്കാനായി വാൻ തോതിൽ വംശനാശനം (ethnic  cleansing) ഈ നാടുകളിൽ കമ്മ്യൂണിസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റാലിനും മാവോയും ചെയ്ത നരഹത്യയെക്കുറിച്ച് അധികം അറിയാത്ത പാവങ്ങളാണ് പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിഞ്ഞത്. 

എന്നാൽ കിഴക്കൻ യൂറോപ്പിൽ സ്റ്റാലിന്റെയും കോമിന്റേണിന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് അവസരവാദികളായ യൂറോപ്യൻ രാഷ്ട്രീയ പാർട്ടികൾ അവരുടെ നയങ്ങൾ മാറ്റിക്കൊണ്ടേയിരുന്നു – അവസാനം ജർമൻ ആയുധമായ ലാവലിസവും പോളണ്ടിന്റെ സോളിഡാരിറ്റിയും USSR ന്റെ ഗ്ലാസ്‌നോസ്തും പെരിസ്ത്രോയിക്കയും ചേർന്നപ്പോൾ ലോകത്തിൽ കമ്മൂണിസം മുറ്റിലും രാഷ്ട്രീയപരമായി തുടച്ചു നീക്കപ്പെട്ടു. (ഇതിനെല്ലാം അപവാദമായി ചൈന എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് ആയി തുടരുന്നുവെന്ന ചോദ്യം വരാം. അടുത്ത ഭാഗത്തിൽ അത് വിശകലനം ചെയ്യാം).

പക്ഷേ സർവ്വരാജ്യ തൊഴിലാളികളും സംഘടിക്കുക എന്ന ആശയത്തിന്റെ അപ്രായോഗികത അന്നേ കണ്ടറിഞ്ഞ അന്റോണിയോ ഗ്രാംഷീയെപ്പോലുള്ളവർ അതാത് നാടുകളിലുള്ള സംസ്കാരങ്ങളെ വേരറുക്കേണ്ടത് കമ്മൂണിസം വളരാൻ ആവശ്യമാണെന്ന ആശയങ്ങൾ മുന്നോട്ടു വയ്ക്കാൻ തുടങ്ങിയിരുന്നു. ഇതിനെ കുറിച്ച് ‘സാംസ്കാരികം’ എന്ന ഖണ്ഡശഃ യിൽ എഴുതാം. 

സോവിയറ്റ് നാട് വീണതിന് ശേഷം രാഷ്ട്രീയമായി കമ്മൂണിസം ഏറെക്കുറെ അണ്ടർഗ്രൗണ്ടിൽ പോയിരുന്നു. ഇന്ത്യയിൽ ത്രിപുരയിലും ബംഗാളിലും കേരളത്തിലും (ചൈനയും ഉത്തര കൊറിയയും ഇതിൽ ഉൾപ്പെടുത്തുന്നില്ല) അല്ലാതെ ലിബറലൈസ്ഡ് ഡെമോക്രസികളിൽ നിന്ന് കമ്മൂണിസം മാഞ്ഞുപോയിത്തുടങ്ങി. എന്നാൽ കമ്മ്യൂണിസ്റ്റുകൾ വെറുതെയിരിക്കുകയായിരുന്നില്ല. അമേരിക്ക ‘മക്കാർത്തിയിസത്തിന്റെ’ തണലിൽ നിന്ന് വെളിയിലേക്ക് വന്ന് ഒബാമയെ തെരഞ്ഞെടുത്തതിന് ശേഷം വടക്കു-തെക്ക് അമേരിക്കകളിൽ രഹസ്യ സംഘടനകൾ പലതും പകൽ വെളിച്ചത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത്തവണ അടിച്ചമർത്തപ്പെട്ടവരുടെ കൂട്ടത്തിൽ ഇസ്ലാമികരെയും ചേർത്താണ് ഉയർത്തെഴുനേൽപ്പ് നടത്തിയത്. 9/ 11 ശേഷം ഒരു ഇസ്ലാമിക ഇരവാദവും ‘ഇസ്ലാമോഫോബിയ’ പോലുള്ള നരേറ്റിവ്‌സും പ്രത്യക്ഷപ്പെട്ടു തുടങ്ങി. 

1950 കൾ മുതൽ തങ്ങളെ ചതിച്ച മദ്ധ്യ-പാശ്ചാത്യ യൂറോപ്യൻ നാടുകളിലേക്ക് അണപൊട്ടിയൊഴുകുന്ന പോലെ ഇസ്ലാമിക സൈനികരെ തുറന്നു വിടുക എന്നതായിരുന്നു ഉയിർത്തെഴുന്നേറ്റ കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ജയം. 2015 മുതൽ യൂറോപ്പിലേക്ക് വന്ന റെഫ്യൂജികളുടെ ഡെമോഗ്രാഫിക്‌സ് നോക്കിയാലറിയാം മേൽപ്പറഞ്ഞ ‘സൈനികർ’ എന്ന വിശേഷണത്തിന്റെ പ്രമാണം. ജീൻസും ടീഷർട്ടും അണിഞ്ഞ ബാക്ക്പാക്ക് ഏന്തിയ 20നും 30നും ഇടയിലുള്ള ആരോഗ്യമുള്ള ആണുങ്ങൾ ആണ് പ്രധാന അഗതികൾ. സ്ത്രീകൾ, കുട്ടികൾ, വയസ്സായവർ – ഇവർ യഥാർത്ഥ അഗതികൾ – ഇവർക്ക് ഈ ഇമ്മിഗ്രേഷൻ റൂട്ട് പൂർത്തിയാക്കാനുള്ള ആരോഗ്യമോ പണമോ ഇല്ല. സഹായിക്കാൻ കമ്മ്യൂണിസ്റ്റ് തയ്യാറുമല്ല. കാരണം ജർമ്മനിയിലും ബ്രിട്ടനിലും മറ്റു യൂറോപ്പ് നാടുകളിലും പോർ തുടങ്ങണമെങ്കിൽ യഥാർത്ഥ അഗതികൾ പറ്റില്ലല്ലോ. 

ഇസ്ലാമിക സൗഹാർദ്ദം കൂടുതലും അടുത്തകാലത്തു വരാൻ കാരണം വറ്റുന്ന എണ്ണകിണറുകൾ സൗദിയെ ഇസ്രയേലിനോട് അടുക്കാൻ പ്രേരിപ്പിച്ച ഇന്ത്യൻ ഡിപ്ലോമസിയും ആണ്. ഇന്ന് ലോകത്തുള്ള ഒട്ടുമിക്ക സാമൂഹ്യസംഘടനകളും അക്കാഡമിക് സ്ഥാപനങ്ങളും പഠനങ്ങളും സ്പോൺസർ ചെയ്യുന്നത് ജോർജ് സോറോസിന്റെ ഓപ്പൺ ഫൌണ്ടേഷൻ ആണ് എന്നത് എല്ലാവർക്കുമറിയാം. ഇതിൽ പല സംഘടനകളും ആസ്ട്രിയ, ജർമ്മനി, ഹംഗറി പോലെയുള്ള നാടുകളിൽ ഇസ്ലാമിക സൈനികർ (അഗതികൾ അല്ലെങ്കിൽ ഇല്ലീഗൽ ഇമ്മിഗ്രന്റ്‌സ്) വരാനും സെറ്റിൽ ചെയ്യാനുമുള്ള സഹായം ചെയ്തു കൊടുക്കുന്നു. അവിടങ്ങളിൽ ഭൂരിപക്ഷസമുദായങ്ങളെ കടുത്ത വർഗ്ഗീയ വാദികളായി ചിത്രീകരിക്കുന്നുമുണ്ട്. 

ഇത് ആദ്യന്തം കമ്മ്യൂണിസ്റ്റ് ടെംപ്ലേറ്റ് ആണ്. കലാപം/കുഴപ്പം –> പരിഹാരം (പുതിയ കുഴപ്പം/പ്രശ്നം) എന്ന ഹെഗലിയൻ സമവാക്യം. ഇസ്ലാമിക രാഷ്ട്രങ്ങളിൽ ‘ടെറർ’ അതിനു യുദ്ധം സമാധാനം. യുദ്ധത്തിൽ നിന്ന് അഗതികൾ ഉണ്ടാവുന്നു. അവർ മറ്റു രാജ്യങ്ങളിൽ ചേക്കേറുന്നത് സമാധാനം. ചേക്കേറിയവർ അവിടെ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സമാധാനം ഇനിയും വന്നിട്ടില്ല – തീവ്ര വലത് പ്രസ്ഥാനങ്ങളായിരിക്കാം. ഹോമോജീനസ് രാജ്യങ്ങളിൽ അങ്ങനെ പോളറൈസേഷൻ ഉണ്ടാക്കാം. ഫ്രാൻസ്, ഓസ്ട്രിയ ഇപ്പോൾ തന്നെ അങ്ങനെ ഒരു പാതയിലാണ്. 
അതുകൊണ്ട് അത്യന്തം ദൂരവീക്ഷണത്തോടെയുള്ള കമ്മ്യൂണിസത്തിന്റെ മാറുന്ന രാഷ്ട്രീയ കരുനീക്കങ്ങളുടെ ഒരു കണ്ണിയായിട്ടേ ഇസ്ലാമിക സൗഹാർദ്ദവും കാണേണ്ടതുള്ളൂ. കേരളത്തിൽ 2000 ങ്ങളിൽ ആണ് അണിയറയിൽ ഈ കരുനീക്കങ്ങൾ നടന്നത്. തീവ്ര ഇസ്ലാമിക പ്രഖ്യാപിത ലക്ഷ്യങ്ങൾ ഉണ്ടായിരുന്ന NDF 2006ൽ പെട്ടെന്ന് പോപ്പുലർ ഫ്രണ്ട് ആയതും ഇസ്ലാമിക ലക്ഷ്യങ്ങൾ മാറ്റി ‘അടിച്ചമർത്തപ്പെട്ടവരുടെ’ ശബ്ദമായതും ഈ ഗൂഢാലോചനകളുടെ ഫലമാണ്. എന്നാൽ ഈ നീക്കം വളരെ ഫലപ്രദമായില്ല. കാരണം വൻതോതിൽ കമ്മൂണിസം തലയിൽ താങ്ങിയ ഹിന്ദുക്കൾ പ്രത്യേകിച്ച് ഈഴവർ ഇതിൽ ചേർന്നില്ല. ‘ബോഡിസ്റ്റോഡയുടെ തലയിൽ മാറാതെ വച്ച കൻസാഷി’ പോലെ മാറാതെ വച്ച കൊടിയും മുദ്രയും ആകാം കാരണം. 
എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് ഇസ്ലാമിനെ സഹായിക്കുന്നുവെന്ന് ചോദിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചാൽ മതി – രണ്ടു കൊടിയിലും മായാതെ നിൽക്കുന്ന പൊതുവായ ഒരു സ്റ്റാർ. 
കമ്മൂണിസം അതിന്റെ ഏതെങ്കിലും ഒരു രൂപത്തിൽ നിലനിൽക്കുന്നതുവരെയും രാഷ്ട്രീയമായി അത് തുടച്ചുമാറ്റുക സാദ്ധ്യമല്ല. ഇസ്ലാമിക – പാരിതിസ്ഥിതിക – സാമൂഹ്യ – സംഘടനകൾ പൂർവ്വാധികം ശക്തിപ്രാപിക്കുകയാണ് ചെയ്തിട്ടുള്ളത്. 1990 തൊട്ട് ഇന്നുവരെ എല്ലാ രാജ്യങ്ങളിലും വിപ്ലവം – ഡിസ്സെന്റ്, റെസിസ്റ്റൻസ്, റെബെല്ലിയൻ (DRR) എന്ന രഹസ്യ കരുനീക്കങ്ങൾ ചെയ്യുന്നതിൽ ജാഗരൂകരായിരുന്നു ഇവർ. 2009ൽ ബെർക്‌ബെക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമാനിറ്റീസ് നടത്തിയ കോൺഫെറെൻസിൽ UPA ഭരിച്ചിരുന്ന ഭാരതത്തിൽ അവർ നേടിയ DRR ജയങ്ങൾ എടുത്തുപറയപ്പെട്ടിരുന്നു.  
കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി അവർ നടത്തിയ പിന്നണിപ്പോരാട്ടങ്ങളുടെയും, നുഴഞ്ഞുകയറ്റത്തിന്റെയും ഫലം അനേകം രാജ്യങ്ങളിൽ കമ്മൂണിസം വീണ്ടും തലയുയർത്തുന്നുവെന്നതാണ്. തൊഴിലാളികൾക്ക് പകരം യുവാക്കളാണ് അണികൾ. എസ്റ്റാബ്ലിഷ്‌മെന്റ് എതിർക്കുന്ന ഏതൊരു പ്രസ്ഥാനവും നുഴഞ്ഞുകയറ്റം മൂലം അവർ കൈപ്പറ്റിയിരിക്കും. Anti-CAA, ജെല്ലിക്കെട്ട് സമരം, പരിസ്ഥിതി സമരങ്ങൾ ഇവയൊക്കെ ഭാരതീയ ഉദാഹരണങ്ങളാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ഉയിർത്തെഴുന്നേൽപ്പിന്റെ ഏറ്റവും പുതിയ നിദർശ്ശനം ചിലിയിലെ സോഷ്യൽ കോൺവെർജെൻസ് പാർട്ടിയുടെ ജയമാണ്. 
അതുകൊണ്ടു കമ്മ്യൂണിസത്തെ സമഗ്രമായി മനസ്സിലാക്കാതെ അതിനെ പൂർണ്ണമായും തുടച്ചു നീക്കാൻ കഴിയില്ല എന്ന് മനസിലാക്കാം. 

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ സിദ്ധാന്തം എന്ന പരാജയം, അതിന് കാരണം അടുത്ത ഭാഗം. 

Sources:
An interview with Anne Applebaum about her new book, The Crushing of Eastern Europe
Birkbeck Institute of Humanities കോൺഫറൻസ് 2009 Communist Power in Europe 1944 – 1949.

LEAVE A REPLY

Please enter your comment!
Please enter your name here